Thursday, June 18

Blog

കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം
university

കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം

അധ്യാപകനെ പിരിച്ചു വിടും തേഞ്ഞിപ്പലം: ഈ വര്‍ഷം ബിരുദ-പി.ജി. സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈ മാസം തന്നെ ശില്പശാലകള്‍ തുടങ്ങും. സര്‍വകലാശാലയുടെ ഡാറ്റാ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി. വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാലാ പഠനവകുപ്പില്‍ അസി. പ്രൊഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചു വിടും. ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി നല...
Health,

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് തുടക്കം

12 മുതല്‍ 14 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ ഒരാഴ്ച്ചക്കം പൂര്‍ത്തീകരിക്കും ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് (ജൂണ്‍ 10) തുടക്കമാകും. 12 മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വാക്‌സിനേഷന്‍ ഒരാഴച്ചക്കകം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിത സന്ദേശം നല്‍കും. സ്‌കൂളുകളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുടെ നേത്യത്വത്തില്‍ തിങ്കളാഴ്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ ബോധവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുട്ടികളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമ...
Education, Other

എസ്എസ്എൽസി പരീക്ഷ ഫലം 15 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. 15ന് രാവിലെ 11നാണ് ഫലം പുറത്തുവരുകയെന്ന് സൂചനയുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. നേരത്തെ 10 ന് ഫലം അറിയാം എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാ...
Other

വാഹന മോഷണക്കേസ്:  8.20 ലക്ഷം രൂപനല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: നിര്‍ത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തില്‍ ആനുകൂല്യം നിഷേധിച്ച ഇന്‍ഷൂറന്‍സ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. 2017 ജനുവരി 16നാണ് പരാതിക്കാരന്റെ 2015 ല്‍ വാങ്ങിയ ലോറി വീട്ടുപരിസരത്തെ റോഡരികില്‍ നിന്ന് മോഷണം പോയത്. പാണ്ടിക്കാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും വാഹനമോ മോഷ്ടാവിനേയോ കണ്ടെത്താനായില്ല. തുടര്‍ന്ന് വാഹന ഉടമ ആനുകൂല്യം ലഭിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചു. മോഷണ സമയത്ത് വാഹനത്തിന്റെ താക്കോല്‍ വാഹനത്തില്‍ തന്നെ സൂക്ഷിച്ചുവെന്നും അത്് വാഹന ഉടമയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും വാദിച്ച്  ഇന്‍ഷൂറന്‍സ് കമ്പനി ആനുകൂല്യം നിഷേധിക...
Accident, Local news

നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു

ചെറുമുക്ക്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു. ട്രോമ കെയർ പ്രവർത്തകരായ ശാഫി MNR, നൗഫൽ ട്രോമാകെയർ , അലി KC,റഷാദ്., ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു...
Crime

സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേർ പിടിയിൽ

തേഞ്ഞിപ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുൺകുമാർ (21) എന്നിവരെയാണ് സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് സ്‌കൂൾ വിദ്യാർഥിനിയുമായി അഭിലാഷ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായത്. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലാ ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച്‌ പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി....
Obituary

പ്രാർത്ഥനകൾ ബാക്കിയായി, അഫ്‌ലഹ് മരണത്തിന് കീഴടങ്ങി

തിരൂരങ്ങാടി : കുളത്തിൽ വീണു ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കക്കാട് സ്വദേശിയും തെന്നല വില്ലേജ് ഓഫീസ് ജീവനക്കാരനുമായ യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 നായിരുന്നു അപകടം. എം എസ് എം ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ വെളിമുക്ക് പാലക്കലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ വന്നതായിരുന്നു. താഴ്ചയിലേക്ക് മുങ്ങിപ്പോയതിനെ തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ചേളാരി ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്‌ലാഹിന് വേണ്ടി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും പ്രാർത്ഥന യിൽ ആയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അഫ്‌ലാഹിന് വേണ്ടി പ്രമുഖ വ്യക്തികൾ ഉൾപ്പെടെ പ്രാർത്ഥിക്കാൻ അഭ്യർത്ഥിചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന അഫലഹ് രാത്രി മരണത്തിന് ...
Kerala

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍: നിയമം ലംഘിച്ചാല്‍ ബോട്ടുകള്‍ പിടിച്ചെടുക്കും

ട്രോളിങ് നിരോധനം ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ പൂര്‍ണ സജ്ജീകരണം. കേരള മറെന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം 52 ദിവസത്തേക്കുള്ള ട്രോളിങ് നിരോധനം നാളെ (ജൂണ്‍ ഒന്‍പത്) അര്‍ദ്ധരാത്രി നിലവില്‍ വരും. കടലിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതായുള്ള മത്സ്യബന്ധന നിയന്ത്രണങ്ങള്‍ നല്ല നിലയില്‍ നടപ്പാക്കാന്‍ എല്ലാനടപടികളും പൂര്‍ത്തിയാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂര്‍ പറഞ്ഞു.ഉപരിതല മത്സ്യ ബന്ധനത്തിന് തടസമില്ലാത്ത സാഹചര്യത്തില്‍ ചെറുവള്ളങ്ങള്‍ക്ക് കടലില്‍ പോവാം. എന്നാല്‍ ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് വിലക്കുള്ളതിനാല്‍ വലിയ ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ ആവശ്യമായ നടപടികളാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി വലിയ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ഔദ്യോഗികമായി തന്നെ ഡീസല്‍ ബങ്ക് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഫിഷറ...
Malappuram

സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ് കാമ്പസിലെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സ്മാരക ഡിഗ്രി ബ്ലോക്ക് ഉദ്ഘാടനം ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിക്കും നന്മക്കും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രഭാഷണത്തില്‍ പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ZAHRA യുടെ ലോഗോ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രിന്‍സിപ്പാള്‍ റഫീഖ് ഹുദവിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. യു. ശാഫി ഹാജി സദസ്സിന് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍  റഫീഖ് ഹുദവി നന്ദി പറഞ്ഞു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, സൈതലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, മാനേജിംഗ് കമ്മിറ്റി, ജന...
Local news

പി എസ് എം ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി

തിരൂരങ്ങാടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ കോളേജിൽ പരിസ്ഥിതി-വന്യജീവി ഫോട്ടോ എക്സിബിഷനും ബോധവൽക്കരണവും നടത്തി.പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അസീസ് ഉദ്ഘാടനം ചെയ്തു.പി.എസ്.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ പി. കബീറലിയുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.എക്സിബിഷൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ പി. കബീറലി വിദ്യാർത്ഥികളുമായി സംവദിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്ററായ ആയിശ നദ അദ്ധ്യക്ഷം വഹിച്ചു. വിദ്യാർത്ഥികളായ ജയസൂര്യ, ജന എന്നിവർ സ്വാഗതവും നന്ദിയും അറിയിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി. പ്രവേശനം : അപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 9 വരെ നീട്ടി. ഫോണ്‍ 0494 2407016, 7017 പി.ആര്‍. 749/2022 അദ്ധ്യാപക പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 17 മുതല്‍ 30 വരെ നടക്കുന്ന കോഴ്‌സിലേക്ക് 9 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, നാനോ സയന്‍സ് അദ്ധ്യാപകര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ugchrdc.uoc.ac.in ഫോണ്‍ 0494 2407351 പി.ആര്‍. 750/2022 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത...
Accident

വെന്നിയൂരിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടത് തമിഴ്നാട് സ്വദേശിയെ. ദീർഘകാലമായി വെന്നിയൂരിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി നടരാജൻ (60) ആണ് മരിച്ചത്. വാഹനമിടിച്ചാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിൽ ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എതിച്ചെങ്കിലും മരിച്ചിരുന്നു. ദേഹത്തും പരിസരത്തും വാഹനത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് ഇൻക്വസ്റ്റ് നടത്തി. അതേ സമയം, ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സമീപത്തെ സി സി ടി വി കളെല്ലാം പരിശോധിക്കുന്നുണ്ട്. 35 വർഷമായി വെന്നിയൂരിലെത്തിയ നടരാജൻ ആദ്യം ചുമട്ടു തൊഴിലാളിയും ഇപ്പോൾ തേങ്ങയിടുന്ന ജോലിക്കാരനുമാണ്. വാഴക്കാട് ചെറുവായൂർ സ്വദേശി സരോജിനി ആണ് ഭാര്യ. മക്കൾ: നിജില, നിഖിൽ. മരുമകൻ : സജീവ് (കൊണ്ടോട്ടി)...
Other

പുഴമരിക്കരുത്, നമുക്ക് ജീവിക്കണം; പുഴയോര യാത്രയുമായി അധ്യാപക വിദ്യാർത്ഥികൾ

തിരൂരങ്ങാടി: ഒരേയൊരു ഭൂമി എന്ന പ്രമേയവുമായി തിരൂരങ്ങാടി എസ്.എസ്എം.ഒ.ഐ.ടി.ഇ പരിസ്ഥിതി ദിനാചരണത്തിൽ "പുഴമരിക്കരുത് നമുക്ക് ജീവിക്കണം" എന്ന സന്ദേശം ഉയർത്തി പുഴയോര യാത്ര സംഘടിപ്പിച്ചു. ഭൂമിയുടെ നീർത്തടങ്ങളാകുന്ന പുഴകൾ നശിപ്പിക്കരുതെന്നും പുഴയിലെ ജൈവ വൈവിധ്യ മേഖലകളെ സംരക്ഷിക്കണമെന്നും പുഴയോര യാത്ര ഉണർത്തി. പുഴകൾ മലിനപ്പെടുത്തുന്നത് വഴി ജലസ്രോതസ്സുകൾ നശിപ്പിക്കുകയാണെന്നും വിവിധ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥകൾ തകർക്കുകയാണെന്നും പുഴയോര യാത്ര ഓർമപ്പെടുത്തി. വേങ്ങര പഞ്ചായത്തംഗം ആരിഫ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഒ.സജ്ല പരിസ്ഥിതി ദിന സന്ദേശം നൽകി . പ്രിൻസിപ്പൾ ടി.ഹംസ ആധ്യക്ഷത വഹിച്ചു. സി.മൂസക്കുട്ടി, യു.ഷാനവാസ് എന്നിവർ സംസാരിച്ചു. അഫീഫലി.പി.ടി, സിനാൻ, സ്വാലിഹ സഹാന, ഹസ്ന, റബീബ് കാസിം, അദീബ് എന്നിവർ പുഴയോര യാത്രയ്ക്ക് നേതൃത്വം നൽകി. ഉപന്യാസ രചന, പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങളും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി...
Crime

സ്വന്തം വീട്ടിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: പട്ടാപ്പകല്‍ നടന്ന മോഷണക്കേസിലെ പ്രതിയുമായി എത്തിയപ്പോൾ അമ്പരന്ന് വീട്ടുകാർ. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ പരിയങ്ങാട് തടയിൽ പുനത്തിൽ പ്രകാശന്‍റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് മകനായ സിനീഷാണെന്ന് തെളിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000 രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരയിൽനിന്നും 30,000 രൂപ എടുത്ത് ഇയാൾ വാഹനത്തിന്‍റെ കടം വീട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ലെന്ന് അറിഞ്ഞ്, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീണ്ടും മോഷണം നടത്തുകയായിരുന്നു. ഭാര്യയെ അവരുടെ വീട്ടിലാക്കി തിരികെ വന്ന ശേഷമായിരുന്നു മോഷണം.പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്‍റേതിനേക്കാൾ വലിയ ഷൂ ധരിക്കുകയും ത...
Accident

വെന്നിയൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ അങ്ങാടിക്ക് സമീപമാണ് കണ്ടത്. മുഖത്തുൾ പ്പെടെ ദേഹത്ത് പരിക്കേറ്റ നിലയിലാണ്. വണ്ടി ഇടിച്ചതാണോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലാണോ എന്ന് വ്യക്തമല്ല. മുണ്ടും അടിവസ്ത്രവും മാത്രമാണ് വേഷം. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെന്നിയുർ പരിസരത്ത് കാണാറുള്ള ഉള്ള ആളാണെന്ന് സംശയിക്കുന്നു....
Accident

വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക്

വെന്നിയുർ: ദേശീയപാത വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. വേങ്ങര സ്വദേശി സ്വാലിഹിനാണ് പരിക്കേറ്റത്. ഇന്ന് രാത്രിയായിരുന്നു അപകടം. പരിക്കേറ്റ സ്വാലിഹിനെ കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Education, Kerala, Local news

പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി

പ്രവേശനോത്സവം നടത്തിചേറൂർ :MU മദ്രസ്സ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന SEEDS PRE SCHOOL (TREND AFFILIATION)പ്രവേശനോത്സവ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇസ്മായിൽ ഫൈസി കിടങ്ങയം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണാമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് UM ഹംസ മുഖ്യ അഥിതി യും ജില്ലാപഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രക്ഷിതാക്കൾ ക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി....
Accident

കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികനായ പോലീസുകാരൻ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു. കുന്നംകുളം സ്റ്റേഷനിലെ ബിജു എന്ന പോലീസുകാരനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Malappuram

ഭൂമി തരംമാറ്റ അപേക്ഷകള്‍ ജില്ലയില്‍അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി

ക്ലാര്‍ക്ക് തസ്തികയില്‍ 60 പേരെ താല്‍ക്കാലികമായി നിയമിച്ചു കേരള  തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 60 ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തിയാണ് ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി നടപടികള്‍ തുടങ്ങിയത്. പെരിന്തല്‍മണ്ണ, തിരൂര്‍ സബ് കലക്ടര്‍മാരുടെ കാര്യാലയങ്ങളിലായി പരിഗണനയിലുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെയും ഇവിടങ്ങളിലാണ് നിയമിച്ചതെന്ന്  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി സംവരണ ചട്ടങ്ങള്‍ പാലിച്ചായിരുന്നു 179 ദിവസത്തേക്കുള്ള നിയമനം. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, പെരിന്തല്...
Obituary

വെള്ളമെന്നു കരുതി മണ്ണെണ്ണ എടുത്തു കുടിച്ച ഒന്നര വയസ്സുകാരൻ മരിച്ചു

കൊല്ലം ചവറയിൽ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരൻ മണ്ണെണ്ണ കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു .ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്....
Calicut

മദ്യപിച്ച് ബഹളം വെച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡില്‍ ബഹളംവെച്ചത്. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. സ്റ്റേഷനില്‍വെച്ച് വിദ്യാര്‍ഥികള്‍ പോലീസിനെ ചീത്തവിളിക്കുകയും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു....
Obituary

അമിത ഫോൺ ഉപയോഗം വിലക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലം കോട്ടക്കകത്ത് സ്വദശികളായ രതീഷ്, സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്. ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ശിവാനിയുടെ അമിതമായ ഫോണ്‍ ഉപയോഗം അമ്മ വിലക്കിയിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊല്ലം ഗേഴ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്....
Other

ഭക്ഷ്യവിഷബാധ: പൊതുവിദ്യാലയങ്ങളിൽ ഇന്ന് ഉദ്യോഗസ്ഥ പരിശോധന

ഭക്ഷ്യവിഷബാധാ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് മുതൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലെയ്സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പാചകപ്പുര, പാത്രങ്ങൾ, വാട്ടർ ടാങ്ക്, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. വെള്ളിയാഴ്ച ദിവസങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ശുചിത്വ ബോധവത്കരണം നൽകും. ഭക്ഷ്യവിഷബാധ ആരോപണം ഉയർന്ന തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ സ്കൂളുകളുടെ സാമ്പിൾ പരിശോധനാഫലം അഞ്ചു ദിവസത്തിനകം ലഭ്യമാക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും ഇന്ന് ഉച്ചഭക്ഷണം കഴിക...
Accident

ദേശീയപാത പടിക്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

ദേശീയ പാത ചേളാരി പടിക്കലിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വേങ്ങര സ്വദേശി സിബിൽ രാജിനനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് വൈകീട്ട് 6.30 ഓടെ യാണ് അപകടം സംഭവിച്ചത്....
Crime

ഭർത്താവിനെ ഭാര്യ വിറക് കൊണ്ട് അടിച്ചു കൊന്നു

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു. കോലോത്തുംപള്ളിയാൽ കുണ്ടംതരിശിൽ ചന്ദ്രൻ (58) ആണ് മരിച്ചത്.ചുക്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറക് കൊള്ളി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു....
Accident

മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി മൊറയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി റാഷി എന്നയാളാണ് മരിച്ചത് ഇന്ന് പുലർച്ചെയാണ് അപകടം.
Malappuram

വിദ്യാഭ്യാസം മാനവിക മൂല്യങ്ങളെ ഉത്തേജിപ്പിക്കുന്നതാകണം: അബ്ദുസമദ് സമദാനി എം.പി

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികള്‍ മാനുഷിക മൂല്യങ്ങളുടെ കാവലാളാകാന്‍ ശ്രമിക്കണമെന്ന് ഡോ.അബ്ദുസമദ് സമദാനി എം.പി. എന്‍.ടി.എസ്.ഇ പരീക്ഷ  പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ടാലന്റ് സെര്‍ച്ച് പരിക്ഷക്ക് വളരെ കുറഞ്ഞ പ്രാതിനിധ്യമാണ് ജില്ലയില്‍ നിന്നുണ്ടാകുന്നത്.  ഉയര്‍ന്ന സ്റ്റോളര്‍ഷിപ്പ് ലഭിക്കുന്ന ഇത്തരം പരീക്ഷകള്‍ക്ക് കുട്ടികളെ സജ്ജമാക്കാന്‍ ടി.വി ഇബ്രാഹിം എം.എല്‍.എ. മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ രണ്ടിന് മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 1080 വിദ്യാര്‍ത്ഥികളില്‍ നിന്നും 500 കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. ഇതില്‍ നിന്നും പരീക്ഷ , അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന പദ്ധതിയാണ് അക്ഷരശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതി.ടി.വി ഇബ്രാഹിം എം.എല്‍.എ. അധ്യ...
Local news

അധികാരികളുടെ വകയായി ഇവിടെയുണ്ട് കൊതുക് വളർത്ത് കേന്ദ്രം !

പരപ്പനങ്ങാടി : ലക്ഷങ്ങൾ ചിലവഴിച്ച് റോഡ് നവീകരണത്തോടൊപ്പം നിർമ്മിച്ച ഓട കൊതുക് വളർത്താനും മാലിന്യ നിക്ഷേപത്തിനുമാണോ? നഗരസഭയിലെ 15ാം ഡിവിഷൻ സ്റ്റേഡിയം റോഡ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് നവീകരണം നടത്തിയപ്പോഴാണ് മുന്നൂറോളം മീറ്റർ നീളത്തിൽ ഓട നിർമ്മിച്ചത്. സ്റ്റേഡിയം റോഡ് കുറുകെ വെട്ടിപ്പൊളിച്ച് ഓവുപാലം നിർമ്മിച്ച് സ്വകാര്യ വ്യക്തിയുടെ മധുരം കാട് പാടശേഖരത്തിലേക്കായിരുന്നു വെള്ളമൊഴുക്കിവിടുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നത്. അനുമതി വാങ്ങിയില്ലെന്നും പാടശേഖരത്തിലേക്ക് മാലിന്യങ്ങൾ വന്ന് നിറയുമെന്ന കാരണവും നിരത്തി ഓവു പാലം കോൺക്രീറ്റ്ചെയ്ത് അടച്ചതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും ചെയ്ത ജോലി പാഴാവുകയും. ഓടയിൽ മാലിന്യങ്ങളും കൊതുകുകളും നിറഞ്ഞിരിക്കുകയുമാണ്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് സി.ഇസ്മായിൽ, യു ഉണ്ണിക്കൃഷ്ണൻ, എം.പി. ഷറഫുദ്ധീൻ, ക...
Obituary

മക്കളെ പുഴയിലേക്കെറിഞ്ഞു കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. കൃഷ്ണപ്രിയയ്ക്ക് 16 വയസും ഏകനാഥിന് 13 വയസുമായിരുന്നു. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പ...
error: Content is protected !!