കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കഫ് ആന്റ് കാർണിവൽ : സർവകലാശാലാ വിദ്യാർഥി യൂണിയൻ ഫെസ്റ്റ്
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ജനുവരി 13, 14, 15 തീയതികളിൽ സർവകലാശാലാ ക്യാമ്പസിൽ 'കഫ് ആന്റ് കാർണിവൽ' ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേള, സർവകലാശാല യിലെ കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈൻ സെന്ററുമായി സഹകരിച്ച് ഫാഷൻ ഷോ, വിവിധ വാഹനങ്ങളുടെ മോഡിഫിക്കേഷൻ മോഡലുകളുടെ പ്രദർശനം, ജിം ബോഡി ഷോ, ഷോർട് ഫിലിം മത്സരം, റീൽസ് വീഡിയോ മത്സരം, വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം നൽകികൊണ്ട് വിവിധ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ, കായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങി ഫെസ്റ്റ് നടക്കുന്ന മൂന്ന് ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ സംഗീത പരിപാടികളും നടക്കും. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജ് വിദ്യാർഥികൾക്കും പരിപാടിയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://www.cuffncarnival.site/വ...