മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
പി.എസ്.സി തെരഞ്ഞെടുപ്പ് റദ്ദാക്കി
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഉറുദു ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (കാറ്റഗറി നമ്പർ: 19/2023) തസ്തികയിലേക്ക് യോഗ്യരായ ആരും ആപേക്ഷിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
-------------
ലേലം ചെയ്യും
കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് താനാളൂർ വില്ലേജിൽ കെ. പുരം ദേശം ബ്ലോക്ക് നമ്പർ 3 റീസർവേ 38/8 ൽപ്പെട്ട 0.92 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം ജനുവരി 25ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
----------------
പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം
സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുട...