സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31വരെ അപേക്ഷ നൽകാം. ആഗസ്റ്റിൽ ക്ലാസുകൾ ആരംഭിക്കും. എസ്എസ്എൽസി/വിഎച്എസ്സി ആണ് അടിസ്ഥാന യോഗ്യത. പരിശീലനകാലത്ത് ട്യൂഷൻ ഫീ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പ്രാക്ടിക്കൽ അടക്കമുള്ള റെഗുലർ ക്ലാസ് തുടങ്ങുമ്പോൾ 4000/- രൂപ സ്റ്റൈപെന്റും ലഭിക്കും.
വിജയികൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള STED കൗൺസിൽ സർട്ടിഫിക്കറ്റും, ഫെഡറേഷൻ ഹോട്ടലുകളിൽ പ്ലേസ്മെന്റും നൽകും. ഓൺലൈൻ ആയും ഓഫ്ലൈൻ ആയും അപേക്ഷ നൽകാം. ihm.fkha.in എന്ന വെബ്സൈറ്റിൽ apply online ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം IHM സെന്ററുകളി...






























