Sunday, September 21

Blog

വെള്ളമെന്നു കരുതി മണ്ണെണ്ണ എടുത്തു കുടിച്ച ഒന്നര വയസ്സുകാരൻ മരിച്ചു
Obituary

വെള്ളമെന്നു കരുതി മണ്ണെണ്ണ എടുത്തു കുടിച്ച ഒന്നര വയസ്സുകാരൻ മരിച്ചു

കൊല്ലം ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു .ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്....
Calicut

മദ്യപിച്ച് ബഹളം വെച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡില്‍ ബഹളംവെച്ചത്. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. സ്റ്റേഷനില്‍വെച്ച് വിദ്യാര്‍ഥികള്‍ പോലീസിനെ ചീത്തവിളിക്കുകയും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു....
Obituary

അമിത ഫോൺ ഉപയോഗം വിലക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്....
Other

ഭക്ഷ്യവിഷബാധ: പൊതുവിദ്യാലയങ്ങളിൽ ഇന്ന് ഉദ്യോഗസ്ഥ പരിശോധന

ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ശുചിത്വ ബോധവത്കരണം നൽകും. ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും ഇന്ന് ഉച്ചഭക്ഷണം കഴിക...
Accident

ദേശീയപാത പടിക്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

ദേശീയ പാത ചേളാരി പടിക്കലിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വേങ്ങര സ്വദേശി സിബിൽ രാജിനനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് വൈകീട്ട് 6.30 ഓടെ യാണ് അപകടം സംഭവിച്ചത്....
Crime

ഭർത്താവിനെ ഭാര്യ വിറക് കൊണ്ട് അടിച്ചു കൊന്നു

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്.ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു....
Accident

മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി റാഷി എന്നയാളാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം.
Malappuram

വിദ്യാഭ്യാസം മാനവിക മൂല്യങ്ങളെ ഉത്തേജിപ്പിക്കുന്നതാകണം: അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ മാനുഷിക മൂല്യങ്ങളുടെ കാവലാളാകാന്‍ ശ്രമിക്കണമെന്ന് ഡോ.അബ്ദുസമദ് സമദാനി എം.പി. എന്‍.ടി.എസ്.ഇ പരീക്ഷ  പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ടാലന്റ് സെര്‍ച്ച് പരിക്ഷക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യമാണ് ജില്ലയില്‍ നിന്നുണ്ടാകുന്നത്.  ഉയര്‍ന്ന സ്റ്റോളര്‍ഷിപ്പ് ലഭിക്കുന്ന ഇത്തരം പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജമാക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ. മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 1080 വിദ്യാര്‍ത്ഥികളില്‍ നിന്നും 500 കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. ഇതില്‍ നിന്നും പരീക്ഷ , അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന പദ്ധതിയാണ് അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതി.ടി.വി ഇബ്രാഹിം എം.എല്‍.എ. അധ്യ...
Local news

അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, ക...
Obituary

മക്കളെ പുഴയിലേക്കെറിഞ്ഞു കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പ...
Malappuram

സ്ത്രീകൾക്കു നേരെയുള്ള അതിക്രങ്ങൾ തടയാൻ സ്ത്രീകൾ തന്നെ രംഗത്തിറങ്ങണം: കെ.എം.എഫ്

തിരുരങ്ങാടി: സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്ത്രീകൾ തന്നെ രംഗത്തിറങ്ങണമെന്ന് കേരള മഹിളാ ഫെഡറേഷൻ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.തിരൂരങ്ങാടി സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജില്ല സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉൽഘാടനം ചെയ്തു.പി.രാജലക്ഷ്മി അധ്യക്ഷത വഹിച്ചുസെക്രട്ടറി എം.പി ജയശ്രീ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർ സി.പി ഹബീബ, സി.പി ബേബി, കെ. ഗീത, വി.കെ. ബിന്ദു, എൻ.കെ. ദീപ്തി, ജിഷാ വിശ്വൻ, നീപ ദേവരാജ്, ഗഫൂർ കൊണ്ടോട്ടി, എം.ബി രാധാകൃഷ്ണൻ, അഷറഫ് തച്ചറപടിക്കൽ, സി.പി അറമുഖൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരാവാഹികൾ:പ്രസിഡണ്ട് കെ. ഗീത, വർക്കിംഗ് പ്രസിഡണ്ട് വി കെ. ബിന്ദു, വൈസ് പ്രസിഡണ്ടുമാർ പി. ശീമതി, സജിത വിനോദ്, പി.അബിത, വി. ബിജിത,സെക്രട്ടറി എം.പി ജയശ്രി, ജോയിന്റ് സെക്രട്ടറിമാർ പി. ജമീല, എൻ.കെ. ദീപ്തി, പി.ലീല, ജ...
Crime

ജാമ്യത്തിലിറങ്ങി മുങ്ങി, മാല പൊട്ടിച്ച കേസിലെ പ്രതി പിടിയിൽ

പരപ്പനങ്ങാടി :മാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ. 2006 ജനുവരി മാസം 26 ഫെബ്രുവരി മാസം നാല് എന്നീ ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ജില്ല ,ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലിം, 42 വയസ് എന്നയാളെ കോഴിക്കോട് കല്ലായിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം ചെയ്തതിന് 2006 ൽ പർപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെ...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനം കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗം അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കോച്ചിംഗ് ക്യാമ്പിന്റെ സമാപനം ശനിയാഴ്ച നടക്കും. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10.30-ന് നടക്കുന്ന ചടങ്ങ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 487 കുട്ടികളാണ് നീന്തല്‍, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യൂണിഫോമും ചടങ്ങില്‍ വിതരണം ചെയ്യും. നീന്തലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 10 കുട്ടികളുടെ പേരുകള്‍ വൈസ്ചാന്‍സിലര്‍ പ്രഖ്യാപിക്കും. അവര്‍ക്കു തുടര്‍ന്നു സര്‍വകലാശാല സൗജന്യ പരിശീലനം നല്‍കും.   അസിസ്റ്റന്റ് പ്രൊഫസര്‍ - വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി  സെന്ററിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ 2022-2...
Other

ഇടിമിന്നൽ: തിരൂർ ഗൾഫ് മാർക്കറ്റിൽ കട കത്തിനശിച്ചു

തിരൂർ: തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ തീപിടുത്തം, കട കത്തി നശിച്ചു. ഇന്നലെ രാത്രിയിലാണ് ഇടി മിന്നലേറ്റ് മൊബൈൽ കട കത്തി നശിച്ചത്. മഹാദേവ മൊബൈൽ ഷോപ്പാണ് പൂർണമായും കത്തി നശിച്ചത്. ഫയർ ഫോഴ്സിന്റെയും കെ എസ് ഇ ബിയുടെയും അവസരോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Other

തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, പണം പിടികൂടി

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിൽ വിജിലന്സിന്റെ മിന്നൽ പരിശോധന. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ എസ്.പി എസ്.ശശിധരൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഇൻസ്‌പെക്ടർ എസ്.സജീവ്, സബ് ഇൻസ്‌പെക്ടർ പ്രകാശ്കുമാർ, എ.എസ്.ഐ ഷൈജു, സി.പി.ഒമാരായ രഞ്ജിത്ത്, സജിത്ത്, സ്വപ്ന എന്നിവരാണ് പരിശോധന നടത്തിയത്. ഏജന്റുമാരെ ഉപയോഗിച്ച് പണം പരിക്കുന്നതായ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന വൈകുന്നേരം വരെ തുടർന്നു. ഫയലുകൾക്കുള്ളിലും മേശ വലിപ്പിലും സൂക്ഷിച്ച കണക്കിൽ പെടാത്ത സംഖ്യ പിടികൂടി. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കായി ശുപാർശ ചെയ്തതായി വിജിലൻസ് പറഞ്ഞു....
Accident

ബസ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആറു പേർക്ക് പരിക്ക്. ഇന്ന് രാത്രി 7.45 ന് കോളേജ് വളവിൽ തൂക്കുമരം ഇറക്കത്തിലാണ് അപകടം. അൻവർ സാദത്ത് 30, ഉഷ 50, സവാബ് 20, റൈഹാനത്ത് 35, റംല 42, യദുകൃഷ്ണ (7) എന്നിവർക്ക് പരിക്കേറ്റു. വേങ്ങര യിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
Other

കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത:  ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോഴിക്കോട് - പാലക്കാട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാതയ്ക്കായുള്ള സ്ഥലമേറ്റെടുപ്പിന്  കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ ഗസറ്റ് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വന്നതോടെ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്  അംഗീകാരമായി. അലൈന്‍മെന്റില്‍  ആക്ഷേപമുള്ളവര്‍ക്ക് ഈ മാസം 21 വരെ രേഖാമൂലം പരാതി നല്‍കാം.  കോഴിച്ചെനയിലെ ദേശീയപാത ഏറ്റെടുക്കല്‍ വിഭാഗം ഓഫീസില്‍ പരാതികള്‍ സ്വീകരിക്കുന്നതിന്  കൗണ്ടര്‍ ആരംഭിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ് പറഞ്ഞു. ആക്ഷേപമുള്ളവര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ പരാതികള്‍ നല്‍കാം. പരാതികള്‍ തീര്‍പ്പാക്കിയ ശേഷമാകും അലൈന്‍മെന്റിലെ അന്തിമ വിജ്ഞാപനം. തുടര്‍ന്ന് മൂന്ന് ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷമാകും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം. ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും മ...
Malappuram

എസ്കെഎസ്എസ്എഫ് തിരൂരങ്ങാടി മേഖല പദയാത്ര: വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു

തിരൂരങ്ങാടി: ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി ജൂൺ അഞ്ചിന് സംഘടിപ്പിക്കുന്ന പദയാത്രയുടെ ഭാഗമായി വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. കൊടിഞ്ഞി പള്ളിയില്‍ നിന്ന് സിയാറത്തോടെ ആരംഭിച്ച ജാഥ കാടപ്പടിയിൽ സമാപിച്ചു. അലിഅക്ബർ ഇംദാദി പാണ്ടിക്കാട് മേഖല ഭഭാരവാഹികൾക്ക് പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സുലൈമാന്‍ ഫൈസി,  റഫീഖ് ഫൈസി, ഇബ്രാഹീം ഫൈസി, സുഹൈൽ പാറക്കടവ്, അൻസാർ ചുക്കാന്‍, റഹൂഫ് ഫൈസി കരുവാങ്കല്ല്, അദ്നാൻ ഹുദവി, ഹാഫിസ് ഇരുമ്പുചോല, സൽമാൻ ജുനൈദ്, ലത്തീഫ് അയ്ക്കര, അബ്ബാസ് കൊടിഞ്ഞി, സാദിഖ് ഫൈസി, സയ്യിദ് സാഹിർ ജിഫ്രി, സഫുവാൻ ഫൈസി, ജസീബ് തലപ്പാറ എന്നിവർ പ്രസംഗിച്ചു....
Politics

ചരിത്ര ഭൂരിപക്ഷവുമായി ഉമ, തൃക്കാക്കര യുഡിഎഫ് കോട്ട തന്നെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. 25016 വോട്ട് ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. യു ഡി എഫിന് 72770 വോട്ട് ലഭിച്ചു. എൽ ഡി എഫിന് 47754, ബിജെപിക്ക് 12957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ...
Other

4 പതിറ്റാണ്ട് മുമ്പ് വിരമിച്ച മുഹമ്മദ് മാഷിനെ തേടി തലശ്ശേരിയിൽ നിന്നും ശിഷ്യരെത്തി

തിരൂരങ്ങാടി: സർവീസിൽ നിന്ന് വിരമിച്ച് നാലു പതിറ്റാണ്ട് പിന്നിട്ടതിനു ശേഷം തന്റെ വിദ്യാർത്ഥികളെ ഒന്നിച്ച് കാണാൻ കഴിഞ്ഞ അപൂർവ്വ ഭാഗ്യം തന്നെ തേടിയെത്തിയ നിർവൃതിയിലാണ് കക്കാട് ഒറ്റത്തിങ്ങൽ മുഹമ്മദ് മാസ്റ്റർ. തന്റെ മുന്നിൽ ഊർജ്ജസ്വലതയോടെ പഠിക്കാനിരുന്ന കുട്ടികൾ തലനരച്ച മുത്തശ്ശന്മരായി മുന്നിൽ വന്നപ്പോൾ അനിർവാച്യമായ സന്തോഷത്താൽ മുഹമ്മദ് മാസ്റ്ററുടെ (95) കണ്ണൂകൾ നിറഞ്ഞു.തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ 1970 - 1980 വരെയുള്ള എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളാണ് തങ്ങളുടെ പ്രിയപ്പെട്ട പ്രധാനാധ്യാപകനെ തേടിയെത്തിയത്. പൂർവ വിദ്യാർത്ഥി സംഘടനയായ മുബാറക് ഇൻറഗ്രേറ്റഡ് സ്റ്റുഡൻസ് അസോസിയേഷനാണ് സന്ദർശനത്തിന് നേതൃത്വം നൽകിയത്. പ്രസിഡണ്ട് സാക്കിർ കാത്താണ്ടി, സെക്രട്ടറി വി പി അഷ്റഫ്, മുൻ രഞ്ജി താരം സി ടി കെ ഉസ്മാൻ കുട്ടി, ലുക്മാൻ തലശ്ശേരി, ഫസൽ കൂവേരി, മുസ്താഖ് ഹസ്സൻ എകെ സഹീർ മുനീർ കാത്താണ്ടി, ജികെ അബ്ദുനാസർ...
Other

യുവാവിനെതിരെ താനൂര്‍ പൊലീസ് മര്‍ദ്ദനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച താനൂര്‍ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി യു.എ റസാഖ് കെ.പി.എ മജീദ് എം.എല്‍.എ മുഖേന നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം. 31-ന് കെ.പി.എ മജീദ് എം.എല്‍.എ യുവാവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല വെങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് തന്‍വീര്‍ (22)എന്ന യുവാവിന് താനൂര്‍ പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണ്. ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പിടികൂടിയ യുവാവിനെ പൊലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ...
Other

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മന്ത്രിയുടെ അടിയന്തര ധനസഹായം നൽകി

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖില്‍ നിന്ന് ഷൈജലിന്റെ ഭാര്യ റഹ്‌മത്ത് തുക ഏറ്റുവാങ്ങി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, സൈനിക വെല്‍ഫയര്‍ ഓഫീസര്‍ കെ. എച്ച് മുഹമ്മദ് അസ്ലം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ ജസ്ലി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു....
Job

ജോലി അവസരം, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ്‌സ്  കൗണ്‍സിലര്‍ നിയമനം പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്  നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി സ്റ്റുഡന്‍സ്  കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ലു (സ്റ്റുഡന്‍സ്  കൗണ്‍സിലിങ്  പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സര്‍വകലാശാലയില്‍ നിന്ന്  യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്‍സ് കൗണ്‍സിലിങ്  രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ.നിയമന കാലാവധി ജൂണ്‍ 22  മുതല്‍ മാര്‍ച്ച് 2023 വരെ.പ്രതിമ...
Other

പമ്പിൽ നിന്നുള്ള ഡീസലിൽ ജലാംശം: നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ കമ്മീഷന്‍

പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം കലര്‍ന്നിരുന്നതിനാല്‍ വാഹനത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചുവെന്ന പരാതിയില്‍ വാഹനം നന്നാക്കുന്നതിനുള്ള ചിലവും നഷ്ടപരിഹാരവും നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ കമ്മീഷന്‍ ഉത്തരവിട്ടു. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. കുമരകത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായി രാത്രി തന്നെ 4500 രൂപയുടെ ഡീസല്‍ കാറില്‍ നിറച്ചിരുന്നുവെന്നും അതിരാവിലെ കുറച്ച് ദൂരം മാത്രം സഞ്ചരിച്ചപ്പോഴേക്കും തന്റെ കാര്‍  പ്രവര്‍ത്തന രഹിതമായെന്നും തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ പരിശോധിച്ചപ്പോള്‍ ഡീസലില്‍ വെള്ളം കലര്‍ന്നതാണ് വാഹനത്തിന് കേടുപാട് പറ്റാന്‍ കാരണമെന്ന് കണ്ടെത്തിയെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചു.  പമ്പുടമയെ കാര്യം ധരിപ്പിച്ചെങ്കിലും പരാതിക്ക് പരിഹാരം കാണാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹ...
Crime

തിരൂരങ്ങാടി വലിയ പള്ളിയിൽ മോഷണം, പണം കവർന്നു

പുലർച്ചെ ഒന്നിന് ഓഫീസ് തുറന്നാണ് മോഷണം നടന്നത്         തിരൂരങ്ങാടി : വലിയപള്ളിയിൽ മോഷണം. പെളളി പരിപാലനകമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് സ്‌കൂർ അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. തലേന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെ  നഷ്ടപ്പെട്ടിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാകണം നഷ്ടപ്പെട്ടിട്ടില്ല.    പള്ളിയിലെ മുൻഭാഗത്തെ വരാന്തയിലെ സി സി ടി വി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് സംഭവം. തിരൂരങ്ങാടി പോലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
Other

നാലാം ക്‌ളാസ് വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു....
Crime

ഭക്ഷ്യ വിഷബാധ ആരോപിച്ച് ഹോട്ടലിൽ നിന്ന് പണം തട്ടൽ; അഞ്ച് പേർ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്‌ പണം തട്ടുന്ന സംഘം വേങ്ങരയില്‍ പിടിയില്‍.ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച്‌ പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ ആവശ്യപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര കണ്ണമംഗലം പൂച്ചോലമാട് പുതുപറമ്ബില്‍ വീട്ടില്‍ ഇബ്രാഹിം (33), സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ (29), വേങ്ങര ഗാന്ധിക്കുന്ന് മണ്ണില്‍ വീട്ടില്‍ സുധീഷ് (23), ഗാന്ധിക്കുന്ന് താട്ടയില്‍ വീട്ടില്‍ ജാസിം (21), പൂച്ചോലമാട് പുതുപ്പറമ്ബില്‍ വീട്ടില്‍ റുമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. മേയ് 29ന് വൈകീട്ട് ഫ്രെഡോ കേക്ക് ആന്‍ഡ് കഫേയില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പഴകിയ ഭക്ഷണമാണെന്നാരോപിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 30ന് സമാന രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് മന്തി ഹൗസ് എന്ന സ്ഥാപനത്തി...
Other

കൃഷിഭവനുള്ളിലേക്ക് ചെളിയും വെള്ളവും കയറി, 2000 ഫയലുകൾ നശിച്ചു

മുന്നിയൂർ: ഇന്നലെ യുണ്ടായ ശക്തമായ മഴയിൽ വെള്ളവും ചെളിയും കൃഷിഭവൻ ഓഫീസിനുള്ളിലേക്ക് കയറി ഫയലുകൾ നശിച്ചു. ദേശീയപാതയ്ക്ക് സമീപം പടിക്കലാണ് ഓഫീസ്. ദേശീയപാത നവീകരണ പ്രവൃത്തി ക്കായി കൂട്ടിയിട്ടിരുന്ന മണ്ണ്, മഴവെള്ളത്തോടൊപ്പം ഓഫീസിനുള്ളിലേക്ക് ഒലിച്ചു വരികയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. ഓഫിസിൽ സൂക്ഷിച്ചിരുന്ന വിവിധ ഫയലുകൽ ചെളിവെള്ളം കയറി നശിച്ചു. വിവിധ അവശ്യങ്ങൾകയുള്ള അപേക്ഷകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്....
Other

അക്ഷയ സെന്ററുകളിലെ ഫീസ് നിരക്കില്‍ വ്യക്തതയായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകള്‍ ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചു. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ് ,പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം. എന്നാല്‍ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് എസ്. സി./എസ്.റ്റി വിഭാഗക്കാര്‍ക്ക് 10 രൂപയേ ഫീസുള്ളൂ.  സ്‌കാനിങ്, പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതി. കെ.എസ.്ഇ.ബി, ബി.എസ.്എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ടി...
error: Content is protected !!