കക്കാട് പുതിയ ആറുവരി പാതയിൽ സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരൂരങ്ങാടി: കക്കാട് കരുമ്പിൽ ദേശീയപാത ആറുവരി പാതയിൽ റോങ് സൈഡിലൂടെ വന്ന സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി സഹിദുള്ള ശൈഖ് (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.40 ന് ആണ് അപകടം. വെന്നിയൂർ ചാലാട് സ്വദേശി നെല്ലൂർ മുഹമ്മദ് ഫാരിസ് (29) ആണ് ബൈക്ക് ഓടിച്ചിരുന്നത്. സാഹിദുല്ല ശൈഖ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. കക്കാട് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ കക്കാട് പഴയ പെട്രോൾ പമ്പ് ഭാഗത്തു നിന്നും ആറുവരി പാതയിലേക്ക് റോങ് സൈഡിൽ കയറിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന സാഹിദുല്ല മരണപ്പെട്ടു....