Saturday, June 20

Tag: Latest news

എസ്.എം.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് തുടക്കം
Other

എസ്.എം.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് തുടക്കം

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ 2025 - 2028 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍  തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി അലി ശിഹാബ് തങ്ങള്‍ പാണക്കാട് മഹല്ല് വൈസ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി ക്യാമ്പയിന്‍ ഔപചാരികമായി സംസ്ഥാന തല ഉത്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ജില്ലാ മേഖല പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഏപ്രില്‍ 11 മുതല്‍ 20 വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആചരിക്കുന്നത്.എസ്.എം.എഫ് സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, മലപ്പുറം ജില്ലാ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങള്‍ നരിപ്പറമ്പ്, മലപ്പുറം മേഖലാ പ്രസിഡന്റ് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സയ്യിദ...
university

കീം മോക് ടെസ്റ്റ്, പരീക്ഷാ അപേക്ഷ, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കീം മോക് ടെസ്റ്റ് KEAM 2025 പ്രവേശന പരീക്ഷ യ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് (ഐ.ഇ.ടി.) മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 17-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനത്തന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ : 9188400223, 9567172591. ഇ - മെയിൽ ഐ.ഡി. : [email protected] . വെബ്സൈറ്റ് : www.cuiet.info .  പി.ആർ. 432/2025 പരീക്ഷാ അപേക്ഷ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി ( 2024 പ്രവേശനം ) ജനുവരി 2025 പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 30 വരെയും 190/- രൂപ പിഴയോടെ മെയ് അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 15 മുതൽ ലഭ്യമാകും. പി.ആർ. 433/2025 പ്രാക്ടിക്കൽ പരീക്ഷ ഏഴാം സെമസ്റ്...
Malappuram

ജില്ലാ പഞ്ചായത്തിന് ചരിത്ര നേട്ടം ; പദ്ധതി നിർവഹണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തിനും ജില്ലക്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനം

മലപ്പുറം : 2024-25 വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി തുക ചിലവഴിച്ചതിന്റെ ചരിതാർഥ്യത്തിൽ മലപ്പുറം ജില്ലയും ജില്ലാ പഞ്ചായത്തും. ഇക്കഴിഞ്ഞ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ മൊത്തത്തിൽ 94.72 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലയും 99.26 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തും സംസ്ഥാനത്ത് ഒന്നാമതെത്തി. മുൻ വർഷത്തെ കണക്കെടുത്താൽ പദ്ധതി പ്രവർത്തനങ്ങളിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ബഹുദൂരം മുന്നിലാണ്. ജില്ലാ പഞ്ചായത്തുകളിൽ 99 ശതമാനത്തിന് മുകളിൽ പദ്ധതി ചെലവ് കൈവരിച്ചു കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മികച്ച മുന്നേറ്റമാണ് നടത്തിയത്. 1996-97 സാമ്പത്തിക വർഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് കൈവരിച്ചാണ് ഈ വർഷം ഒ...
university

എം.ബി.എ. പ്രവേശനം അപേക്ഷാ തീയതി നീട്ടി, പരീക്ഷാഫലം, പുനര്‍മൂല്യനിര്‍ണയഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനര്‍മൂല്യനിര്‍ണയഫലം ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ് 2023 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഇക്കണോമിക്‌സ്, മലയാളം വിത് ജേണലിസം (സി.ബി.സി.എസ്.എസ്.) നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 2022-ല്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ റഗുലര്‍ ബി.വോക്. (2021 പ്രവേശനം) മള്‍ട്ടിമീഡിയ, ബി.വോക്. ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനാഫലം 2024 ഡിസംബറില്‍ നടത്തിയ എം.എഡ്. മൂന്നാം സെമസ്റ്റര്‍, 2023 നവംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ ആന്റ് അക്കൗണ്ടിങ് ടാക്‌സേഷന്‍ പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം 2024 നവംബര്‍ ഒന്ന...
Kerala

റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണ്ണ വില ; തൊട്ടാല്‍ പൊള്ളും ; ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലേക്കെത്തി നില്‍ക്കുകയാണ് സ്വര്‍ണം. ഇന്ന് 1480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 69,000 രൂപ കടന്നു. 70,000 രൂപയില്‍ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഗ്രാം വില 185 രൂപ മുന്നേറി 8,745 രൂപയിലുമെത്തി. ഇന്നലെ കുറിച്ച ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 520 രൂപയും ഉയര്‍ന്നു....
Local news

ഒന്നര വര്‍ഷം മുമ്പ് വിവാഹം, ഭര്‍തൃ ഗൃഹത്തില്‍ താമസിച്ചത് 40 ദിവസം ; വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

വേങ്ങര : യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടിയാണ് മുത്തലാഖ് ചൊല്ലിയത്. ഊരകം സ്വദേശിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയെന്നും മകളുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് പറയുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് യുവതിയും കൊണ്ടോട്ടി സ്വദേശിയായ യുവാവും തമ്മില്‍ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്...
Other

അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഫിനാന്‍സ് കമ്പനി വാഹനത്തിന്റെ എന്‍.ഒ.സി നല്‍കിയില്ല; ചെമ്മാട് മുത്തൂറ്റ് ഫിനാന്‍സ് ഉപരോധിച്ച് യൂത്ത്‌ലീഗ്

തിരൂരങ്ങാടി: ഫിനാന്‍സ് കമ്പനിയില്‍ നിന്നും അടവിന് എടുത്ത വാഹനത്തിന്റെ അടവ് തിര്‍ത്ത് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വാഹനത്തിന്റെ എന്‍.ഒ.സി നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ചെമ്മാട് മുത്തൂറ്റ് ഫിനാന്‍സ് യൂത്ത്‌ലീഗ് ഉപരോധിച്ചു. 2011-ല്‍ അടവവിനെടുത്ത വാഹനത്തിന്റെ മുഴുവന്‍ അവുകളും 2019-ല്‍ ക്ലോസ് ചെയ്തിരുന്നു. അന്ന് മുതല്‍ കൊടിഞ്ഞി സ്വദേശിയായ യുവാവ് ഫിനാന്‍സ് കമ്പനിയുടെ ചെമ്മാട് ബ്രാഞ്ചിലെത്തി എന്‍.ഒ.സി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്നും ഉടനെ എത്തുമെന്നും പറഞ്ഞു തിരിച്ചയക്കാറാണ് പതിവ്. ഇന്നലെയും ഇത് ആവര്‍ത്തിച്ചതോടെയാണ് യൂത്ത്‌ലീഗ് സമരവുമായെത്തിയത്. ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരുമായി തിരൂരങ്ങാടി പൊലീസ് ചര്‍ച്ച നടത്തി. ഒരാഴ്ച്ചക്കകം എന്‍.ഒ.സി ലഭ്യമാക്കാമെന്ന ഫിനാന്‍സ് കമ്പനി അധികൃതരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന് തിരൂരങ്ങാടി മണ്ഡലം മ...
Malappuram

നിയമം കടുപ്പിക്കുന്നു ; 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിച്ചാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും

കോഴിക്കോട് : 18 വയസിനു താഴെയുള്ളവര്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ ഇനി കര്‍ശന നടപടി നേരിടേണ്ടിവരും. മോട്ടോര്‍ വാഹന വകുപ്പ് ജുവനൈല്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമ നടപടിക്രമം വാഹന വകുപ്പിന്റെ 'പരിവാഹന്‍' വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ പിന്നീട് 25 വയസ്സിനു ശേഷമേ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും ലഭിക്കുകയുള്ളു. കേന്ദ്ര മോട്ടോര്‍ വാഹന വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടപ്പാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ ആ വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസന്‍സോ ലേണേഴ്‌സ് ലൈസന്‍സോ അനുവദിക്കാന്‍ പാടില്ലെന്നാണ് പരിഷ്‌കരിച്ച നിയമത്തില്‍ പറയുന്നത്. 2021 ല്‍ പരിഷ്‌കരിച്ച നിയമ പ്രകാരം ജുവനൈല്‍ കുറ്റകൃത്യം നടന്നാല്‍ പൊലീസോ എംവിഡിയോ കുട്ടിക്കെതിരെ നിയമ നടപടിയെ...
Malappuram

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ; പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍ ; അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയും മകനും പിടിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമ, ഇവരുടെ മകന്‍, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്‌ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യ അസ്മയെ വീട്ടില്‍ വെച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് ഭര്‍ത്താവ് സിറാജ്ജുദ്ദീനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്...
Education

സമസ്ത സേ പരീക്ഷ : ഏപ്രില്‍ 13ന് ഞായറാഴ്ച

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8,9,10 തിയ്യതികളില്‍ നടത്തിയ ജനറല്‍ പൊതുപരീക്ഷയിലും ഫെബ്രുവരി 22,23 തിയ്യതികളില്‍ നടത്തിയ സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ 2025 ഏപ്രില്‍ 13ന് ഞായറാഴ്ച ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ നടക്കും. സേ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് ഫീസടച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് മദ്‌റസ ലോഗിന്‍ ചെയ്ത് പ്രിന്റ് എടുത്ത് സദര്‍ മുഅല്ലിം സാക്ഷ്യപ്പെടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും, പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാന്‍ ആവശ്യമായത് ചെയ്യണമെന്നും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു....
Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; മുന്‍ എംഎല്‍എ എംസി കമറുദീനും പൂക്കോയ തങ്ങളും അറസ്റ്റില്‍

കോഴിക്കോട് : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം.സി.കമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും കോഴിക്കോട് നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്ടെ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. നിലവില്‍ ഇരുവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഓഹരിയായു...
Kerala

സമസ്തയെയും തന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നു: ജിഫ്രി തങ്ങൾ

സമസ്ത കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായി മാവൂർ: അതാത് സന്ദർഭങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൈകൊള്ളുന്ന തീരുമാനങ്ങളെല്ലാം ഏക കണ്ഠമാണെന്നും അത് അംഗീകരിച്ച പാരമ്പര്യമാണ് സമുദായത്തിൻ്റെതെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.മാവൂർ ചാലിയാർ ജലകിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ മുഫത്തിശീൻ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. എതിർപ്പുകൾ തരണം ചെയ്താണ് സമസ്ത 100-ാം വാർഷികത്തിൽ എത്തി നിൽക്കുന്നത്. സമസ്തയെയും പ്രസിഡണ്ട് എന്ന നിലക്ക് എന്നെയും തേജാവധം ചെയ്യാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഏത് പ്രതിസന്ധികൾക്കിടയിലും ഈ സംഘ ശക്തിയെ നയിച്ചവരാണ് ശംസുൽ ഉലമ ഉൾപ്പെടെയുള്ള നമ്മുടെ പൂർവ്വികർ. അന്വോന്യം വിദ്വേഷം ജനിപ്പിക്കുന്നതോ അവാസ്ഥമായ കാര്യങ്ങളോ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ സന്ദേശങ്ങൾ പൊതുജനങ്ങളിലെത്...
Local news

തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ സീബ്രാലൈന്‍ മാറ്റിവരച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ വിവിധ ഇടങ്ങളില്‍ കാലപ്പഴക്കം കാരണം കാണാതായ സീബ്രാലൈനുകള്‍ മാറ്റിവരച്ചു. തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്രാലൈനുകളാണ് മാറ്റിവരച്ചത്. തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലേക്കുള്ള വഴിയിലും യത്തീംഖാന പള്ളിയുടെ മുന്‍പിലും മറ്റുമുള്ള സീബ്ര ലൈനുകള്‍ കാലപ്പഴക്കം കാരണം കാണാതായതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും അപകടങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടി ലൈനുകള്‍ മാറ്റിവരക്കുവാന്‍ വേണ്ടി തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പൊതുമരാമത്ത് റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ബിന്ദുനോട് പരാതി നല്‍കിയിരുന്നു. തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രട്ടക്ഷന്‍ സൊസൈറ്റിയുടെ ഭാരവാഹികളായ അബ്ദുല്‍ റഷീദ് ടീ ടീ, അബ്ദുല്‍ റഹീം പൂക്കത്ത് എന്നിവരാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ...
Local news

കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ “ഫത്ഹേ മുബാറക്” പ്രവേശനോൽസവം നടത്തി

തിരൂരങ്ങാടി : സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളുടെ പഠനാരംഭത്തിൻ്റെ ഭാഗമായി കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ "ഫത്ഹേ മുബാറക്" പ്രവേശനോൽസവം നടത്തി. സയ്യിദ് ഷാഹുൽ ഹമീദ് ജിഫ്‌രി തങ്ങൾ വിദ്യാർത്ഥികൾക്ക് വിദ്യാരംഭം കുറിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി. അക്ബർ രായിൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രിമൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ബീരാൻ ഹാജി, സൈതു ഹാജി, ഹസൻ മുസ്ലിയാർ, അനസ് അഹ്‌സനി എന്നിവർ ആശംസകൾ അർപ്പിച്ചു. മദ്റസ സെക്രട്ടറി മൂസ സഖാഫി സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ശേഷം വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ നൽകി....
Malappuram

ഹാപ്പി ഹവര്‍ ഓഫര്‍’ വില്‍പ്പനയുടെ പേരില്‍ കബളിപ്പിച്ചെന്ന പരാതി : മഞ്ചേരി സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മലപ്പുറം : 'ഹാപ്പി ഹവര്‍ ഓഫര്‍' വില്‍പ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയില്‍ മഞ്ചേരി സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോകൃത കമ്മീഷന്റെ വിധി. മഞ്ചേരിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കടക്കാണ് പിഴ ഈടാക്കിയത്. മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണന്‍ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് വിധി. 2024 ഒക്ടോബര്‍ ഒന്നിന് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തീയതി മുതല്‍ ഓഫര്‍ വിലയില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് അറിയിച്ചത്. സാധനങ്ങളുടെ എംആര്‍പിയും വില്‍പ്പന വിലയും ഓഫര്‍ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നല്‍കിയിരുന്നു. ഇത് പ്രകാരം സാധനങ്ങള്‍ വാങ്ങി ബില്ലെഴുതുമ്പോള്‍ പച്ചക്കറിക്ക് മാത്രമാണ് ഓഫര്‍ വിലയെന്നും മറ്റുള്ളവയുടെ ഓഫര്‍ വില അതാത് സമയം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അറിയിച്ചു. എന്നാല്‍ നോട്ടീസിലോ കട...
Malappuram

വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല ; ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍

മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങള്‍ മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപങ്ചറിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്‍ (ഐ.എ.പി.എ). വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയ കാലത്ത് നമ്മുടെ നാട്ടില്‍ പ്രസവങ്ങള്‍ വീട്ടില്‍ വന്ന് എടുത്തിരുന്നത് നഴ്സുമാരും നാട്ടിലെ വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടര്‍മാരും നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. സിസേറിയനിലൂടെ ആശുപത്രികള്‍ വലിയ ചൂഷണമാണ് ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്‌ന സത്യമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളന...
Malappuram

എല്ലാ കാലത്തും കറവപ്പശുവിനെ പോലെ ഉപയോഗിക്കുന്നു ; നിലമ്പൂരില്‍ മത്സരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ നേതൃയോഗമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബി കുഞ്ഞാവു ഹാജി പറഞ്ഞു. എല്ലാ കാലത്തും കറവപ്പശുവിനെ പോലെ വ്യാപാരികളെ ഉപയോ?ഗിക്കുകയാണെന്നും ആരുടെ ഭാഗത്തുനിന്നും പരി?ഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണിയും കച്ചവടക്കാരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. ഒരു സഹായവും ലഭിച്ചില്ല. മത്സരിച്ചുകൊണ്ട് കരുത്ത് തെളിയിക്കാനാണ് തീരുമാനമെന്നും യോജിച്ച സന്ദര്‍ഭമാണെന്നും പ്രസിഡന്റ് പറഞ്ഞു....
Gulf

വേൾഡ് മലയാളി ഫെഡറേഷൻ ചികിത്സാ സഹായം കൈമാറി

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ അർബുദം ബാധിച്ചു കിടപ്പിലായ പത്തനംതിട്ട സ്വദേശി യുവതിക്കുള്ള ചികിത്സാ സഹായം കൈമാറി. റിയാദിലെ സുലൈയിൽ അൽ മൻഹൽ ഇസ്തിറാഹിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നട ത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്. വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ്‌ കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സൗദി നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ ട്രഷറർ അഞ്ജു ആനന്ദ്, കോർഡിനേറ്റർ കാർത്തിക അനീഷ്, ജോയിൻ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിൻ എന്നിവർ നേതൃത്വം നൽകി. ശാരിക സുദീപ്, റിസ്‌വാന ഫൈസൽ, സൗമ്യ തോമസ്, ജീവ, അനു ബിബിൻ, സലീന, ലിയ, ഷാഹിന, ഹനാൻ അൻസാർ, കൃഷ്ണേന്തു, ബിൻസി, സാജിദ, ഷിംന, അനു രാജേഷ് എന്നിവർ സന്നിഹിതരായിരു...
Malappuram

ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു

പളനി : ഇളനീര്‍ ലോഡ് എടുക്കാനായി പളനിയിലേക്ക് പോയ ലോറി അപകടത്തില്‍പ്പെട്ട് തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ പുതിയങ്ങാടി സ്വദേശി കിഴക്കെ വളപ്പില്‍ വീട്ടില്‍ ഗണേഷന്‍ ആണ് മരിച്ചത്. പളനിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. മൃതദേഹം പളനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു....
Local news

വള്ളിക്കുന്നില്‍ മധ്യവയസ്‌ക വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

വള്ളിക്കുന്ന് : മധ്യവയസ്‌കയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി കൊലക്കുന്നത് ശ്രീനിധി (50) യെയാണ് വീട്ടില്‍ ബാത്റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുരങ്ങാടി താലൂക് ആശുപത്രിയില്‍ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി...
Malappuram

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം ; സമരക്കാരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി- എസ്‌ഐഒ പ്രഖ്യാപിച്ച കരിപ്പൂര്‍ വിമാനത്താവളം ഉപരോധത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് ഉത്തരവിറക്കിയത്. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന എയര്‍ പോര്‍ട്ട് ഉപരോധത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഉപരോധം സംഘടിപ്പിക്കുന്നത് പൊലീസിന്റെ അനുമതി കൂടാതെയാണെന്നും പ്രതിഷേധം മൂലം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിനും തടസ്സം വരാനും സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പൊലീസ് ഉത്തരവില്‍ പറയുന്നു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കൊണ...
Malappuram

ലഹരി വിരുദ്ധ ക്യാമ്പയിൻ: ജില്ലാ കൺവെൻഷൻ നടന്നു

മലപ്പുറം : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാ കൺവെൻഷൻ കലക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളലക്ടർ കെ ലത അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി. അനിൽ കുമാർ ലഹരി വിരുദ്ധ ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്യാം പ്രസാദ് കെ. ലഹരി വിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. വി. ജയചന്ദ്രൻ, ബാസ്‌ക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കെ. മനോഹരകുമാർ, എം.എസ്.പി. അസിസ്റ്റന്റ് കമാൻഡന്റ് പി. ഹബീബു റഹിമാൻ, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നിസാർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.ബി ഷാജു, സ്പോർട്സ് ക...
National

വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ചുള്ള വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ വൈകാതെ സര്‍ക്കാര്‍ രൂപികരിക്കും. ബില്ലിന്‍മേല്‍ ലോകസ്ഭയില്‍ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയും രാജ്യസഭയില്‍ 17 മണിക്കൂറും നീണ്ട ചര്‍ച്ചകളും നടന്നു. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്. രാജ്യസഭയിലെ വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. അതേസമയം വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 16നാണ് വ...
National

അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ കൊണ്ട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി ; 5 പേര്‍ക്കെതിരെ കേസ്

ബെംഗളൂരു : ക്ലാസ് മുറിയില്‍ വച്ച് അധ്യാപിക എറിഞ്ഞ വടി കണ്ണില്‍ തട്ടി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബെല്ലാപുര ചിന്താമണി സര്‍ക്കാര്‍ സ്‌കൂളിലെ യശ്വന്ത് എന്ന വിദ്യാര്‍ഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. സംഭവത്തില്‍ അധ്യാപിക ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ബാട്ടഹള്ളി പൊലീസ് കേസെടുത്തത്. യശ്വന്തിനെ അച്ചടക്കത്തോടെയിരിക്കാൻ ആവശ്യപ്പെട്ടാണ് അധ്യാപിക കയ്യിലിരുന്ന വടി വച്ച് എറിഞ്ഞത്. ഇത് കുട്ടിയുടെ കണ്ണിൽ തറച്ച് കയറുകയായിരുന്നു. സംഭവ സമയത്ത് പരിക്കിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടി അസ്വസ്ഥത കാണിച്ചതോടെ രക്ഷിതാക്കൾ കുട്ടിയെ നേത്ര രോഗ വിദഗ്ധനെ കാണിക്കുകയായിരുന്നു. ചിന്താമണിയിലെ ക്ലിനിക്കിൽ നിന്നി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ  കുട്ടി...
Kerala

കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും ; സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും, എസ്.ഐ.ഒ കേരളയും ചേര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ജാന്‍ എന്നിവര്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2025 ഏപ്രില്‍ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സമുദായത്തെ ഉന്നം വച്ചുകൊണ്ട് സംഘപരിവാര്‍ ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏകസിവില്‍ കോഡ് തുടങ്ങിയ നിയമങ്ങളുടെ തുടര്‍ച്ചയാണീ വഖഫ് ഭേദഗതി നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല...
Local news

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത നേട്ടം കൈവരിച്ച് വേങ്ങര വിദ്യാഭ്യാസ ജില്ല

വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ജില്ല. കൂടാതെ ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായും വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ നേട്ടം സ്വന്തമായത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ വി.ആർ വിനോദ് വേങ്ങര എ ഇ ഒ ടി. പ്രമോദിനെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഇൻ ചാർജ് ) കെ. ഗീതാകുമാരി , എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റൻഡ് ഡയറക്ടർ ജിതിൻ.കെ. ജോൺ , വേങ്ങര എച്ച്.എം ഫോറം കൺവീനർ സി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. എസ...
Obituary

ചരമം: കുണ്ടൂർ പാറമ്മപറമ്പിൽ വേലായുധൻ

നന്നമ്പ്ര : കുണ്ടൂർ അത്താണിക്കൽ മുക്കിൽപീടിക സ്വദേശി പാറമ്മപറമ്പിൽ വേലായുധൻ (57) അന്തരിച്ചു. ആദ്യകാല സിപിഐ എം അംഗമായിരുന്നു. സംസ്കാരം ചൊവ്വ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ. അച്ഛൻ : പരേതനായ കോരപ്പൻ. അമ്മ : പരേതയായ ഉണ്ണിയേച്ചി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീണ, സുചന, സുബീഷ്, പ്രജീഷ്. മരുമക്കൾ: പ്രശാന്ത്, സജീവ്...
Local news

വീട്ടിലെ പ്രസവം, ആരോഗ്യ പ്രശ്നങ്ങള്‍ ; താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി കെജിഎംഒഎ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ( കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ) തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ . മൊയ്ദീന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തെരഞ്ഞെടുക്കാം ..' എന്ന സന്ദേശത്തില്‍ ആണ് ജില്ലയില്‍ ഈ വര്‍ഷം ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ചടങ്ങിന് ഡോ.ഹാഫിസ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഖദീജ 'വീട്ടിലെ പ്രസവം, ആരോഗ്യ പ്രശ്നങ്ങള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. ഡോ. നൂറുദ്ധീന്‍, നഴ്‌സിംഗ് സൂപ്രണ്ട് സുന്ദരി, ജയ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ മേഖലയില്‍ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു മുന്നോട്ടു പോവുമ്പോള്‍, ചെ...
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല : എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണാന്‍ താല്പര്യമില്ല, 25 ലക്ഷം രൂപയ്ക്ക് മുകളില്‍ ബാധ്യതയുണ്ട് ; പ്രതി അഫാന്റെ മാതാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മകന്‍ അഫാനെ കാണാന്‍ താല്പര്യമില്ലെന്ന് പ്രതി അഫാന്റെ മാതാവ് ഷെമി. എന്റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയൊക്കെ ചെയ്ത അവനെ എനിക്കു കാണണമെന്നില്ലെന്ന് കണ്ണീരോടെ ഷെമി പറഞ്ഞു. സംഭവദിവസം നടന്ന കാര്യങ്ങള്‍ മുഴുവനും ഓര്‍മ്മയില്ലെന്നും അവര്‍ പറഞ്ഞു. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. രാവിലെ ഇളയ മകനെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന് താന്‍ സോഫയില്‍ ഇരുന്നു. അപ്പോള്‍ ഉമ്മ ക്ഷമിക്കണം എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍നിന്ന് ഷോള്‍ കൊണ്ട് കഴുത്ത് മുറുക്കി. ഫര്‍സാനയെ വിളിച്ചുകൊണ്ടു വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് പോയി. അതിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. പിന്നീട് പോലീസ് ജനല്‍ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാന്റെ ഉമ്മ പറ...
Local news

ഭിന്നശേഷിയുടെ അതിരുകൾ മറികടന്ന് വിജയത്തിലേക്ക്; അക്ഷയ് യുടെ പ്രചോദനകരമായ ജീവിതം ഡോക്യുമെന്ററിയാവുന്നു

തിരൂരങ്ങാടി: ഭിന്നശേഷി എന്ന ശാരീരിക-വെല്ലുവിളിയെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അതിജീവിച്ച യുവാവ് അക്ഷയ്, തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ പ്രചോദനമായി മാറുകയാണ്. ഈ യുവാവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററീ ഉടൻ പുറത്തിറങ്ങുന്നു. മീഡിയ ലൈവിന്റെ ബാനറിൽ, മുനീർ ബുഖാരി സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, സമൂഹത്തിലെ ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തിൽ ഒരു പുതിയ കാഴ്ചപ്പാട് വരുത്തുമെന്നാണ് പ്രതീക്ഷ. ചെറുപ്പത്തിൽ സെറിബ്രൽ പാൾസി ബാധിച്ച് തളർന്നശേഷം, തന്റെ ആരോഗ്യപരമായ പരിധികളെ അതിജീവിച്ച് അക്ഷയ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഭിന്നശേഷിയെ ജീവിതത്തിലെ ഒരു തടസ്സമായി കാണാതെ, വിജയം കൈവരിക്കാൻ ഉപകരിക്കുന്ന ശക്തിയാക്കി മാറ്റിയതാണ് അക്ഷയുടെ വിജയം. “ഭിന്നശേഷി ഒരു കുറവല്ല, അതൊരു വ്യത്യസ്ത ശേഷിയാണ്,” എന്നത് അക്ഷയുടെ ആത്...
error: Content is protected !!