Friday, September 19

Blog

പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
Obituary

പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതാ...
Other

സ്കൗട്ട് ആൻഡ് ഗൈഡ്‌സ് നിർമിച്ച സ്നേഹഭവനം വിദ്യാർത്ഥിനിക്ക് കൈമാറി

നന്നമ്പ്ര : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് താനൂർ ലോക്കൽ അസോസിയേഷന്റെ കീഴിൽ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനിക്ക് വീട് നിർമിച്ചു നൽകി. ചെറുമുക്ക് വെസ്റ്റിൽ നിർമിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ കെ പി എ മജീദ് നിർവഹിച്ചു.താനൂർ എ.ഇ.ഒ എൻ എം ജാഫർ അധ്യക്ഷത വഹിച്ചു.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ വി മൂസക്കുട്ടി,വാർഡ് മെമ്പർമാരായ സൗദ മരക്കാരുട്ടി അരീക്കാട്ട്, ബാലൻ സി എം, ധന ടീച്ചർ, ഭാരത് സ്കൗട്ട് ഭാരവാഹികളായവി വി എൻ നവാസ് മാസ്റ്റർ, സലോമി അഗസ്റ്റിൻ ടീച്ചർ , സുകുമാരൻ മാസ്റ്റർ, രാജമോഹൻ മാസ്റ്റർ , ശോഭന ദേവി ടീച്ചർ അൻവർ കള്ളിയത്ത്, ബിജു എബ്രഹാം മാസ്റ്റർ , എൻ സി ചാക്കോ മാസ്റ്റർ , നിഷ ടീച്ചർ, നവീൻ മാസ്റ്റർ, സമദ് മാസ്റ്റർകെ പി കെ തങ്ങൾ,സഫ്‌വാൻ കെ വി, മരക്കാരുട്ടി അരീക്കാട്ട്, ഷൗക്കത്ത് വി പി, നീലങ്ങത്ത് അബ്ദുസ്സലാം തുടങ്ങിയവർ പ്ര...
Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി

തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റി റോട്ടറി ക്ലബ്ബ് , ചിത്രാ ഗ്രാമീണ വായന ശാല തേഞ്ഞിപ്പലം , മലബാർ ഡെൻറൽ കോളജ് & റിസർച്ച് സെൻറർ എടപ്പാൾ - എന്നിവർ ചേർന്ന് ഗാന്ധിജയന്തി ദിനത്തിൽ സൗജന്യദന്ത ചികിത്സാ ക്യാമ്പും ലഹരിവിരുദ്ധ കൂട്ടായ്മയും സംഘടിപ്പിച്ചു. തേഞ്ഞിപ്പലംഎളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നൽകിക്കൊണ്ട് കലിക്കറ്റ് യൂണിവേഴിസിറ്റി രജിസ്ട്രാർപ്രൊഫസർ ഡോ. ഇ.കെ.സതീഷ്.ഉദ്ഘാടനം ചെയ്തു .കലിക്കറ്റ് യൂണിവേഴിസിറ്റി റോട്ടറിക്ലബ്ബ് പ്രസിഡങ്ങും മലബാർ ഡെൻറൽ കോളജ് അസോസിയേറ്റ് പ്രഫസറുമായ ഡോ.അനി ജോൺ പീറ്റർ അധ്യക്ഷതവഹിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DHMu06ft3hm1VFNNhXw8va വാർഡ് മെമ്പർമുബഷിറ കാട്ടുകുഴി, അഡ്വ.കെ.ടി.വിനോദ്കുമാർ, നൗഷാദ് എം. (എംഡി. ശോഭ ഗോൾഡ് & ഡയമണ്ട് ചേളാരി)രാധാകൃഷ്ണൻ ടി.കെ, മുഹമ്മദ് ബാബു. കെ, മുരളിധരൻ കെ., ആഷിഖ്. സി, ശ്രീജിത് വി...
Accident

ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു 7 വയസ്സുകാരൻ മരിച്ചു

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സെപ്റ്റബർ 23നാണ് അപകടം നടന്നത്. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. രാംദാസ് നഗറിലെ സർഫറാസ് അൻസാരിയുടെ വീട്ടിലാണ് അപകടം നടന്നത്. ബാറ്ററി ചാർജിംഗിനായി വച്ച് ഉറങ്ങാൻ പോയതാണ് സർഫറാസ്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോൾ ഏഴ് വയസുകാരന് അമ്മൂമ്മയ്‌ക്കൊപ്പം സ്വീകരണമുറിയിൽ കിടന്നുറങ്ങുകയായിരുന്നു. പുലർച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സർഫറാസ് ഞെട്ടിയുണർന്നത്. അപകടത്തിൽ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു....
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി., പി.ജി. പ്രവേശനംകാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം.എസ്.സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത, ഫീ ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ട...
Accident

ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു

വൈലത്തൂർ : ഓട്ടോ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി കടയാക്കോട്ടിൽ മമ്മി ഹാജിയുടെ മകൻ മുയ്തുപ്പ (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 നാണ് സംഭവം. വൈലത്തൂർ - താനാളൂർ റോഡിൽ ചുരങ്ങര ജുമാ മസ്ജിദിന് സമീപത്ത് വെച്ചാണ് അപകടം. അയൽവാസിയുടെ ട്രിപ്പ് പോയി മടങ്ങുകയായിരുന്നു മുയ്തുപ്പ. നിയന്ത്രണം വിട്ട് മറിഞ്ഞു മരത്തിലിടിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നാളെ....
Breaking news, Obituary

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ. പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌...
Other

ഐആർസിടിസി മുഖേന ബുക്ക് ചെയ്ത വിശ്രമ മുറി നൽകിയില്ല; റയിൽവേ നഷ്ടപരിഹാരം നൽകാൻ വിധി

റയിൽവേക്കെതിരെ പരാതി നൽകിയത് ചെമ്മാട് സ്വദേശി തിരുരങ്ങാടി : ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) മൊബൈൽ ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത വിശ്രമമുറി (റിട്ടയറിങ് റും) ലഭിക്കാത്തതിന് റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe ചെമ്മാട് സ്വദേശിയായ പാറേങ്ങൽ അനിൽ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 15,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസിനുള്ള ചെലവും നൽകാൻ വിധിച്ചത്. അനിൽകുമാർ പാറേങ്ങൾ 2021 ഒക്ടോബർ 9ന്രാജസ്ഥാനിലെ കിഷങ്കർ എന്ന സ്ഥലത്തുനിന്ന് നാട്ടിലേക്കു വരാൻ ഐആർസിടിസി വെബ്സൈറ്റ് മുഖേന അനിൽ കുമാർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മുംബൈ വഴിയായിരുന്നു ടിക്കറ്റ്.കിഷങ്കർ നിന്നും കോഴിക്കോട്ടേക്ക് ആ ദിവസം നേരിട്ട് ട്രെയിൻ ലഭ്യമല്ലാത്തതിനാൽ രണ്ട് ഘട്ടമായിട്ടാണ്...
Gulf

യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ ഒക്ടോബർ മൂന്നു മുതല്‍ പ്രാബല്യത്തില്‍; നടപടികള്‍ എളുപ്പമാകുന്നു

അബുദാബി: യുഎഇയിലെ പുതിയ വിസ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കൂടുതല്‍ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. അതിനാല്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ എളുപ്പമാകും. വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകുംപുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവില്‍ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ റെസിഡന്റ് വീസയാണ് പുതിയ വിസകളില്‍ പ്രധാനം. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. വിദഗ്ധ തൊഴിലാളികള്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്ക് ഗ്രീന്‍ വീസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസയും ...
Malappuram

അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മന്ത്രി വീണ ജോർജ്

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2500 ലേറെ അപേക്ഷകർ അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതായും അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി.   പൊതുമരാത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ സികെഎം ബഷീർ, പി അലി അക്ബർ, ജസ്ന ബാനു, ജയപ്രകാശ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ,ഡിപിഎം ഡോ.ടി എൻ അ...
Local news

തിരൂരങ്ങാടി മണ്ഡലം മുസ്ലീം ലീഗ് ഓഫീസ് ഉദ്ഘാട സമ്മേളനത്തിന് തുടക്കമായി

ഓഫീസ് ഉദ്ഘാടനം 3-ന് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും തിരൂരങ്ങാടി: നിയോജക മണ്ഡലം മുസ്്ലിംലീഗ് പുതിയ ആസ്ഥാന മന്ദിരമായ സി എച്ച് സൗധം ഒക്ടോബര്‍ മൂന്നിന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വൈകീട്ട് നാല് മണിക്ക് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി വിവിധ പോഷക ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടക്കും. ഇന്ന് രാവിലെ 9ന് കെ.എം.സി.സി പ്രവവാസി ലീഗ് സംഗമം ആരംഭിച്ചു. 2.30-ന് മണിക്ക് ട്രേഡ് യൂണിയന്‍ സമ്മേളനം, 4 മണി മുതല്‍ എട്ട് മണി വരെ യുവജന വൈറ്റ് ഗാര്‍ഡ് സംഗമം, 8 മണിക്ക് സലീം കോടത്തൂര്‍ നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും. രണ്ടാം തിയ്യതി രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥി സമ്മേളനം, ഉച്ചക്ക് 2.30-ന് വനിത സമ്മേളനം, 3.30-ന് ഗാന്ധിജിയുടെ ഇന്ത്യ സെമിനാര്‍, 7 മണിക്ക് കര്‍ഷക സമ്മേളനം എന്നിവയും മൂന്നിന...
Crime

ചികിത്സക്കെത്തിയ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന്; കോഴിക്കോട് ഡോക്ടറെ വിദ്യാർഥികൾ കൈകാര്യം ചെയ്തു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ മൂന്ന് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സക്കിടെ അപമാനിച്ചെന്ന രോഗിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഡോക്ടർക്കെതിരേയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Go3ceoDoV3TJcJYoDh51RA കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം കയ്യേറ്റം ചെയ്തതായാണ് ആദ്യം പൊലീസിൽ പരാതി ലഭിച്ചത്. ഡോക്ടർ മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആശുപത്രിയിലെത്തി മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ തേടി. ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന...
Accident

കക്കാട് കരുമ്പിൽ കാറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി : ദേശീയപാത 66 കരുമ്പിൽ കാറിടിച്ചു കാൽ നട യാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി മേക്കേക്കാട്ട് യൂസുഫ് (62) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6:40ഓടെ ആണ് അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HDqZXfALO3l0U1jILUvNnL റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്നു പറയുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാനക്കാരനായ ഒരാൾക്കും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Other

പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി ഓഫീസ് പോലീസ് സീൽ ചെയ്തു

കോഴിക്കോട് ചക്കുംകടവിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. ചക്കുംകടവില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പിഎഫ്‌ഐ ഓഫീസ് ആണ് സീല്‍ ചെയ്തത്. പന്നിയങ്കര പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചാണ് കെട്ടിടം സീല്‍ ചെയ്തത്. ഫാറൂഖ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെയും നടപടി. കാസര്‍ഗോഡ് പെരുമ്പളയിലെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ എന്‍.ഐ.എ സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്. സ്ഥലത്ത് നിരോധിത സംഘടനയിലെ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായില്ലെങ്കില്‍ പോലും കാസര്‍ഗോഡ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പന്തളത്തും, പറ...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

മലയാള വിഭാഗത്തില്‍ പി.എച്ച്.ഡി. കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി.(മലയാളം) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കേരള മലയാള പഠന വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഗവേഷണ വിഷയം, പഠന രീതി വ്യക്തമാക്കുന്ന സിനോപ്‌സിസ് എന്നിവ സഹിതം ഒക്ടോബര്‍ 12-ന് അഞ്ച് മണിക്ക് മുമ്പ് മലയാള പഠനവിഭാഗം ഓഫീസില്‍ എത്തിക്കണം. ഒഴിവുള്ള സീറ്റുകളില്‍ പി.ജി. പ്രവേശനം കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ (സിയുസിഎടി 2022) എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്‌സി. ഫോറന്‍സിക് സയന്‍സ്, എം.എസ്‌സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഒക്ടോബര്‍ 7-ന് അഞ്ച് വരെ ലഭ്യമാകും. പരീക്ഷാഫലം ...
Local news

കൊടിഞ്ഞി മച്ചിങ്ങത്താഴം അങ്കണവാടി ഉദ്‌ഘാടനം ചെയ്തു; കെട്ടിടം പണി ഇഴഞ്ഞു നീങ്ങിയത് വിവാദമായിരുന്നു

ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്. https://youtu.be/7dubfu8Bzjg വീഡിയോ വാർത്ത ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻനന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ഭ...
Accident

പൂച്ചയെ രക്ഷിക്കാൻ വെട്ടിച്ച കാർ ഓട്ടോയിൽ ഇടിച്ചു 2 പേർ മരിച്ചു.

മഞ്ചേരി: ആനക്കയം കാഞ്ഞമണ്ണയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു 2 പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മൽ അബ്ദുൽ ഹമീദ് (കുഞ്ഞുട്ടി 56), യാത്രക്കാരൻ മങ്കട പള്ളിപ്പുറം ചീരക്കുഴിയിൽ പൊട്ടേങ്ങൽ ഉസ്മാൻ (62) എന്നിവരാണ് മരിച്ചത്.രാവിലെ 8.45ന് ആണ് സംഭവം.ഓട്ടോ വള്ളിക്കാപ്പറ്റയിൽ നിന്ന് മഞ്ചേരിയിലേക്കും, ഇന്നോവ പെരിന്തൽമണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിനിടയായതെന്നാണ് അറിയുന്നത്....
Crime

വിവാഹത്തിന് ക്ഷണിച്ചില്ലെന്നു ആരോപിച്ചു വീട്ടിൽ കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ചു വീടുകയറി ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകർത്തു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ആക്രമിച്ചു. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മർദ്ദനമേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്ര...
Other

ലഹരി മാഫിയയുടെ കെണിയിൽ നിന്ന് നമ്മുടെ പെണ്കുട്ടികളും മോചിതരല്ല, 3 കുട്ടികളുടെ അനുഭവം ഇതാണ്

ലഹരി മാഫിയ വലിയ റാക്കറ്റാണ്. സമൂഹത്തിന്റെ ഏത് മേഖലയിൽ നിന്നുള്ളവരെയും വീഴ്ത്താൻ കെണിയുമായി കാത്തിരിക്കുകയാണ് അവർ. നേരത്തെ ആണ്കുട്ടികളും പുരുഷന്മാരും മാത്രമായിരുന്നെങ്കിൽ, ഇപ്പോൾ ഉപയോഗിക്കുന്നവരും വില്പനക്കാരിലും ലിംഗ വ്യത്യാസമില്ല. ചെറിയ പെണ്കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. വിദ്യാർത്ഥിനികൾ മുതൽ പ്രൊഫഷണലുകൾ വരെയുണ്ട്. പല തരത്തിലാണ് ഇവർ കെണിയിൽ പോയി വീഴുന്നത്. ഇത്തരത്തിൽ വീണ പ്രായപൂർത്തിയാകാത്ത 3 പെണ്കുട്ടികളുടെ സംഭവം മാതൃഭൂമി ഡോട്ട് കോം കൊടുത്തിരുന്നു. ഇങ്ങനെയാണ് ആ സംഭവം. ദിവസേനയുള്ള പോലീസ് പരിശോധനയ്ക്കിടെയാണ് അസാധാരണമായി ഒരു യുവാവ് റസിഡൻഷ്യൽ ഏരിയയിൽ കോഴിക്കോട്ടെ പോലീസുകാരുടെ ശ്രദ്ധയിൽ പെടുന്നത്. സമയം രാത്രി ഏറെ വൈകിയിരുന്നു. ഇയാളുടെ ബൈക്ക് പരിശോധിച്ചപ്പോൾ പോലീസിന് ലഭിച്ചത് മാരകമായ സിന്തറ്റിക് ലഹരിമരുന്നുകളാണ്. ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത് വാട്സാപ്പിൽ കിട്ടിയ ലൊക്കേഷനിലേക്ക് ലഹര...
Kerala

കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോവിഡ് കാലത്തെ അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു ലക്ഷത്തി നാൽപതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് പിൻവലിക്കുക. പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും. ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിക്കും. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്ത...
Other

ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 63 സ്പൂണുകൾ !!

ഉത്തർപ്രദേശ്: ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്ന് 63 സ്റ്റീൽ സ്പൂണുകളാണ് പുറത്തെടുത്തത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലാ ആശുപത്രിയിലാണ് 32 കാരനായ വിജയുടെ വയറ്റിൽ നിന്നും സർജറിയിലൂടെ 63 സ്പൂണുകൾ പുറത്തെടുത്തത്. കഴിഞ്ഞ ഒരു വർഷമായി താൻ സ്പൂൺ കഴിക്കാറുണ്ടെന്ന് വിജയ് സ്വയം ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട സർജറിക്ക് ഒടുവിലാണ് വിജയുടെ വയറ്റിൽ നിന്ന് സ്പൂണുകൾ പുറത്തെടുത്തത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഐ സി യുവിൽ നിരീക്ഷണത്തിൽ തുടരുകയാന്നെന്നും ഡോക്ടർ രാകേഷ് ഖുറാന പറഞ്ഞു. അതേസമയം മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ ഡീ-അഡിക്ഷൻ സെന്ററിൽ ആയിരിക്കെ അവിടുത്തെ ജീവനക്കാർ നിർബന്ധിച്ച് സ്പൂൺ കഴിപ്പിച്ചതാന്നെന്ന് വിജയുടെ കുടുംബക്കാർ ആരോപിക്കുന്നത്. നിലവിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല....
Other

രേഷ്മയുടെ കൺസഷൻ കാർഡ് വീട്ടിൽ എത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ കാർഡ് വീട്ടിലെത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി കാക്കനാട് ഡിപ്പോയിലെ ജീവനക്കാർ കൺസഷൻ പാസ് വീട്ടിലെത്തി കൈമാറിയത്. ഈ മാസം 20 നായിരുന്നു മകളുടെ കൂടെ കൺസഷൻ പാസ് പുതുക്കാനായി പോയ പ്രേമനനെ കാക്കനാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ ക്രൂരമായി മർദിച്ചത്.കൺസഷൻ കാർഡ് പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, മുൻപ് അത് ഹാജരാക്കിയത് ആണെന്നും പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്നും പ്രേമൻ പറഞ്ഞതിനെ തുടർന്നാണ് ഡിപ്പോയിലെ ജീവനക്കാർ പ്രേമനനെ മകളുടെ മുന്നിൽ വച്ച് മർദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ ചർച്ചയായിരുന്നു.സംഭവത്തിൽ കെഎസ്ആർടിസി എംഡി മാപ്പ് ചോദിക്കുകയും, അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു....
Other

സ്കൂൾ ഗ്രൗണ്ടിൽ നിറയെ അവശിഷ്ടങ്ങൾ തള്ളി; കായികമേള നടത്താൻ പ്രയാസപ്പെട്ട് സ്കൂൾ അധികൃതർ

തിരൂരങ്ങാടി : ഡ്രൈനേജ് നിർമാണത്തിന്റെ അവശിഷ്ടങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടത് കാരണം ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാതെ വിദ്യാർഥികൾ. തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മാസങ്ങൾക്ക് മുൻപ് നടത്തിയ പ്രവൃത്തിയുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്കൂളിന് സമീപത്തെ റോഡിൽ ഡ്രൈനേജ് നിർമിക്കുന്നതിനായി റോഡരികിൽ നിന്നെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളുമാണ് കൂട്ടിയിട്ടിരിക്കുന്നത്. മണ്ണും വലിയ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബിന്റെ വലിയ കഷ്ണങ്ങളും ഇവിടെ തള്ളിയിരിക്കുകയാണ്. കൂടാതെ കേടുവന്ന തെരുവ് വിളക്കുകളും കാലുകളുമെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. https://youtu.be/ulFMx3IP4as വീഡിയോ വാർത്ത തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തെരുവുവിളക്കുകളുടെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്നു...
Kerala

ബിനോയ് കൊടിയേരിക്കെതിരായ പിതൃത്വ കേസ് 80 ലക്ഷം രൂപ നൽകി ഒത്തു തീർപ്പാക്കി

ബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിനിയുടെ പീഡനപരാതി പണം കൊടുത്തു ഒത്തുതീർപ്പാക്കി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് ഡാൻസ് ബാർ നർത്തകിയായ യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും പരാതിയുയർന്നിരുന്നു. കുട്ടിയുടെ ചെലവുകൾക്കായി ബിനോയ്‌ പണം നൽകണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. പക്ഷേ ഇത് കള്ളക്കേസാണെന്നും കേസ...
Education, Feature

ശാസ്ത്ര വിസ്മയങ്ങളുടെ കാഴ്ചകൾ സമ്മാനിച്ച സയൻസ് ഫെയറിന് പരിസമാപ്തി

കൊടിഞ്ഞി: ശാസ്ത്ര സാങ്കേതിക ലോകത്തെ വിസ്മയ കാഴ്ചകളും കണ്ടെത്തലുകളും പഴയകാല ഓർമ്മകളുടെ ശേഖരങ്ങളും നവ മാധ്യമങ്ങളുടെ സാധ്യതകളും പരിചയപ്പെടുത്തി കൊടിഞ്ഞി എം.എ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സയൻസ് ഫെയർ 22 ന് സമാപ്തിയായി.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫെയർസയൻസ്, സോഷ്യൽ,മാത് സ്,ഐ.ടിവിഭാഗത്തിലായി ക്ളാസുകൾ തമ്മിൽ മൽസരങ്ങളിലൂടെയാണ് നടന്നത്. ഓരോ വിഭാഗത്തിലും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടെത്തി പുതിയ സാധ്യതകളെ കണ്ടെത്തി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.ഓൺദ സ്പോട്ട് മൽസരങ്ങളായ പാം ലീവ് , വേസ്റ്റ് മെറ്റീരിയൽ, വെജിറ്റബിൾ പ്രിൻറിംഗ്,ഗാർമെൻറ്. നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, സ്റ്റിൽ മോഡലുകൾ , വർക്കിങ് മോഡലുകൾ, ഡിജിറ്റൽ പൈൻറിംങ്, ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, ക്വിസ്, ഗൈയിംസ്,ജോമട്രിക്കൽ , നമ്പർ ചാർട്ടുകൾ നിരവധി രാജ്യങ്ങളുടെ നാണയ ശേഖരങ്ങൾ,ഉപകരണങ്ങൾ,തുടങ്ങി ആധുന...
Local news

വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു, വീട്ടമ്മയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു

നന്നമ്പ്ര : തെങ്ങ് വീടിന്റെ അടുക്കളക്ക് മുകളിലേക്ക് മുറിഞ്ഞു വീണു, അകത്തുണ്ടായിരുന്ന വീട്ടമ്മയും മരുമകളും ആദ്‌ഭുതകരമായി രക്ഷപ്പെട്ടു. കൊടിഞ്ഞി സെൻട്രൽ ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. പരേതനായ പാലക്കാട്ട് അഹമ്മദ് ഹാജിയുടെ വീട്ടിലാണ് സംഭവം. അടുക്കള ഭാഗത്തെ തെങ്ങ് അടിഭാഗത്തു നിന്നും മുറിഞ്ഞു അടുക്കളക്ക് മുകളിൽ വീഴുകയായിരുന്നു. ഈ സമയം അഹമ്മദ് ഹാജിയുടെ ഭാര്യ പത്തുട്ടി (67) യും മകൻ യൂനുസ് സലീമിന്റെ ഭാര്യ സജിദ (47) എന്നിവർ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. ശബ്ദം കേട്ട് ഇരുവരും ഓടി രക്ഷപ്പെട്ടതിനാൽ പരുക്കില്ലാതെ രക്ഷപ്പെട്ടു. അടുക്കള ഭാഗം തകർന്നു. സൻഷെഡിനും കേടുപാടുകൾ പറ്റി....
Local news

ഓഫീസിൽ വരുന്നില്ല, ഫോണെടുക്കുന്നുമില്ല; വില്ലേജ് ഓഫീസറെ കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

നന്നമ്പ്ര: ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ വരാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. പുതുതായി ചുമതലയേറ്റ വിലേജ് ഓഫീസറാണ് തോന്നുമ്പോൾ മാത്രം ഓഫീസിൽ വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഇവർ ഔദ്യോഗിക ഫോൺ എടുക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു. https://youtu.be/iWlrXTWj6Ts പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഏറെക്കാലം ഓഫീസർ ഇല്ലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഓഫീസർ ചുമതലയേറ്റത്. തുടർന്ന് അവധിയിൽ പോകുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കോളർഷിപ്പിനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഇവർ അവധി യിൽ പോയത്. പ്രതിഷേധം ഉണ്ടായതോടെ ഇടക്ക് ഓഫീസിൽ വന്നെങ്കിലും ഇടക്കിടെ വീണ്ടും അവധി യായി. വീട്ടിലിരുന്ന് അപേക്ഷകൾ നോക്കുകയാണ് എന്നാണ് ഓഫീസിൽ വരുന്...
Other

ലഹരിക്കെതിരെ മഹല്ലുകളിൽ ക്രിയാത്മക പദ്ധതികളുമായി തിരൂരങ്ങാടി ഖാളി ഖലീൽ തങ്ങൾ

തിരൂരങ്ങാടി : സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിന് സമഗ്രമായ പദ്ധതികളുമായി തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. തിരൂരങ്ങാടി ഖാളി പരിധിയിൽ പെട്ട വിവിധ മഹല്ല് പ്രതിനിധികളെ വിളിച്ചു ചേർത്ത് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇതിെന്റെ പ്രഖ്യാപനവും പദ്ധതി വിശദീകരണവും ഖാളി സയ്യിദ് ഇബ് റാഹീം ഖലീലുൽ ബുഖാരി നിർവഹിച്ചു.മഹല്ലുകളെ വിവിധ ക്ലസ്റ്ററുകളാക്കി തിരിച്ച് പ്രദേശവാസികള മൂന്ന് വിഭാഗങ്ങളാക്കും. അവർക്ക് ഫലവത്തായ പ്രവർത്തനങ്ങളാണ് നടത്തുക. നിരന്തര കർമ പരിപാടികളും മോണിറ്ററിംഗും നടത്തും മഹല്ല് ഭാരവാഹികൾ, മുതവല്ലിമാർ , ഖതീബ് , ഇമാം, മദ്‌റസ മാനേജിംഗ് കമ്മിറ്റി , അധ്യാപകർ തുടങ്ങിയവർ , സുന്നി സംഘടന, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയിലൂടെ ക്രിയാത്മകമായ പരിപാടികൾ നടത്തി ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.പ്രഖ്യാപന സംഗമം ഖാളി ഹൗസ് ചെയർമാൻപൊൻമ...
Gulf, Obituary

റിയാദിൽ ഉറുമ്പ് കടിയേറ്റ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്:  ഉറുമ്പു കടിയേറ്റ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് (39) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. റൂമില്‍ നിന്ന് ഉറുമ്പ് കടിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആറ് വര്‍ഷമായി റിയാദിലുള്ള ഹസ്സന്‍ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സന്‍ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: മുഹമ്മദ് റസൂല്‍. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകന്‍: ഹാഷിം. സഹോദരന്‍ തമീമുല്‍ അന്‍സാരി നടപടിക്രമങ്ങള്‍ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകരായ തോമസ് കുര്യന്‍, കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ്...
Local news

ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും നാളെ

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശഹാബ്‌തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി, പ്ലസ്- റ്റു, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും തങ്ങൾ നിർവഹിക്കും. ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനാവും.കെ.പി.എ മജീദ് എം.എൽ.എ,നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി, പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി, യു. മുഹമ്മദ് ഷാഫി ഹാജി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്, യു ഇബ്രാഹിം ഹാജി, സയ്യിദ് അബ്ദുൽവഹാബ് ഐദീദ് തങ്ങൾ സംസാരിക്കും.വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് കൈമാറ്റം മച്ചിഞ്ചേരി കബീർ ഹാജി പാലത്തിങ്ങ...
error: Content is protected !!