Blog

Kerala

ബസ് ചാർജ്: ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര; രാത്രിനിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം : വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്താൻ ആലോചിക്കുന്നു. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണ്. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും. രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണ്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തി. ചാർജ് വർധന അനിവാര്യം. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്. രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു...
Sports

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്തർ കലാലയ വനിത ഫുട്ബാൾ:സെന്റ് ജോസഫ്‌സ് ജേതാക്കൾ

കാലിക്കറ്റ് സർവകാശാലാ അന്തർ കലാലയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെൻ്റ് ജോസഫ്സ് ഇരിങ്ങാലക്കുട വീണ്ടും ജേതാക്കളായി. കഴിഞ്ഞ വർഷവും ഇവർ തന്നെയായിരുന്നു യാന്നു ചാമ്പ്യന്മാർ. മാള കാർമൽ കോളേജിനെ (3 - 0 ) തോൽപ്പിച്ചാണ് കിരീട നേട്ടം. പാലക്കാട് മേഴ്സി കോളേജ് ടൈബ്രേക്കറിൽ കോഴിക്കോട് ദേവഗിരിയെ (3 - 0 ) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് സർവകലാശാലാ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി നൽകി. കായിക വിഭാഗം അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, അസി. പ്രൊഫ. മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു. 21 മുതൽ ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണ് ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പ്....
Gulf

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവര്‍ക്ക് നേരത്തെയുളള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കൊപ്പം സഹായിയായി ഒരാള്‍ കൂടി വേണം. ഒരു കവറില്‍ രണ്ട് 70 വയസിന് മുകളിലുളളവരുണ്ടെങ്കില്‍ രണ്ട് സഹായികളെയും അനുവദിക്കും. സഹയാത്രികരായി ഭാര്യ, ഭര്‍ത്താവ്, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, പേരമക്കള്‍, സഹോദരപുത്രന്‍, സഹോദരപുത്രി എന്നിവരെയാണ് അനുവദിക്കുക. ഇവരുടെ ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 70 വയസിന്റെ സംവരണ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സഹായി യാത്ര റദ്ദാക്കുകയാണെങ്കില്‍ കൂടെയുള്ളവരുടെ യാത്രയും റദ്ദാകും. അ...
Other

വഖഫ് ഭൂമി തന്നെ, എംഇഎസ് വനിത കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട് നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ്. വഖഫ് ബോര്‍ഡ് സിഇഒ നല്‍കിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോര്‍ഡിന്റെ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79 സെന്റ് ഭൂമിയും 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാനാണ് ഉത്തരവ്. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളി. വഖഫ് ഭൂമിയില്‍ അനധികൃതമായാണ് കോളജ് നടത്തിയിരുന്നത് എന്നായിരുന്നു പരാതി. 50 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്ത ഭൂമിയിലാണ് കോളജ് പ്രവര്‍ത്തിക്കുന്നതെന്ന് ഫസല്‍ ഗഫൂര്‍ വാദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി പാട്ടത്തിനെടുക്കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് വാദിച്ചു. കോളജ് പ്രവര്‍ത്തിക്കുന്നത് വഖഫ് ഭൂമിയിലാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. 45 ദിവസത്തിനുള്ളില്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കാനും ട്രൈബ്യൂണല്‍ അനുമതി നല്‍കി. 2017 മുതലു...
Local news

അനധികൃതമായി വയല്‍ നികത്തി വീട് നിര്‍മാണം ആരംഭിച്ചത് റവന്യൂ വകുപ്പ് പൊളിച്ചു പൂര്‍വ സ്ഥിതിയിലാക്കി

മൂന്നിയൂര്‍ കളിയാട്ടമുക്ക് പാടശേഖത്തിലെ കൃഷിയിടം നികത്തി വീട് നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞു. സ്ഥിരമായി നെല്‍കൃഷി നടത്താറുള്ള പാടത്ത് വീടുവെക്കാനായി തറയുടെ പണികള്‍ ആരംഭിച്ചിരുന്നു. നിര്‍മ്മാണം പ്രവര്‍ത്തികള്‍ രാവിലെ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പൊളിച്ച് നീക്കുകയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കൃഷിയിടത്തില്‍ വീടുനിര്‍മ്മിക്കാനുള്ള സ്വകാര്യവ്യക്തിയുടെ നീക്കത്തിനെതിരെ നേരത്തെ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. നിയമം ലംഘിച്ച് ഭൂമി അനധികൃതമായി തരംമാറ്റിയത് പരിശോധിയില്‍ റവന്യൂ വകുപ്പ് കണ്ടെത്തുകയും ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുയുമായിരുന്നു. താലൂക്കില്‍ വരും ദിവസങ്ങളിലും നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമായി തുടരുമെന്ന് താഹസില്‍ദാര്‍ പി.എസ്....
Education, university

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

സൗജന്യ പി.എസ്.സി. പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരളാ പി.എസ്.സി. പ്ലസ്ടു തലം മെയിന്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍, ഇ-മെയില്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. ഫോണ്‍ 0494 2405540.   സൗജന്യ അഭിമുഖ പരിശീലനം പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപകനിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ്, ഫോണ്‍, ഇ-മെയില്‍, രജി...
Other

പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വിജയത്തിന് തടസ്സമാകും: സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാര്‍

 പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി. 'പൈതൃകമാണ് വിജയം'  സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി തിരൂരൂം,  'സമസ്ത നയിച്ച നവോത്ഥാനം' എസ്.എം.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്...
Crime

മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം ഉപയോഗിച്ച് പണം തട്ടി, പോലീസുകാരനെ പിരിച്ചു വിട്ടു

കണ്ണൂർ: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. അരലക്ഷത്തോളം രൂപ ഇയാള്‍ എടിഎം വഴി കൈക്കലാക്കിയതായി തെളിഞ്ഞിരുന്നു.  ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്. പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പു...
Malappuram

തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

തിരൂരിൽ പ്രവൃത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തിയ ഇ സഹകരണ ആശുപത്രി ക്ക് 80 കോടിയോളം രൂപ ചെലവഴിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നും ആണ് ഇ തുക സമാഹരിച്ചത്. പ്രവാസി മലയാളികൾ അടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾ ക്ക് ചികിത്സ ആനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതികളും ലഭ്യമാകുന്ന ആശുപത്രികളിൽ ഒന്നാകും ഇത്. യുകെ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്ൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ആയി വിരമിച്ച ഡോ. രാജു ജോർജ്ജ്, സിഇഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റി കളുമായി സഹകരിച്ച് പ...
Accident

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മലപ്പുറം ഹാജിയാര്‍പള്ളി് കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റഹൂഫിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ലീഡര്‍ ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്....
Accident

എംഎസ്എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്. msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു....
Accident

എംഎസ്എഫ് നേതാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് സി കെ നഗർ സ്വദേശി കെ വി മുഹമ്മദ് അസ്‌ലം എന്ന കെ വി എം അസ്‌ലം ആണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ചത്. msf തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡന്റും കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ യൂണിയൻ ചെയർമാനുമായിരുന്നു. ഇന്ന് രാവിലെ ട്രെയിൻ തട്ടിയ നിലയിൽ കാണുകയായിരുന്നു. സി കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെന്റർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു....
Local news

പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

മൂന്നിയൂർ : പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ സേവനം ഉപയോഗപെടുത്തി. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത ഉദ്ഘാടനം ചെയ്തു. വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രമേശ്‌ കരിപറമ്പത്ത്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹനീഫ അച്ഛാട്ടിൽ, മൂന്നിയൂർ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,11 ആം വാർഡ് മെമ്പർ ഷംസുദ്ധീൻ മണമ്മൽ,10 ആം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ, അഷ്‌റഫ്‌ കളത്തിങ്ങൽപാറ, Dr ഫൈസൽ, കെ.എം. മുഹമ്മദാലി, സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ , ആശ വർക്കർ സഫിയ എന്നിവർ പ്രസംഗിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സി എം അബ്ദുൽ മജീദ്, കെ എം നിയാസുദ്ധീൻ, വി പി അബ്ദുൽ മ...
Education, university

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്സ്വാശ്രയ കോഴേസുകള്‍ക്ക് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.-യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് 15 വരെ അപേക്ഷിക്കാം. റിസര്‍വേഷന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസിളവ് ലഭ്യമാണ്. ഫോണ്‍ 9745644425, 9946623509.  അദ്ധ്യാപക പരിശീലനത്തിന് അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കു വേണ്ടി ജനുവരി 5 മുതല്‍ ഫെബ്രുവരി 03 വരെ നടത്തുന്ന പരിശീലനത്തിലേക്ക് ഡിസംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പങ്കെടുക്കാം. ഫോണ്‍ 0494 2407350, 7351 (ugchrdc.uoc.ac.in) പി.ആര്‍. 1330/2021 സിണ്ടിക്കേറ്റ് മീറ്റിംഗ് കാലിക്കറ്റ് സര്‍വകലാശാലാ സി...
Kerala

ഡല്‍ഹിയില്‍ ‘സമസ്ത മഹല്‍’ നിര്‍മിക്കാനും കോട്ടയത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനും സമസ്ത തീരുമാനം

ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യുംസമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്...
Obituary

ചെമ്മാട്ടെ യൂത്ത് ലീഗ് നേതാവ് ശുഹൈബ് കണ്ടാണത്ത് നിര്യാതനായി

ചെമ്മാട്: ചെമ്മാട് ബ്ലോക്ക് റോഡ് പരേതനായ കണ്ടാണത്ത് കുഞ്ഞി മുഹമ്മദിന്റെ മകൻ ഷുഹൈബ് (38) നിര്യാതനായി. കോഴിക്കോട് പോകും വഴി കാക്കഞ്ചേരിയിൽ പെട്രോൾ അടിക്കാൻ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ജോ: സെക്രട്ടറിയും ഡിവിഷൻ 30 മുസ്ലിം ലീഗ് ജന:സെക്രട്ടറിയുമായിരുന്നു. ചെമ്മാട്ടെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആളാണ്. കോവിഡ് കാലത്ത് മുഴുസമയ സന്നദ്ധ പ്രവർത്തനം ആയിരുന്നു. അവിവാഹിതനാണ്. മാതാവ്, പാത്തുകുട്ടി. സഹോദരങ്ങൾ: ഷംസുദ്ദീൻ, ആരിഫ, ഹഫ്സത്ത്, മുനീറ, പരേതനായ ഹാഷിം . കബറടക്കം ചൊവ്വാഴ്ച്ച...
Local news

താനൂര്‍ – തെയ്യാല മേല്‍പ്പാലം പ്രവൃത്തി: ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം പൈലിംഗ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും പൈലിംഗ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. നിലവിലുള്ള...
Local news

ഹജ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സേവന കേന്ദ്രങ്ങൾ തുടങ്ങി

തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ അപേക്ഷ കേന്ദ്രമാണ് തുടങ്ങിയത്. ചടങ്ങിൽ ചെയർമാന് സ്വീകരണവും നൽകി തിരൂരങ്ങാടി: സംസ്ഥാന ഹജ് കമ്മിറ്റി വഴി 2022 ലെ ഹജിന് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹജ് ട്രൈനര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ ഹജ് ഓണ്‍ലൈന്‍ അപേക്ഷ സേവന കേന്ദ്രങ്ങൾ തുടങ്ങി. 2022 ജനുവരി 31 വരെ അപേക്ഷകള്‍ നല്‍കാം. തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളിലെ വിവിധ അപേക്ഷ കേന്ദ്രങ്ങളുടെ സംയുക്ത ഉദ്ഘാടനം പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. ഹജ് കമ്മിറ്റി അംഗം പി.ടി. അക്ബര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന് അസിസ്റ്റന്റ് ജില്ലാ ട്രെയ്‌നര്‍ പിപി.പി.എം മുസ്തഫയും മെമ്പര്‍ പി.ടി.അക്ബറിന് എഡിടി അഹമ്മദ് ഹാജിയും ട്രെയ്‌നര്‍മാരുടെ ആദരം നല്‍കി. ആദ്യ അപേക്ഷ പി.പി. അബ്ദുല്‍ ജബ്ബാര്‍ ബാഖവിയില്‍ നിന്ന് നഗരസഭ ചെയര്‍മാന്‍ എ.ഉസ്മ...
Crime

വിവാഹ വാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) നെയാണ്  നെടുങ്കണ്ടം പോലീസ് അറസ്റ്റു ചെയ്തത്.സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളില്‍ വിഡിയോകോള്‍ ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ചിത്രം കാട്ടി  പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ്  ആര്‍. കറുപ്പസ്വാമിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍, നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ  അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഫോണില...
Other

‘വരം’ പുരസ്കാരം അക്ഷര പുത്രി കെ.വി.റബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക്നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ സാമൂഹികപ്രവർത്തക കെ.വി. റാബിയയെ തെരെഞ്ഞെടുത്തു. പോളിയോബാധിതയായ കെ വി റാബിയ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ,സാംസ്കാരിക,സാമൂഹിക രംഗത്ത് സജീവമായിരുന്നത്. അശണരുടെ സാമൂഹികനീതിക്ക് വേണ്ടി ഭീഷണികളെ പോലും വകവെക്കാതെ പൊരുതിയ കെ.വി റാബിയ സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി .കാലിക്കറ്റ് ,മലയാളം യൂണിവേഴ്സിറ്റികളിലെ പി.ജി. പഠനത്തിന് കെ.വി റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം പാഠ്യവിഷയമാണ്.ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ. മുൻ വർഷങ്ങളിൽ മുൻ മന്ത്രി കെ. ...
Accident, Breaking news

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

കൊണ്ടോട്ടി: മേലങ്ങാടി GVHSS ലെ രണ്ടാം വർഷ VHSE  FTCP വിദ്യാർത്ഥിയും മേലങ്ങാടി കോട്ടപ്പറമ്പ് നിവാസിയുമായ സിറാജുദ്ദീൻ തങ്ങളുടെ മകൻ എ ടി സഫറുള്ളയാണ് മരിച്ചത്. എയർപോർട്ട് ബെൽറ്റ് റോഡ് പരിസരത്താണ് അപകടം ഉണ്ടായത്..
Obituary

സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു.

കൊണ്ടോട്ടി: അനശ്വര സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ പ്രിയപത്നി ബിച്ചയും ഇനി ഓർമ്മ. പക്ഷാഘാതം വന്നു ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാത്രിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. ബാബുക്ക യുടെ ഓർമ്മകളുമായി കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിലായിരുന്ന ഇവർ ഏറെ കാലമായി പക്ഷാഘാതം ബാധിച്ച്‌ ചികിൽസയിൽ ആയിരുന്നു. കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയു ടേയും മകളായ ബിച്ച 1956 ലാണ് ബാബുരാജിന്റെ ജീവിതപങ്കാളിയായി കോഴിക്കോട് പന്നിയങ്കരയിൽ എത്തിയത്. ബാബുക്കയുടെ മരണശേഷം പിന്നീട് തുറക്കലെ മകൾ സാബിറയുടെ വീട്ടിലേക്ക് മാറി. ഒരു വർഷത്തിൽ അധികമായ പക്ഷാഘാതത്തെ തുടർന്ന് കോമ അവസ്ഥയിലായ ബിച്ചക്ക് ചികിൽസക്ക് സർക്കാർ അടിയന്തര സഹായ മായി രണ്ട്‌ ലക്ഷം രൂപ അനുവദിച്ചിരുന്നു. മലയാളത്തിന് നിരവധി പാട്ടുകൾ സമ്മാനിച്ച് 1978 ഒക്ടോബർ 7 ന് അമ്പത്തി ഏഴാമത്തെ വയസ്സിലാണ് മുഹമ്മദ് സബീർ എന്ന ബാബുരാജ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്...
Local news

പോലീസ് സ്റ്റേഷൻ നവീകരണം തൊണ്ടി മണൽ ഉപയോഗിച്ചെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തിന് തൊണ്ടി മണല്‍ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണല്‍ ഉപയോഗിച്ചതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂര്‍ കച്ചേരി വളപ്പില്‍ പോലീസ് പിടിച്ചു നിര്‍ത്തിയ ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികള്‍ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണല്‍ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോള്‍ ഒരു ലോറിയില്‍ പേരിന് മാത്രമാണ് മണലുള്ളത്.18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനില്‍ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിര്‍മ്മിച്ചതാണ് സ്റ്റേഷന്‍ കെട്ടിടം. അടര്‍ന്ന് വീണുകൊണ്ടിരുന്ന ടെറസ് പ...
Other

സംഘടനയുടെ പേരുപറഞ്ഞ് മുസ്‌ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നു: പോപുലർ ഫ്രണ്ട്

ഹോട്ടലിന്റെ പേര് ദർബാർ കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശപരവുമാണ്. വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്‌ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്‌ലിം ബിസിനസുകൾക്ക് പിന്നാലെ പ...
Kerala

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് അബുദാബിയില്‍ ബാറും റെസ്റ്റോറന്റും, മൂന്നാറിലെ വില്ലയിലും കള്ളപ്പണമെന്നും ഇ ഡി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്രകുറിപ്പിലാണ് അറിയിച്ചത് ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും അടക്കം റെയ്ഡിൽ കണ്ടെടുത്തതായും ഇ.ഡി. വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി.പി. അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളില...
Crime

ഹണി ട്രാപ്പ്, വയോധികനൊപ്പം ചിത്രം പകർത്തി യുവതിയും സംഘവും പണവും സ്വർണ്ണവും കവർന്നു

പന്തളം: ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയെന്ന കേസിൽ മൂന്നുപേർ പന്തളം പോലീസിന്റെ പിടിയിലായി. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), പെരിങ്ങനാട് കുന്നത്തുകര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അരപ്പവന്റെ മോതിരവും റൈസ് കുക്കറുമാണ് തട്ടിയെടുത്തത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയ്ക്കായി അച്ഛന്റെ ഫോൺ നമ്പർവെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പരിലാണ്, സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ബന്ധപ്പെട്ടത്. മക്കൾ ജോലിസ്ഥലത്തായിരുന്നു. വയോധികൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി. ഡിസംബർ ഏഴിന് ഉച്ചയ്ക്ക് 2....
Malappuram

സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും....
Malappuram, Sports

കായിക മേളകൾ പ്രതിഭകളെ സൃഷ്ടിക്കാൻ വേണ്ടിയാകണം: മന്ത്രി വി.അബ്ദുറഹിമാൻ

കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ദേശീയ-അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടക്കുന്ന 46 മത് സംസ്ഥാന സിനിയർ വനിതാ - പുരുഷ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്പോർട്സിന്റെ പേരിൽ സർക്കാറിന്റെ ഗ്രാന്റ് വാങ്ങി മഹാ മേളയും സമ്മേളനവും നടത്തുന്ന ശൈലിക്ക് മാറ്റം വരണം. സ്പോർട്സുമായി ബന്ധപെട്ട പരിപാടികൾക്കും അതുമായി ബന്ധമുള്ള ചടങ്ങുകൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്. അല്ലാതെ ആളാവാൻ വേണ്ടി സംഘാടക വേഷമണിയുന്ന ചിലരുടെ നടപടികളോട് യോജിക്കാനാവില്ല. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള മുഴുവൻ കായിക അസോസിയേഷനുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകളെ ഹർഷാരവത്തോടെയാണ് കായിക താരങ്ങളും ഒഫിഷ്യൽസും സ്വീകരിച്ചത്.തുടർന്ന് ഒക്ടോബറിൽ സ്വീഡനിൽ നടന്ന ലോക പവർ ലിഫ്റ്റ് ചാമ്പ...
Local news

അതിക്രമങ്ങൾക്കെതിരെ തിരൂരങ്ങാടിയിൽ സ്ത്രീകളുടെ രാത്രി നടത്തം

തിരൂരങ്ങാടി: സ്ത്രീകൾക്കെതിരെ യുള്ള അതിക്രമങ്ങൾക്കെതിരെപൊതുയിടം എൻ്റെയും എന്ന സംസ്ഥാന തലതിൽഐ സി ഡി എസ് ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പെയിൻ ഭാഗമായി തിരുരങ്ങാടിയിൽനൈറ്റ് വാക്കിംഗ് സംഘടിപ്പിച്ചു.ചെമ്മാട്ട് മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങി തിരുരങ്ങാടിയിൽ സമാപിച്ചു. നൂറിലേറെ വനിതകൾ അണിനിരന്നു. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സ്ത്രീധനത്തിനെതിരെയും അതിക്രമങ്ങൾക്കെതിരെയും കലാപരിപാടികൾ അരങ്ങേറി. ഡെപ്യൂട്ടി ചെയർപേഴ്ൺ സി പി സുഹ്റാബി ഫ്ലാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ ചെയർപേഴ്സൺ എം സുജിനി അധ്യക്ഷത വഹിച്ചു. മിനി പിലാക്കോട്ട്, വഹീദ ചെമ്പ,സോന രതീഷ്, കെ സുലൈഖ, സി പി സുലൈഖ, ജയശ്രീ, ആബിദ, പി.ഖദീജ നേതൃത്വം നൽകി,...
Education, university

കാലിക്കറ്റിലെ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് 15 വരെ രജിസ്റ്റര്‍ ചെയ്യാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.സി.എ, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.ടെക്. നാനോസയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി  ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വിജ്ഞാപന പ്രകാരം വിവിധ പ്രോഗ്രാമുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 650/- രൂപ. എസ്.സി/എസ്.ടി. 440/- രൂപ. ...
error: Content is protected !!