Friday, July 18

Blog

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്...
Other

കാഴ്ച പരിമിതിയുള്ള സ്ത്രീയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് കാഴ്ചപരിമിതിയുള്ള ചാത്തങ്ങോട്ടുപുറം സ്വദേശിനി നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് മേധാവി മുഖേന ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറോട് ഹാജരാവാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് അടുത്ത അദാലത്തില്‍ നേരിട്ട് ഹാജരാവാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കിയത്. പരാതിക്കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം ഒരു വ്യക്തി ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിലുള്ളത്.  എന്നാൽ പരാതി സംബന്ധിച് വണ്ടൂര്‍ പൊലീസ് വിവിധ വകുപ്പുകള്‍ ചേര്‍ത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് കമ്മീഷന് പരാതിക്കാരി പരാതി നൽകിയത്. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. 16 പരാതികള്‍ ത...
Malappuram

മാധ്യമ സ്വാതന്ത്ര്യവും സ്വതന്ത്ര മാധ്യമങ്ങളും ജനാധിപത്യത്തെ കരുത്തുറ്റതാക്കുന്നു :എസ്എസ്എഫ് മീഡിയ സെമിനാർ

ചെമ്മാട്: ജനാധിപത്യം ദുർബലപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീർ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം നിരന്തരം പിറകിൽ പോകുന്നുവെന്നതിനർത്ഥം ഇന്ത്യയിൽ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നത് കൂടിയാണ്. സമാന്തര മാധ്യമങ്ങൾ ന്യൂ മീഡിയ എന്നീ സാധ്യതകൾ ഉപയോഗിച്ച് മാധ്യമ അസ്വാതന്ത്ര്യത്തെ മറികടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവ്വകലാശാല പബ്ലിക്ക് റിലേഷൻ ഓഫീസർ സി കെ ഷിജിത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു ജില്ലാ ജില്ലാ...
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്തു...
Accident

കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അമിത വേഗതയിൽ എത്തിയ മിനിലോറി ഓട്ടോയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുട മകൻ നൗഷാദ് (39) പരിക്കേറ്റു. ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്...
Crime

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാന. ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു അമലും അഫ്‌സാനയും താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പ...
Local news

വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തിന് രക്ഷകരായി യുവാക്കൾ

തേഞ്ഞിപ്പലം: വഴിതെറ്റി മേലേ ചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ഹൈവേയിലേക്ക് നീങ്ങിയത്. വിസ്ലിംഗ് ഡക്ക് ഇനത്തിൽ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താൻ കഴിയും.വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മൺസൂൽ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയിൽ എത്താറുണ്ട്. 50 മുതൽ 60 മുട്ടകൾ വരെ ...
Obituary

നന്നമ്പ്ര കൊനൂർ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നന്നമ്പ്ര :മേലേപ്പുറം താമസിക്കുന്ന കൊനൂർ ബാലകൃഷ്ണൻ നായർ(89) അന്തരിച്ചു.ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ മക്കൾ:അച്യുതൻകുട്ടി  (റിട്ടയേഡ് ക്ലർക്ക് എം എസ് എം എച്ച്എസ്എസ് കല്ലിങ്ങൽപറമ്പ് ), സാവിത്രി, ജയരാജ്‌ ( കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്), ഉണ്ണികൃഷ്ണൻ( കോപ്പറേറ്റീവ്  ബാങ്ക് കൊടിഞ്ഞി ).മരുമക്കൾ :പരേതനായ നാരായണൻ,ഗീത( ജിഎൽപിഎസ് നന്നമ്പ്ര), പ്രീത( എസ് എസ് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ തയ്യാലിക്കൽ ), മീര( അംഗനവാടി ടീച്ചർ ചെറുമുക്ക്). ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ എ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ, ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം: 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്യും

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ശുദ്ധജല പ്രശ്നം പരിഹരിക്കാൻ റോഡിന് മുകളിലൂടെ പൈപ്പിട്ട് ജലം എത്തിക്കാൻ തീരുമാനം. ഇതിനായി 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ ടെൻഡർ ചെയ്യാൻ കെ പി എ മജീദ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ ദിവസം 40000 ലിറ്റർ വെള്ളം പണം കൊടുത്തു ലോറിയിൽ അടിക്കുകയാണ്. ഇതേ തുടർന്നാണ് അടിയന്തരമായി പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. കരിപറമ്പിലെ ടാങ്കിൽ നിന്നും ആശുപത്രി യിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പൈപ്പിൽ ചോർച്ചയുള്ളതാണ് കാരണം. ചോർച്ച കണ്ടെത്തണമെങ്കിൽ റോഡ് പൊളിക്കണം. പുതിയ റോഡ് ആയതിനാൽ റോഡ് പൊളിക്കാൻ അനുമതി കിട്ടാത്തതിനാൽ ചോർച്ച കണ്ടെത്തൽ വൈകും. അത് വരെ ആശുപത്രിയിൽ വെള്ളം കിട്ടതാകും. ഇത് ഗുരുതര പ്രതിസന്ധി ആകുമെന്നതിനാ...
Accident

കാൽ തെറ്റി ക്വാറിയിൽ വീണ യുവാവ് മരിച്ചു

കോട്ടക്കൽ: ക്വാറിയിൽ വീണ് യുവാവ് മരിച്ചു.കോട്ടക്കൽ കാവതികളം സ്വദേശി തൈക്കാട്ട് സക്കീർ (33)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. മൈലാടിക്കുന്നിൽ നിർമ്മാണ പ്രവൃത്തികൾക്കിടെ കാൽ തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു....
Obituary

പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞത മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് കണ്ടത്. കരിങ്കൽ ഭിത്തിയോട് ചേർന്നു കിടക്കുന്ന നിലയിലാണ് കണ്ടത്.
Obituary

വിദ്യാർത്ഥി വയലിൽ മുങ്ങി മരിച്ചു

തിരൂരങ്ങാടി: വിദ്യാർത്ഥി വയലിൽ മുങ്ങിമരിച്ച നിലയിൽ. മുന്നിയൂർ പാറക്കടവ് കല്ലു പറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം. ഉച്ചയ്ക്ക് 3 ന് ശേഷം വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിട്ടിയത്. താലൂക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എടരിക്കോട് ദർസ് വിദ്യാർത ഥി യാണ്....
Crime

എംഡിഎഎയുമായി നാല് പേർ പെരിന്തമണ്ണയിൽ അറസ്റ്റില്‍

ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ് കര്‍ശനമാക്കി. കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫിറ്റമിന്‍) യുമായി നാല് പേരെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തു. രാമപുരം സ്വദേശി ജാഫർ അലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ്‌ ഉബൈസ് (25), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫഹദ് (19), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ്‌ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 21.510 ഗ്രാം എംഡിഎംഎ, 140 ഗ്രാം കഞ്ചാവ്, 16950 രൂപ, നാല് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് കടത്തിനുപയോ​ഗിച്ച സ്വിഫ്റ്റ് കാർ എന്നിവ പിടിച്ചെടുത്തു. രാമപുരത്ത് വാടകക്ക് മുറിയെടുത്ത് അവിടെ വെച്ച് കഞ്ചാവും എംഡിഎംഎയും ചെറു പൊതികളാക്കി വാഹനത്തിൽ...
Crime

നേർച്ചക്കിടെ പോലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

തിരൂരങ്ങാടി : നേർച്ചക്കിടെ പൊലീസു കാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ചയുടെ സമാപനത്തിന് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്. നേർച്ചയുടെ അന്നദാനത്തിന് പതിനായിരക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. തിരക്ക് മുതലെടുത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതി നിടെയാണ് പൊലീസ് ആണ് ന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുട രുകയും ചേർന്നുനിൽക്കുക യും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു. മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിര...
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Accident, Breaking news

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാഴക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെറുവായൂർ സ്വദേശി ആശാരിക്കണ്ടി ബാബുവിന്റെ മകൻ അരുൺ (22) ആണ് മരിച്ചത്.പൊലിസ് സ്റ്റേഷനുമുമ്പിൽ വെച്ചാണ് അപകടം നടന്നത്.
Other

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ സിന്ധു പട്ടേരിവീട്ടിലിന്

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ. ബിഎഡ് ബിരുദദാരിയായ സിന്ധു മലപ്പുറം മൂന്നിയൂർ സ്വദേശിനിയാണ്.   വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ  കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ പരപ്പനങ്ങാടി എക്സൈസ് രജിസ്ട്രർ ചെയ്ത നിരവധി കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവാണ് സിന്ധുവിനെ ഈ അവാർഡിന് അർഹയാക്കിയത്. കഴിഞ്ഞവർഷം ചേലാമ്പ്രയിൽ വിവിധ ന്യൂജൻ മയക്കുമരുന്നുകളുടെ ശേഖരം കണ്ടെത്തിയതും തലപ്പാറയിൽ വെച്ച് 175 കിലോ കഞ്ചാവ് പിടിച്ചെടുത്തതും ഉൾപ്പെടെ നിരവധി  കേസുകളാണ് പരപ്പനങ്ങാടി എക്സൈസ് കണ്ടുപിടിച്ചത്. 2015 ലാണ് എക്സൈസ് വകുപ്പിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ എത്തുന്നത്. ആദ്യ ബാച്ചിൽ പെട്ടയാളാണ് സിന്ധു പട്ടേരി വീട്ടിൽ.  മല...
Education

എസ്.എസ്.എൽ.സി തിളക്കമാർന്ന വിജയം; കെ.ആർ.എസ്.എം.എ ആദരിച്ചു

കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂളിന് കെ.ആർ.എസ്.എം.എ സ്നേഹാദരം കൈമാറി.തുടർച്ചയായി പതിനാലാം വർഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള അനുമോദന മൊമൻറോ കെ.ആർ.എസ്.എം.എസംസ്ഥാന ഭാരവാഹികൾ സ്കൂൾ വർക്കിങ് പ്രസിഡന്റ് പി.വികോമുക്കുട്ടി ഹാജി ക്ക് നൽകി ആദരിച്ചു . ഈവർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അറുപത് വിദ്യാർത്ഥികളിൽ 52 ശതമാനത്തോടെ 31 വിദ്യാർത്ഥികളും മുഴുവൻ എപ്ളസ് നേടി. അഞ്ച് എ പ്ളസിന് താഴെ ഒരു വിദ്യാർത്ഥിയും സ്കോർ ചെയ്യാത്തതും മികവാർന്ന വിജയത്തിന് തിളക്കം കൂട്ടി .എല്ലാ പ്രതികൂല സാഹചര്യത്തേയും മറികടന്ന് ഈ വർഷവും മികച്ച വിജയമാണ് മുൻ വർഷങ്ങളിലെ പോലെ നേടിയത്. സംസ്ഥാന വിദ്യാലയങ്ങളിൽ മികവിൻറെ ചരിത്രം രേഖപ്പെടുത്തിയ വിദ്യാലയമാണ് എം.എ ഹയർസെക്കണ്ടറി സ്കൂളെന്ന് ഭാരവാഹികൾ പ്രസ്താവിച്ചു.ഇത് പോലെ ഹയർസെക്കണ്ടറി പരീക്ഷയിലും സമസ്ത മദ്റസ പൊതു പരീക്ഷ യിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഈ വർഷം സ്ഥാനത്തിന് സാധിച്ചു.ച...
Local news

സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് വേങ്ങരയിലും പതാക നിർമാണം പുരോഗമിക്കുന്നു

മൂവായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്കിന് കീഴിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലായി പ്രതിദിനം 1000 ത്തിലധികം ദേശീയ പാതകകളാണ് നിര്‍മിക്കുന്നത്. കോട്ടക്കല്‍ നന്മ, പറപ്പൂര്‍ കളേഴ്സ്, കൂരിയാട് നേഹ, എ.ആര്‍.നഗര്‍ കാര്‍ത്തിക മയൂരി, ഊരകത്തെ റോയല്‍, ശ്രീ വിനായകന്‍, കണ്ണമംഗലത്തെ  ബ്രദേഴ്സ്, സന, ചാരുത എന്നിങ്ങനെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളാണ് ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കുടുംബശ്രീ വേങ്ങര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.സി. മോനിഷ പറഞ്ഞു. ഈ യൂണിറ്റുകളിലെ 45 പേരടങ്ങുന്ന സംഘമാണ് ദേശീയ പതാക നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിനോടകം ഏകദേശം മൂവായി...
university

ബിരുദ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 10-ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. മാന്റേറ്ററി ഫീസടക്കാത്തവര്‍ക്ക് അലോട്ട് മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നു വരുന്ന  അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താകുന്നതുമാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in) അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 20-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌...
Crime

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ടിക്റ്റോക് താരം അറസ്റ്റിൽ

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക്റ്റോക് താരം അറസ്റ്റിൽ. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ കൃഷ്ണക്ഷേത്രത്തിന് സമീപം വിനീതിനെയാണ് (25) തമ്ബാനൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. പരവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തമ്ബാനൂരിലെ ലോഡ്ജിലെത്തിച്ച്‌ കഴിഞ്ഞമാസം പീഡിപ്പിച്ച കേസിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെ പിന്തുടര്‍ന്ന് സൗഹൃദം ഉറപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്നും സമാനമായ വേറെയും കേസുകളെക്കുറിച്ച്‌ വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. തനിക്ക് പുതിയ കാര്‍ വാങ്ങുന്നതിനായി ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ക്ഷണിച്ചത്. തിരുവനന്തപുരത്തെത്തിയപ്പോള്‍ ഫ്രഷ് ആവാമെന്നു പറഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. പെണ്‍കുട്ടി സുഹൃത്തുക്കളോട് വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതിയെത്തിയത്. പ്രതി...
Other

പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സമയക്രമം തെറ്റിക്കുന്ന ബസുകൾക്കെതിരെയും നടപടി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി കർശനമാക്കി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പരപ്പനങ്ങാടി ചെട്ടിപടി റൂട്ടിൽ സ്ഥിരമായി സമാന്തര സർവീസ് നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും പരിശോധന നടത്തിയത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശ പ്രകാരം എം.വി ഐ എം.കെ പ്രമോദ് ശങ്കർ, എ.എം.വി.ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എസ് ജി ജെസി, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.  പരിശോധനയിൽ പാരലൽ സർവീസ് നടത്തിയ മൂന്ന് ഓട്ടോറിക്ഷകൾക്കെതിരെയുള്ള നടപടിയിൽ 9000 രൂപ പിഴ ഈടാക്കി. പരപ്പനങ്ങാടി കോഴിക്കോട് റൂട്ടിൽ സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ ബസിനെതിരെയും ഉദ്യോഗസ്ഥർ നടപടിയെടുത്തു. ഫെയർ മീറ്റർ ഘടിപ്പിക്കാത്ത നാല് ഓട്ടോറിക്ഷകൾക്കെതിരെയും...
Accident

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി വെന്നിയൂർ കാച്ചടി ക്ഷേത്രം റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കും. കാച്ചടി സ്വദേശികളായ സ മുക്കൻ കൂഞ്ഞാലൻ (55), ഭാര്യ ഫാത്തിമ (53),ജെസ ഫാത്തിമ(8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8:45 ആയിരുന്നു അപകടം....
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ബി.എഡ്. പ്രവേശനംഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 19. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍ 0494 2407017, 2660600.    പി.ആര്‍. 1097/2022 മാര്‍ക്ക് ലിസ്റ്റ് വിതരണം ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതി ബിരുദം പൂര്‍ത്തിയാക്കിയ അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും കോളേജുകളില്‍ നിന്നും വിതരണം ചെയ്യും.     പി.ആര്‍. 1098/2022 എം.എ. എക്കണോമിക്‌സ് വൈവ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിലെ ...
Malappuram

മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സം...
Local news

താലൂക്ക് ആശുപത്രിയിൽ വെള്ളമില്ല, കിടത്തിചികിത്സയിൽ നിയന്ത്രണം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ശുദ്ധജല പ്രശനം രൂക്ഷമായി. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കിടത്തി ചികിത്സക്ക് നിയന്ത്രണം ഏർപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ആശുപത്രിയിൽ ആശ്രയം. എല്ലാം പൈപ്പ് തകരാർ ആയതിനാൽ വെള്ളം കുറച്ചു മാത്രമാണ് ലഭിക്കുന്നത്. ഇത് കാരണം പണം കൊടുത്തു വെള്ളം വാങ്ങുകയാണ്. ആശുപത്രിയിൽ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചെമ്മാട്, സി കെ നഗർ, കിസാൻ കേന്ദ്രം ബ്രാഞ്ച് കമ്മറ്റികൾ നഗരസഭയിലേക്ക് മാര്ച്ച് നടത്തി. ലോക്കൽ സെക്രട്ടറി ൽ.രാംദാസ് ഉദ്‌ഘാടനം ചെയ്തു. അഷ്റഫ്, നിധീഷ്, മനോജ്, ഷാഫി പ്രസംഗിച്ചു. https://youtu.be/ETUTkP17-8E...
Other

തപാൽ പണിമുടക്ക് 10 ന്; വാഹന ജാഥക്ക് സ്വീകരണം നൽകി

തിരൂരങ്ങാടി: തപാൽ മേഖലയിലെ സ്വകാര്യ വൽക്കരണത്തിന് എതിരെ ജീവനക്കാരുടെ സംയുക്ത സമര സമിതി 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണർത്ഥമുള്ള വാഹന ജാഥ രണ്ടാം ദിവസം തിരൂരങ്ങാടി യിൽ നിന്ന് ആരംഭിച്ചു. രാവിലെ 10 ന് ചെമ്മാട് നിന്നാണ് തുടക്കം കുറിച്ചത്. ഡി സി സി ജനറൽ സെക്രട്ടറി ഒ.രാജൻ ഉദ്‌ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ പ്രസിഡന്റ് അഡ്വ. സി. ഇബ്രാഹീം കുട്ടി അധ്യക്ഷം വഹിച്ചു. സനൂപ്, മോഹൻദാസ്, എ വി.ശറഫലി, പ്രേമ കുമാർ, ജാഥ ക്യാപ്റ്റൻ മാരായ ടി.രാജേഷ്, കെ.പി.ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സംഘടന പ്രതിനിധികൾ ജാഥാ നായകരെ ഹാരാർപ്പണം നടത്തി. കോട്ടക്കൽ, വളാഞ്ചേരി, പൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണ ങ്ങൾക്ക് ശേഷം തിരൂരിൽ സമാപിച്ചു. തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റയിൽവേ മെയിൽ സർവിസ് (ആർ എം എസ്) നിർത്തലാക്...
error: Content is protected !!