Malappuram

വൈറൽ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ 152 പേർക്ക് രോഗബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്
Malappuram, Other

വൈറൽ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ 152 പേർക്ക് രോഗബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അടുത്തിടെ രണ്ടുപേർ മരണപ്പെടുകയുമുണ്ടായി. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണപ്പെട്ടത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്.ആരോഗ്യ പ്രവർത്തകരുടെ ന...
Malappuram

വൈദ്യുതി മുടങ്ങും, ഗതാഗതം നിരോധിച്ചു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329 ---------------- നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അവസരം. ആറുമാസമാണ് കാലാവധി. പ്രായപരിധി 27 വയസ്. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര...
Malappuram, Other

മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്തു ; തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ സ്വദേശി പിടിയില്‍. പൊന്നാനി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ വെട്ടം സ്വദേശി വെട്ടത്തിന്‍ കരയത്ത് വിനാഗ് വിക്രം (23) നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 376 വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാര്‍ നിര്‍ദ്ദേശപ്രകാരം എസ് ഐ അനുരാജ്, എസ് ഐ പ്രവീണ്‍ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് പ്രിയ, സനോജ് നാസര്‍ സീനിയര്‍ ഓഫീസര്‍ രഞ്ജിത്ത് പ്രശാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു .പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു....
Malappuram, Other

അല്‍ ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

അല്‍ ഐന്‍ : വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വൈരങ്കോട് പല്ലാര്‍ സ്വദേശിയും അല്‍ ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പില്‍ മുസ്തഫയുടെ മകന്‍ മുസവിര്‍ ( 25 ) ആണ് മരിച്ചത്. അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു....
Malappuram, Other

സ്വീപ്പ്: തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ ഇലക്ഷൻ ഓഫീസ്

സംഘടിപ്പിച്ച് ജില്ലാ ഇലക്ഷൻ ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം മേക്കിങ് എന്നിങ്ങനെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇലക്ഷൻ 2024/വോട്ടർമാരുടെ പങ്കാളിത്തം/'വോട്ട് പോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന ആശയത്തിലാണ് എൻട്രികൾ തയ്യാറാക്കേണ്ടത്. പ്രായപരിധിയില്ലാതെ ആർക്കും മത്സരിക്കാം. മാർച്ച് പത്ത് വരെ എൻട്രികൾ സ്വീകരിക്കും. ഇമേജ് രൂപത്തിൽ അയയ്ക്കുന്നവ പരമാവധി അഞ്ച് എം.ബി സൈസിലും വീഡിയോ രൂപത്തിലുള്ളവ 10 എം.ബി സൈസിലുമായിരിക്കണം. ഗ്രൂപ്പ് സെൽഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വീപിന്റെ റോൾമോഡൽ ആകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മീം മേക്കിങ് മത്സരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എൻട്രികൾ അയക്കാം. മികച്ച് മൂന്നെണ്ണത്തിന് സമ്മാനം ലഭിക്കും. പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഡിജിറ്റൽ, കൈ കൊണ്ടുള്ള രചനകൾ എന്നിവ പ്രത്യ...
Malappuram

വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വേങ്ങര : 110 കെ.വി സബ്സ്റ്റഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി നൽകിയാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ കൂടുതൽ വൈദ്യുതോത്പാദന പദ്ധതികൾ ആരംഭിക്കണം. വേങ്ങരയിലെ പുതിയ 110 കെ.വി സബ്സ്റ്റേഷന്റെ ഭാഗമായി വൈദ്യുതി ലൈൻ സ്ഥാപിക്കുമ്പോൾ ഭൂ ഉടമകൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24 കോടി ചെലവഴിച്ച് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോടാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പ...
Malappuram, Other

ജില്ലയിലെ തരിശുനിലങ്ങളിൽ മാതൃകാ കൃഷി ആരംഭിക്കും :കളക്ടർ വി.ആർ വിനോദ്

ജില്ലയിലെ കൃഷിയോഗ്യമായ തരിശു നിലങ്ങൾ കണ്ടെത്തി കൃഷിവകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോട മാതൃക കൃഷി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ നൂറ് ഹെക്ടർ സ്ഥലം ഇത്തരത്തിൽ കൃഷിയോഗ്യമാക്കും. സുരക്ഷിത ഭക്ഷണക്രമം കൃഷിലൂടെ എന്ന സന്ദേശം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. സുരക്ഷിത ഭക്ഷണക്രമത്തിലൂടെ സുരക്ഷിത ആരോഗ്യം സാധ്യമാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റ പുതിയ പദ്ധതിയുടെ പ്രചാരക പരിശീലന പരിപാടി മഞ്ചേരി ജില്ലാ ട്രോമാകെയർ പരിശീലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഒരിക്കലും ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അവരുടെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്കുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുക എന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളും ഡയാലിസിസ് ചെയ്യുന്നവരുടെ...
Malappuram, Other

മെഡിക്കല്‍ ഓഫീസര്‍ നിയമനം, വാഹന ലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷന്‍ ക്ഷണിച്ചു മക്കരപ്പറമ്പ് വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സൈറ്റ് ക്ലിയര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933- 287311 എന്ന നമ്പറില്‍ ലഭിക്കും ------- മെഡിക്കല്‍ ഓഫീസര്‍ നിയമനം വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944 -------...
Local news, Malappuram

ജില്ലയിലെ ആദ്യ നാട്ടരങ്ങ് നാളെ വള്ളിക്കുന്നില്‍ മന്ത്രി നാടിന് സമര്‍പ്പിക്കും

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും....
Malappuram, Other

മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു. നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല...
Malappuram

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം, റാങ്ക് പട്ടിക റദ്ദായി, ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

റാങ്ക് പട്ടിക റദ്ദായി മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) കാറ്റഗറി നമ്പർ (118/16) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഫെബ്രുവരി പത്തിന് നിലവിൽ വന്ന 62/2021/SSIII നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷത്തെ കാലാവധി 2024 ഫെബ്രുവരി ഒമ്പതിന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ------------ ലേലം ചെയ്യും മലപ്പുറം കുടുംബ കോടതിയുടെ വാറന്റ് പ്രകാരം അങ്ങാടിപ്പുറം വില്ലേജ് അങ്ങാടിപ്പുറം ദേശത്ത് സര്‍വേ നമ്പര്‍ 100/8ല്‍ പെട്ട 3.38 ആര്‍സ് ഭൂമി മാര്‍ച്ച് 25ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ യൂണിറ്റിലെ വിവിധ മരങ്ങൾ/ശാഖകൾ മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്ത് മാർച്ച് അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. ലേല ദിവസത്തി...
Malappuram, Other

വിവിധ ഇടങ്ങളില്‍ ഗതാഗതം നിരോധിച്ചു

തൃക്കലങ്ങോട് -വണ്ടൂര്‍-കാളികാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 24) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഞ്ചേരിയില്‍നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവാലി-കമ്പനിപ്പടി വഴിയും വണ്ടൂരില്‍നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എളങ്കൂര്‍ വഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. --------------------- വെട്ടിച്ചിറ- കാടാമ്പുഴ-കൂട്ടിലങ്ങാടി റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ കഞ്ഞിപ്പുര-കാടാമ്പുഴ, കാടാമ്പുഴ-ചേലക്കുത്ത്-രണ്ടത്താണി, കാടാമ്പുഴ-ചേലക്കുത്ത്-പൂവന്‍ചിന-രണ്ടത്താണി തുടങ്ങിയ റോഡുകളിലൂടെ പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു....
Malappuram

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങൾക്ക് 68 പുതിയ കെട്ടിടങ്ങൾ; 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മലപ്പുറം ജില്ലയിൽ രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടക്കും മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ 68 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഫെബ്രുവരി 26ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ പണി പൂർത്തീകരിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനവും 13 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിക്കുക. പൊന്നാനി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാലപ്പെട്ടി, ഏറനാട് മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വെറ്റിലപ്പാറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ. നവകേരള കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് എന്നിവ ഉൾപ്പടെ കെട്ടിടങ്ങൾക്ക് തുക അനുവദ...
Kerala, Malappuram, Other

സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം സ്വീകരിക്കുന്നത്. എന്നാല്‍ അത് ഏതു വിധേനയും തകര്‍ക്കുവാനുള്ള പോരാട്ടം തുടരുകയാണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തില്‍ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കടത്താന്‍ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പതിവ് രീതികളില്‍ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന ചുരിദാറുകളില്‍ കുഴമ്പ് രൂപത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റുകള്‍ക്ക് ഇടയിലും ഫ്‌ലവര്‍ വയ്‌സുകള്‍ക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന രീതികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 92 ലക്ഷം രൂപ വില മതിക്കുന്ന 1462...
Information, Malappuram

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു, റാങ്ക് പട്ടിക റദ്ദായി ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901. ------------- ക്വട്ടേഷൻ ക്ഷണിച്ചു പെരി...
Malappuram, Other

ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ നടപടികളാവുന്നു

തരിശുഭൂമികളില്ലാത്തെ മലപ്പുറത്തിനായി പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാന്‍ ജില്ലാഭരണകുടവും കൃഷിവകുപ്പുമാണ് പദ്ധതികളൊരുക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തില്‍ജില്ലയിലെ തരിശുഭൂമികള്‍ കണ്ടെത്തി കൃഷി ആരംഭിക്കുകയാണ് പദ്ധതിയിലുടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കൃഷി യോഗ്യമായ കൃഷി ചെയ്യാത്ത സ്ഥലത്തിന്റെ വിവരം കൃഷി ഓഫീസര്‍മാര്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കും. തുടര്‍ന്ന് കൃഷി ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ഭൂഉടമകള്‍ അതിന് തയ്യാറല്ലെങ്കില്‍ ഭൂമി ഏറ്റെടുത്ത് കൃഷി വകുപ്പ് മുഖാന്തരം പഞ്ചായത്ത് തലങ്ങളില്‍ കുടുംബശ്രീപ്രവര്‍ത്തകര്‍, പാടശ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കാലിക്കറ്റ് വിമാനത്താവള റെസ വികസനം: പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന് കാലിക്കറ്റ് വിമാനത്താവളത്തിലെ റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) വികസനവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായുള്ള പബ്ലിക് ഹിയറിങ് മാര്‍ച്ച് 12ന് രാവിലെ 11.30ന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടക്കും. -------------- അപേക്ഷ ക്ഷണിച്ചു അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്സായ ഡൊമെസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്ന സൗജന്യ ഷോർട് ടൈം കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ / പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 9048732107, 9846542623 നമ്പറിൽ ബന്ധപ്പെടണം. -------------- സ്‌പോർട്‌സ് അക്കാദമി സെലക്‍ഷൻ മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിലിന് കീഴിലെ കോട്ടപ്പടി ഫുട്‌ബോൾ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2011...
Kerala, Malappuram, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഎം അന്തിമ പട്ടികയായി ; മലപ്പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ നേതാവ്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്‌സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. വടകരയില്‍ കെകെ ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ...
Malappuram, Other

കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കിന്‍ഫ്ര പാര്‍ക്കിലെ രാജധാനി മിനറല്‍സ് മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരണപ്പെട്ടത്. ഉടന്‍ തന്നെ കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
Malappuram

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്യജീവി ആക്രമണം ; ആടിനെ കടിച്ചു കൊണ്ടുപോയി

പെരിന്തല്‍മണ്ണ മുള്ളിയാകുര്‍ശിയില്‍ വീണ്ടും വന്യജീവി ആക്രമണം. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളിയാകുര്‍ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു....
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇബ...
Malappuram, Other

ജല വിതരണം മുടങ്ങും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡോക്ടർ നിയമനം പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പോത്തുകൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 23 ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. വിവരങ്ങൾക്ക്: 04931 240318. ------------------ ജല വിതരണം മുടങ്ങും മലപ്പുറം നഗരസഭാ പരിധിയിലെ ഹാജിയാർപള്ളി പമ്പ് ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനാൽ ഹാജിയാർപള്ളി പമ്പ് ഹൗസിൽ നിന്നും ജലവിതരണം നടത്തുന്ന മലപ്പുറം നഗരസഭയിലെ 24, 26, 27, 28, 29, 31, 34 എന്നീ വാർഡുകളിൽ (ഇത്തിൾപറമ്പ്, വട്ടപ്പറമ്പ്, വലിയങ്ങാടി, കൈനോട്, അധികാരത്തൊടി, കോണോംപാറ, തടപറമ്പ്, എപ്പാറ) ഫെബ്രുവരി 22 വരെ ജല വിതരണം ഭാഗികമായി ...
Local news, Malappuram

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്ത് സംഘടിപ്പിച്ചു ; 129 പരാതികൾ തീർപ്പാക്കി

മഞ്ചേരി : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. മഞ്ചേരി ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.രാധയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 304 പരാതികൾ പരിഗണിച്ചു. 129 പരാതികൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികൾ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. സ്‌പെഷ്യൽ തഹസിൽദാർമാരായ പി.വി ദീപ, പി.എം സനീറ, സി.വല്ലഭൻ, വില്ലേജ് ഓഫീസർമാർ,താലൂക്ക് തഹസിൽദാർമാർ, സബ് രജിസ്ട്രാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു....
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Local news, Malappuram, Other

ഉത്സവ പറമ്പിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എ ആ ർ നഗർ : ഹെൽത്തി കേരളയുടെ ഭാഗമായി ചെണ്ടപ്പുറായ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാചക പുര, കുടിവെള്ളം, സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കുകയും മാലിന്യ സംസ്കരണം ഉറപ്പ് വാരുത്തുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെത്ത് ഇൻസ്പെകർ മുഹമ്മദ് ഫൈസൽ ടി . നേതൃത്വം നൽകി പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി മോൾ , നിഷ എന്നിവർ പങ്കെടുത്തു....
Local news, Malappuram, Other

ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

മലപ്പുറം ; വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഏറെ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം നടത്തണമെന്...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ജില്ലാ വികസനസമിതി യോഗം 24 ന് ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. --------- അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ ഫെബ്രുവരി 26നകം കോഴിക്കോട് ഉപകേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനു സൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന...
Malappuram

ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക ക്യാംപയിനുമായി ജില്ല

മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കളക്ടറേറ്റിലുള്‍പ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിനെ...
Malappuram

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു....
error: Content is protected !!