വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് പദ്ധതിയുമായി കാലിക്കറ്റ്
വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാലാ അധ്യാപകരെ കണ്‍സള്‍ട്ടന്റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സള്‍ട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
പ്രധാന തീരുമാനങ്ങള്‍
ഹോമി ഭാഭ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിച്ചു.
സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും.
ഇ.എം.എം.ആര്‍.സിക്ക് കീഴില...

