Tag: Kodinhi

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു
Local news, Other

അല്‍ മവദ്ദ മീലാദ് സംഗമം സമാപിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അല്‍മവദ്ദ: മീലാദ് സംഗമം സയ്യിദ് സ്വാദിഖ് അലി ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചക പാഠങ്ങള്‍ മാതൃകയാക്കാനും പ്രവാചക സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരിക്കണം ഈമാസത്തിലെ മീലാദാഘോഷങ്ങളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സയ്യിദ് അബ്ദുല്‍ മലിക്ക് തങ്ങള്‍ ചേളാരി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. പ്രകീര്‍ത്ഥന സദസ്സ്, മദ്ഹു റസൂല്‍ പ്രഭാഷണം, മൗലിദ് പാരായണം, കിറ്റ് വിതരണം, ആദരിക്കല്‍ ചടങ്ങ് എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി , പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഒണ്‍ലൈനില്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ സയ്യിദ് സൈനുല്‍ ...
Local news

പ്രതിഭാ ആദരവും വെളിച്ചം പദ്ധതി പ്രകാശനവും നടന്നു

തിരൂരങ്ങാടി : കൊടിഞ്ഞി എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ യു.എസ്.എസ്,എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി മികച്ച വിജയമാണ് ഈ വര്‍ഷവും കരസ്ഥമാക്കിയത്. യു.എസ്.എസ് പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികളും എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികളുമാണ് വിജയം കൈവരിച്ചത്. മുഹമ്മദ് ഇനാസ് പാലക്കാട്ട്, ഫാത്തിമ റിന്‍ഷ എം.സി, ഫാത്തിമ ഷഹാന എം , റന്ന ഫാത്തിമ പി എന്നിവര്‍ യു.എസ്.എസ് പരീക്ഷയിലും ആയിശ ഹന്ന ടി, ഫാത്തിമ ഷഹ്ബി പി, ഫാത്തിമ തന്‍ഹ പി, ഹൈഫ സമീര്‍ ടി , നിയ ഫാത്തിമ എന്നിവര്‍ എല്‍.എസ്.എസിലും വിജയികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ പി.ടി.എ മീറ്റിംഗ് വെച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആദരിച്ചു. സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ്, കബീര്‍ നജ, മുഷ്താഖ് കൊട...
Crime

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ വരക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. പി ടി എ സംഭ വത്തിൽ പോലീസിൽ പരാതി നൽകി...
Gulf

കൊടിഞ്ഞി സ്വദേശി അൽ ഐനിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി അൽ ഐനിൽ ഉറക്കത്തിൽ മരണപ്പെട്ടു. കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശേരി ( അരീക്കാട്ട് ) മുഹമ്മദ് എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയതായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് ഉണരാ ത്തതിനാൽ പരി ശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Accident

പുല്ലരിയാൻ പോയയാൾക്ക് പാമ്പുകടിയേറ്റു

തിരൂരങ്ങാടി : പുല്ലരിയാൻ പോയയാൾക്ക് പാമ്പ് കടിയേറ്റു പരിക്ക്. കൊടിഞ്ഞി തിരുത്തി സ്വദേശി കുന്നത്തേരി മുസ്തഫ (50) ക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് പുല്ലരിയാൻ വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് പാമ്പുകടിയേറ്റത്. അണലി ആണെന്നാണ് സംശയം. ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റി വെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
Accident

തെരുവ് നായ കുറുകെ ചാടി, ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്

തിരൂരങ്ങാടി : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പഞ്ചായത്ത് മെമ്പറുടെ സഹോദരന് പരിക്ക്. നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാർഡ് അംഗം നടുത്തൊടി മുസ്തഫയുടെ സഹോദരൻ കൊടിഞ്ഞി കുറൂൽ സ്വദേശി നടുത്തൊടി അബ്ദുൽ മജീദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ചെമ്മാട്ട് നിന്ന് ബുള്ളറ്റിൽ വരുമ്പോൾ കൊടിഞ്ഞി എരും കുളത്തിന് സമീപത്ത് വെച്ച് നായ ചാടുകയായിരുന്നു എന്ന് മജീദ് പറഞ്ഞു. ബൈക്കുമായി റോഡിൽ മറിഞ്ഞ മജീദിന്റെ കയ്യിന് പരിക്കേറ്റു....
Obituary

വീടിന് സമീപത്തെ പറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പുളിമരത്തിൽ ആണ് തൂങ്ങി മരിച്ചത്. സംഭവം കണ്ട് പരിസരത്തുള്ളവർ ഓടിയെത്തി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ക്ഷീര കർഷകൻ ആയിരുന്നു. മേഖലയിൽ പാൽ കച്ചവടമായിരുന്നു. ഇന്നും പാൽ വിതരണം നടത്തിയിരുന്നതായി പറയപ്പെടുന്നു....
Education

ബഷീര്‍ കഥാപാത്രങ്ങളുടെ നേര്‍ചിത്രവും ഇമ്മിണി ബല്യ സുല്‍ത്താന്റെ ബല്യ ഓര്‍മ്മകളുമായി വിദ്യാര്‍ത്ഥികള്‍

കൊടിഞ്ഞി: എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൈരളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്മായ പരിപാടികളോടെ ബഷീര്‍ അനുസ്മരണ ദിനം ആചരിച്ചു. 'ഇമ്മിണി ബല്യ പുസ്തകോത്സവം' എന്ന ശീര്‍ഷകത്തില്‍ നടന്ന പുസ്തക പ്രദര്‍ശനം ശ്രദ്ധേയവും ഉപകാരപ്രദവുമായി. വിദ്യാര്‍ത്ഥികളില്‍ വായനാശീലവും പുസ്തക പരിചയവും വീണ്ടെടുക്കാന്‍ ഏറെ സഹായകമായി. എന്‍.സി ബുക്ക്‌സുമായി സഹകരിച്ച് നടത്തിയ പുസ്തക പ്രദര്‍ശനം സ്‌കൂള്‍ പ്രസിഡണ്ട് പി.വി കോമുക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.ടി നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി,കൈരളി ക്ലബ്ബ് കണ്‍വീനര്‍ ദിവ്യനായര്‍ ടീച്ചര്‍ സംസാരിച്ചു. ചടങ്ങില്‍ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കരണം, സമ്മാന വിതരണം, മാഗസിന്‍ പ്രകാശനം എന്നിവ നടന്നു. ബഷീറിന്റെ ബാല്യകാലസഖിയിലെ മജീദ്,സുഹ്‌റ, നാരായണി, ബഷീര്‍,ഖാദര്‍, അബൂബക്കര്‍, അബ്ദു റഷീദ്, പിഷാര...
Malappuram

ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർഎസ്എസ് ഗൂഢ നീക്കം: റസാഖ് പാലേരി

തിരൂരങ്ങാടി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല. 2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്ക...
Education

പെരുന്നാള്‍ ആഘോഷത്തിലേക്ക് ആവേശമായി ലബ്ബൈക്ക് ഡിജിറ്റല്‍ ക്വിസിന് പരിസമാപ്തി

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 'ലബ്ബൈക്ക്' ഡിജിറ്റല്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. തഖ് വിയ, എതിക്‌സ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച മത്സരം ആവേശവും അനുഭൂതിയും അനുഭവവുമായി. സ്‌കൂളിലെ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മല്‍സരം.ആദ്യ ഘട്ടത്തില്‍ 5,6,7 ക്ലാസുകളിലെ പന്ത്രണ്ട് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ വീതം 24 പേര്‍ റിട്ടണ്‍ ടെസ്റ്റിലൂടെ മാറ്റുരയ്ക്കുകയും അതില്‍ നിന്നും 6 പേര്‍ ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഫാത്തിമ റിന്‍ഷ അഞ്ചാം ക്ലാസ്, ഫാത്തിമ റിദ, നഫ്‌ന ഷാനി ആറാം ക്ലാസ്, മുഹമ്മദ് റാസി,നാദിയ തസ്‌നി,അന്‍ഷിദ് കെ.വി ഏഴാം ക്ലാസ് എന്നിവരാണ് ഫൈനല്‍ സ്റ്റേജിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനല്‍ റൗണ്ട് ഓറല്‍ ആന്‍സറിംങ്ങ്, പിച്ചര്‍ ഐഡന്‍ന്റിഫൈ, ഫ്‌ളാഗ് ഐഡന്‍ന്റിഫൈ, സൗണ്ട് വെരിഫിക്കേഷന്‍ എന്...
Information

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ ദിനവും വിപുലമായി ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സമസ്തയുടെ തൊണ്ണൂറ്റി ഏഴാം സ്ഥാപക ദിനാഘോഷം രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസംബ്ലിയില്‍ സമസ്തയുടെ പതാക സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി ഉയര്‍ത്തി. ശേഷം ചടങ്ങിന്റെ ഉദ്ഘാടനം സാഹിബ് ഹാജി നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സന്ദേശവും നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ ഷിബില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ക്ലാസ് ടീച്ചര്‍ മുഫീദ ടീച്ചറും ലീഡര്‍മാരും ചേര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പിലിന് നല്‍കി പ്രകാശന...
Education

കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാദിനം സമുചിതമായി ആചരിച്ചു

കൊടിഞ്ഞി : എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായന ദിനത്തോടനുബന്ധിച്ച് കൈരളി ക്ലബ്ബിന്റെ കീഴില്‍ വ്യത്യസ്ത പരിപാടികളും മല്‍സരങ്ങളും നടന്നു. പരിപാടി വിദ്യാര്‍ഥികളില്‍ വായനയുടേയും പുസ്തകങ്ങളുടെയും പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. വായന ദിനത്തിന്റെ ഭാഗമായി ലൈബ്രറി ക്ലബിന്റെ കീഴില്‍ പുതിയ ലൈബ്രറി ആന്റ് കൗണ്‍സില്‍ റൂമിന്റെ ഉദ്ഘാടനം സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍, ലൈബ്രറി കണ്‍വീനര്‍ ഗില്‍ഷ ടീച്ചര്‍,കൗണ്‍സിലര്‍ ഷംന ടീച്ചര്‍ പങ്കെടുത്തു.ഭാരവാഹികളായ അശ്വതി ടീച്ചര്‍, അശ്വനി ടീച്ചര്‍ നേതൃത്വം നല്‍കി. കൈരളി ക്ലബ് സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വായന മത്സരം, യു.പി വിഭാഗം ക്വിസ്, പോസ്റ്റര്‍ നിര്‍മാണം. എച്ച്.എസ് വിഭാഗം ക്വിസ്, പ്രസംഗം ഹയ...
Information

കെട്ടിടോദ്ഘാടനവും വിജയോത്സവവും പ്രവേശനോത്സവവും വര്‍ണാഭമായി ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും സ്റ്റേജ് ബ്‌ളോക്കിന്റെ ഉദ്ഘാടനവും സ്ഥാപനത്തില്‍ നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിജയോത്സവവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടി രാവിലെ പത്ത് മണിക്ക് കെ.ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തോടെ സമാരംഭം കുറിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളേയും ദഫ് സംഘത്തിന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്,ജെ.ആര്‍.സി,തഖ് വിയ, കബ്ബ്, ബുള്‍ ബുള്‍ തുടങ്ങി വിവിധ യൂണികളുടേയും അകമ്പടിയോടെ സ്വീകരിച്ചു. നിറപ്പകിട്ടാര്‍ന്ന ബലൂണുകളും പൂക്കളും മധുര പലഹാരങ്ങളും കൊണ്ട് നിറഞ്ഞ സ്വീകരണമാണ് സംഘടിപ്പിച്ചത്. പ്രവേശനോത്സവം പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പനക്കല്‍ മുജീബ് അധ്യക്ഷത വഹിച്ചു.സ...
Obituary

കൊടിഞ്ഞി ചുള്ളിക്കുന്നിൽ ചാനത്ത് ദേവകി അന്തരിച്ചു

കൊടിഞ്ഞി: ചുള്ളിക്കുന്ന് ചാനത്ത് ദേവകി (നാരായണി 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.ഭർത്താവ്, പരേതനായ ചന്ദ്രൻ ചാനത്ത്.മക്കൾ: സുനി, സുധാകരൻ, ബൈജു, സുരേഷ്, അനീഷ്.മരുമക്കൾ: പ്രമീള, രാധിക, ദീപ, സന്ധ്യ, ബിൻസി.
Accident

കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു....
Sports

ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബാൾ ചാമ്പ്യൻഷിപ്പിന് കൊടിഞ്ഞികരൻ

ഭൂട്ടാനിൽ വെച്ച് നടക്കുന്ന ഏഷ്യൻ സോഫ്റ്റ് ബേയ്സ് ബാൾ ഇന്ത്യ ടീമിൽ കൊടിഞ്ഞി സ്വദേശി മറ്റത്ത് മുഹമ്മദിന് അവസരം. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളജ് രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയും കൊടിഞ്ഞി തിരുത്തി സ്വദേശിയുമാണ് മുഹമ്മദ് മറ്റത്ത് . യൂനിവേഴ്സിറ്റി, സംസ്ഥാന - ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിദ്യാർത്ഥിക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചത്. ഈ മാസം 10 മുതൽ 13 വരെയാണ് ഭൂട്ടാനിലെ തിംഫു-. റോയൽ ഗ്ലോബൽ യൂനിവേഴ്സിറ്റിയിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കൊടിഞ്ഞി തിരുത്തി നിവാസികളായ ഹൈദർ മറ്റത്തിന്റേയും ഖദീജയുടെയും മകനായ മുഹമ്മദ് 10 വർഷമായി സ്പോർട് അക്കാഡമി കുന്നുംപുറത്ത് കോച്ച് ഹംസക്ക് കീഴിൽ .പരിശീലനം നടത്തി വരുന്നു. തിരൂർ ഗവ. കോളേജിൽ നിന്ന് പരപനങ്ങാടി ചെട്ടിപ്പടി സ്വദേശിയും ഒന്നാം വർഷ മാത്തമാറ്റിക്ക്സ് വിദ്യാർത്ഥി അജിത്ത് വിക്കും ഇന്ത്യൻ ടീമിലേക്ക് അവസരം ലഭ...
Local news

ചീർപ്പിങ്ങൽ ഇമ്പിച്ചിബാവ റോഡ് ഞായറാഴ്ച നാടിന് സമർപ്പിക്കും

കൊടിഞ്ഞി: കാളംതുരുത്തി ചീർപ്പിങ്ങൽ നിലാംകുണ്ട് ഭാഗത്ത് താമസിക്കുന്ന ആളുകളുടെ ചിരകാല സ്വപ്നമായിരുന്ന ഗതാഗത സൗകര്യമുള്ള റോഡ് എന്നത് പൂവണിയുന്നു . ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി യാഥാർത്ഥ്യമായ റോഡ് സഖാവ് ഇ കെ ഇമ്പിച്ചിബാവ റോഡ് എന്ന നാമധേയത്തിൽ ഏഴാം തീയതി വൈകുന്നേരം നാലുമണിക്ക് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്യും....
Accident

മദ്‌റസ വിദ്യാർഥിനിക്ക് പിക്കപ്പ് ലോറിയിടിച്ച് പരിക്ക്

കൊടിഞ്ഞി : മദ്റസാ വിട്ടു വരുമ്പോൾ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം മദ്റസാ ഒന്നാം ക്ലാസ് വിദ്യാർഥിനി, കൊടിഞ്ഞി പള്ളിക്ക് സമീപം ഇഴവൻ തൊടി ശറഫുദ്ധീൻറെ മകൾ ആയിഷ ശസ്മ (5) ക്കാണ് പരിക്ക്. ഇന്ന് രാവിലെ 9.45 നാണ് സംഭവം. കോറ്റത്ത് പള്ളിക്ക് മുൻവശത്തെ സീബ്ര ലൈനിൽ വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചെമ്മാട് ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് ലോറി ഇടിക്കുക യായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു....
Accident

ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്

തിരൂരങ്ങാടി : ജെ സി ബി യിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി യുമായ യു വി അബ്ദുൽ കരീമിന്റെ മകൻ യു വി. ഷംവാസിനാണ് (24) പരിക്കേറ്റത്. ഇന്നലെ രാത്രി 2 ന് കൊടിഞ്ഞി ചെറുപ്പാറയിൽ വെച്ചാണ് അപകടം. രാത്രി കട അടച്ചു വരുമ്പോൾ റോഡിൽ നിർത്തിയിട്ട ജെ സി ബി യിൽ ഇടിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പരിക്കേറ്റ ഇയാളെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Crime

ഹോംനഴ്‌സ് പഠിച്ച കള്ളി; കൂടുതൽ വീടുകളിൽ മോഷണം നടത്തി

തിരൂരങ്ങാടി : ജോലിക്ക് നിന്ന് വീടുകളിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ഹോം നഴ്സുമായി തെളിവെടുപ്പ് നടത്തി. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബിയെ (34) ആണ് ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പു നടത്തിയത്. ഇവർ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. കൊടിഞ്ഞി, മൂന്നിയൂർ പടിക്കൽ എന്നിവിടങ്ങളിലെ വീടുകളിലാണ് മോഷണം നടത്തിയിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച സ്വർണാഭാരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുക്കുകയും ചെയ്തു.കൊടിഞ്ഞികോറ്റത്ത് മൂലക്കൽ കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിലാണ് യുവതി പ്രസവ ശുശ്രൂഷ ക്ക് നിന്നിരുന്നത്. ഇവിടെ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കേസിൽ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുന്നിയൂർ പടിക്കൽ പി.കെ.കുഞ്ഞിമുഹമ്മദിന്റെ വീട്ടിൽ മോഷണം നട ത്തിയ വിവരം യുവതി വെളിപ്പെടുത്തിയത്.ജനുവരി മുതൽ ഫെബ...
Other

അബദ്ധത്തിൽ കുട്ടി മുറിക്കുള്ളിൽ കുടുങ്ങി, ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

കൊടിഞ്ഞി : മുറിയിൽ കളിക്കുന്നതിനിടെ വാതിൽ ലോക്ക് ആയതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തി യിലാക്കി. കൊടിഞ്ഞി തിരുത്തിയിൽ ചെങ്ങണക്കാട്ടിൽ ഫൈസലിന്റെ വീട്ടിലാണ് സംഭവം. ഫൈസലിന്റെ സഹോദരിയുടെ 3 വയസ്സുള്ള കുട്ടിയാണ് മുറിക്കുള്ളിൽ പെട്ടത്. മുറിക്കുള്ളിൽ കയറിയ കുട്ടി വാതിലിന്റെ ലോക്കിൽ ഉണ്ടായിരുന്ന ചാവി തിരിച്ചപ്പോൾ ലോക്ക് ആകുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. എന്നാൽ തിരിച്ചു തുറക്കാൻ കഴിഞ്ഞില്ല. വീട്ടുകാരും നാട്ടുകാരും പല പണികളും നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്....
Crime

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും ഫോണും കവർന്നു; ഹോംനഴ്‌സ് പിടിയിൽ

തിരൂരങ്ങാടി : പ്രസവശുശ്രൂഷക്ക് നിന്ന വീട്ടിൽ നിന്ന് 14 പവൻ സ്വർണവും മൊബൈൽ ഫോണും കവർന്ന ഹോം നഴ്സ് പിടിയിൽ. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണു പിടിയിലായത്. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണവും ഫോണും കവർന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EEMqteqEF7WHXsbQNdTQFm റഫീഖിന്റെ ഭാര്യ സഫ്വാനയുടെയും കുട്ടിയുടെയും ആഭരണങ്ങളും റഫീഖിന്റെ ഫോണുമാണ് നഷ്ടമായിരുന്നത്. സഫ് വനയുടെ പ്രസവശുശ്രൂഷയ്ക്കായാണ് യുവതി എത്തിയിരുന്നത്. കഴിഞ്ഞ മാസം 22ന് വീട്ടിൽ നടന്ന കുഞ്ഞിന്റെ മുടികളയൽ ചടങ്ങിനിടെയാണ് ഫോൺ നഷ്ടമായത്. സംശയം തോന്നി എല്ലാവരോടും ചോദിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നെങ്കിലും ഫോൺ എടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 6ന് ജോലി കഴിഞ്ഞ് യുവതി നാട്ടിലേക്കു മടങ്...
Accident

വെഞ്ചാലിയിൽ ബൈക്കിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Education, Information

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭാധരരായ വിദ്യാർത്ഥികളെ ആദരിച്ചു

കൊടിഞ്ഞി:എം.എ ഹയർസെക്കണ്ടറി സ്കൂളിൽ "ആദരം " സംഘടിപ്പിച്ചു. സ്കൂളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് രാജ്യ പുരസ്കാർ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ബെസ്റ്റ് സ്റ്റുഡൻറ് അർഹാരായ വിദ്യാർത്ഥികൾ, സേവന സന്നദ്ധ അവാർഡ് നേടിയ വിദ്യാർത്ഥികൾ, ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ആദരിച്ചത്.മുൻ വർഷങ്ങളിലും രാജ്യ പുരസ്കാരം നേടിയിട്ടുള്ള സ്കൂൾ ഈ വർഷവും നൂറു ശതമാനം വിജയമാണ് കരസ്ഥമാക്കിയത്.രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഉന്നത വിജയം നേടിയ 12 ഗൈഡ്,3 സ്കൗട്ട് വിദ്യാർത്ഥികളിൽ പരീക്ഷ എഴുതിവിജയിച്ച പതിനഞ്ച് വിദ്യാർത്ഥികളാണ് ആദരം ഏറ്റുവാങ്ങിയത്. കെ.ജി,എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗാത്തിൽ ഓരോ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുത്ത്. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിന്റ് സ്കോർ ചെയ്ത വിദ്യാർത്ഥികളെയാണ് ബെസ്റ്റ് ...
Accident

ചെമ്മാട്ട് ബൈക്കിടിച്ച് കൊടിഞ്ഞി സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : ബൈക്കിടിച്ച് കാൽ നട യാത്രക്കാരന് പരിക്ക്. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പൊറ്റാനിക്കൽ അക്ബറിന് (46) ആണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
Other

കാളംതിരുത്തി ബദൽ വിദ്യാലയം തുടരാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം : കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്‌കൂളിന് വീണ്ടും അംഗീകാരം. നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്‌കൂൾ അടച്ചുപൂട്ടന്നതിനുള്ള ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. കാളംതിരുത്തി ബദൽ സ്‌കൂളിനോടൊപ്പം അടച്ചു പൂട്ടാൻ ഉത്തരവിട്ട മറ്റു മൂന്ന് സ്‌കൂളുകൾ കൂടി തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയി. കെ. പി. എ മജീദ് എം. എൽ. എ, എ. പി അനിൽ കുമാർ എം. എൽ. എ, യു. എ ലത്തീഫ് എം. എൽ. എ എന്നിവർ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സ്കൂളുകൾക്കാണ് തുടരാൻ തീരുമാനം ആയത്. നേരത്തെ ഈ സ്‌കൂളുകളിൽ ഉണ്ടായിരുന്ന അദ്ധ്യാപകരെ ഇവിടേക്ക് നിയമിക്കാനും, മറ്റു സ്‌കൂളുകൾക്ക് നൽകുന്നത് പോലെ ഉച്ച ഭക്ഷണം ലഭ്യമാക്കാനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി. കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് കാളം തിരുത്തി ബദൽ സ്‌കൂളിന് സ്വന്തമായി സ്ഥ...
Accident

നായ കുറുകെ ചാടി, കൊടക്കല്ലിൽ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്ക്

വെന്നിയുർ : നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ ഭാര്യ ഖദീജ (75), മകൻ ഹസ്സൻ കുട്ടിയുടെ മകൾ ബദരിയ്യഃ (33) എന്നിവർക്കാണ് പരിക്കേറ്റത്. വെന്നിയുർ കൊടക്കല്ലിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അപകടം. ബന്ധുവിന്റെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി ആശുപത്രിയിൽ ചികിൽസിച്ചു....
Obituary

മുസ്ലിം ലീഗ് നേതാവ് ഇ. ഹംസ ഹാജി അന്തരിച്ചു.

മുസ്‌ലിം ലീഗ്‌ നേതാവും കൊടിഞ്ഞിയിലെ ആദ്യകാല ബിരുദധാരികളിൽ ഒരാളുമായ എലിമ്പാടൻ ഹംസ ഹാജി (79) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കൊടിഞ്ഞി പള്ളിയിൽ. കൊടിഞ്ഞി പള്ളി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. മുസ്‌ലിം ലീഗ്‌ നന്നമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക്‌ മെമ്പർ, അൽ അമീൻ നഗർ പള്ളി, മദ്രസ സെക്രട്ടറി, കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ പ്രസിഡന്റ്, കൊടിഞ്ഞി എം എ ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ജനകീയാസൂത്രണ കമ്മിറ്റി അംഗമായിരുന്നു. പഴയകാല വോളിബോൾ താരമായിരുന്നു. ഫാറൂഖ് കോളേജ് വോളിബോൾ ടീം അംഗമായിരുന്നു. എസ് ഐ നിയമനം കിട്ടിയിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ് നോക്കാൻ ജോലി വേണ്ടെന്ന് വെച്ച് തമിഴ്‌നാട്ടിൽ പോകുകയായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കൾ: മുഹമ്മദ്‌ കുട്ടി, യൂനസ്, അഷ്‌റഫ്‌, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കൾ: അബ്ദുറഹീം ക...
Other

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയിൽ

തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് കത്തിയ നിലയിൽ കണ്ടത്.സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പി സുബൈറിന്റെ സഹാേദരനാണ് അഷ്റഫ്. കൊടിഞ്ഞി മേഖലയിലെ വയൽ നികത്തലിനെതിരെ സുബൈർ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിരുന്നു. ഭൂമാഫിയയുടെ ഇടപെടലാണ് ഇതെന്ന് സംശയിക്കുന്നതായി സിപിഐ എം നേതൃത്വം പറഞ്ഞു.സുബൈറിന്റെ ബൈക്കിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി...
error: Content is protected !!