സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം 30 ന് തിരൂരിൽ
ചേളാരി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ 30 ന് തിരൂരിൽ പ്രതിനിധി സമ്മേളനം നടത്തും. റെയിഞ്ച് ഭാരവാഹികൾ, ജില്ലാ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരങ്ങുന്ന രണ്ടായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 28 ന് മംഗലാപുരത്ത് സമാപ്പിക്കുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ അതാത് ജില്ലകളിലെ മദ്രസ്സ മാനേജ്മെൻ്റ് കമ്മിറ്റികൾ പങ്കെടുക്കും.
കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്...

