Friday, December 26

Blog

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു
Crime

അടച്ചിട്ട വീട്ടിൽ മോഷണം; സ്വർണമാല കവർന്നു

വള്ളിക്കുന്ന് : ചോപ്പൻകാവിന് സമീപം ഹീറോസ് നഗറിൽ തറയിൽ ഹരീശ്വരന്റെ അടച്ചിട്ട വീട്ടിൽ മോഷണം.പിൻവശത്തെ വാതിലിന്റെ കുറ്റി തകർത്ത്‌ അകത്തുകടന്ന കള്ളൻ മുറിയിലെ അലമാര തുറന്ന്‌ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വാരി വലിച്ചിട്ടതായി കണ്ടു. അലമാരയിൽ ഉണ്ടായിരുന്ന അരപ്പവനോളം തൂക്കംവരുന്ന സ്വർണമാല മോഷണം പോയിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ടെറസ്സിന് മുകളിലെ കോണിക്കൂടിലെ വാതിൽ കുറ്റിയും തകർത്തിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Crime

കുന്നുംപുറത്ത് ഇലക്ട്രിക്കൽ കടയിൽ പൂട്ട് തകർത്ത് മോഷണം

കുന്നുംപുറം : കുന്നുംപുറം വേങ്ങര റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന് തൊട്ടടുത്തുള്ള എ.കെ.സി ഇലക്ട്രിക്കൽസിൽ മോഷണം.കടയുടെ മുന്നിലെ രണ്ട് ഷട്ടറുകളുടെ പൂട്ടും ഷട്ടറിനോട് ചേർന്നുള്ള ഗ്ലാസ് ഭിത്തിയും തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ടു. കടയുടെ മുന്നിലെ നിരീക്ഷണ ക്യാമറ മറുവശത്തേക്ക് തിരിച്ച് വെച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇലക്ടറിക്കൽസ്, പ്ലംബിംഗ്, ലൈറ്റ് ഷോപ്പ് ആണ്. തിരൂരങ്ങാടി പോലീസെത്തി കടയുടമകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക അന്വേഷണ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കുന്നുംപുറം അങ്ങാടിയിൽ രാത്രികാല സുരക്ഷാ ഉറപ്പാക്കാൻ നിലവിൽ ഒരു ഗൂർക്കയുടെ സേവനം ഉണ്ട്. എങ്കിലും അങ്ങാടിയിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പാക്കാൻ ഈ ഗൂർക്കയുടെ മാത്രം സേവനം കൊണ്ട് സാധിക്കില്ല എന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. പ്രധാന റോഡിന് അഭിമുഖമായി നിൽക്കുന്...
Malappuram

തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്

പൊന്നാനി : തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്. അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറി. പക്ഷേ, സുൽഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനവഴിയൊരുക്കാൻ താൻ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവർഷം മുൻപ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിർണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുൽഫത്ത്, ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയിരിക്കയാണ്. പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്. 2017-ൽ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന അവർക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയായി. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്. മ...
Other

ബാങ്കിങ് സേവനത്തില്‍ വീഴ്ച: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാവും പതിനായിരം രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധിച്ചു.  പണം കടമെടുത്തയാളെ അറിയിക്കാതെ അധിക പലിശയും തവണയും നിശ്ചയിക്കുന്നത് അനുചിതവ്യാപാരവും സേവനത്തിലെ വീഴ്ചയുമാണെന്ന് കണ്ടെത്തിയാണ് ഐസിഐസിഐ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.വീടുവെക്കുന്നതിനുള്ള വായ്പക്കു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റായ പരാതിക്കാരന്‍ എതിര്‍കക്ഷിയായ ബാങ്കിനെ സമീപിച്ചത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തന്നെ ഹൗസിങ് ലോണ്‍ അനുവദിക്കുമെങ്കിലും അതിനേക്കാള്‍ കുറഞ്ഞ നിരക്കായ 8 ശതമാനത്തിന് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിക്കുമെന്നറിഞ്ഞാണ് പരാതിക്കാരന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്. ഫ്‌ലോട്ടിംഗ് നിരക്കിലുള്ള പലിശയ്ക്കായിരുന്നു വായ്പ അനുവദിച്ചത്. പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടവാക്കാനായിരുന്നു വ്യവസ്ഥ...
Malappuram

ജില്ലയിലെ പൊതുമരാമത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയുടെ ഇടപെടല്‍

സോഷ്യല്‍ മീഡിയ വഴി വന്ന പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്. മലപ്പുറത്ത് വരും മുന്‍പ്  മന്ത്രി,  'മലപ്പുറം ജില്ലയിലേക്ക്' എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ക...
Other

അയ്യപ്പൻകാവ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് നജീബ് കാന്തപുരം; അമൂല്യ നിമിഷമെന്ന് എം.എൽ.എ

അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ ഉദ്ഘാടകനായി നജീബ് കാന്തപുരം എം.എൽ.എ. പുതുക്കി പണിത മണലായ അയ്യപ്പൻകാവ് ക്ഷേത്രമാണ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ എന്ന നിലയിൽ നിരവധി ഉദ്ഘാടനങ്ങൾ നിർവഹിച്ചിട്ടുണ്ടെങ്കിലും പുതുക്കി പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ അവസരം ലഭിച്ചതിനെ അമൂല്യ നിമിഷമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഓരോ മനുഷ്യരുടെയും ജീവിതത്തോടൊപ്പം നിൽക്കാനാവുക എന്നതിൽ പരം എന്താനന്ദമാണ്‌ വേറെ ലഭിക്കാനുള്ളതെന്നും നജീബ് കാന്തപുരം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് എം.എൽ.എ. എന്ന നിലയിൽ ഒട്ടനവധി ഉദ്ഘാടനങ്ങൾ നിർവ്വഹിക്കാൻ അവസരമുണ്ടായിട്ടുണ്ട്‌. പുതുക്കി പണിത ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഇന്ന് ലഭിച്ച അവസരത്തെ ജീവിതത്തിലെഅമൂല്യ നിമിഷമായി കാണുകയാണ്. നിയോജകമണ്ഡലത്തിലെ മണലായ അയ്യപ്പൻ കാവ്‌ ക്ഷേത്രമാണ് ഇന്ന് വിശ്വ...
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
Calicut, Education, university

കാലിക്കറ്റ് സർവകലാശാലയുടെ അറിയിപ്പുകൾ

ദേശീയ ചരിത്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ചരിത്ര സെമിനാര്‍ 15, 16 തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. 15-ന് രാവിലെ 9 മണിക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.     പി.ആര്‍. 1569/2022 നീന്തല്‍ പരിശീലന ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം 22 മുതല്‍ 28 വരെ പ്രൊമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 22-ന് നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ ഒന്ന്, രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവുമായി രാവിലെ 6.30-ന് സര്‍വകലാശാലാ അക്വാറ്റിക് കോംപ്ലക്‌സില്‍ ഹാജരാകണം.      പി.ആര്‍. 1570/2022 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ., പ്...
Crime

കടുങ്ങാത്ത്കുണ്ടിൽ കല്യാണവീട്ടിൽ കവർച്ച; പണവും സ്വർണ്ണവും കവർന്നു

കല്പകഞ്ചേരി: കല്യാണ വീട്ടിൽ വൻ കവർച്ച. സ്വർണാഭരണങ്ങളും പണവും കവർന്നു. കടുങ്ങാത്ത്കുണ്ടിന് സമീപം ചെറവന്നൂർ പാറമ്മലങ്ങാടിയിലെ കല്യാണ വീട്ടിലാണ് വൻമോഷണം നടന്നത്. മണ്ണിൽതൊടുവിൽ അബ്ദുൽ കരീമിന്‍റെ വീട്ടിൽ നിന്നാണ് 16 പവൻ സ്വർണവും എട്ടു ലക്ഷവും കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് മോഷണം. ദേഹത്തണിഞ്ഞ മൂന്നര പവന്‍റെ ചെയിൻ, പത്ത് പവന്‍റെ പാദസരം, രണ്ടര പവന്‍റെ കൈ ചെയിന്‍ എന്നിവയും ബാഗിൽ സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയുമാണ് മോഷണം പോയത്. ശനിയാഴ്ച ഇരിങ്ങാവൂർ മീശപ്പടി ഓഡിറ്റോറിയത്തിൽ നടന്ന മകളുടെ വിവാഹ സത്കാരം കഴിഞ്ഞ് അബ്ദുൽ കരീമും ഭാര്യ ഹാജറയും 9 വയസ്സുള്ള മകനും വീട്ടിൽ വന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. ഹാജറയുടെ കാലിലെ പാദസരവും കൈ ചെയിനും മോഷ്ട്ടിച്ച ശേഷം കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെ ശബ്ദം കേട്ട് ഇവര്‍ ഉറക്കം ഉണർന്നു. ഇതോടെ അതുവരെ കൈവശമാക്കിയ സ്വർണവും പണവുമായി മോഷ്ട്ടാവ് രക്ഷപ്പെടുകയാ...
Health,

കല്പകഞ്ചേരിയിൽ 28 കുട്ടികൾക്ക് മീസല്‍സ് രോഗബാധ

മീസല്‍സ് രോഗബാധ:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയില്‍ കല്‍പകഞ്ചേരി പ്രദേശത്ത് 28 കുട്ടികള്‍ക്ക് മീസല്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുതിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ഈ കുട്ടികളില്‍ 25 പേരും മീസല്‍സ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. വാക്‌സിന്‍ എടുത്ത മൂന്ന് കുട്ടികള്‍ക്ക് രോഗബാധ ഉണ്ടായെങ്കിലും വളരെ നിസാരമായ ലക്ഷണങ്ങളണ് ഉണ്ടായത്. ഇത് പ്രതിരോധകുത്തിവെപ്പുകളുടെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ ജില്ലയില്‍ വീണ്ടും വര്‍ധിച്ചുവരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുട്ടികളുടെ പ്രതിരോധകുത്തിവെപ്പുകളില്‍ വളരെ പിന്നിലായിരുന്ന ജില്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജന...
Malappuram

സഞ്ചാരികള്‍ക്ക് വിസ്മയമായി കോട്ടക്കുന്ന് ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു

തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലെ ലേസര്‍ ഷോ നവീകരണത്തിന് ശേഷം വീണ്ടും തുടങ്ങി. നവീകരിച്ച ലേസര്‍ഷോയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഷബീറലി പിഎസ്എ, ഒ സഹദേവന്‍, ഡിടിപിസി എക്‌സി. കമ്മിറ്റി അംഗം വിപി അനില്‍, സെക്രട്ടറി വിപിന്‍ ചന്ദ്ര, കോട്ടക്കുന്ന് പാര്‍ക്ക് കെയര്‍ ടേക്കര്‍ അന്‍വര്‍ ആയമോന്‍ എന്നിവര്‍ പങ്കെടുത്തു. മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും പറയുന്ന ലേസര്‍ഷോയും സംഗീത ജലധാരയും കാണാന്‍ നിരവധി പേരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച കോട്ടക്കുന്നില്‍ എത്തിയത്. മലപ്പുറത്തിന്റെ സംസ്‌കാരവും ചരിത്രവും പറയുന്ന 10 മിനിറ്റുള്ള പ്രദര്‍ശനവും സംഗീത ജലധാരയം സഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കും. ജലധാരയാണ് വീഡിയോ പ്രദര്‍ശനത്തിനുള്ള സ്‌ക്രീനായി ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരിക...
Local news

പൂർവ വിദ്യാർഥി സംഗമത്തിന് ഫണ്ട് കൈമാറി

മൂന്നിയൂർ :1976 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പഠിച്ച MHS മൂന്നിയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഈ വരുന്ന ഡിസംബർ 18 ന് മൂന്നിയൂർ ആലിൻചുവട് KLM സ്പോർട്സ് അക്കാദമിയിൽ വെച്ച് നടക്കും. സംഗമത്തിന്റെ പ്രചരണാർത്ഥം തയ്യലക്കടവിൽ വെച്ച് 1989ബാച്ചിന്റെ സംഗമം നടന്നു. സംഗമപരിപാടി റസാക്ക് ആംക്കോ യുടെ അദ്യക്ഷതയിൽ ബീരാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി ഫേമസ്, സി എം മുഹമ്മദ്‌ അലിഷ, മുജീബ്. പി പി, കോയ വമ്പിഷേരി എന്നിവർ സംസാരിച്ചു.. പരിപാടിയിൽ വെച്ച് ഡിസംബർ 18 നടക്കുന്ന മഹാസംഗമത്തിലേക്ക് 1989,10 സി ക്ലാസ്സ് മഹാ സംഗമ ചെലവിലേക്ക് നൽകുന്ന ഫണ്ട്‌ സിദ്ധീഖ് ഹാജി സ്വാഗത സംഘം ചെയർമാൻ സി എം മുഹമ്മദ്‌ അലിഷാക്ക് കൈമാറി. സുഹ്‌റ മണമ്മൽ, അഷ്‌റഫ്‌ മണമ്മൽ, മുസ്തഫ എരണിക്കൽ, അലി അക്ബർ. CP, ഖാലിദ് എരണിക്കൽ, ഷംസുദ്ധീൻ. എൻ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി....
Obituary

ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

കോഴിക്കോട് : പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
Crime

സ്കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫറുടെ പക്കൽ കൂടുതൽ ദൃശ്യങ്ങൾ

അടൂർ എംആർഐ സ്‌കാനിങ് സെന്ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. 20 പേരുടെ ദൃശ്യങ്ങളാണ് പ്രതി പകർത്തിയത്. പ്രതി അംജിത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. അടൂരിൽ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ സ്വദേശി അംജിത്ത് ആണ് അറസ്റ്റിലായത്. അടൂർ ഹോസ്പിറ്റൽ ജങ്ഷനിലാണ് ദേവീ സ്‌കാനിങ് സെന്റർ പ്രവർത്തിക്കുന്നത്. എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് അംജിത്ത് പകർത്തിയത്. സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പകർത്തിയെന്ന മനസിലാക്കിയത്. പെൺകുട്ടി ഉടൻ തന്നെ ബഹളമുണ്ടാക്കുകയും അടൂർ പൊലീസിൽ വിവര...
Malappuram

കൊണ്ടോട്ടി ടൗണിൽ 14 മുതൽ ഗതാഗത നിയന്ത്രണം

കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട് ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Accident

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ അബ്ദുറഹിമാന്റെ മകൻ ജുനൈദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ന് മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ട്രാവലർ നടുറോഡിൽ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മാതാവ് നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്‌മിൽ....
Other

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനം പിഴക്ക് പുറമെ ഇനി നിയമനടപടിയും 

തിരൂരങ്ങാടി : ഇനിമുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമനടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടിവരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. അപാകത കണ്ടെത...
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....
Crime

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മഞ്ചേരി : പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്റെ മകൾ ഹഷാന ഷെറിൻ (27) ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് ഹഷാന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം . കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഹഷാനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് ഹഷ്നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു....
Crime

പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ സുഹൃത്ത് പിടിയിൽ

തിരൂരങ്ങാടി : 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബാംഗ്ളൂരില്‍ വെച്ച് പിടികൂടി. ഒരു വര്‍ഷം മുന്‍പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഒക്ടോബര്‍ മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150 ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ച് തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ എൻ. മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ 2 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ബാംഗ്ലൂരില്‍ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷ് എന്നയാളാണ് പ്രതി. അഢീഷ്ണല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുബൈര്‍, സിവില്‍ പോലീസ്...
Other

ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടിപ്പടിയിൽ ആൾ ഒഴിഞ്ഞു പറമ്പിലാണ് ഒരാളെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നെല്ലിമരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടുമുണ്ടിലാണ് തൂങ്ങിമരിച്ചത്.
Other

കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മമ്പാട് ഓടായിക്കൽ കണക്കൻകടവ് എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഓടായിക്കൽ കണക്കൻകടവ് സ്വദേശി പരശുറാം കുന്നത്ത് ആയിഷ (63) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിൽ കൊണ്ടുപോയി.
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആ...
Local news

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് കൊടിയേറി.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ പി കെ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി സി , ചെയർപേഴ്സൺ ഷമീന വി കെ , സുമിത്ര ചന്ദ്രൻ, മെമ്പർമാരായ മുഹമ്മദ് കുട്ടി നടുത്തൊടി , മുസ്തഫ നടുത്തൊടി , കുഞ്ഞിമുഹമ്മദ് , സിദ്ധീഖ് ഉള്ളക്കൻ , ഉമ്മു ഹബീബ , തസ്‌ലീന ഷാജി, യൂത്ത് കോർഡിനേറ്റർ ഹകീം , മറ്റു ക്ലബ് പ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മറ്റു മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കും. 20 ന് സമാപിക്കും....
Crime

പ്രണയത്തെ എതിർത്ത് മദ്‌റസയിൽ ക്ലാസെടുത്തു, കാമുകി വിവരം നൽകിയതിനെ തുടർന്ന് മദ്റസാദ്ധ്യാപകനെ അക്രമിച്ച 3 പേർ പിടിയിൽ

തിരൂർ : തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ ഖമറുദ്ധീന്‍ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. https://youtu.be/SL-HT5quTJA വീഡിയോ ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. പള്ളിയിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന ഫൈസൽ റഹിമാനോടു പ്രാർഥിക്കാൻ വരണമെന്നു പറഞ്ഞാണ് സംഘമെത്തിയത്. പന്തികേട് തോന്നിയതോടെ കൂടെ പോയില്ല. ഇതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർഓടിയെത്തിയപ്പോഴേക്കും സ...
Obituary

മുസ്‌ലിം ലീഗ് നേതാവ് ചേറൂരിലെ ചാക്കീരി കുഞ്ഞുട്ടി നിര്യാതനായി

വേങ്ങര : മുസ്ലിം ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ്‌ എന്ന കുഞ്ഞുട്ടി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിരുന്നു. നിയമസഭ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ലീഗ് നേതാവ് ചാക്കീരി അഹമ്മദ് കുട്ടിയുടെ മകനാണ്. കബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ....
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി....
Obituary

വല്യൂമ്മയോടൊപ്പം പോകുമ്പോൾ തെങ് മുറിഞ്ഞു വീണു 2 വയസ്സുകാരൻ മരിച്ചു

കല്പകഞ്ചേരി: പിതൃമാതാവിന്റെ കൈ പിടിച്ചു പോകുകയായിരുന്ന രണ്ടു വയസുകാരൻ തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരിയിലാണ് സംഭവം. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ - ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വീടിന്റെ പിറക് വശത്ത് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു സയാൻ. ഇതിനിടെ തെങ്ങ് മുറിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഉടൻ സയാനെ കോട്ടക്കൽ ആസ്റ്റർ മിംസിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. വലിയുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സഹോദരങ്ങൾ : അംന, സജ....
Crime

വസ്ത്രത്തിൽ മിശ്രിത രൂപത്തിൽ സ്വർണം തേച്ചു പിടിപ്പിച്ച് കടത്താൻ ശ്രമിച്ച 57കാരി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ: സ്വർണമിശ്രിതം വസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ തേച്ചു കടത്താൻ ശ്രമിച്ച 57 കാരി കരിപ്പൂരിൽ കസ്റ്റംസ് പിടിയിൽ. നിലമ്പൂര്‍ സ്വദേശിനി ഫാത്തിമ ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. 49.42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വ്യാഴാഴ്ച രാവിലെ ആണ് ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഫാത്തിമ കരിപ്പൂരിൽ ഇറങ്ങിയത്. https://youtu.be/C6LJiToMlVc വീഡിയോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം വസ്ത്രത്തിൽ മുഴുവൻ പേസ്റ്റ് രൂപത്തിൽ തേച്ചു പിടിപ്പിച്ചിരുന്നു ഫാത്തിമ. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ വരെ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആക...
Other

വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി

തിരൂരങ്ങാടി : വീണുകിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരിച്ചേല്പിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. ചെമ്മാട്ടെ ഓട്ടോ ഡ്രൈവർമാരാണ് ഉടമയെ കണ്ടെത്തി പണം തിരിച്ചേല്പിച്ചത്. ഉള്ളണം സ്വദേശി മുഹമ്മദ് ഫാരിസിന്റേതായിരുന്നു പണവും രേഖയും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JCRK2ZAbgIX79pZnbRDe3p ചെമ്മാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരായഫൈസൽ കുന്നത്തേരി, സലാം കല്ലുപറമ്പൻ, മുഹമ്മദലി പൂക്കിപ്പറമ്ബ്, സലാഹുദ്ദീൻ ചെമ്മാട് , ഷൗക്കത്ത് കൊടിഞ്ഞി എന്നിവരാണ് കൈമാറിയത്....
error: Content is protected !!