സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ
ജില്ലാതല വിതരണോദ്ഘാടനം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍വഹിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. ജില്ലയിലെ എ.എ.വൈ (മഞ്ഞ കാര്‍ഡ്്) 51346, പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) 404980, എന്‍.പി.എസ് (നീല കാര്‍ഡ്) 302608, എന്‍.പി.എന്‍.എസ് (വെള്ള കാര്‍ഡ്) 259364, എന്‍.പി.ഐ (ബ്രൗണ്‍ കാര്‍ഡ്) 194 ഉള്‍പ്പെടെ 10,18,492 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റുകളുടെ വിതരണം. ഇന്ന് (ഓഗസ്റ്റ് 23) മുതല്‍ സെപ്തംബര്‍ ഏഴ് വരെ റേഷന്‍ കടകള്‍ വഴി സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ഏഴ് താലൂക്കുക...