Saturday, April 4

Blog

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം
Local news

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം

നന്നംബ്ര : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നന്നംബ്ര മേലെപുറം സ്വദേശിനി ശ്രീലക്ഷ്മിക്ക് പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്നേഹാദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. കെ.ശമീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, മെമ്പർമാറായ എം പി ശരീഫ, കെ.ധന, സി എം ബാലൻ, ഇ പി മുഹമ്മദ് സ്വാലിഹ്, ഡോ. ഉമ്മു ഹബീബ, ടി. പ്രസന്നകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപാലൻ കുറുവേടത്ത്, മുസ്തഫ പനയത്തിൽ, അനിൽകുമാർ, മോഹനൻ, ഗോപാലൻ ഉഴുതേടത്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു....
Gulf

നാട്ടിലുള്ളവരുടെ റീ എൻട്രിയും ഇഖാമയും സൗജന്യമായി പുതുക്കൽ ആരംഭിച്ചു

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രാനിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കി തുടങ്ങി. 2022 ജനുവരി 31 വരെയാണ് എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയിരുന്നു.ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എ്രേത്യാപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, എസ്‌വതീനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്.അതോടൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരാന്‍ സാധിക്കാത്തവരുടെ സന്ദര്‍ശക വിസകളും ജനുവരി 31 വരെ പുതുക്കി നല്‍കുന്നുണ്ട്.വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസി...
Local news

കൊണ്ടോട്ടിയിൽ പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി

കൊണ്ടോട്ടി: നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിൽ ഏഴു കടകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ബീഫ് ചില്ലി, കോഴി പൊരിച്ചത്, നെയ്‌ച്ചോർ, പൊരിച്ച മീൻ, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവയാണ് പിടികൂടിയത്. സാധനങ്ങൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയുംചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശിവന്റെ നേതൃത്വത്തിൽ സി.കെ. മുഹമ്മദ് ഹനീഫ, കെ. അനിൽകുമാർ, പി. റിൽജു മോഹൻ എന്നിവർ പങ്കെടുത്തു....
Local news

തിരൂരങ്ങാടി നഗരസഭയിൽ മോഷണം, ചാരിറ്റി ബോക്‌സുകൾ പൊളിച്ചു പണം കവര്‍ന്നു

തിരൂരങ്ങാടി നഗരസഭയിലെ ചാരിറ്റി ബോക്‌സ് പൊളിച്ചു പണം കവര്‍ന്നു. കരുണ പാലിയേറ്റീവ്, പരിരക്ഷ, പാലിയേറ്റീവ് എന്നിവയുടെ 3 ചാരിറ്റി ബോക്‌സുകളിലെ പണമാണ് മോഷ്ടിക്കപ്പെട്ടത്. ഫ്രണ്ട് ഓഫിസിന് മുന്‍പില്‍ സ്ഥാപിച്ചതായിരുന്നു 3 പെട്ടികളും. കഴിഞ്ഞ ദിവസം രാവിലെ ഓഫീസ് ശുചീകരണത്തിനെത്തിയ തൊഴിലാളിയാണ് മുകള്‍ നിലയിലെ അസി.എന്‍ജിനീയറുടെ ഓഫിസിന് മുന്‍പില്‍ പൊട്ടിച്ച നിലയില്‍ ബോക്‌സുകള്‍ കണ്ടത്. ഏതാനും ചില്ലറ നാണയങ്ങള്‍ ഒഴികെ ബാക്കിയെല്ലാം മോഷ്ടിച്ച ശേഷം പെട്ടി ഇവിടെ ഉപേക്ഷിച്ചതായിരുന്നു. വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 എപ്പോഴാണ് മോഷ്ടിച്ചതെന്ന് വ്യക്തമല്ല. രാത്രിയില്‍ സുരക്ഷാ ജീവനക്കാരനുണ്ട്. രാത്രിയിലാണോ പകലാണോ മോഷണം എന്ന് വ്യക്തമല്ല. ഓഫിസിന്റെ പൂട്ടുകള്‍ പൊളിക്കുകയോ മറ്റോ ചെയ്തിട്ടില്ല. രാവിലെ 7 മണിക്ക് ശുചീകരണ തൊഴിലാളികള്‍ എത്താറുണ്ട്. 9 ന് ശേഷമാണ...
Sports, university

അന്തര്‍കലാലയ ബോക്‌സിംഗ്: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് വനിതാവിഭാഗം ജേതാക്കള്‍

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം 42 പോയിന്റുമായി വനിതാ വിഭാഗം ജേതാക്കളായി. തൃശൂര്‍ വിമല കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാസ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ സര്‍വകലാശാലാ ജിമ്മി ജോര്‍ജ്ജ് ജിംനേഷ്യത്തിലെ ബോക്‌സിംഗ് റിംഗില്‍ വ്യാഴാഴ്ച നടക്കും കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ജേതാക്കളായ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ടീം....
Education, university

കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഇന്റഗ്രേറ്റഡ് പി.ജി. എന്‍ട്രന്‍സ് കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in). വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷക്ക് ഹാജരാകണം.  പി.ആര്‍. 1307/2021 ജനുവരിയില്‍ തുടങ്ങുന്നത് 13 'മൂക്' പ്രോഗ്രാമുകള്‍ ജനുവരിയില്‍ തുടങ്ങുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയുടെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (മൂക്) കോഴ്സുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം (www.emmrccalicut.org). പ്രായഭേദമന്യേ ആര്‍ക്കും ഓണ്‍ലൈനില്‍ സൗജന്യമായി പഠിക്കാനാകും. ആനിമല്‍ ബയോടെക്നോളജി, ജനിറ്റിക്സ് ആന്‍ഡ് ജീനോമിക്സ്, ആര്‍ട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആ...
Kerala

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം, ഇല്ലെങ്കില്‍ മുസ്ലിം സംഘടനകളുമായി ആലോചിച്ച് ശക്തമായ നടപടിയെന്ന് സമസ്ത

വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സമസ്ത നേതാക്കളുമായി കഴിഞ്ഞ ദിവസം (07-12-2021) നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും സമസ്ത ഏകോപന സമിതി യോഗം പ്രഖ്യാപിച്ചു.സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ഈ ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ബ...
Breaking news

സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; 13 മരണം

കുനൂർ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്...
Other

സമസ്ത വഖഫ് സമരത്തിൽ നിന്നും പിന്മാറി, മുഖ്യമന്ത്രിയുടേത് മാന്യമായ സമീപനം

ലീഗ് നിലപാട് പി എം എ സലാം പറയുമെന്ന് കെ പി എ മജീദ് വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ് സിക്ക് വിട്ടതിനെ ചൊല്ലിയുള്ള 'വഖഫ് സമര'ത്തിൽ നിന്നും സമസ്ത പിന്മാറി. സമസ്ത സമരം ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറത്ത് പറഞ്ഞു. സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാൽ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു.  വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിൻവലിക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടർ നടപടികളൊന്നും നിലവിൽ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് അടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും അകലമില്ലെന്നും  ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. പൊതു കോഡിനേഷ...
Local news

ചെഗുവേരയില്ലാത്ത സ്വർഗം വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്നേഹം വഞ്ചനയെന്ന് പി എം എ സലാം

തിരൂരങ്ങാടി: വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ എല്ലാ സംഘടനകളെയും ഒരുമിപ്പിച്ചു തന്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി ചെമ്മാട് നടത്തിയ പ്രകടനത്തിന് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വഖഫ് വിഷയത്തില്‍ ചിലരുടെ മുതലകണ്ണീര്‍ കപടമാണ്. ചെഗുവേരയില്ലാത്ത സ്വര്‍ഗ്ഗം എനിക്ക് വേണ്ടെന്ന് പറഞ്ഞവരുടെ സമുദായ സ്‌നേഹവും വഞ്ചനയാണ്. സമുദായ ഐക്യം തകര്‍ത്ത് മുതലെടുക്കാമെന്നത് ബ്രട്ടീഷ് ഭരണ കാലത്ത് പോലും താല്‍ക്കാലിക വിജയമേ സമ്മാനിച്ചൊള്ളൂ. അന്തിമ വിജയം സമുദായത്തിന് തന്നെയായിരിക്കുമെന്നും പി.എസ്.സിക്ക് വിട്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു ഓര്‍ഡര്‍ ഇറക്കുന്നത് വരെ മുസ്്‌ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും സലാം പറഞ്...
Other

പടിക്കൽ കുമ്മൻതൊടി പാലം പൊളിച്ചു തുടങ്ങി, പകരം സംവിധാനമൊരുക്കാൻ തീരുമാനം

തിരൂരങ്ങാടി. മുന്നിയൂർ - പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കൽ കുമ്മംതൊടി പാലം പുതുക്കി പണിയുന്നതിനായി നിലവിലെ പാലം പൊളിച്ചു തുടങ്ങി. യാത്രാക്ലേശം പരിഹരിക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന് യോഗത്തിൽ തീരുമാനിച്ചു. കാൽനട യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി താൽക്കാലിക നടപ്പാലം നിർമിക്കാൻ pwd വിഭാഗത്തിന് നിർദേശം നൽകി. സ്റ്റീൽ ഫ്രെയിം ഉപയോഗിച്ചുള്ള താൽക്കാലിക നടപ്പാലം നിർമിക്കുന്നതിന് ഡി പി ആർ സമർപ്പിക്കാനും തീരുമാനിച്ചു. ബസ് യാത്ര പ്രശ്നം പരിഹരിക്കാനായി സൂപ്പർ ബസാർ - കൂമണ്ണ വഴി ചെമ്മാട് ബസുകൾക്ക് താൽക്കാലിക പെർമിറ്റ്‌നൽകാനും തീരുമാനിച്ചു. ജനങ്ങൾക്ക് ഇപ്രകാരം ഒടുന്നതിനു താല്പര്യമുള്ള സ്ഥിരം റൂട്ട് ബസുകൾക്ക് അതിന് സൗകര്യം ചെയ്യാൻ ആർ ടി ഓക്ക് കത്ത് നൽകാനും തീരുമാനിച്ചു. തഹസിൽദാർ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു....
Other

വഖഫ് ബോർഡ് നിയമനം: സർക്കാരിന് നിർബന്ധ ബുദ്ധിയില്ല, ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നു സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അക്കാര്യം ഉറപ്പു നൽകിയിട്ടുണ്ട്. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. മറിച്ച്, അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്....
Kerala

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: മുസ്ലിംലീഗ്

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട തീരുമാനം​ ഉടൻ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഈ നിയമം 2017ൽ വന്നതാണ്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ൽ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടൻ നടപ്പാക്കില്ലെന്ന് പറയുന്നതിൽ പുതുമയില്ല -മജീദ് പറഞ്ഞു. മുസ്​ലിം ലീഗിന്‍റെ ആവശ്യം നിയമം പിൻവലിക്കണമെന്നാണ്. അതിനാൽ സമരവുമായി മുന്നോട്ടുപോകും.വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയിൽ നിൽക്കുകയാണ്. സമരപരിപാടികൾ ഊർജിതമാക്കണമെന്നും അതിന് പള്ളിയിൽ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേർന്ന് എടുത്ത തീരുമാനമാണ്. മുസ്​ലിം ലീഗ് മാത്രമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു."...
Kerala

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു, പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കണ്ടത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വ...
Local news

പൂക്കിപ്പറമ്പ്-അറക്കൽ റോഡ് പ്രശ്നം;സിപിഎം മനുഷ്യച്ചങ്ങല നടത്തി

തെന്നല: പൂക്കിപ്പറമ്ബ്-അറക്കൽ - ഒഴുർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി. അറക്കൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധിപി പേർ കണ്ണി ചേർന്നു. ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ്, അബ്ദുറഹ്മാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി. മുഹമ്മദ് കുട്ടി, കെ.വി.സലാം, എൻ. ശ്രീധരൻ, കരീം നേതൃത്വം നൽകി....
Local news

പൂക്കിപ്പറമ്പ്-അറക്കൽ റോഡ്: സിപിഎം മനുഷ്യ ചങ്ങല നടത്തി

തെന്നല: പൂക്കിപ്പറമ്ബ്-അറക്കൽ - ഒഴുർ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി. അറക്കൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധിപി പേർ കണ്ണി ചേർന്നു. ലോക്കൽ സെക്രട്ടറി കെ.വി. സയ്യിദലി മജീദ്, അബ്ദുറഹ്മാൻ മച്ചിങ്ങൽ, സുബ്രഹ്മണ്യൻ പറമ്പേരി, ടി. മുഹമ്മദ് കുട്ടി, കെ.വി.സലാം, എൻ. ശ്രീധരൻ, കരീം നേതൃത്വം നൽകി....
Local news

പൂക്കിപ്പറമ്പ്- അറക്കൽ റോഡ് പണി ഇതുവരെയും തുടങ്ങിയില്ല, ലീഗ്-സിപിഎം ആരോപണങ്ങൾ തുടരുന്നു

തെന്നല: പഞ്ചായത്തിലെ പ്രധാന റോഡായ പൂക്കിപ്പറമ്ബ്- അറക്കൽ- ഒഴുർ റോഡ് പണി തുടങ്ങാത്തത്തിൽ വ്യാപക പ്രതിഷേധം. റോഡ് റബ്ബറൈസ്ഡ് (ബി എം ആൻഡ് ബി സി) ചെയ്യുന്നതിനായി ഒരു വർഷം മുമ്പാണ് പൊളിച്ചത്. എന്നാൽ ഇതുവരെയും പണി തുടങ്ങിയിട്ടില്ല. പി കെ അബ്ദുറബ്ബ് തിരൂരങ്ങാടി എം എൽ എ ആയ സമയത്താണ് 2 ഘട്ടങ്ങളിലായി 1.99 കോടി രൂപ അനുവദിചിരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ആഘോഷപൂർവ്വം പ്രവൃത്തി ഉദ്‌ഘാടനം നടത്തി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞില്ല. ശേഷം പ്രവൃത്തി നടത്തുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള കോണ്ക്രീറ്റുകൾ പൊളിച്ചു നീക്കി. ടാറിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും മഴ പെയ്തതിനാൽ മുടങ്ങി പോയി. പിന്നീട് ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ല. പൊളിഞ്ഞ റോഡിലൂടെയാണ് ഇപ്പോൾ നാട്ടുകാരുടെ യാത്ര. ഇരു ഭാഗവും പൊളിഞ്ഞ റോഡ് മഴ പെയ്തതോടെ കൂടുതൽ പൊളിഞ്ഞു റോഡ് പൂർണമായും തകർന്ന സ്ഥ...
Tech

പാഴാകുന്ന താപോര്‍ജത്തില്‍ നിന്ന് വൈദ്യുതി; കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധ പുരസ്‌കാരം

തേഞ്ഞിപ്പലം: അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആന്റ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്ട്ര ശില്പശാലയില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള അവാര്‍ഡ് കാലിക്കറ്റിലെ ഗവേഷണ വിദ്യാര്‍ഥിക്ക്. ഫാറൂഖ് കോളേജിലെ ഫിസിക്സ് വിഭാഗം അസി. പ്രൊഫസര്‍ കൂടിയായ മിഥുന്‍ ഷായ്ക്കാണ് പുരസ്‌കാരം. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഇന്‍ഡോര്‍, ഡല്‍ഹി, മദ്രാസ്, ഹൈദരാബാദ് എന്നിവയുടെയെല്ലാം സഹകരണത്തോടെയായിരുന്നു ശില്പശാല. കാലിക്കറ്റിലെ ഫിസിക്സ് വിഭാഗം പ്രൊഫസറായ പി.പി. പ്രദ്യുമ്നന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് പ്രബന്ധം. എം.ഫില്‍ വിദ്യാര്‍ഥികളായ പി.കെ. ജംഷീന സനം, എന്‍ജിനീയറായ ജംഷിയാസ് എന്നിവരും പുരസ്‌കാരം ലഭിച്ച ഗവേഷണവിഷയത്തില്‍ പങ്കാളികളാണ്. വാഹനങ്ങള്‍ പുറന്തള്ളുന്ന താപം, വേനല്‍ച്ചൂട് എന്നിങ്ങനെ പാഴായിപ്പോകുന്ന ഊര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാ...
Crime

മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ലോഡ്ജ് പൂട്ടി, പ്രതികൾ മുങ്ങി

കൊച്ചി: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിൽ. കേസിലെ പ്രതികളായ അജ്മൽ, ഷമീർ എന്നിവരും കാക്കനാട് ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവിൽപോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടർന്ന് ലോഡ്ജിൽ പരിശോധന നടത്തിയ പോലീസ് ഇത് സീൽ ചെയ്തു. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാർ (33) ആണ് പിടിയിലായത്. യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ മുൻ പരിചയക്കാരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന...
Accident, Breaking news

താനൂർ വട്ടത്താണിയിൽ ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു പെൺകുട്ടി മരിച്ചു

തനാളൂർ: വട്ടത്താണി ചുങ്കത്ത് സ്വകാര്യ ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച്  വിദ്യാര്‍ത്ഥിനി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ന  ഷെറിനാണ് (8) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്. മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  അരീക്കാട് എഎംയുപി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സഫ്ല ഷെറിൻ. ഗുഡ്സ് ഓട്ടോ ഡ്രൈവർ വെട്ടുകുളം സ്വദേശി കിഴക്കേക്കര സാക്കിറിനെ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Local news

കളിയും ചിരിയും ചിന്തയുമായി ബാലസംഘം തിരൂരങ്ങാടി ഏരിയ ക്യാമ്പ് ശ്രദ്ധേയമായി

തിരൂരങ്ങാടി: ബാലസംഘം തിരൂരങ്ങാടി ഏരിയാ ശിൽപ്പശാല മുന്നിയൂർ കുന്നത്ത് പറമ്പ് എ എം യു പി സ്ക്കൂളിൽ വച്ചു നടന്നു. CPIM ഏരിയാ സക്രട്ടറി ഇ. നരേന്ദ്ര ദേവ് ഉദ്ഘാടനം ചെയ്തു. അഞ്ജലി കൃഷ്ണ അധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ പി വി പി അഹമ്മദ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൾപാറ, സിപിഎം ഏരിയ കമ്മിറ്റി അംഗം വി.പി.വിശ്വനാഥൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി മത്തായി യോഹന്നാൻ, ലോക്കൽ കമ്മിറ്റി അംഗം ഷാജി തുമ്പാണി, ബാല സംഘം സംസ്ഥാന കമ്മിറ്റി അംഗം മീന റാണി, തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വാർഡ് മെമ്പർ കെ.സാജിത ടീച്ചർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ടി പി വിനീഷ് നന്ദിയും പറഞ്ഞു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി കളിയും, ചിരിയും, ചിന്തയുമായി 160 ഓളം വിദ്യാർത്ഥികളും , രക്ഷാധികാരികളും പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് അവസാനിപ്...
Local news

വെന്നിയുർ കുഞ്ഞിമോൻ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്തയുടെ മുൻകാല നേതാവും സാന്ത്വന പ്രവർത്തകനുമായിരുന്ന കുഞ്ഞിമോൻ ഫൈസി അനുസ്മരണ സമ്മേളനം വെന്നിയൂർ നാസിറുൽ ഉലൂം മദ്റസയിൽ ആത്മീയ സംഗമത്തോടെ സംഘടിപ്പിച്ചു. വാട്‌സ്ആപ്പിൽ വാർത്ത ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഷാഫി സഖാഫി മുണ്ടമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ യുവ അഭിഭാഷകൻ അബ്ദുൽ കലാം വി എം, അബ്ബാസ് നരിമടക്കൽ എന്നിവരെ ആദരിച്ചു. പരിപാടിയിൽ എം പി അബ്ദു ലത്തീഫ് സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി, പി കോയ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു....
Kerala

വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാടാ...
Other

ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം കെ.ടി.ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : സംസ്ഥാനത്തെ സംസ്കൃതം, അറബി ഓറിയന്റൽ സ്കൂൾ ടീച്ചേഴ്സ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ.എ നിർവഹിച്ചു. കേരളത്തിലെ 41 ഓറിയന്റൽ സ്കൂളുകളുടെ തനിമ നിലനിർത്തണമെണ് സംയുക്ത യോഗം അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ ആധ്യക്ഷനായിരുന്നു. യോഗത്തിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, എം.പി.അബ്ദുസ്സലാം മാസ്റ്റർ, എൽ.കുഞ്ഞഹമ്മദ്, ഒ.ഷൗക്കത്തലി, ടി.അബ്ദുറഷീദ്,മുനീർ താനാളൂർ, നസീർ ചെറുവാടി,രാഹുൽ . ഒ.എസ്,റഷീദ് ഉഗ്രപുരം, സുബൈർ പീടിയേക്കൽ, കെ.വി. ഇസ്മായീൽ, സാബിർ ചെമ്മാട്, അബ്ദുൽ കബീർ എന്നിവർ സംസാരിച്ചു....
Local news

ജെ സി ഐ തിരൂരങ്ങാടി റോയൽസിന്റെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന് നടക്കും

തിരൂരങ്ങാടി: തിരുരങ്ങാടിയിലും പരിസര പ്രദേശത്തും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജെ സി ഐ തിരുരങ്ങാടി റോയൽസിന്റെ 2022 ലേക്കുള്ള സ്ഥാനാരോഹണചടങ് ഡിസംബർ 5 ഞായറാഴ്ച വൈകിട്ട് 6:30 നു കൂരിയാടുള്ള ജെംസ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു. 2022 ലേക്കുള്ള ജെസിഐ തിരൂരങ്ങാടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ.സി മുനീർ പഗോണിയുടെയും സെക്രട്ടറി ജെ.സിഇസ്ഹാഖ് ലോജിക്കിന്റെയും ട്രഷറർ ജെ.സി കെ.ശാഹുൽ ഹമീദിന്റേയും ലോമിലെ മറ്റു ഗവേണിംഗ് അംഗങ്ങളുടെയും സത്യ പ്രതിജ്ഞ ചടങ്ങിൽ ജെസിഐ ഇന്ത്യ മേഖല 21-ന്റെ മുൻ സോൺ പ്രസിഡന്റ് ജെസിഐ സെനറ്റർ ദീപേഷ് നായർ മുഖ്യാതിഥി ആയിരിക്കും. കൂടാതെ 2022 നിയുക്ത പ്രസിഡണ്ട് ജെസിഐ പി പി പി രാകേഷ് മേനോൻ, 2021 സോൺ പ്രസിഡണ്ട് ജെസിഐ പി പി പി ഡോക്ടർ സുശാന്ത്, സോൺ വൈസ് പ്രസിഡണ്ട് ജെ.എഫ് എം സന്തോഷ്, മുഖ്യ രക്ഷാധികാരി ജെ.സി.ഐ സെനറ്റർ ഷബീറലി സഫ, ജെ.സി. ലത്തീഫ്, ജെ.സി ശംസുദ്ധീൻ പള...
Local news

പൊള്ളലേറ്റ വയോധിക മരിച്ചു, മതിയായ ചികിത്സ നല്‍കിയില്ലെന്ന ആരോപണവുമായി സിപിഐ

നന്നമ്പ്ര: വെള്ളിയാമ്പുറം ചൂലന്‍കുന്ന് മണ്ണാന്‍കണ്ടി പരേതനായ ആണ്ടിയുടെ ഭാര്യ മുണ്ടി (70) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കാണുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.മക്കള്‍- ഹരിദാസന്‍, ലത, സതി, മിനി, പരേതനായ രാജന്‍.മരുമക്കള്‍. സദാനന്ദന്‍, മണി, രാജന്‍, ലീല, സൗമ്യസഹോദരങ്ങള്‍, രവി, ഗോപാലന്‍. വാട്‌സപ്പില്‍ വാര്‍ത്ത ലഭിക്കുന്നതിന്‌ .https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC അതേ സമയം, പൊളളലേറ്റ വയോധികക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സിപിഐ ചൂലന്‍കുന്ന് ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. പുലര്‍ച്ചെ സ്വന്തം വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാല്‍ മതിയായ ചികിത്സ സമയത്തിന് ലഭ്യമാക്കാന്‍ ശ്രമിച്ചില്ല. ഹീന ശ്രമം നടത്തിയത് അപലപ...
Accident, Gulf

സൗദിയില്‍ വാഹനാപകടം; ബേപ്പൂരിൽ നിന്നുള്ള അഞ്ചംഗ കുടുംബം മരിച്ചു.

റിയാദ്: സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു സൗദി കുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് ജാബിര്‍ പാണ്ടികശാലകണ്ടി (45), ഭാര്യ ഷബ്‌ന മുഹമ്മദ് ജാബിര്‍ (36), മക്കളായ ലുഫ്ത്തി, സൈബ, സഹ എന്നിവരാണ് മരിച്ചത്. എ.ജി.റോഡിലെ റീന സ്റ്റീൽ ഉടമ കാരപ്പറമ്പ് സ്വദേശി ഇസ്മായിലിൻ്റ മകളാണ് മരണപ്പെട്ട ഷബ്ന. മൃതദേഹങ്ങൾ ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിനടത്തു ജുബൈലില്‍ നിന്നും ജിസാനിലെ അബ്ദുല്‍ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു ഇവര്‍. പുതിയ താമസ സ്ഥലത്തേക്ക് ആദ്യം വീട്ടുപകരണങ്ങള്‍ അയച്ചിരുന്നു. വസ്തുക്കള്‍ അവിടെ എത്തിയിട്ട...
Other

കോവിഡ് പ്രതിസന്ധി നേരിടാന്‍ ക്ഷേത്രങ്ങള്‍ക്ക് 245 കോടി അനുവദിച്ചു: മന്ത്രി കെ. രാധാകൃഷ്ണന്‍

തിരൂർ: കോവിഡ് പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് 245 കോടി അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളുടെ വരുമാനം നിലച്ചപ്പോള്‍ സര്‍ക്കാരും ബോര്‍ഡുകളും ജീവനക്കാരെ പരമാവധി സഹായിച്ചിട്ടുണ്ട്. ശബരിമല ഇടത്താവളങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനായി 150 കോടി അനുവദിച്ചതായും അടുത്ത വര്‍ഷം ഇവയുടെ പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.പുനരുദ്ധാരണങ്ങള്‍ പരമാവധി വേഗത്തിലാക്കാന്‍ സംവിധാനം കൊണ്ടുവരും. കാടാമ്പുഴ ക്ഷേത്രത്തില്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. സ്ഥലം ലഭ്യമായ മറ്റിടങ്ങളിലും ഇത് പരിഗണിക്കും. ചമ്രവട്ടം അയ്യപ്പക്ഷേത്രത്തില്‍ സ്ഥലം കിട്ടുന്ന മുറയ്ക്ക് ശബരിമല ഇടത്താവളമാക്കാനുള്ള സാധ്യത പരിശോധിക്...
National

കരിപ്പൂരിൽ വലിയ വിമാനങൾ ഇല്ലാതെ ഹജ്ജ് എംബാർക്കേഷൻ ലഭിക്കില്ല: കേന്ദ്ര ഹജ്ജ് സെക്രട്ടറി

ഡൽഹി:വലിയ വിമനങ്ങൾ സർവ്വീസ് പുനസ്ഥാപിക്കാതെ കരിപ്പൂരിൽ ഈ പ്രാവശ്യവും ഹജ്ജ് എംബാർക്കേഷൻ പോയിന്റെ അസാധ്യമാണെന്ന് കേന്ദ്ര ഹജ്ജ്-ന്യൂനപക്ഷ കാര്യ മന്ത്രാലയ അസിസ്റ്റന്റെ് സെക്രട്ടറി നിജ്റ ഫാത്തിമ ഹുസൈൻ പറഞു. കരിപ്പൂരിൽ എല്ലാ സ൱കര്യങളുമുള്ള ഹജ്ജ് ഹ൱സ് ഉൾപ്പെടെയുള്ള സ൱കര്യങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഹജ്ജ് യാത്രികരുള്ള മലബാറിലെ ഹജ്ജ് യാത്രികർക്ക് സ൱കര്യപ്രദമായി കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെന്റെ് ഫോറം (എം.ഡി. എഫ്) ഭാരവാഹികൾ നടത്തിയ കൂടികാഴ്ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8ഈ ആവശ്യം ഉന്നയിച്ച് കഴിഞ ദിവസം എം.ഡി. എഫ് ആഭ്യമുഖ്യത്ത്യൽ പാർലിമെന്റെ് മാർച്ചും സംഘടിപ്പിച്ചിരുന്നു.കൂടിക്കാഴ്ചയിൽ മലബാർ ഡവലപ്മെന്റെ് ഫോറം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കു...
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന്...
error: Content is protected !!