Saturday, July 5

Kerala

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Other

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ : ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: വനിതാ കമ്മിഷന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന സ്ത്രീകളെ പോലും മാനസിക പീഡനത്തിന് ഇരയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണം. പ്രായമായ അമ്മമാരെ മക്കള്‍ സംരക്ഷ...
Kerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാ...
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...
Kerala

സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്നലെ (17/02/204) തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത മദ്റസകള്‍ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ഇ-മദ്റസ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജനറല്‍ കലണ്ടര്‍ പ്രകാരമുള്ള മദ്റസകളിലെ പൊതുപരീക്ഷയാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്ക...
Crime, Kerala, Other

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു....
Kerala, Other

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറുവയസുകാരന് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥി ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്. ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി....
Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കുട്ടിയെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂര്‍ പൊലീസ് കേസെടുത്തു....
Kerala, Other

രജിസ്‌ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്

'കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം' എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി വില്‍പനയ്ക്കായി പരസ്യപ്പെടുത്തിയ 'മാര്‍ക്കര്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്' എന്ന പ്രൊമോട്ടറുടെ 'ഗ്രീന്‍ സിറ്റി' എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ കാരണം കാണിക്കല്‍ നോട്ടീസ്. തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് പ്രൊമോട്ടര്‍ പദ്ധതി പരസ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്)നിയമം 59(1)ാം വകുപ്പു പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടര്‍ക്ക് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടര്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച തുടരന്വേഷണങ്ങള്‍ നടന്നു വരികയാണ്. ക...
Kerala, National, Other

നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ബന്ദിന്റെ പേരില്‍ വെള്ളിയാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി....
Kerala

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് കറിവച്ചു കൊണ്ടിരിക്കെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് ചീനച്ചട്ടിയില്‍ കറിവച്ചുകൊണ്ടിരിക്കവേ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊട്ടാരക്കര-വാളകം- അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചല്‍ വനപാലകര്‍ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡോക്ടര്‍ ബാജിയുടെ വീട്ടില്‍ വനപാലകര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി....
Crime, Kerala

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
Kerala

സ്‌കൂളിലേക്ക് പോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

കോഴിക്കോട് : സ്‌കൂളിലേക്ക് പോയ 14കാരിക്ക് വീട്ടിനടുത്ത് റോഡില്‍ വച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. കോഴിക്കോട് ഉള്ള്യേരിയില്‍ അണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി....
Kerala

സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ

ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ  തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ച...
Kerala, Malappuram

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് നടക്കും. ഹരിതകര്‍മ്മ സേനയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള, വ്യാപാര ലൈസന്‍സിന്റെ പേരില്‍ നടത്തിവരുന്ന അന്യായമായ ഫൈന്‍ ഈടാക്കല്‍, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനുള്ളവരെ നിര്‍ബന്ധിച്ച് ലൈസന്‍സ് അടിച്ചേല്‍പ്പിക്കല്‍, ലീഗല്‍ മെട്രോളജിയുടെ അനാവശ്യമായ കടന്ന് കയറ്റവും ഭീമമായ പിഴ ചുമത്തലും, അന്യായമായ വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധനവ്, അനധികൃത വഴിയോര വാണിഭം, ഓണ്‍ലൈന്‍ വ്യാപാരത്തിന് സര്‍ക്കാരുകള്‍ നല്‍കി വരുന്ന പിന്തുണയും സഹായവും, ജി.എസ്.റ്റിയുടെ പേരില്‍ നടത്തിവരുന്ന കാടന്‍ നിയമങ്ങള്‍, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം ...
Kerala, Other

തൃപ്പൂണിത്തുറയില്‍ വന്‍ പടക്ക സ്‌ഫോടനം ; ഒരാള്‍ മരിച്ചു, പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, അരക്കിലോമീറ്റര്‍ ചുറ്റുപാടുളള വീടുകളെല്ലാം തകര്‍ന്ന നിലയില്‍

കൊച്ചി : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ അറിയിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം...
Accident, Calicut, Kerala

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

കോഴിക്കോട് : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന്‍ മരിച്ചു. യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി നടുവണ്ണൂര്‍ കൂട്ടാലിടയിലായിരുന്നു അപകടം. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. അച്ഛന്‍: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരന്‍: ജയദേവ്.
Kerala, Other

സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്നും വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു...
Kerala, Other

ആനപ്പേടിയില്‍ വയനാട് ; ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് പടമലയിലെ ജനവാസ മേഖലയില്‍ കടന്ന് ഒരു ജീവനെടുത്തത്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ അതേസമയം മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് ന...
Kerala, National

ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. സംസ...
Kerala

സ്ലാബിടാത്ത ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സ്ലാബിടാതെ തുറന്നു കിടന്ന ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേലക്കര വെങ്ങാനല്ലൂര്‍ വല്ലങ്ങിപ്പാറ പുത്തന്‍പീടികയില്‍ അബൂ താഹിര്‍(22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അബൂ താഹിര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന പരക്കാട് സ്വദേശിയായ അനസിനെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലേക്ക് പോയി ഇടിച്ചു. തുടര്‍ന്ന് റോഡരികിലെ സ്ലാബിട്ട് മൂടാത്ത കലുങ്കിന്റെ കുഴിയില്‍ വീഴുകയായിരുന്നു. അതേസമയം, സംഭവത്തില്‍ കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി....
Kerala, Other

ലാവലിന്‍: കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്ന് വാദം, ഏപ്പോള്‍ വേണമെങ്കിലും വാദിക്കാമെന്ന് സിബിഐ 38-ാം തവണയും മാറ്റിവെച്ചു സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 38-ാം തവണയും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായ...
Crime, Kerala

കട കുത്തിത്തുറന്ന് ചോക്ലേറ്റും പണവും മോഷ്ടിച്ചു ; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റും മേശവലിപ്പിലെ പണവും മോഷ്ടിച്ച കേസില്‍ നാലംഗ സംഘത്തിലെ 17 കാരനടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ആസിഫ് (23) എന്നയാള്‍ ഗോവയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് നാലംഗ സംഘം ചോക്ലേറ്റും മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പ...
Kerala, Other

കേരള ബജറ്റ് 2024 ; ഒറ്റനോട്ടത്തില്‍

ബജറ്റിലെ 100 പ്രഖ്യാപനങ്ങള്‍ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി. നാളീകേര കൃഷി വികസനത്തിന് 65 കോടി. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി;25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി. മണ്ണ് ജലസംരക്ഷണത്തിന് ...
Kerala, Other

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്ക് കമന്റ് ; എന്‍.ഐ.ടി പ്രൊഫസറെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു...
Kerala, Other

മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിനു ഒരു മാസത്തോളം പഴക്ക0

പത്തനംതിട്ട: മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദ് (52) ആണ് മരിച്ചത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു. കുറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്....
Kerala, Other

തിരൂരങ്ങാടി അടക്കമുള്ള താലൂക്കുകളിലെ ഭൂമി തരംമാറ്റം: അദാലത്ത് മൂന്നിന്

മലപ്പുറം ജില്ലയില്‍ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്നിന് നടക്കും. തിരൂര്‍, പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂര്‍ റവന്യു ഡിവിഷന് കീഴില്‍ വരുന്ന തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതല്‍ മലപ്പുറം ടൗണ്‍ഹാളിലും അദാലത്ത് നടക്കും. ഭൂമി തരംമാറ്റത്തിന് ഫോറം ആറില്‍ അപേക്ഷ നല്‍കിയവരും 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റം ലഭിക്കാന്‍ അര്‍ഹരായവരെയുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മൊബൈല്‍ ഫോണില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളില്‍...
Kerala, Other

കെ-റെയില്‍ തകര്‍ക്കാന്‍ വി.ഡി.സതീശന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ നിന്ന് നിന്ന് 150 കോടി കൈക്കൂലി വാങ്ങി ; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികള്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന് 150 കോടിരൂപ കൈക്കൂലി നല്‍കിയതായി പി.വി.അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. കെറെയില്‍ ഇടതു സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. 5 വര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിനു കാരണം. ഇതിനെ മറികടക്കാനാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയ...
Kerala, Other

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി....
error: Content is protected !!