Thursday, July 17

Blog

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി
Other

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടക്കൽ: ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ യുവാവിനെ മലപ്പുറം അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. ഇന്നലെ വൈകീട്ടോടെയാണ് മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാൽ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയത്. രാത്രി 11 മണിയോടെ ആണ് ICU വിൽ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളിൽ കയറിയത്. കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലെ സീലിംഗ് പൊളിച്ചു അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സൺഷൈഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരും ആശുപത്രി അധികൃതരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്ന് സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകൾ നിലയിൽ കയറി സേനാഗ...
Other

വിദ്യാർഥികളിൽ നിന്ന് അമിത ചാർജ്: 23 ബസുകൾക്കെതിരെ നടപടി

തിരൂരങ്ങാടി : വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന വ്യാപക പരാതിയിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന വിദ്യാർത്ഥികൾക്ക് ആശ്വാസമായി. വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ രംഗത്തിറങ്ങിയ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ പിടിച്ച് പറ്റിയത്.വിദ്യാർത്ഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച പരാതി വ്യാപകമായതിനെ തുടർന്നാണ് തിരൂരങ്ങാടി ഭാഗത്ത് ഉദ്യോഗസ്ഥർ സഹായ ഹസ്തവുമായി രംഗത്തിറങ്ങിയത്.വിദ്യാർത്ഥികൾക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രയാസങ്ങളോരോന്നും നേരിട്ട് മനസ്സിലാക്കുകയായിരുന്നു. അമിത ചാർജ്ജ് ഈടാക്കുന്നതും , ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ നാളേറേയായി കുട്ടികളുന്നയിക്കുന്ന മിക്ക പരാതികളും ഉദ്യോഗസ്ഥർ കണ്ടറിയുകയായിരുന്നു . ഇതിനെ തുടർന്ന് അമിത ചാർജ് ഈടാക്കിയ 23 ബസ്സുകൾക്കെതിരെ ഉദ്യോഗ...
Kerala

ഗ്രീന്‍ഫീല്‍ഡ് പാത : അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍  കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണില...
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ് എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നുണ്ട്. ഫോണ്‍ 0494 2400288, 2407356.     പി.ആര്‍. 1273/2022 പരീക്ഷ ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.     പി.ആര്‍. 1274/2022 പ്രാക്ടിക്കല്‍ പരീക്ഷ ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്...
Accident

ചേളാരിയിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു അപകടം

മേലെ ചേളാരി യിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു അപകടം. ഇന്ന് പുലർച്ചെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് മറിഞ്ഞത്. നിസാര പരിക്കോടെ രക്ഷപ്പെട്ടു.
Other

കല്യാണവീട്ടിലെ കോഴിക്കൂട്ടിൽ മൂർഖൻ പാമ്പ്

മൂന്നിയൂർ: കല്യാണ വീട്ടിലെ കോഴിക്കൂടിൽ മൂർഖൻ കയറി.  വെളിമുക്ക് - പാപ്പനൂരിലെ ചെനക്കയിൽ അബ്ദുൾ അസീസിൻ്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മൂർഖൻ പാമ്പ് കോഴിക്കൂട്ടിൽ കയറിയത്.    ഇരുട്ടിയിട്ടും കോഴികൾ കൂട്ടിൽക്കയറാതെ കൊക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ വീട്ടമ്മയാണ് കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിൻ്റെ ശബ്ദം കേട്ടത്.    ഉടനെ വനം വകുപ്പ് റസ്ക്യൂവറും പരപ്പനങ്ങാടിയിലെ ട്രോമാകെയർ വളണ്ടിയറുമായ വള്ളിക്കുന്ന് സ്വദേശി എൻ.സി നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. നൗഫലും സഹായിയായ അഫ്സൽ പാണ്ടിയും ആഷിഫ് ചെട്ടിപ്പടിയുമാണ് രക്ഷാദൗത്യത്തിൽ പങ്കാളിയായത്. കോഴിക്കൂട്ടിൽ നിന്നും സുരക്ഷിതമായാണ് നൗഫൽ മൂർഖനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും....
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍മ...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ് എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. ഹിന്ദി, അഫ്‌സലുല്‍ ഉലമ കോര്‍ ആന്റ് കോംപ്ലിമെന്ററി പേപ്പറുകളുടെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ 19 മുതല്‍ 27 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ബി.എ. സംസ്‌കൃതം, ഫിലോസഫി കോഴ്‌സുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നുണ്ട്. ഫോണ്‍ 0494 2400288, 2407356.     പി.ആര്‍. 1273/2022 പരീക്ഷ ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.     പി.ആര്‍. 1274/2022 പ്രാക്ടിക്കല്‍ പരീക്ഷ ബി.എ. മള്‍ട്ടി മീഡിയ 3, 4 സെമസ്റ്റര്‍ നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24-ന് രാമപുരം ജെംസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്...
Other

പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു

തൃശൂര്‍: നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു പേവിഷ...
Obituary

കൂരിയാട്ട് വാടക മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര കൂരിയാട് വാടക മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാൻജുബിൻ കുമാർ (38) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇന്നലെ മുറി എടുത്തതായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി....
Local news

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

വള്ളിക്കുന്ന് : വീട്ടുപറമ്പിൽ നിന്ന് കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. കിഴക്കേ കൊടക്കാട് പൈനാട്ടയിൽ അഷ്റഫിന്റെ പുരയിടത്തിൽനിന്നാണ് കോഴിയെ വിഴുങ്ങിത്തുടങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ വൊളന്റിയറും ഫോറസ്റ്റ് റസ്ക്യൂവറും കൂടിയായ വള്ളിക്കുന്ന് മുദിയം ബീച്ചിലെ എൻ.സി. നൗഫലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കൊടക്കാട് പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം തവണയാണ് വിവിധയിടങ്ങളിൽനിന്നായി പാമ്പുകളെ പിടിക്കുന്നതെന്ന് നൗഫൽ പറഞ്ഞു. നാട്ടുകാരായ സജീവൻ കുഴിക്കാട്ടിൽ, മംഗലശ്ശേരി ഷാഫി, പൈനാട്ടിൽ അഷ്റഫ് തുടങ്ങിയവരാണ് പെരുമ്പാമ്പിനെ പിടികൂടാൻ സഹായിച്ചത്. പെരുമ്പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി....
Job

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനങ്ങൾ

താത്കാലിക നിയമനം കോട്ടക്കല്‍ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍   കെമിസ്ട്രി, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിംഗ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  ഇന്റര്‍വ്യൂ വെള്ളിയാഴ്ച (സെപ്തംബര്‍ 16) രാവിലെ 9.30 ന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് പ്രസ്തുത വിഷയത്തില്‍   ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍ തസ്തികയ്ക്ക് ബി.പി.എഡും വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍  എഞ്ചിനീയറിംഗും ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 0483-2750790 എന്ന നമ്പറില...
Other

തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമം; യുവതിക്ക് പരിക്ക്

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണു പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ മദ്‌റസയിൽ കൊണ്ടാക്കിയ ശേഷം തിരിച്ചു വരുമ്പോഴാണ് സംഭവം. തെക്കുഞ്ചേരി ജാഫറിന്റെ ഭാര്യ ശബ്ന (22) ആണ് പരിക്കേറ്റത്. അഞ്ചോളം നായ്ക്കൾ പിന്നാലെ ഓടിയപ്പോൾ രക്ഷപ്പെടാൻ മതിൽ എടുത്തു ചാടുകയായിരുന്നത്രെ. ഇതിനിടയിൽ വീണ് കയ്യിന് പരിക്കേറ്റു. വെന്നിയുർ ആശുപത്രിയിൽ ചികിത്സ നൽകി....
Calicut, university

സര്‍വകലാശാലയുടെ ജൈവവൈവിധ്യം പുസ്തകരൂപത്തില്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന്റെ ജൈവ വൈവിധ്യം വ്യക്തമാക്കുന്ന സചിത്ര പുസ്തകം പുറത്തിറങ്ങി. അഞ്ഞൂറേക്കറിലധികം വരുന്ന കാമ്പസിലെ സസ്യ ജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരണമാണിത്. 558 സപുഷ്പികള്‍, 202 ജന്തുജാലങ്ങള്‍ എന്നിവയെക്കുറിച്ച് ഇതില്‍ വിശദമാക്കുന്നുണ്ട്. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, അധ്യാപകരായ ഡോ. സന്തോഷ് നമ്പി, എ.കെ. പ്രദീപ്, ഡോ. സി.ഡി. സെബാസ്റ്റിയന്‍, ഡോ. സി. പ്രമോദ്, ഡോ. മഞ്ജു സി. നായര്‍ എന്നിവരാണ് പുസ്തം തയ്യാറാക്കിയത്. വിദ്യാര്‍ഥികളായ ഐ. അംബിക, കെ. അരുണിമ, എം.ആര്‍. പ്രദ്യുമ്‌നന്‍ എന്നിവര്‍ ബൊട്ടാണിസ്റ്റുകളായും കെ. എം. മനീഷ്മ സുവോളജിസ്റ്റായും പദ്ധതിയില്‍ പങ്കാളികളായി. 440 പേജുകളിലായി സര്‍വകലാശാലാ ബോട്ടണി, സുവോളജി പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ര...
Local news

സമൂഹ നവീകരണത്തിന്റെ ആദ്യഘട്ടമാണ് ഉന്നതവിദ്യാഭ്യാസം ; ഋഷിരാജ് സിംഗ് ഐ.പി.എസ്

തിരൂരങ്ങാടി : കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി.കോളേജ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ന് നടന്ന പരിപാടി മുൻ ഡിജിപി യും ജയിൽ വകുപ്പുമേധാവിയുമായിരുന്ന ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും ഒപ്പം സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.'ലഹരി വിമുക്ത ഇന്നുകൾ' എന്ന വിഷയത്തിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ ലഹരി വിമുക്ത പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാന്റെ മലപ്പുറം ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ ക്ലാസെടുത്തു. കുടുംബാന്തരീക്ഷവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുക വഴി ലഹരിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ജീവിതഗന്ധിയായ വിദ്യ...
Obituary

ഓറിയന്റൽ സ്കൂൾ അധ്യാപകൻ സാബിർ മൗലവി അന്തരിച്ചു

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ അധ്യാപകനും കെ എൻ എം മർകസുദ്ദഅവ തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ടുമായ ചെമ്മാട് സി കെ നഗർ സ്വദേശി ഇല്ലിക്കൽ സാബിർ മൗലവി (53) അന്തരിച്ചു. തിരുരങ്ങാടി ജി എൽ പി സ്കൂൾ അധ്യാപിക അസ്മാബിയാണ് ഭാര്യ.മക്കൾ: അർഷദ് , അർഫഖ് , അർഷഖ് മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് ചെമ്മാട് കൊടിഞ്ഞി റോഡ് കൈപ്പുറത്താഴം ജുമാ മസ്ജിദിൽ .4 മണിക്ക് മയ്യിത്ത് വീട്ടിൽ നിന്നും തിരുരങ്ങാടി യതീം ഖാനയിലേക്ക് കൊണ്ടുപോവും...
Gulf

ഖത്തറിൽ മലയാളി വിദ്യാർഥിയുടെ മരണം: സ്കൂൾ അടച്ചു പൂട്ടി

ഖത്തർ: മലയാളി വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്പ്രിംഗ് ഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ സർക്കാർ അടച്ചുപൂട്ടി. നാല് വയസുകാരിയുടെ മരണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏറ്റവും കടുത്ത ശിക്ഷതന്നെ നൽകുന്നതായി വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായാറാഴ്ചയാണ് സ്‌കൂളിലേക്ക് പുറപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോ- സൌമ്യ ദമ്പതികളുടെ മകൾ മിൻസ ദാരുണമായി മരണമടഞ്ഞത്. കെ. ജി വൺ വിദ്യാർഥിയായിരുന്നു. കുട്ടി ബസിലിരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ സ്‌കൂളിൽ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്യുകയായിരുന്നു. കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതേടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ വീട്ടിൽ എത്തിക്കാൻ ബസ് എടുത്തപ്പോഴാണ് മിൻസയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെ...
Other

കൊടിഞ്ഞി പള്ളിയിലെ മസ്ലഹത്ത് മജ്‌ലിസ് ഉദ്ഘാടനവും ഖാസി സ്ഥാനാരോഹണവും ബുധനാഴ്ച നടക്കും.

കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പായി നടക്കുന്ന മസ്ലഹത്തിന് നിർമ്മിച്ച പുതിയ ആസ്ഥാനം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സത്യം ചെയ്യല്‍ ചടങ്ങിന് മുന്‍പ് ഇരു കക്ഷികളെയും വിളിച്ച് ചര്‍ച്ചയും പരിഹാരമായില്ലെങ്കില്‍ ഇരുകക്ഷികളും വാദവും നടത്താറുണ്ട്. തുടര്‍ന്ന് അവസാനഘട്ടത്തിലാണ് സത്യം ചെയ്യല്‍ ചടങ്ങ് നടക്കുക. മുസ്ലിം വിശ്വാസികള്‍ ഖുര്‍ആന്‍ പിടിച്ച് മിഹ്‌റാബിന് അഭിമുഖമായി നിന്നും അമുസ്ലിംകള്‍ മിഹ്‌റാബിന് നേരേ നിന്നുമാണ് സത്യം ചെയ്യുക. സത്യം ചെയ്യലിന് മുന്‍പ് നടക്കുന്ന ചടങ്ങുകള്‍ നടത്താനും യാത്രക്കാരായ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാനുമാണ് മസ്ലഹത്ത് മജ്‌ലിസ് നിര്‍മിച്ചിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കൊടിഞ്ഞി പള്ളിയിലെ സത്യം ചെയ്യല്‍ ചടങ്ങ് പ്രശസ്തമാണ്. മമ്പുറം സയ്യിദലവി തങ്ങള്‍ നിര്‍മിച്ചതാണ് പള്ളി. തങ്ങള്‍ ആരംഭിച്ചതാണ് പള്ളി...
Calicut, university

കാലിക്കറ്റ് സർവകലാശാലയിൽ ജിയോളജി മ്യൂസിയം തുറന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ ജിയോളജി മ്യൂസിയം തുറന്നു. ശിലകള്‍, ധാതുക്കള്‍, ഫോസിലുകള്‍ എന്നിവയുടെ 200-ലധികം ശേഖരങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പമുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാനുമാകും. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനായി ജിയോസയന്‍സ് ക്ലിനിക്കും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കിണറുകള്‍ക്കും കുഴല്‍കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിക്കല്‍, ജിയോളജിക്കല്‍ സര്‍വേ, ജി.ഐ.എസ്. മാപ്പിംഗ്, പാറയുടെ സ്ഥാനം കണ്ടെത്തല്‍ തുടങ്ങിയ സേവനങ്ങള്‍ നിശ്ചിത ഫീസില്‍ ഇവിടെ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റേയും ജിയോ സയന്‍സ് ക്ലിനിക്കിന്റേയും പുതുതായി തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. പി. ആദര്...
Accident

കൊണ്ടോട്ടിയിൽ ചരക്ക് ലോറിയിടിച്ചു ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റും തകാർന്നു. ബസ്സിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക്. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ 9:10ഓടെ ആണ് അപകടം. സംഭവ സ്ഥലത്ത് നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കൂടുതൽ വിവരങ്ങൾഅറിവായി വരുന്നു....
Accident, Breaking news

ദേശീയപാത വെളിമുക്കിൽ വാഹനാപകടം, 2 പേർ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങൾ എന്ന മുഹമ്മദ് കോയ തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/Eiq8X2fqr45D1fhz75vCoI ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപക നാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ചെയര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്‌കാനിങ് സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്റാബി നിര്‍വഹിച്ചു. പുതിയ ചെയര്‍ സ്ഥാപിതമായതോടെ എക്‌സ്‌റേ ഇല്ലാതെത്തന്നെ മികച്ച രീതിയില്‍ പല്ലുകളുടെ ചികിത്സ എളുപ്പമാക്കാനും സമയ നഷ്ടം ഒഴിവാക്കാനും സാധിക്കും. നഗരസഭ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷനായി. വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ കൗണ്‍സിലര്‍മാരായ കക്കടവത്ത് അഹമ്മദ് കുട്ടി, പികെ അബ്ദുൽ അസീസ്, സമീന മൂഴിക്കല്‍, അരിമ്പ്ര മുഹമ്മദാലി, സിഎച് അജാസ്, ഖദീജ പൈനാട്ടില്‍, ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്, ഡോ.രഞ്ജിനി, ഡോ.ദീപ മേനോന്‍, ഉള്ളാട്ട് കോയ, സാദിഖ് ഉള്ളക്കന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Malappuram

ഗിരിജ സുമംഗലിയായി, ആതിഥേയരായി യൂത്ത് ലീഗ് പ്രവർത്തകരും

വേങ്ങര: വലിയോറ റോസ് മാനർ അഗതി മന്ദിരത്തിലെ അന്തേവാസി ഗിരിജ ഇന്നലെ രാകേഷിന്റെ കൈപിടിച്ചു സുമംഗലിയായപ്പോൾ മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിനു മറ്റൊരു തിലകക്കുറിയായി അതു മാറി. പറമ്പിൽപടി അമ്മാഞ്ചേരി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ആതിഥേയരായി ഓടി നടന്നതു വേങ്ങര പഞ്ചായത്ത് 12–ാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ. https://youtu.be/CZPmxtMO0Qc വീഡിയോ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരും നവദമ്പതികൾക്ക് ആശംസയുമായെത്തി. പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്നു അമ്മ സുന്ദരിക്കും അനിയത്തി ഗീതയ്ക്കും ഒപ്പം 10 വർഷമായി റോസ് മാനറിലാണു ഗിരിജ. കോഴിക്കോട് എഡബ്ല്യുഎച്ചിന് കീഴിലുള്ള സ്ഥാപനത്തിലെ മുഴുവൻ അന്തേവാസികൾക്കും യൂത്ത് ലീഗ് കമ്മിറ്റിയാണ് ഭക്ഷണം നൽകുന്നത്. സൂപ്രണ്ട് ബി.ധന്യയുടെ സുഹൃത്...
Crime

കക്കാട് കടകളിൽ മോഷണം

തിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോർ, ഒയാസിസ് ഹോട്ടൽ എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ട് കടകളിലും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഇന്ന് പുലർച്ചെ 2 30 ആയിരുന്നു മോഷണം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടയിലുള്ള സിസിടിവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് മോഷ്ടിക്കാൻ കടയിൽ കടന്നത്. ഹോട്ടലിൽ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടത്. തിരൂരങ്ങാടി പോലീസ് പരാതി നൽകി. cctv footage...
Other

സ്കൂട്ടർ നിർത്തി ആശുപത്രിയിലെ രോഗിയെ സന്ദർശിക്കാൻ പോയി, തിരിച്ചു വന്നപ്പോൾ കണ്ടത്….

തേഞ്ഞിപ്പലം : സ്കൂട്ടർ നിർത്തിയിട്ട് മണിക്കകം കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത് ആശങ്കയുണ്ടാക്കി. നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത്. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്. രാത്രി 7ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്കൂട്ടർ എടുക്കാനായത്. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.  ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്ക...
Local news

ലയൺസ് ക്ലബ്ബ് കോഫി കിയോസ്ക് ഉത്‌ഘാടനം ചെയ്തു

വേങ്ങര: വിധവകൾക്കും വികലാംഗർക്കും ജോലി എന്ന പദ്ധതി പ്രകാരം ലയൺസ് ക്ലബ്ബും ബ്രൂ കോഫിയും സംയുക്തമായി തയ്യാറാക്കിയ കോഫി കിയോസ്‌ക്ക് വേങ്ങര ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉത്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഭാരവികളായ അമർ മനരക്കൽ, സലാം ഹൈറ, പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, ഫായിസ് നരിക്കോട്ട്, ഇസഹാക്ക് യൂ കെ, കെ ലത്തീഫ്, ശാഹുൽ ചാക്കീരി, നാസർ, രാധാകൃഷ്ണൻ. പി ടി എ പ്രസിഡന്റ് കെ ടി മജീദ്, പ്രിൻസിപ്പൽ മൻസൂർ, ഹെഡ് മിസ്ട്രസ് ജെസ്സി, ടി കെ ദിലീപ്, പോക്കർ പൂഴിത്തറ എന്നിവർ സംബന്ധിച്ചു....
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി...
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.
Crime

സ്വർണം കടത്താൻ പല മാർഗങ്ങൾ; ഇന്നും ഒരാൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടി. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു. സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്....
Malappuram

ദേശീയപാത വികസനത്തിനായി വെന്നിയൂരിലെ ഖബറുകൾ മാറ്റിസ്ഥാപിക്കുന്നു

തിരൂരങ്ങാടി : ദേശീയപാത വി കസനത്തിനായി വെന്നിയൂരിൽ കബറുകൾ മാറ്റി സ്ഥാപിക്കുന്നു. വെന്നിയൂർ ജുമാ മാസ്ജിദ് കബർ സ്ഥാനിലെ നാനൂറോളം കബറുകളിലെ അവശേഷിപ്പുകളാണ് മാറ്റി സ്ഥാപിക്കുന്നത്. പള്ളിയുടെ മുൻഭാഗത്തുള്ള കബർസ്ഥാനിൽ നിന്നുൾപ്പെടെ 17 സെന്റ് സ്ഥലമാണ് ദേശീയപാതയ്ക്കായി പോകുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8 പള്ളിയുടെ കവാടവും ഇതിൽ ഉൾപെടും. കബർസ്ഥാൻ പോകുന്നതിനാൽ ഭാരവാഹികൾ മുൻ കൂട്ടി അറിയിച്ചിരുന്നതിനാൽ ഒട്ടേറെ കബറുകൾ ബന്ധുക്കൾ ഇവിടെനിന്ന് മാറ്റി സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള കബറുകളാണ് മാറ്റുന്നത്. ഇവ നൂറ് വർഷത്തിലേറെ പഴക്കമുള്ളതായി പറയുന്നു. മുമ്പ് സമീപ പ്രദേശങ്ങളിൽ നിന്നുള്ള മയ്യിത്തുകളും വെന്നിയുർ മഹല്ലിലെ കബർസ്ഥാനിലാണ് കബറടക്കിയിരുന്നത്. വീഡിയോ വാർത്ത 200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. നൂറോളം...
error: Content is protected !!