Tag: DYFI

നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേട് ; ജിഎസ്ടി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്
Malappuram

നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേട് ; ജിഎസ്ടി ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

മലപ്പുറം : നീറ്റ് നെറ്റ് ചോദ്യപേപ്പര്‍ കുംഭകോണത്തിലൂടെ വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അനീതിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രകമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ഷബീര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീര്‍, കെ പി അനീഷ്, ബിന്‍സി ഭാസ്‌കര്‍, കെ ശരത് എന്നിവര്‍ സംസാരിച്ചു. ...
Malappuram

തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍ എം എസ് )ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ എം എസ് ഓഫീസ് പതിറ്റാണ്ടുകളായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജില്ലയിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇത് പൂട്ടുന്നതോടെ സ്തംഭിക്കുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ലയിലെ എംപിമാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തിരൂരില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇനിയെങ്കിലും ജില്ലയിലെ എംപി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. ...
Local news

അഴിമതിയും കെടുകാര്യസ്ഥതയും ; പരപ്പനങ്ങാടി നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും, അഴിമതിയിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി തയ്യില്‍ നിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, എന്‍ എം ഷമേജ്, മഞ്ജുഷ പ്രലോഷ്, മേഖലാ സെക്രട്ടറി ജിബിന്‍ പാലശ്ശേരി എന്നിവര്‍ സംസാരിച്ചു. പി അജീഷ് സ്വാഗതവും കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു. ...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
Kerala, Other

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29)യാണ്‌സിപിഐഎം കേച്ചേരി മേഖല ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ...
Kerala, Other

പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്

തൃശ്ശൂര്‍ : പോലീസ് ജീപ്പ് തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ചാലക്കുടിയില്‍ പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്താന്‍ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു. ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയില്‍ ജീപ്പ് കത്തിച്ചത് ഉള്‍പ്പടെ ചാലക്കുടി, ആളൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നാല് കേസുകളില്‍ പ്രതിയായിരുന്നു ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലന്‍. ജീപ്പ് അടിച്ച് തകര്‍ത്ത കേസില്‍ 54 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിന്‍ ജാമ്യത്തിലിറങ്ങിയത്. ...
Kerala, Other

നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസ് ; ഡിവൈഎഫ്‌ഐ നേതാവ് പൊലീസില്‍ കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 20 ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നടന്ന സംഘഷത്തിനിടെ ജയ്‌സണ്‍ മര്‍ദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കോളേജ് മാനേജ്‌മെന്റ് നിന്ന് ജയ്‌സണെ പുറത്താക്കിയിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാ...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമാ...
Malappuram

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. ...
Local news

മനുഷ്യ ചങ്ങല ; ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡി വൈ എഫ് ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹര്‍ഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ ജുനൈദ് മാനേജര്‍ ആയും പുത്തന്‍പീടിക സ്‌ട്രൈക്ക് കോര്‍ണര്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റര്‍ അംഗവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിന്‍, സിപിഐഎം നേതാക്കളായ ജയപ്രകാശന്‍ അധികാരത്തില്‍, ടി പി കുഞ്...
Local news

മൂന്നിയൂരിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയക്കെതിരെ കര്‍ശന നടപടി വേണം ; ഡിവൈഎഫ്‌ഐ

തിരൂരങ്ങാടി : ഡി വൈ എഫ് ഐ മൂന്നിയൂര്‍ മേഖല സമ്മേളനം പാറക്കടവ് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ വച്ചു നടന്നു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം ജില്ലാ കമ്മറ്റി അംഗം പി.വി അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്തു . വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗമായ സുരേന്ദ്രമോഹനും സി.പി.ഐ എം ലോക്കല്‍ സെക്രട്ടറി നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍രാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മൂന്നിയൂര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയക്കെതിരെ കൃത്യമായ നിയമനടപടികള്‍ എടുക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മൂന്നിയൂര്‍ പഞ്ചായത്തിന്റെ മികച്ച കുട്ടി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അര്‍ഷദ് പി പി യേയും എയ്‌റോനോട്ടിക്‌സിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച് ചെറിയ വിമാനങ്ങള്‍ സ്വന്തമായുണ്ടാക്കി ജനശ്രദ്ധ നേടിയ ജുനൈദ്‌നേയും സമ്മേളനം അനുമോദിച്ചു.സമ്മേളനം സെക്...
Local news

തിരുവോണ നാളിൽ താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം ചെയ്ത് ഡി വൈ എഫ് ഐ

തിരൂരങ്ങാടി : തിരുവോണ നാളിൽ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും _ഡി വൈ എഫ് ഐ ഹൃദയ പൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമായി. ഡി വൈ എഫ് ഐ എ ആർ നഗർ അരീത്തോട് യൂണിറ്റ് പ്രവർത്തകരാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി. ഡി വൈ എഫ് ഐ അരീത്തോട് യൂണിറ്റ് സെക്രട്ടറി ജുനൈദ് എൻ പി, പ്രസിഡന്റ് അഫ്‌സൽ എൻ പി, സി പി ഐ എം അരീത്തോട് ബ്രാഞ്ച് സെക്രട്ടറി മനോജ് കെ, സഫ്വാൻ, നൗഫൽ,ഫവാസ്,സമീർ ബാബു,കുഞ്ഞാലൻ, അയ്യൂബ്,നൗഷാദ്,ദിൽഷാദ്, സാദിഖ്, സക്കീർ,മുസമ്മിൽ,സൈദു, എ ആർ നഗർ മേഖല കമ്മിറ്റി അംഗങ്ങളായ മുരളി,സിജിത്, എന്നിവർ നേതൃത്വം നൽകി. ...
Local news

ഡോക്ടറേറ്റ് നേടിയ അഫ്ഷീനയെ സിപിഎം പ്രവർത്തകർ അനുമോദിച്ചു

തിരൂരങ്ങാടി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ശീനയെ കക്കാട് സിപിഐഎം, ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ ഉപഹാരം കെെമാറി. കെ.എം. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, പി കെ സുഹെെല്‍ ,ജുനെെദ് തങ്ങള്‍ കക്കാട് എന്നിവര്‍ സംസാരിച്ചു. കേളി കുടുംബവേദി അംഗമായ അഫ്ശീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്. ...
Kerala

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തികൊന്നു ; രണ്ട് പേര്‍ കസ്റ്റഡിയില്‍

കായംകുളത്ത് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30ന് കൃഷ്ണപുരം മാവിനാല്‍ക്കുറ്റി ജംഗ്ഷന് സമീപം വച്ചായിരുന്നു ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. സംഘട്ടത്തിനിടെ കഴുത്തില്‍ കുത്തേറ്റ അമ്പാടി രക്തം വാര്‍ന്ന് റോഡില്‍ വീണു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ സംഘത്തലവന്‍ ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്നോടിയായി ക്രിക്കറ്റ് മൈതാനത്തും സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതക സ്ഥലത്തു നിന്നും ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധി...
Information

അസ്മിയയുടെ ദുരൂഹ മരണം: മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

തിരുവനന്തപുരം: ബാലരാമപുരം അല്‍ അമീന്‍ മത വിദ്യഭ്യാസ സ്ഥാപത്തിലേക്ക് അസ്മിയ മോള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎ്‌ഐഐ മാര്‍ച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്തു. അതേസമയം, അസ്മിയ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി നെയ്യാറ്റിന്‍കര എ എസ് പിയുടെ മേല്‍നോട്ടത്തില്‍ 13 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അസ്മീയയുടേത് ആത്മഹത്യയല്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ശനിയാഴ്ചയാണ് ബാലരാമപുരത്തെ അല്‍ അമന്‍ എഡ്യുക്കേഷനണല്‍ കോംപ്ലക്‌സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അസ്മിയയെ കണ്ടെത്തിയത്. ...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും. ...
Other

താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ' ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ' ഹൃദയപൂർവ്വം' പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ...
Other

ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി

നന്നമ്പ്ര : കൊടിഞ്ഞി കാളംതിരുത്തി സ്വദേശിയും സി പി എം കൊടിഞ്ഞി ബ്രാഞ്ച് അംഗവും ഡി വൈ എഫ് ഐ തിരൂരങ്ങാടി വെസ്റ്റ് മേഖല പ്രസിഡന്‍റുകൂടിയായ എം.പി സയ്യിദ് മുഹമ്മദ് സാബിത്തിന് നേരെ ലഹരിമാഫിയ സംഘം അപയപ്പെടുത്താനുളള ശ്രമമുണ്ടായതായി പരാതി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N കഞ്ചാവടക്കമുളള മാരകമയക്കുമരുന്നു വില്‍പന സംഘത്തിലെ അംഗവും കൊലപാതകശ്രമത്തിന്‍റെ പേരില്‍ പോലീസ് അന്വേഷണത്തിലിരുന്നതുമായ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതിന്‍റെ പ്രതികാരമാണ് ഈ സംഘം ആക്രമിക്കാന്‍ കാരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ കൊന്ന്കളയുമെന്ന ഭീഷണി മുഴക്കിയിരുന്നു ഈ സംഘം. ഇന്നലെ, കൊടിഞ്ഞി ഫാറൂഖ്നഗറിലെ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം അക്രമിസംഘം ബെെക്കില്‍ പിന്തുടരുകയും സാബിത്ത് സഞ്ചരിച്ച ബെെക്കിന്‍റെ ബ്രേക്ക് കാബിളും മറ്റും ...
Other

തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി : രാഷ്ട്രീയക്കാരുമായി ഉടക്കിയിരുന്ന തിരൂരങ്ങാടി സ്റ്റേഷൻ ഹൗസിങ് ഓഫീസർക്ക് ഒടുവിൽ സ്ഥലം മാറ്റം. തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപ് കുമാറിനാണ് സ്ഥലം മാറ്റം. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇവിടത്തെ എസ് എച്ച് ഒ ബാലചന്ദ്രനെ തിരൂരങ്ങാടി യിലേക്കും മാറ്റി. രാഷ്ട്രീയക്കാരുമായി ഒത്തു പോകാതിരുന്ന സി ഐയെ സ്ഥലം മാറ്റാൻ ഭരണ മുന്നണിയും പ്രതിപക്ഷ പാർട്ടിയും ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാഷ്ട്രീയക്കാർക്ക് ഒരു പരിഗണനയും നൽകാതിരുന്നതിനാൽ എല്ലാ പാർട്ടിക്കാരും ഇയാളെ മാറ്റാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളെ പരിഗണിക്കാതിരുന്ന ഇദ്യേഹം ആരുടെ സ്വാധീനത്തിനും സമ്മർധത്തിനും വഴങ്ങിയിരുന്നില്ല. പി എസ് സി നിയമന വിഷയവുമായി ബന്ധപ്പെട്ട് തെന്നലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്ന സമസ...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പ...
Politics

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ ചേലേമ്പ്ര മേഖലാ കമ്മറ്റികൾ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പെരുണ്ണീരിയിൽ നിന്ന് ആരംഭിച്ച യുവജന റാലി ഇടിമുഴിക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റംഗം മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി, മൃദുല,വിദ്യ, സൈഫിർ, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി മേഖലാ സെക്രട്ടറി ജസീർ കുമ്മാളി സ്വാഗതവും മേഖലാ പ്രസിഡണ്ട് റീജിത്ത് എളന്നുമ്മൽ നന്ദിയും പറഞ്ഞു ...
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ...
Other

ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം

തിരൂരങ്ങാടി: കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിൻ്റെത് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി വി വസീഫ്. ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹംഐതിഹാസികമായ സമരം നടത്തിയ കർഷക സമൂഹത്തെയും സാധാരണക്കാരെയും അവഗണിച്ചായിരുന്നു കേന്ദ്രബഡ്ജറ്റ് എന്നും അതിനെതിരെയുള്ള പോരാട്ടമാണ് ഡിവൈഎഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ എം ബൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ , ജില്ലാ പ്രസിഡൻ്റ് ശ്യാംപ്രസാദ്, ജില്ലാ ജോയിൻ സെക്രട്ടറിശിനീഷ് കണ്ണത്ത്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പി വിഅബ്ദുൽ വാഹിദ്, കെടി അബ്ദുസമദ്,എന്നിവർ സംസാരിച്ചു. ...
Local news

DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.

നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു. ...
Local news

കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ ത...
Local news

സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. കെ.ഗോപാലൻ സെക്രട്ടറി.

സിപിഎം നന്നമ്പ്ര ലോക്കൽ സമ്മേളനം സമാപിച്ചു. ചെറുമുക്കിൽ നടന്ന സമ്മേളനം പാർട്ടി താനൂർ ഏരിയ സെക്രെട്ടറി പി.ശശി ഉദ്‌ഘാടനം ചെയ്തു. സെക്രെട്ടറി കെ.ബാലൻ റിപ്പോർട് അവതരിപ്പിച്ചു. വിവിധ വർഗ ബഹുജന സംഘടന പ്രതിനിധികൾ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.പ്രഭാകരൻ പതാക ഉയർത്തി. സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാമ്പുറത്ത് നിന്ന് കൊടിമര ജാഥ നടത്തി. പാർട്ടി ലോക്കൽ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രെട്ടറിയായി കെ. ഗോപാലനെയും തിരഞ്ഞെടുത്തു. കെ.ബാലൻ, കെ.ഗോപാലൻ, പി.ഹുസ്സൈൻ, ചന്ദ്രൻ, സി.ഷാഫി, പി.പി.ശാഹുൽ ഹമീദ്, ടി.ഫുവാദ്, കെ.പ്രസാദ്, കെ.രേണുക, പി.ജാഫർ, പി.കെ.സുബൈർ, പരമേശ്വരൻ എന്നിവരാണ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. CPI(M) നന്നമ്പ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സ:ഗോപാലനെ തിരഞ്ഞെടുത്തു സിപിഐ(എം) പാർട്ടി യുടെ ലോക്കൽ കമ്മിറ്റി അംഗവും ദീര്ഘ കാലം വെള്ളിയാമ്പുറം പ...
Local news

താലൂക്ക് ആശുപത്രിയിലെ നിരക്ക് വർധനവ്: ഒടുവിൽ തെറ്റ് സമ്മതിച്ച് എച്ച്എംസിയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ

നിരക്ക് വർദ്ധനവിനെ അനുകൂലിച്ചത് തെറ്റായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി. താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധിപ്പിച്ച യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് അംഗങ്ങൾ ഒടുവിക് നിലപാട് തിരുത്തി. തങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിന്തുണച്ചതെന്നാണ് ഇപ്പോൾ പറയുന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം, സിപിഐ, ഐ എൻ എൽ, ജനതാദൾ,കേരള കോണ്ഗ്രസ് ബി കക്ഷികളെല്ലാം എച്ച് എം സി യോഗത്തിൽ ഫീസ് വർദ്ധനവിന് പിന്തുണച്ചിരുന്നു. എന്നാൽ തീരുമാനം പുറത്തറിഞ്ഞതോടെ ഇടത് വലത് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. യോഗത്തിൽ തീരുമാനത്തെ പിന്തുണച്ച എൽ ഡി എഫ് നേതാക്കൾക്കെതിരെ അണികളിൽ നിന്ന് വിമർശനവും ഉണ്ടായി. യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു എന്നായിരുന്നു എൽ ഡി എഫ് പുറത്തു പറഞ്ഞിരുന്നത്. എന്നാൽ ഒരാൾ പോലും വിയോജിച്ചില്ലെന്നു മാത്രമല്ല, വർധനവ് അനിവാര്യം എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത് എന്...
Local news

താലൂക്ക് ആശുപത്രിയിൽ സേവന നിരക്ക് വർധന: ഡി വൈ എഫ് ഐ തിരൂരങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തിരൂരങ്ങാടി: താലൂക് ആശുപത്രിയിൽ വിവിധ സേവന നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന നഗരസഭയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ തിരുരങ്ങാടി ഈസ്റ്റ്, വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ അധികൃതർക്ക് നിവേദനം നൽകുന്നതിനുവേണ്ടി ഡിവൈഎഫ്ഐ പ്രവർത്തകരെ നഗരസഭയിലേക്ക് എസ്ഐയുടെ നേതൃത്വത്തിൽ കടത്തിവിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സിപിഐഎം നേതാക്കന്മാരുടെ ഇടപെടലിനെ തുടർന്ന് രംഗം ശാന്തമായി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ടി ഹമീദ്അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ എം പി ഇസ്മായിൽ, ഇ പി മനോജ്, കെ പി ബബീഷ്, കമറുദ്ദീൻ കക്കാട്, പി പി നിധീഷ്, എം സഹീർ, എന്നിവർ സംസാരിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകരും പോലിസും തമ്മിൽ ഉണ്ടായ സംഘർഷം ...
Education, Malappuram, Other

സര്‍വകലാശാലാ നിയമനങ്ങള്‍ : വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരനിയമനം നടക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. അടുത്തിടെ സര്‍വകലാശാലാ പ്രസ്സിലേക്ക് കൗണ്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് നല്‍കിയ വിജ്ഞാപനം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജോലിയാണ്, ഭാവിയില്‍ സ്ഥിരപ്പെടാം എന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ പ്രചാരണത്തില്‍ നിരവധി പേര്‍ തെറ്റിധരിക്കാനിടയായി. പന്ത്രണ്ടായിരത്തിലധികം അപേക്ഷകളാണ് ഇതിനകം സര്‍വകലാശാലയില്‍ ലഭിച്ചത്. അപേക്ഷാ സമര്‍പ്പണത്തിനും വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനും ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ വലിയ തുക ഫീസിനത്തിലും ഈടാക്കുന്നതായും ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. സര്‍വകലാശാലയിലേക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗി...
error: Content is protected !!