Friday, December 26

Local news

ആർടിഫിഷ്യൽ ഇൻ്റലിജൻസ് അവബോധ ക്യാമ്പ് നടത്തി
Local news

ആർടിഫിഷ്യൽ ഇൻ്റലിജൻസ് അവബോധ ക്യാമ്പ് നടത്തി

തിരൂരങ്ങാടി : ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കയി ത്രിദിന കൃത്രിമ ബുദ്ധി അവബോധ ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഹലോ എ.ഐ എന്ന സാങ്കേതിക വിദ്യാ കോഴ്സിൻ്റെ ഭാഗമായാണ് ക്യാമ്പ് നടന്നത്. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അവസരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാനും, വിവിധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് പഠന പ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ. കൂടാതെ വെർച്ചൽ റിയാലിറ്റി സാങ്കല്പിക യാഥാർത്ഥ്യം സൃഷ്ടിക്കുന്ന മായികലോകം അനുഭവിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി. എ. ഐ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ ...
Local news, Other

ഊരകം നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു

വേങ്ങര : ഊരകം ജവഹര്‍ നവോദയ സ്‌കൂളില്‍ ആത്മഹത്യക്ക് ശ്രമിച്ച +2 വിദ്യാര്‍ഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ യാണ് അലീന സ്‌കൂളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ നിന്നും ഷാളില്‍ കഴുത്ത് കുരുക്കി താഴെക്ക് ചാടുകയായിരുന്നു. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ സ്‌കൂളില്‍ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. +2 സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു അലീന വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ നിര്‍ബന്ധം കൊണ്ട് സയന്‍സ് വിഷയം +1ന് തെരഞ്ഞെടുക്കേണ്ടി വന്നത് അല...
Local news

മുസാബഖ ; കണ്ണൂർ, കോഴിക്കോട് ജില്ല ഓവറോൾചാമ്പ്യൻമാർ

തിരൂരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച സമസ്ത:മുസാബഖ- ഇസ്ലാമിക കലാസാഹിത്യ മത്സരത്തിൽ353 പോയിന്റുമായി കണ്ണൂർ ജില്ല ചാമ്പ്യൻഷിപ്പ് നേടി344 പോയിന്റുമായി കാസർകോട് ജില്ല രണ്ടാം സ്ഥാനവും നേടിയപ്പോൾ306 പോയിന്റുകളോടെകോഴിക്കോട്, മലപ്പുറം വെസ്റ്റ് ജില്ലകൾ മൂന്നാം സ്ഥാനം പങ്കിട്ടു.മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും നേടി. വിവിധ വിഭാഗംമത്സരങ്ങളുടെ പോയിന്റ് നില. ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം മലപ്പുറം വെസ്റ്റ് 82 പോയിൻറ്, രണ്ടാം സ്ഥാനം കണ്ണൂർ ജില്ല 74 പോയിന്റ്. സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്:ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 86 പോയിന്റ്,രണ്ടാം സ്ഥാനം കോഴിക്കോട് ജില്ല 71പോയിന്റ്. സൂപ്പർ സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്: ഒന്നാംസ്ഥാനം കണ്ണൂർ ജില്ല 93 ...
Local news

പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ

വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ് കണ്ടെടുത്തു.വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണിയാണ്(41) അറസ്റ്റിൽ ആയത്. കഞ്ചാവ്. അടിപിടി. മോഷണം. റോബറി. തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട മണി. പ്രവേശന വിലക്ക് ലംഘിച്ച് മണി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ എസ് പി ശക്തിസിങ് ആര്യ ഐ പി എസിന്റെ നിർദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ എസ്. ഐ റ്റി. ഡി ബിജു. പോലീസ് ഉദ്യോഗസ്ഥരായ ഫൈസൽ . ആർ . ഷഹേഷ്. മുഹമ്മദ്‌ സലിം. കെ കെ ജസീർ എന്നിവരടങ്ങിയ സംഘ...
Local news

മുസാബഖ; ഹംസ റഹ്‌മാനി മുഅല്ലിം വിഭാഗം കലാപ്രതിഭ

തിരുരങ്ങാടി:സംസ്ഥാന മുസാബഖയിൽ മുഅല്ലിം വിഭാഗത്തിൽ ഹംസ റഹ്‌മാനിയെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ അക്കിയംപാടം ഹയാത്തുൽ ഇസ്‌ലാം മദ്രസയിലെ അധ്യാപകനാണ്. ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാവവും നിമിഷ പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നും,അറബി പ്രസംഗത്തിൽ നാലാം സ്ഥാനവും നേടിയാണ് കലാപ്രതിഭ പട്ടത്തിന് അർഹനായത്. അതേസമയം രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന മുസാബഖക്ക് ഇന്ന് സമാപനമാവും.ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ, ജനറൽ, അലുംനി, മുഅല്ലിം,ഗേൾസ് വിഭാഗങ്ങളിലായി 67 ഇനങ്ങളിലായി ഏഴ് വേദികളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ : ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ഷംസീർ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കും. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് ...
Local news

കലയും സാഹിത്യവും സമൂഹത്തിന് ഉപകരിക്കുന്നത് ആക്കി മാറ്റുക ; സ്വാദിഖലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: കലയുടെ പേരിൽ പല ആഭാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവും സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുവാൻ എല്ലാവരും മുന്നോട്ടു വരണമമെന്നും മത്സരങ്ങളിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ഒരുക്കങ്ങളാണ് കലോത്സവങ്ങളിലെ വിജയമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മുസാബഖ സംസ്ഥാന കലാമത്സരത്തിൽ മുഅല്ലിം വിഭാഗം മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ഒന്നാം സ്ഥാനമെന്നുള്ളതല്ല,അവിടേക്ക് സ്വ പ്രയതനം കൊണ്ട് നടന്നടുക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ ക...
Local news

തിരൂരങ്ങാടിയിൽ പാലിയേറ്റീവ് ട്രൈനിംഗ് ക്യാമ്പ് നടത്തി ; പഠിതാക്കൾക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ട്രൈനിംഗിന് എത്തിയ വളണ്ടിയർമാർക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ തയ്യാറായത് വളണ്ടിയർ മാർക്ക് ആവേശം നൽകി. വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഡോ: ഹാഫിസ് റഹ്മാൻ, ജെ.എച്ച്. ഐ. കിഷോർ, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ്. ഖാൻ,പാലിയേറ്റീവ് നഴ്സ് ജൂണി, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ സജ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് നഴ്സ് , ജനിത ഫൈസൽ താണിക്കൽ, സൈഫുന്നീസ എന്നിവർ നേതൃത്വം നൽകി....
Local news, Other

അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കിയ ഏഴു വയസ്സുകാരനെ ആദരിച്ചു

മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്. പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി....
Local news, Other

കൊളപ്പുറം ജംഗ്ഷനിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ അനുവദിക്കും

വേങ്ങര : ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കൊളപ്പുറം ജങ്ഷനിൽ അരീക്കോട്-പരപ്പനങ്ങാടി റോഡ് വൺവേയാക്കി മാറ്റിയത് കാരണമുണ്ടായ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ ആക്കി പുന:ക്രമീകരിക്കാൻ തീരുമാനമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും എം.പി അബ്ദുസ്സമദ് സമദാനി എം. പി യുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി വിളിച്ച് ചേർത്ത എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി ഇടുങ്ങിപ്പോയ കൊളപ്പുറം ജങ്ഷൻ ഏഴ് മീറ്ററാക്കി വീതി കൂട്ടാനും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭ്യമാകുന്ന പക്ഷം എട്ട് മീറ്ററാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. എട്ട് മീറ്ററിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ആവശ്യമാണ്. വിഷയം 22-ന് സ്ഥലം സന്ദർശിക്കുന്ന...
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണം ; അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ടി സാജിതക്ക് നിവേദനം നല്‍കി. അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ജോ.സെക്രട്ടറി ഫൈസല്‍ ചെമ്മാട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തിരമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ 25 കെവിഎ ഡീസല്‍ ജനറേറ്റര്‍ അനുബന്ധ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററില്‍ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കല്‍ കണക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് ...
Local news

കക്കാട് ജി.എം.യു.പി സ്‌കുളില്‍ സംയുക്ത ഡയറികളുടെ പ്രകാശനം നടന്നു

കക്കാട്: കക്കാട് ജി.എം.യു.പി സ്‌കുളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ഡയറിയെഴുത്ത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറികള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് കെ മുഈനുല്‍ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. എച്ച്.എം എം.ടി അയ്യൂബ് മാസ്റ്റര്‍,കെ.പി ശാന്തി. എ.സി സംഗീത. ലിന്റ ജോസ്, കെ.കെ മിന്നു. ഐ അയിശുമ്മ. എം.ടി ഫവാസ് സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ നഗരസഭ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈകല്യത്തെ അതിജീവിച്ച് പ്രശ്‌സ്തനായ അസിംവെളിമണ്ണ മുഖ്യാതിഥിയായി. കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, ഇപി ബാവ. സിപി സുഹ്‌റാബി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മാറ്റേകി. സമ്മാനങ്ങള്‍ നല്‍കി....
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ്...
Local news

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. തലപ്പാറ ശാദി ഓഡിറേറാറിയത്തിൽ പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ ആണ് കൗൺസിൽ ചേർന്നത്. കൗൺസിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ.ഖാദർ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സലിം ഐദീദ് തങ്ങൾ പ്രാ...
Local news, Other

തിരൂരങ്ങാടിയില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനിമുതല്‍ വീട്ടുപടിക്കലെത്തും ; കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ഉത്പാദനരംഗത്തും വിപണന രംഗത്തുമായി ആദ്യഘട്ടത്തില്‍ 250 ഓളം വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടിഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപൂര്‍വ്വം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. എംപി അബ്ദുല്‍ സമദാനി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സിഡിഎസ്സുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ വനിതാ സംരംഭങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തി, ഉല്‍പാദന രംഗത്തും വിപണന രംഗത്തുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് കുടുംബശ്...
Local news, Other

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും ഇരക്ക് നല്‍കണമെന്നും ജഡ്ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും. സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം. വേങ്ങര കച്ചേരിപ്പടിയിലുള്ള ജുമാ മസ്ജിദില്‍ നിസ്‌ക്കരിക്കാനായി വന്ന പ്രതി മഗരിബ് നിസ്‌ക്കാരത്തിന് ശേഷം 7 മണിയോടെ പള്ളിപ്പറമ്പില്‍ വെച്ച് 15 കാരനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.കെ ഉണ്ണികൃഷ്ണനായിരുന്നു കേസ്സിന്റെ അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷന...
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു....
Local news

കരുണയിൽ പാലിയേറ്റീവ് ദിനം ആചരിച്ചു

തിരൂരങ്ങാടി : കേരള പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുണ കാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെൻ്റെറിൽ പെയിൻ & പാലിയേറ്റിവ് ദിനം മുൻസിപൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ഡോ:എം. വി. സൈദലവി അദ്യക്ഷം വഹിക്കുകയും ചെയ്തു. മുൻസിപൽ കൗൺസിലർ അബദുൽ അസീസ്, ഡോ:ഷൗഫീജ്, വി.വി. സുലൈമാൻ, ഡോ: സബ്രി ഫൈസൽ, പി. കെ. സുഫിയാൻ, റഹ്മത്തുള്ള എം. ടി. എന്നിവർ ആശംസപ്രസംഗം നടത്തി....
Local news

പഴയകാല ഓര്‍മകള്‍ അയവിറക്കി മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു

തിരൂരങ്ങാടി : മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വി വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കക്കാട് ജിഎംയുപി സ്‌കൂള്‍ അലൂംനിമീറ്റിന്റെ ഭാഗമായി നടന്ന 1992-93 ബാച്ച് മീറ്റ് പഴയകാല ഓര്‍മകള്‍ അയവിറക്കി. ഓര്‍മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ബാച്ച് മീറ്റില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അലൂംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍മാസ്റ്റര്‍, എംപി അബുമാസ്റ്റര്‍, കെ.അബുമാസ്റ്റര്‍, കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, മുഈനുല്‍ ഇസ്ലാം. സി.വി ശിഹാബ് സംസാരിച്ചു....
Local news, Other

പരപ്പനങ്ങാടിയില്‍ ഒന്നര വയസുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു ; കണ്ടത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍

പരപ്പനങ്ങാടി : അയ്യപ്പന്‍കാവ് നുള്ളം കുളത്ത് ഒന്നര വയസുകാരന്‍ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് വെള്ളത്തില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Other

കക്കാട് ജി എം യു പി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി കാക്കൂര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ എസ്, എം, സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാസ്റ്റര്‍, മുഹീനുല്‍ ഇസ്ലാം, ക്ലബ്ബ് കണ്‍വീനര്‍ ശ്രുതി ടീച്ചര്‍ റാണി ടീച്ചര്‍, ജ്യോത്സന ടീച്ചര്‍, ആര്യ, ജാഫര്‍ കൊയപ്പ എന്നിവര്‍ പ്രസംഗിച്ചു,...
Local news, Other

വോള്‍ട്ടേജ് ക്ഷാമം ; കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി 110 KVA ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയാണ്. മേഖലയിൽ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു, മഹല്ല് പ്രസിഡൻറ് എട്ടു വീട്ടിൽ മുഹമ്മദ് ഷാഫി, ജനറല്‍ സെ...
Local news, Other

സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് ഭാരവാഹികള്‍

തിരൂരങ്ങാടി : വിവാദ പരാമര്‍ശത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. മുന്നിയൂര്‍ കളത്തിങ്ങള്‍പാറ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ അഷ്‌റഫ് കളത്തിങ്ങള്‍പാറയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരുന്നത്. നേരത്തെ ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ രംഗത്തെത്തിയത്. മൂന്നിയൂര്‍ ചുഴലി സ്വദേശിയാണ് പരാതിക്കരനായ അഷ്‌റഫ് കളത്തിങ്ങല്‍പാറ. ഇയാള്‍ക്ക് വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ഷിപ്പ് നല്‍കിയിട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപ...
Local news

തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം ബാങ്ക് പ്രസിഡന്റ് അച്ചമ്പാട്ട് കുട്ടിക്കമ്മ നഹ സബ് ട്രഷറി ഓഫീസര്‍ പി മോഹന്‍ദാസിനും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംഭാവന ചെയ്ത കസേര യൂണിയന്‍ ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസര്‍ കെ ഇബ്രായ്‌നും കൈമാറി. ട്രഷറി വികസന സമിതി ചെയര്‍മാന്‍ ടി പി ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷനായിരുന്നു. എ അഹമ്മദ് ആസിഫ്, എ യൂനുസ്, സി പി അബ്ദുറഹിമാന്‍, വി ഭാസ്‌കരന്‍, കെ അബ്ദുല്‍ അനീഷ് , ഒ രോഹിത് സംസാരിച്ചു....
Local news, Malappuram, Other

നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു

കടലുണ്ടി : നിയന്ത്രണം വിട്ട കാര്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ ഇടിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് സ്വദേശി അനീഷ - റാഷിദ് ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെ കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു യുവതി. ഈ സമയം കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് യുവതിയെ ഇടിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി കണ്ടെത്തിയത്....
Local news, Other

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമത പൊതുമരാമത്ത് കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ. റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എംപി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു....
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കര...
Local news, Other

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിന്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും....
Local news

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും. എല്ലാ ഡിവിഷനുകളിലും കേരസമിതികളായി. മുനിസിപ്പല്‍ തല കേരസമിതിയും രൂപീകരിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. നാളികേരവികസന അപേക്ഷകള്‍ കൃഷിഭവനില്‍ നിന്നും ലഭിക്കും. ഇത് സംബബന്ധിച്ച യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ. സോന രതീഷ്. സിപി സുഹ്‌റാബി. കൃഷി ഓഫീസര്‍ പി എസ് ആരുണി. കൃഷി അസിസ്റ്റന്റ് ജാഫര്‍,കൗണ്‍സിലര്‍മാര്‍, കര്‍ഷകര്‍ സംസാരിച്ചു....
Local news

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ പ...
error: Content is protected !!