Monday, July 28

Blog

യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ
Crime

യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

പരപ്പനങ്ങാടി: യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് ഹർഷിദ്(19), ചെട്ടിപ്പടി പ്രശാന്തി ആശുപത്രിക്ക് പിറക് വശത്തെ മാപ്പോയിൽ മുഹമ്മദ് നിഹാദ്(19) എന്നിവരെയാണ് പരപ്പനങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25ന് രാത്രി 8:30ന് റെയിൽവേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാർക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടർന്ന് ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് എത്രയും പെട്ടെന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരൂർ ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂർ ഡാൻസഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ...
Other

അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു

ചേളാരി : ദീർഘകാലം എസ് ടി യു വിന്റെ ജില്ലാ സംസ്ഥാന ഭാരവാഹിയായും കർഷക തൊഴിലാളികളുടെ ക്ഷേമനിധി പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത ഈയിടെ വിട പറഞ്ഞ അമ്പായത്തിങ്ങൽ അബൂബക്കർ അനുസ്മരണ ചടങ്ങ് വള്ളിക്കുന്ന് നിയോജക മണ്ഡലം എസ് ടി യു കമ്മറ്റി ചേളാരിയിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ചടങ്ങ് ഉൽഘാടനം ചെയ്തു. ബാവ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എം റഹ്മത്തുള്ള അനുസ്മരണ പ്രഭാഷണം നടത്തി. എസ് ടി യു ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വിപി അബ്ദുൽ ഹമീദ് മാസ്റ്റർ, എം സൈതലവി പടിക്കൽ, സറീന ഹസീബ്, കെ പി മുഹമ്മദ് മാസ്റ്റർ, വി പി ഫാറൂഖ്, കെ.ടി. സാജിത, അമീർ കെ പി, വി കെ സുബൈദ, എം എ അസീസ്, സുബൈദ ടീച്ചർ, കുട്ടശ്ശേരി ഷരീഫ, എൻ എം സുഹ്റാബി എന്നിവർ സംസാരിച്ചു , അജ്നാസ...
Information

നവകേരളം വൃത്തിയുള്ള കേരളം’: ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം

മലപ്പുറം : 'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിനിന്റെ ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ജില്ലയിലെ തദ്ദേശസ്ഥാപനതല അധ്യക്ഷര്‍, റിസോഴ്സ്പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന തല ആധ്യക്ഷര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ വി.കെ മുരളി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹൈദ്രോസ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ജിതിന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീധരന്‍, കില ഫാക്കല്‍ട്ടി ബീന സണ്ണി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്ത്-മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍മാര്‍ എന്നിവര്‍ക്കുള്ള ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സ്റ്റാറ്റിസ്റ്റിക്സില്‍ പി.എച്ച്.ഡി. പ്രവേശനം      സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അര്‍ഹരായിട്ടുള്ള ജെ.ആര്‍.എഫ്. നേടിയവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ വെബ്സൈറ്റില്‍.                                                            പി.ആര്‍. 501/2023പുനര്‍മൂല്യനിര്‍ണ്ണയ ഫലം വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു....
Information

വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു, ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയില്‍

കോട്ടയം : വളര്‍ത്തു കാളയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. കോട്ടയം പൊന്‍കുന്നം ചാമംപതാലില്‍ രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. ചേര്‍പ്പത്തുകവല കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജാണ് മരിച്ചത്. പുരയിടത്തിന് സമീപത്തെ തോട്ടത്തില്‍ കെട്ടിയിരുന്ന വളര്‍ത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാര്‍ലിയെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാര്‍ലിയെയും കാള ആക്രമിച്ചു. ഡാര്‍ലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ റെജിയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു....
Information

അരിക്കൊമ്പന്‍ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു, നാളെ വീണ്ടും തുടരും

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാരംഭിച്ച ദൗത്യ 12 മണി വരെയാണ് നീണ്ടു നിന്നത്. ആനയെവിടെയെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാന്‍ വനംവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നാളെ വീണ്ടും ദൗത്യം തുടരും. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് അരിക്കൊമ്പനെ പിടികൂടി സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാന്‍ തീരുമാനിച്ചത്. അരിക്കൊമ്പന്‍ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലില്‍ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളതെന്നാണ് സംശയം. പുലര്‍ച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലില്‍ അരിക്കൊമ്പന്‍ എന്...
Information

കരിമരുന്നിന്റെ ആകാശപുരത്തിന് തൃശ്ശൂരിൽ ഇന്ന് തിരികൊളുത്തും

നാടും നഗരവും ഇനി പൂര ലഹരിയിലേക്ക്. ആകാശത്ത് പൂരത്തിന്റെ വരവറിയിച്ചു കൊണ്ട് വര്‍ണവിസ്മയം തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പൂര പ്രേമികള്‍. പൂരത്തിന്റെ മുന്നോടിയായുളള സാംപിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും.സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടു നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും....
Information

കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി എത്തി

ബെല്ലാരിയില്‍ കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന്റെ ഗൃഹപ്രവേശന ചടങ്ങിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എത്തി. വ്യാഴാഴ്ചയായിരുന്നു ഗൃഹ പ്രവേശനം. മുഖ്യമന്ത്രിയെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീല്‍, ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മരിച്ച പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. പ്രവീണിന്റെ പേരിലുള്ള വീട് 2800 ചതുരശ്ര അടിയില്‍ ഏകദേശം 70 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആഭിമുഖ്യത്തിലാണ് വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പ്രവീണ്‍ നെട്ടാരുവിന്റെ പ്രതിമ നളിന്‍ കുമാര്‍ ഖട്ടീല്‍ അനാച്ഛാദനം ചെയ്തു. ഗൃഹപ്രവേശന ചടങ്ങിന്റെ ...
Information

രണ്ട് വിദ്യാലങ്ങളിലായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് 29 വര്‍ഷം കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ : രണ്ട് സ്‌കൂളുകളിലായി 7 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എറണാകുളം നടമുറി മഞ്ഞപ്രയിലെ പാലട്ടി വീട്ടില്‍ ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ പോക്സോ കോടതി ശിക്ഷിച്ചത്. ജോലി ചെയ്ത വിദ്യാലയത്തിലും പരീക്ഷാ നടത്തിപ്പിന് എത്തിയ സ്‌കൂളിലുമായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. 2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് റജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട് , മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനത...
Information

രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം, കേരള സ്റ്റോറി സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുത് : എസ് വൈ എസ്

കോഴിക്കോട്: ഇസ്ലാം ഭീതി വളര്‍ത്തി ജനങ്ങളെ സാമുദായികമായി പിളര്‍ത്താനും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരളാ സര്‍ക്കാറുകളൊട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താന്‍ അന്വേഷണഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് എസ് വൈ എസ് ചോദിച്ചു. 32,000 മലയാളി യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്. ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത്...
Information

തീച്ചൂളയില്‍ വീണു കാണാതായ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കിട്ടി. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ ഹുസൈന്‍ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ട്ങ്ങള്‍ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് ഇന്നലെ രാവിലെ 6.30നാണ് വീണത്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയില്‍ നസീര്‍ അപകടത്തില്‍ പതിക്കുകയായിരുന്നു. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇവിടെ 15 അടിക്കു മേല്‍ പൊക്കത്തിലാണു പ്ലൈവുഡ് മാല...
Information

30 അടിയോളം താഴ്ചയുള്ള മാലിന്യക്കുഴിയില്‍ വീണ് വീട്ടമ്മയ്ക്കു പരുക്ക്, കൂടെയുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

വെഞ്ഞാറമൂട് : റബര്‍ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ റബര്‍ ഷീറ്റ് വേസ്റ്റിനു വേണ്ടി നിര്‍മിച്ചിരുന്ന 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയില്‍ വീണു വീട്ടമ്മയ്ക്കു പരുക്കേറ്റു. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടില്‍ ലീല(63)ക്കാണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂട്ടികളാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്. വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡര്‍ ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍മറ ഇല്ലാത്ത സ്ലാബ് മൂടിയ കുഴിയിലാണ് ഇവര്‍ വീണത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.ടി. ജോര്‍ജ്, നിസാറുദ്ദീന്‍, ഗിരീഷ്‌കുമാര്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്....
Information

പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും

പൊന്നാനി : പൊന്നാനി മാതൃശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ശനിയാഴ്ച ഉച്ചക്ക് 2.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊന്നാനിയിലെ ആരോഗ്യ മേഖലയില്‍ 2.52 കോടി ചെലവഴിച്ച് മാതൃശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും നടപ്പാക്കിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. മാതൃശിശു ആശുപത്രിയില്‍ 1.18 കോടി രൂപ ചെലവില്‍ ഒരുക്കിയ നവജാത ശിശു പരിചരണ വിഭാഗം, നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, 45 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ എം.എന്‍.സി.യു എന്നിവയുടെയും 87.2 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രില്‍ നവീകരിച്ച ഒ.പിയുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക. നവജാത ശിശുക്കളുടെ പരിചരണത്തില്‍ നാഴികക്കല്ലാകുന്ന ജില്ലയിലെ തന്നെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. നെഗറ്റീവ് പ്രഷര്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള ...
Malappuram

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുന്നിയൂർ മുട്ടിച്ചിറ ആണ്ടുനേർച്ച ഇന്ന് സമാപിക്കും. രാവിലെ മുതൽ പത്തിരിയുമായി വിശ്വാസികൾ മഖാമിലേക്ക് എത്തിത്തുടങ്ങി. ജാതിമത ഭേദമന്യേ നൂറുകണക്കിന് വിശ്വാസികളാണ് മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും ബർകത്തിന് കിട്ടുന്ന പതിരിയുമായാണ് വിശ്വാസികൾ തിരിച്ചു പോകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, കാടേരി മുഹമ്മത് മുസ്ല്യാർ , അബൂ താഹിർ ഫൈസി, യു.ഷാഫി ഹാജി പ്രസംഗിക്കും....
Other

ബ്രോസ്റ്റിലെ ഭക്ഷ്യവിഷബാധ; ഒരു കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഗർഭിണിയും ചികിത്സയിൽ, കട അടപ്പിച്ചു

തിരൂരങ്ങാടി : എആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് സന്ദർശിച്ചു. ഡി എം ഒ ഓഫീസിലെ സർവൈലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് സന്ദർശിച്ചത്. അതിനിടെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന യാറത്തും പടി സ്വദേശി പാലമടത്തിൽ കോഴിശ്ശേരി മുനീർ - മശ്ഹൂദ എന്നിവരുടെ മകൾ ഫാത്തിമ മിൻഹയെ (10) വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കളായ 8 പേരും ചികിത്സയിലുണ്ട്. കൂടാതെ പന്താരങ്ങാടി സ്വദേശിനിയായ ഗർഭിണിയെ പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പന്തരങ്ങാടി സ്വദേശി മൂലത്തിൽ ഇജാസ് റഹ്മാന്റെ ഭാര്യ ശഹല റഹീനെ (23) യാണ് അഡ്മിറ്റ് ചെയ്തത്. ഇജാസ് റഹ്മാൻ, സഹോദരൻ ഹിഷാം, സഹോദരന്റെ...
Information

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തര...
Information

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഒരു മാസത്തിനകം തിരൂരങ്ങാടി പൊലീസ് ചാര്‍ജ് ചെയ്തത് 30 കേസ്

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഒരു മാസത്തിനകം തിരൂരങ്ങാടി പൊലീസ് ചാര്‍ജ് ചെയ്തത് 30 കേസ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിനാണ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് തിരൂരങ്ങാടി എസ്.ഐ റഫീഖ് പറഞ്ഞു. കുട്ടികള്‍ക്ക് വാഹനം നല്‍കരുതെന്ന് നിരവധി തവണ പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് അവഗണിച്ച് കുട്ടികള്‍ക്ക് വാഹനം നല്‍കിയവരാണ് കുടുങ്ങിയിരിക്കുന്നത്. കുട്ടികളെ പിടികൂടാതെ വാഹന നമ്പറിലൂടെ വാഹന ഉടമയെ കണ്ടെത്തുകയും അവരുടെ പേരില്‍ കേസെടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. ഐ.പി.സി, മോട്ടോര്‍ വാഹന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ക്കുന്നതിനാല്‍ 30,000 രൂപയാണ് കോടതിയില്‍ പിഴ അടക്കേണ്ടിവരുക. കൂടാതെ വാഹനം ഓടിച്ച കുട്ടികള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള പ്രായപരിധി 25 ആക...
Politics

കൂറുമാറി; ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു....
Education

സഫ്‌വാൻ കാനാഞ്ചേരിക്ക് പി എച്ച് ഡി ലഭിച്ചു

തിരൂരങ്ങാടി: കക്കാട് കാനാഞ്ചേരി അബ്ദുറസാഖ് മാസ്റ്റർ സുബൈദ ദമ്പതികളുടെ മകൻ സഫ് വാന് കലിക്കറ്റ് സർവകലാശാലയിൽ നിന്നും പി എച്ച് ഡി ലഭിച്ചു. വടക്കൻ കേരളത്തിലെ കാർഷിക ആവാസ വ്യവസ്ഥയിലെ നിശാ ശലഭങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ.പി.എം.സുരേഷന്റെ കീഴിലായിരുന്നു ഗവേഷണം.ബി എഡ് വിദ്യാർത്ഥിനിയായ സഹ്‌ലയാണ് ഭാര്യ....
Information

കേരള സര്‍ക്കാര്‍ നയത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

തിരൂരങ്ങാടി : കെട്ടിട നിര്‍മ്മാണത്തിന്റെ അപേക്ഷ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പകല്‍കൊള്ളക്ക് നേതൃത്വം കൊടുക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ നികുതി വര്‍ധനവും കെട്ടിട-ലൈസന്‍സ് ഫീസ് വര്‍ധനവും നടത്തി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മാത്രമല്ല ഇരുപത് ഇരട്ടിയോളം വര്‍ധനവ് വരുത്തി ജനത്തിന്റെ പണം കൊള്ളയടിക്കുവാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ നികുതി, നിര്‍മ്മാണ ഫീസ്, അപേക്ഷ ഫീസ്, ലൈസന്‍സ് ഫീസ് എന്നീ വര്‍ധനവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ സമയം ഇത് സാധാരണക്കാരന്റെ പ്രശ്നമായിട്ടും ...
Other

കൊറോണാ രക്ഷക് പോളിസി: ഇൻഷൂറൻസ് തുക നൽകാത്തതിന് നഷ്ടപരിഹാരം നൽകണം -ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കൊറോണാ രക്ഷക് പോളിസിയെടുത്തയാൾക്ക് ഇൻഷൂറൻസ് തുക നൽകാത്തതിന് രണ്ട് ലക്ഷം രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കൽ സ്വദേശി ജിൽഷ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂർ സമയം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ രണ്ട് ലക്ഷം രൂപ നൽകുമെന്ന വ്യവസ്ഥ നിലനിൽക്കേ ചികിത്സ കഴിഞ്ഞ് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നൽകിയില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങൾ പരിശോധിച്ചതിൽ വീട്ടിൽ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇൻഷൂറൻസ് അനുകൂല്യം നിഷേധിച്ചത്. എന്നാൽ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ട...
Information

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്നു ; ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കു...
Information

മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്ര വാഹനങ്ങളിലെ യാത്ര; തത്കാലം പിഴ ഒഴിവാക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകാന്‍ നിയമപ്രകാരം അനുമതിയില്ലെങ്കിലും തത്കാലത്തേക്ക് പിഴയില്‍ ഒഴിവാക്കുന്നത് പരിഗണനയില്‍. നാലു വയസ്സിന് മുകളിലുള്ള കൂട്ടികളെ പൂര്‍ണ്ണ യാത്രികരായി പരിഗണിക്കുന്ന കേന്ദ്ര ഗതാഗത നിയമത്തില്‍ ഭേദഗതിയോ ഇളവോ വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടേക്കും .ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം. നിലവിലെ കേന്ദ്രനിയമപ്രകാരം ഇരുചക്രവാഹനത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിയെ മൂന്നാമത്തെ യാത്രക്കാരനായി പരിഗണിച്ച് പിഴ ഈടാക്കന്‍ കഴിയുന്നതാണ്. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ വ്യവസ്ഥ കര്‍ശനമാവുകയും ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തോട്ഇളവ് തേടാന്‍ സംസ...
Information

സിനിമ സംഘടനകളുടെ നിസ്സഹകരണം ; അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി

കൊച്ചി : സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ. ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന...
Information

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്ന എന്ന വാദത്തിന്റെ പൊളത്തരം വ്യക്തമാക്കി – കെ സുരേന്ദ്രന്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കേന്ദ്രം കേരളത്തെ അവഗണിക്കുന്ന എന്ന വാദത്തിന്റെ പൊളത്തരം വ്യക്തമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ സന്ദര്‍ശനം- കൊച്ചിയില്‍ യുവം- 2023, ക്രൈസ്തവ മത മേലദ്ധ്യക്ഷന്‍ മാരുമായുള്ള കൂടികാഴ്ച്ച, തിരുവനന്തപുരത്തെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ്, എന്നിവ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊളത്തരം കണക്കുകള്‍ സഹിതം വ്യക്തമായതായി സുരേന്ദ്രന്‍ അവകാശപ്പെട്ടു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കും. കേരളം വികസനത്...
Information

ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയം ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണ്. അവിടത്തെ പ്രാദേശിക പാര്‍ടികളെ കൂട്ടുപിടിച്ചാണ് ഭരണം. വിരലിലെണ്ണാവുന്ന ജനപ്രതിനിധികളേ ബിജെപിക്കുള്ളൂ. രാജ്യത്ത് മിക്കയിടങ്ങളിലും കാലുമാറി വന്നവരെയും ചെറുകിട പാര്‍ടികളെയും പിടിച്ചാണ് ഭരണം. ബിജെപിക്ക് 38 ശതമാനം വോട്ടാണുള്ളത്. ഇത് മറ്റുള്ളവര്‍ ഒന്നിച്ചാല്‍ തീരാവുന്നതേയുള്ളൂവെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു....
Information

ഹാസ്യ സാമ്രാട്ടിന് യാത്രാമൊഴി ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: നര്‍മം ചാലിച്ച കോഴിക്കോടന്‍ ശൈലിയിലൂടെ മലയാളക്കരയുടെ മനം കവര്‍ന്ന നടന്‍ മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക് കൊണ്ടുപോയി. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബ...
Crime

സ്വർണവും പണവും തട്ടിയെടുത്തു; വളാഞ്ചേരി വനിത എ എസ്ഐ യെ അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം : സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിൽ വനിത എസ് ഐ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ വനിത അസി എസ്.ഐയെ യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ മലയാളിയായ പഴയന്നൂർ സ്വദേശിയായ സ്ത്രീയുടെ 93 പവൻ സ്വർണാഭരണങ്ങളും ഒറ്റപ്പാലം സ്വദേശിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. തവനൂർ മനയിലെ 47 കാരിയായ ആര്യശ്രീയെയാണ് അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സി.ഐ എം. സുജിത്ത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത ആര്യശ്രീ റിമാന്റിലാണ്. വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ അസി. എസ്.ഐയായ ആര്യശ്രീയെ സസ്‌പെന്റ് ചെയ്തതായും പോലീസ് അറിയിച്ചു....
Information

മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു

കൊച്ചി : മെയ് 12,13,14 തീയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതം സംഘം ഓഫീസ് പ്രശസ്ത സിനിമ നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. മുപ്പതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബെന്യാമിന്‍, കെ ജെ മാക്‌സി എം എല്‍ എ എന്നിവര്‍ സംസാരിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അധ്യക്ഷനായി. യുവധാര മാനേജര്‍ എം ഷാജര്‍ സ്വാഗതം എ ആര്‍ രഞ്ജിത്ത് നന്ദിയും പറഞ്ഞു.കെ എം റിയാദ്, ഷിജുഖാന്‍ എന്നിവര്‍ സംബന്ധിച്ചു. യൗവനത്തിന്റെ ഉത്സവം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു വേദികളിലായി മൂന്ന് ദിനരാത്രങ്ങള്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും....
Accident

വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തൃശൂരിൽ അപകടം; 2 തിരൂർ സ്വദേശികൾ മരിച്ചു

നാട്ടിക : ദേശീയപാത 66 തൃശൂർ നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂർ ആലത്തിയൂർ തൃപങ്ങോട് സ്വദേശികളായ നടുവിലപ്പറമ്പിൽ റസാഖിന്റെ മകൻ മുഹമദ് റിയാൻ(18), മൂച്ചിക്കൽ ഷാജിയുടെ മകൻ സഫ്വാൻ (20) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആലത്തിയൂർ തൃപങ്ങോട് സ്വദേശികളായ മുതിയേരി ഷംസുദ്ദീന്റെ മകൻ ഷിയാൻ(18), മായിങ്കാനത്ത് ഷാഹിറിന്റെ മകൻ അനസ്(19), മുളന്തല അയൂബിന്റെ മകൻ മുഹമദ് ബിലാൽ(19), പൈനിമ്മൽ പരേതനായ സിദ്ധിഖിന്റെ മകൻ ജുനൈദ്(20) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ആറ് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിക സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ...
error: Content is protected !!