Blog

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്
Accident

ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, 2 പേർക്ക് പരിക്ക്

തിരൂരങ്ങാടി . പനമ്പുഴ കൊളപ്പുറം റോഡിൽ അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകുന്നേരം 6.മണിക്കാണ് അപകടം. കാൽനട യാത്രക്കാരനായ കൊളപ്പുറം കാരച്ചിന പുറായ സൈതലവി (46), ബൈക്ക് യാത്രക്കാരൻ കുന്നുംപുറം പടിക്കതൊടിക ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു. ഇടിയെ തുടർന്ന് മതിൽ പൊളിഞ്ഞു. ...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
Local news

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരുരങ്ങാടി : എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ സുഡന്റ്‌സ് കൗൺസിൽ ഓറിയന്റേഷൻ സി കെ നഗർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്നു. മലപ്പു വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ കെ സ്വാദിഖ് അലി ബുഖാരി വിഷയാവതരണം നടത്തി സംസാരിച്ചു. എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ പ്രസിഡന്റ് സ്വലാഹുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ വെന്നിയൂർ, ആബിദ് ചെമ്മാട്,ഹുസൈൻ അഹ്സനി നന്നമ്പ്ര,മുഹമ്മദ്‌ അലി ഫാളിലി സി കെ നഗർ, അഷ്‌കർ മച്ചിങ്ങൽ താഴം, അഫ്സൽ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു. ...
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ...
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്...
Accident

ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോറി ഇടിച്ചു വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി റോഡിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സത്യൻ കടിയങ്ങാടിന്റേയും ജയലക്ഷ്മിയുടേയും മകളാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രാവിലെ അച്ഛനും മകളും ഒരുമിച്ചാണ് വീട്ടിൽ നിന്നും പുറത്തു പോയത്. സത്യൻ ഇന്ദിര ഗാന്ധി അനുസ്മരണ പരിപാടിക്കും അഹല്യ ഗിറ്റാർ ക്ലാസ്സിനും പോയി. സത്യൻ പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് മകൾ അപകടത്തിൽ പെട്ടത്. പേരാമ്പ്ര സെന്...
university

കാലിക്കറ്റ് ബി.എഡ്. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ക്ലാസ് നവംബര്‍ മൂന്ന് മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-23 വര്‍ഷത്തേക്കുളള ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ മൂന്നിന് തുടങ്ങും.റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി./ എസ്.ടി./ ഒ.ഇ.സി.-എസ്.സി./ ഒ.ഇ.സി. -എസ്.ടി./  ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 115/- രൂപയും മറ്റുള്ളവര്‍ 480/- രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീ പേയ്മെന്റ് ഡീറ്റെയില്‍സ്  ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.  ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് നവംബര്‍ മൂന്ന് വരെ ലഭ്യമാവും. അലോട്ട്‌മെന്റ് ലഭിച്ച് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസടയ്ക്കാത്തവര്‍ക്ക്...
Local news

മികച്ച സംവിധായകനായ മുസ്തഫയെ ആദരിച്ചു

തേഞ്ഞിപ്പലം: മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ്നേടിയ മുഹമ്മദ്മുസ്തഫ കേരളത്തിൽ നിന്നാദ്യമായ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ അതി ഉത്കൃഷ്ട സേവാപതക് നേടിയ സത്യനാഥൻ മനാട്ട് എന്നിവരെ തേഞ്ഞിപ്പലത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ വോയ്സ്ഓഫ് തേഞ്ഞിപ്പലം ആദരിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ്കോവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ നല്കി. പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോൻ മുഖ്യാഥിതി ആയിരുന്നു. അഡ്വ.കെ.ടി.വിനോദ്കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിന്സരജീഷ് ചേളാരി സ്വാഗതം പറയുകയും എം.എം. ബഷീർ നന്ദിരേഖപ്പെടുത്തുകയും ചെയ്തു.മിമിക്രികലാകാരനായ ബിജേഷ് ചേളാരി , സംസ്ഥാന അമച്വർ ബോക്സിംഗ് താരങ്ങളായഗംഗാപ്രമോദ്, സിദ്ധാർത്ഥ് രാജേഷ്, അർഷാദ്, രാഹുൽ, സിദ്ധാർത്ഥ്.എന്നിവരെയും ഹോട്ടൽ ലേ കാഞ്ചീസ്, കോഹിനൂരിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു. ...
Local news

DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.

നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു. ...
Automotive

ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാൻ പണമില്ല, സ്വന്തം വണ്ടി തന്നെ നിർമിച്ച് പ്ലസ് വൺ വിദ്യാർത്ഥി

തിരൂരങ്ങാടി ∙ സ്കൂട്ടർ ഓടിക്കാനാണ് ഹാഷിമിന് ആഗ്രഹം. പക്ഷെ അതിന് 18 വയസ്സ് ആകണം. ഇലക്ട്രിക്ക് സ്കൂട്ടർ ആകുമ്പോൾ 18 വയസ്സ് എന്ന നിയമ പ്രശ്നമില്ല, പക്ഷെ വാഹനം വാങ്ങാൻ നല്ല വിലയാകും. അത്രയും ക്യാഷ് ഒപ്പിക്കാൻ മാർഗമില്ല. ഒടുവിൽ ആക്രി കടയിൽ നിന്ന് സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി സ്വന്തമായി ഇലക്ട്രിക്ക് സൈക്കിൾ തന്നെ നിർമിച്ചാണ് ആഗ്രഹം സാധിച്ചത്. പ്ലസ് വൺ വിദ്യാർഥിയായ തലപ്പാറ വലിയപറമ്പിലെ പാറക്കടവ് വീട്ടിൽ ഹാഷിം (16) ആണ് പഴയ സൈക്കിൾ വാങ്ങി ഇലക്ട്രിക് വണ്ടിയാക്കിയത്.  ആക്രിക്കടയിൽനിന്നു പഴയ സൈക്കിൾ വാങ്ങിയാണ് രൂപമാറ്റം വരുത്തിയത്. 48 വോൾട്ട് ബിഎൽഡിസി മോട്ടർ, 12 വോൾട്ട് 4 യുപിഎസ് ബാറ്ററി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. വണ്ടി മുന്നോട്ടുപോകാൻ സ്വിച്ച് അമർത്തിയാൽ മതി. വേഗം നിയന്ത്രിക്കാൻ ആക്സിലറേറ്ററിന് പകരം നോബ് ആണ്. വണ്ടി ഓടിക്കാൻ അറിയാത്തവർക്കു പോലും ഇഷ്ടമുള്ള വേഗത്തിൽ ക്രമീകരിച്ച് ഓടിച്ചു...
Local news

എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി, പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി,മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഹംസ തെങ്ങിലാൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി.കെ ഹനീഫ,അലി പി പി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ,രാജൻ വാക്കയിൽ, എന്നിവർ സംസാരിച്ചു.മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു. ...
Malappuram

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2020-21 വര്‍ഷത്തില്‍ മികച്ചപ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബിന് നെഹ്റു യുവകേന്ദ്ര പുരസ്‌ക്കാരം നല്‍കുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക. ജില്ലാ തലത്തില്‍ തിരഞ്ഞെടുക്കുന്ന ക്ലബ്ബുകളെ സംസ്ഥാന, ദേശീയ തല പുസ്‌ക്കാരങ്ങള്‍ക്കും പരിഗണിക്കും. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാപ്രവര്‍ത്തനം, സാമൂഹ്യബോധവത്കരണം,  തൊഴില്‍നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഫിറ്റ് ഇന്ത്യ ക്യാമ്പയിന്‍  തുടങ്ങിയ മേഖലകളില്‍ 2020 ഏപ്രില്‍ 1  മുതല്‍ 2021 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാരം നല്‍കുക. ജില്ലാ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റു ചെയ്ത യൂത്ത് ക്ലബുകള്‍ നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമി...
Breaking news

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.

കൊല്ലംന്മ കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായകാസര്‍കോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ പി. മണികണ്ഠന്റെ മകന്‍ എം.എസ് അര്‍ജുന്‍ (21), കണ്ണൂര്‍ തില്ലങ്കേരിയില്‍ ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീറിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (21) എന്നിവരാണു മരിച്ചത്. നെടുമണ്‍ വാക്കനാട് കല്‍ച്ചിറയിലെ ആറ്റില്‍ കുളിക്കാനെത്തിയതാണ് അഞ്ചംഗ സംഘം. കാസര്‍കോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹില്‍ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍.ശനിയാഴ്ച വൈകീട്ട് 4.45 നാണ് സംഘം കല്‍ച്ചിറ പള്ളിക്ക് സമീപം എത്തിയത്. കല്‍ച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കള്‍ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാന്‍ കാല്‍വഴുതിയപ്പോള്‍, സ്‌റ്റേ കമ്പി എന്ന് തോന്നിച്ച വൈദ്യുതി ലൈനില്‍ കയറിപ്പിടിക്ക...
Health,

വിദ്യാലയങ്ങളും കലാലയങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് വ്യാപിക്കാന്‍ സാധ്യതയേറെയാണ്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ആ ക്ലാസ് നിര്‍ത്തിവെക്കുകയും കൂടുതല്‍ കുട്ടികള്‍ക്ക് വന്നാല്‍ സമ്പര്‍ക്കത്തില്‍ വന്ന കുട്ടികള്‍ മുഴുവന്‍ ക്വാറന്റൈനില്‍ (സമ്പര്‍ക്ക വിലക്ക്) പോകുകയും സ്‌കൂള്‍ വീണ്ടും അടച്ചിടേണ്ടി വരികയും ചെയ്യും. ഈ അവസഥ വരാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് സുരക്ഷ...
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു. ...
Local news

കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ ത...
Malappuram

മലബാർ സമര നായകൻ വറിയാംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം പുറത്തു വിട്ടു

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത് വിട്ടു. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു. തിരക്കഥാകൃത്ത് ഒ. റമീസ് മുഹമ്മദ് എഴുതിയ "സുൽത്താൻ വാരിയൻ കുന്നൻ" എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പറഞ്ഞു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നത്ത് ...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
Other

ദാറുല്‍ഹുദാ ഓണ്‍ലൈന്‍ വനിതാ കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്) ന് കീഴില്‍  ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് (സി.എം.എസ്) വനിതാ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇരുപത് വയസ്സ് തികഞ്ഞ മദ്രസ ഏഴാം തരം പഠനവും സ്‌കൂള്‍ പത്താം തരം/ തത്തുല്യ പഠനമോ പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തഫ്‌സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, കര്‍മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കുടുംബ ശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ പഠനം തുടങ്ങിയ പാഠ്യ വിഷയങ്ങളോടൊപ്പം  വിവിധ പഠ്യേതര പ്രവര്‍ത്തനങ്ങളും അടങ്ങിയ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ കോഴ്‌സാണ് സി.എം.എസ്. വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9746229547 എന്ന നമ്പറില്‍ ബന്ധപ്പെടുക. ...
Malappuram

പ്ലസ് വൺ സീറ്റ് : ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മലപ്പുറം : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണം. താൽക്കാലിക ബാച്ചുകളും സീറ്റ് വർധനവും ഇതിനു പരിഹാരമല്ല. സീറ്റ് വർദ്ധനവെന്നത് അനീതിയാണ്.മുമ്പ് മാർജിനൽ വർദ്ധനവിലൂടെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഉണ്ടായ പ്രതിസന്ധി വർദ്ധിക്കുന്നതിനും അധ്യായനത്തിൻറെ നിലവാരം കുറയുന്നതിനും ഇത് കാരണമാകും.ലീഗും കോൺഗ്രസ്സും പ്രഖ്യാപിച്ചിരുന്ന സമരങ്ങളിൽ നിന്ന് പിന്മാറിയത് ഈ പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നതിന്റെ തെളിവാണ്....
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാ...
university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ് കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https://admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017   ജീവല്‍ പത്രികാ സമര്‍പ്പണം കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമര്‍പ്പിക്കേണ്ട ജീവല്‍ പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും കുടുംബ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രികക്കൊപ്പം പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നവംബര്‍ 20-ന് മുമ്പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നവംബര്‍ 2 മുതല്‍ ഫിനാന്‍സ് വിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്...
Local news, Malappuram

പ്ലസ് വൺ: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എസ്.ഡി.പി.ഐ

തിരൂരങ്ങാടി: മലപ്പുറത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി എസ്.. ഡി.പി.ഐ സമരം. +1 മലപ്പുറത്തെ മുഴുവൻ വിദ്യാർഥികൾക്കും ' സൗകര്യമൊരുക്കുക.എന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടന്നു.. ചെമ്മാട് നടന്ന സമരത്തിൽ SDPI തിരൂരങ്ങാടി മുൻസിപ്പൽ പ്രസി: ജാഫർ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. സമരം തിരൂരങ്ങാടിമണ്ടലം ഉപാദ്യക്ഷൻ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന കേരള രൂപീകരണം തൊട്ട് നേരിടുന്നതാണന്നും, ഇന്നുവരെ ഇതിന് പരിഹാരം കാണാത്തത് എന്ത് കൊണ്ടാണന്ന് മറുപടി പറയേണ്ടത് ഇരുമുന്നണികളാണന്നും അദ്ധേഹം പറഞ്ഞു. പ്രശ്ന പരിഹാരം കാണുന്നതിന് പകരം ഇരുകൂട്ടരും കാണിക്കുന്ന ഒത്തുതീർപ്പ് നാടകം മലപ്പുറത്തോടുള്ള നീതികേടാണന്നും അദ്ധേഹം കൂട്ടി ചേർത്തു: സൈതുപള്ളി പടി (വെൽ ഫയർ പാർട്ടി, യാസിൻ തിരൂരങ്ങാടി, (പി.ഡി.പി...
Obituary

ചരമം: അമ്മാഞ്ചേരി മുഹമ്മദ് ഇഖ്ബാൽ

തിരൂരങ്ങാടി: പുകയൂർ കുന്നത്ത് അമ്മാഞ്ചേരി മുഹമ്മദിൻ്റെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ (32) നിര്യാതനായി. ഭാര്യ :ജസീലമാതാവ് :ബീക്കുട്ടിമക്കൾ :മുഹമ്മദ്‌ ഹാമിസ്, മുഹമ്മദ്‌ റംസിൻസഹോദരരങ്ങൾ : ജാഫർ, നൗഫൽമുബശ്ശിറ, റാശിദ.
Breaking news, Obituary

കടന്നൽ കുത്തേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

മുന്നിയൂർ: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു. വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി മഹല്ല് സ്വദേശി പുതിയ പറമ്പിൽ മൊയ്തീൻ കുട്ടി ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ശേഷം വീടിനടുത്ത് വെച്ചാണ് സംഭവം. ആടിനെ അഴിച്ചു കെട്ടാൻ പോയപ്പോൾ കടന്നൽ കുത്തുകയായിരുന്നു. ശരീരമാസകലം കടന്നൽ പൊതിഞ്ഞതിനെ തുടർന്ന് മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തുടർന്ന് തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. സ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അയൽവാസിയായ രാധാകൃഷ്ണനും കടന്നൽ കുത്തേറ്റിട്ടു. ഇദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൊയ്‌ദീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിഷുമ്മു. മക്കൾ, അബ്ദുൽ മജീദ്, സൗദാബി, സുമയ്യ, സഫൂറ. മരുമക്കൾ: റാഫിഅ ശഫീഖ്, മൻസൂർ, അബ്ദുസലാം സഹോദരങ്ങൾ മുഹമ്മദ് കുട്ടി ഹാജി, അബ്ദുല്ല,...
Breaking news

വള്ളുവമ്പ്രത്ത് ബന്ധുക്കളായ 2 കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

കൊണ്ടോട്ടി. വള്ളുവമ്പറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പൂക്കോട്ടൂർ വള്ളുവമ്പ്രം മാണിപറമ്പ് ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (നാലര) ആണ് മരിച്ചത്. വീട്ടിനടുത്ത ചെങ്കൽ ക്വാറിയിൽ രാവിലെ ഒൻപതരയോടെയാണ് സംഭവം. പത്തരയോടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ ആദിൽ ദേവിനെ രക്ഷപ്പെടുത്തുന്നതിനിടെ അർച്ചനയും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു എന്ന് കരുതുന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...
Accident

പരപ്പനങ്ങാടിയിൽ കാർ ഓട്ടോയിലിടിച്ചു അപകടം, 2 പേർക്ക് പരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറുവശത്തേക്ക് തെറിച്ചു വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചെട്ടിപ്പടിയിൽ നിന്ന് ചിറമംഗലത്തേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Local news

പഴയ വാഹനങ്ങൾ നിരത്തി വെച്ചു, തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലേക്ക് വഴി മുടങ്ങി

തിരൂരങ്ങാടി സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി തടസ്സ പ്പെടുത്തുന്ന രീതിയിൽ പഴയ വാഹനങ്ങൾ നിരത്തിനിർത്തിയതായി പരാതി. ഹജൂർ കച്ചേരി വളപ്പിൽ റവന്യു, പൊലീസ് വി ഭാഗങ്ങൾ വിവിധ കേസുകളിൽ പിടിച്ച ഏതാനും വാഹനങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ടാ യിരുന്നു. ഈ വാഹനങ്ങളാണ് ഇപ്പോൾ താലൂക്ക് ആശുപത്രി റോഡിന് ചേർന്നുള്ള ഭാഗത്ത് നിരത്തി നിർത്തിയിരിക്കുന്നത്. ഇതി ലൂടെയാണ് സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി.ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവൃത്തി കൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കി വെച്ചതാണെന്നാണ് ആരോപണം. സ്ഥലങ്ങൾ റജിസ്റ്റർ ചെയ്യാനും മറ്റും രോഗികളും വയോധികരുമടക്കം ഏറെപ്പേരാണ് എത്തുന്നത്. ഇവർക്ക് ഓഫീസിലേക്ക് കട ക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരാൾക്ക് കഷ്ടിച്ചു കടക്കാൻ മതീമുള്ള സ്ഥലം മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്. ഇതിലൂടെ വേണം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലേക്ക് വരുന...
Local news

തിരൂരങ്ങാടി നഗരസഭയിൽ ലീഗ് നേതാവായ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ലീഗ് കൗണ്സിലറും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി: നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മയിലും വെഞ്ചലിയിലെ കൗണ്സിലർ കെ.പി.സൈതലവി (തലൈവർ) യും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. നഗരസഭ യോഗത്തിലും തുടർന്ന് ഓഫീസിൽ വെച്ചും തർക്കമുണ്ടായി. സംഭവം സ്ഥലത്തെത്തിയ വാർഡിലെ ലീഗ് പ്രവർത്തകൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായി രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. താലൂക് ആശുപത്രിയിലെ മാലിന്യ പ്രശ്നം സംബന്ധിച്ചാണ് തർക്കം. മലിന ജലം നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധമായി കൗണ്സിലർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലത്രേ. പിന്നീട് യോഗ ശേഷവും ചോദിച്ചപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൗണ്സിലരോട് മോശമായി പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തത്രേ. ഇതിനിടയിൽ ഓഫീസിലേക്ക് വന്ന വാർഡിലെ മുസ്ലിം ലീഗ് ഭാരവാഹി സംഭവം കണ്ടതോടെ ഇടപെടുകയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ...
Breaking news, Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

കുമളി: ആശങ്കൾക്ക് ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.29 നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി. മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്...
error: Content is protected !!