കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
മഞ്ചേരി സി.സി.എസ്.ഐ.ടി. പുതിയ കെട്ടിടത്തില്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടി. ഇനി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടരും. മഞ്ചേരി കോഴിക്കോട് റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന കേന്ദ്രം കൂടുതല്‍ സൗകര്യത്തിനായി എന്‍.എസ്.എസ്. കോളേജ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇഷാത്തുല്‍ ഇസ്ലാം ട്രസ്റ്റ് കെട്ടിടത്തിലേക്കാണ് മാറ്റിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്കും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. അബ്ദുസമദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ബാലകൃഷ്ണന്‍, എ.കെ. രമേഷ് ബാബു, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ചീഫ് കോഡിനേറ്റര്‍ സി.ഡി. രവികുമാര്‍, വാര്‍ഡ് ക...

