Monday, March 2

Tag: Mdma

കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
Crime

കൊളപ്പുറത്ത് മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ

തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു വന്നതിന് കൊളപ്പുറത്ത് യുവാവ് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) എന്നയാളെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ. ടി. ഷനൂജും സംഘവും പിടികൂടിയത്. വൈകുന്നേരം ആറ് മണിക്ക് കൊളപ്പുറത്ത് വെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു....
Crime

ലഹരിക്കേസിൽ രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി

മലപ്പുറം : അതിസാഹസികമായി പൊലീസ് പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ മലപ്പുറം |ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് വള്ളിക്കാട് ഭാഗത്തുനിന്ന് കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും അതി സാഹസികമായി പിടികൂടിയ ലഹരിക്കേസിൽ ഒരാളൾക്കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊമ്മേരി വളനാട് സുബിൻ (38) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഒക്ടോബർ ആറിനായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും. രണ്ടു കാറുകളിൽ എത്തിയ 7 പേരിൽ 4 പേരെ അന്നു പിടികൂടി.3 പേർ കടന്നുകളഞ്ഞു. അതിൽ ഒരാളാണ് പിടിയിലായ സുബിൻ എന്നു സിഐ പി.എം.ഷമീർ അറിയിച്ചു.153 ഗ്രാം എംഡിഎംഎയും പണവും ഇലക്ട്രോണിക് ത്രാസുകളും അന്നു പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനുള്ള അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു....
Crime

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി : എം ഡി എം എ യും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കുന്നുംപുറം കൊളോത്ത് മുഹമ്മദ് അസറുദ്ധീൻ (28), ആ ആർ നഗർ പുതിയത്ത്പുറായ കൊടശ്ശേരി താഹിർ (27) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് കാര്യാട് കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 13.09 ഗ്രാം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താഫെറ്റമിനും മറ്റു ലഹരി വസ്തുക്കളും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും പിടികൂടി. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരാൻ ഇവർ ഉപയോഗിച്ച KL 24 P 1182 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപവ...
Crime

എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

മണ്ണാർക്കാട് : മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള സ്വകാര്യ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ (മെഥിലിൻ ഡയോക്സിമെത്താംഫെറ്റമിൻ) ഉള്‍പ്പെടെയുള്ള രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറില്‍ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബർ മുറിയിലേക്ക്. വാതില്‍മുട്ടിയെങ്കിലും തുറന്നില്ല. ഒടുവില്‍ പൊലീസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്....
Crime

ലഹരിയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ

തിരൂരങ്ങാടി : മെത്ത ഫിറ്റ്നുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിൽ ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി കെ പി സഹൽ ഇബിനു അബ്ദുല്ല (29) യാണ് 0 5.21 ഗ്രാം മെത്താം ഫിറ്റ് മീനുമായി പിടികൂടിയത്. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി എം അഖിൽ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റ് ഓഫീസർ ഗ്രേഡ് പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീത്, എം വിപിൻ , വനിത എക്സൈസ് ഓഫീസർ വിരൂപിക, എക്സൈസ് ഡ്രൈവർ എം മുഹമ്മദ് നിസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്...
Kerala

ലോഡ്ജില്‍ നിന്നും ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍

കണ്ണൂര്‍: ലോഡ്ജിലെ മിന്നല്‍ പരിശോധനയില്‍ ഷുഹൈബ് വധക്കേസ് പ്രതിയും യുവതിയുമടക്കം ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. മട്ടന്നൂര്‍ ചാലോട് മുട്ടന്നൂരിലെ മുട്ടന്നൂരിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് അടക്കമുള്ള ആറംഘ സംഘത്തെ 27.82 ഗ്രാം എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് കാനാട് റോഡ് അറഫ മന്‍സിലില്‍ എം.പി മജ്‌നാസ് (33), മുണ്ടേരി ഏച്ചൂര്‍ തീര്‍ത്ഥത്തില്‍ രജിന രമേഷ് (33), കണ്ണൂര്‍ ആദികടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കല്‍ കോയ്യോട് കദീജ മന്‍സിലില്‍ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരന്‍ ഹൗസില്‍ കെ. ഷുഹൈബ് (43), മട്ടന്നൂര്‍ തെരൂര്‍ പാലയോട് സാജ് നിവാസില്‍ കെ. സഞ്ജയ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സഞ്ജയ് യൂത്ത് കോണ്‍ഗ്രസ് നേതാവായി...
Crime

ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ; യുവാവിന് രക്ഷയായത് പിതാവിന് തോന്നിയ സംശയം

കണ്ണൂർ : ഗൾഫിലുള്ള സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എം ഡി എം എ ഉൾപ്പെടെയുള്ള ലഹരിമരുന്ന്. ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കിട്ടിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിഥിലാജിന്റെ പിതാവിന് തോന്നിയ സംശയമാണ് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്താനും മകന്റെ രക്ഷക്കും കാരണമായത്. തിരൂരങ്ങാടി ടുഡേ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ...
Kerala

ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന : സ്വകാര്യ ലോഡ്ജില്‍ നിന്നും ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്വകാര്യ ലോഡ്ജില്‍ നിന്നും എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുമായി ലക്ഷദ്വീപ് സ്വദേശിനിയും യുവാവും പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസന്‍ (25) എന്നിവരാണ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എല്‍എസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓണ്‍ലൈന്‍ മുഖേന മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നിര്‍ദ്ദേശാനുസരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സരിതാറാണി എന്നിവരും പരിശോധനയില്‍ പങ്...
Kerala

റിസോര്‍ട്ടിലും വീട്ടിലും പരിശോധന : എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍

കണ്ണൂര്‍: എംഡിഎംഎ, മെത്താഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി യുവാവും യുവതിയും പിടിയില്‍. കരിപ്പാല്‍ സ്വദേശി മഷൂദ്, അഴീക്കോട് സ്വദേശി സ്‌നേഹ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിന്‍, 12.446 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. കണ്ണൂരിലെ റിസോര്‍ട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പ്രതികള്‍....
Kerala

ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍ ; പരിചയം സമൂഹമാധ്യമത്തിലൂടെ, ലോഡ്ജില്‍ മുറിയെടുത്തത് രണ്ട് ദിവസം മുമ്പ്

തിരുവനന്തപുരം : ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍. ലോഡ്ജില്‍ ലഹരി ഉപയോഗമെന്ന് വിവരത്തെത്തുടര്‍ന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മണ്‍വിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവര്‍ പിടിയിലായത്. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പൊലീസ് അഞ്ചു ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. സമൂഹമാധ്യമത്തിലൂടെ അനന്തുവും ആര്യയും പരിചയപ്പെട്ടത്. ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു....
Kerala

വണ്ടിക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് ; രണ്ട് പേർ അറസ്റ്റിൽ

രാമനാട്ടുകര : ബൈപാസ് മേല്പാലത്തിനു സമീപം 298 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയ സംഘത്തിന് വാഹന കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്തെന്ന് പോലീസ്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സെക്കൻഡ് ഹാൻഡ് കാർ വാങ്ങി നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരി കടത്തുന്നത്. മാങ്കാവ് കുറ്റിയിൽതാഴം പുനത്തിൽ വയൽ നവാസ് (28), പൊക്കുന്ന് കുളങ്ങരപീടിക തോട്ടുമ്മാരത്ത് എംത്തിയാസ് (30) എന്നിവരെയാണ് കഴിഞ്ഞ രാത്രി ഡാൻസാഫ് സംഘവും ഫറോക്ക് പോലീസും ചേർന്ന് പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ നവാസ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് പോത്തിനെ വാങ്ങി ലോറിയിൽ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ മറവിലും ഇയാൾ ലഹരി കടത്തുന്നുണ്ട്. വാട്സാപ് വഴി ആവശ്യക്കാരെ ബന്ധപ്പെട്...
Kerala

പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി

കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ...
Crime

ലഹരി വസ്തുക്കളുമായി മുന്നിയൂരിലെ 3 യുവാക്കൾ പിടിയിൽ

മുന്നിയൂർ : എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി മുന്നിയൂർ സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. മുന്നിയൂർ പാറക്കടവ് സ്വദേശി മണമ്മൽ സിംസാറുൽ മുസദ്ധിഖ് (24), പാറക്കടവ് കുട്ടുക്കവത്ത് മുഹമ്മദ് ഷാനിബ്‌ (20), വെളിമുക്ക് സൗത്ത് ആലുങ്ങൽ സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), എന്നിവരെ 25 മില്ലിഗ്രാം ഗ്രാം എം.ഡി.എം.എയും, മുപ്പത് ഗ്രാം കഞ്ചാവുമായി മണ്ണട്ടാംപാറയിൽവെച്ച് സ്‌കൂട്ടർ സഹിതം തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷ്മർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് സംഭവം. അണക്കെട്ട് 6 മീൻ പിടിക്കാനും എന്ന വ്യാജ എത്തുന്ന പലരും ലഹരി ഉപയോഗത്തിന് ഇവിടെ ഉപയോഗത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടു. മണ്ണട്ടാം പാറ, മാഹി പാലം ഇവിടെ കേന്ദ്രീകരിചാൻ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പോലീസ് നടപടി കർ...
Kerala

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പൊക്കി കേരള പൊലീസ്

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പിടികൂടി കേരള പൊലീസ്. അഗ്‌ബെദോ സോളമന്‍ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം....
Local news

താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ അക്രമിച്ച് യുവാവ് ; നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി, ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി

മലപ്പുറം: താനൂരില്‍ എംഡിഎംഎ വാങ്ങാന്‍ പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവ് ഇതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ ജോലി നിര്‍ത്തിയ യുവാവ് മയക്കുമരുന്ന് വാങ്ങിക്കാനായി വീട്ടില്‍ നിന്നും പണം ചോദിക്കാന്‍ തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. ഇന്നലെ രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്. താനൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. സംഭവത...
Crime

പോലീസിനെ കണ്ട് എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പായ്ക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് സംഭവം. ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങിയത്. ചോദ്യം ചെയ്യലില്‍ വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം....
Crime

എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പിടിയിൽ ; പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ്

പരപ്പനങ്ങാടി: എം ഡി എം എ യുമായി ചെമ്മാട് സ്വദേശി പോലീസ് പിടിയിൽ. ചെമ്മാട് ജുമാ മസ്ജിദ് സ്ട്രീറ്റ് സ്വദേശി മാങ്കുന്നത്ത് മുബശിർ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 650 മില്ലിഗ്രാം എം ഡി എം എ പിടികൂടി. പെണ്കുട്ടികൾ ഉൾപ്പെടെ നിരവധി കോളേജ് വിദ്യാർഥികൾ ഇയാളുടെ വലയിൽ പെട്ടതായി പോലീസ് പറഞ്ഞു. ബാർബർ തൊഴിലാളി യാണ്. നിരവധി സ്ത്രീകളിൽ നിന്നും പണവും സ്വർണവും വാങ്ങി കബളിപ്പിച്ചതായും ആരോപണമുണ്ട്. കോടതി ഇയാളെ റിമാൻഡ് ചെയ്തു....
Crime

ചെമ്മാട് അമ്പലപ്പടിയിൽ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

തിരൂരങ്ങാടി: മാരക രാസ ലഹരിപദാർത്ഥമായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്സൽ(32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിയിൽ വച്ച് പോലീസ് പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്ക് എത്തിച്ചതാണ് എം ഡി എം എ. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കൾ പിടിയിലായത്. മഫ്ടിയിൽ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു. രണ്ട് പേരുടെയും വീടുകൾ പോലീസ് റെയ്ഡ് നടത്തും. കേരളത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ പോലീസ് കർഷനപരിശോധന നടത്താൻ തീരുമാനിച്ചിട്ട് ഉണ്ട്.. https://www.facebook.com/share/v/17TAL489dA/...
Crime

മാരക ലഹരിമരുന്നായ എം ഡി എം എ യുമായി ചെറുമുക്ക് സ്വദേശി പിടിയിൽ

വയനാട്: ലഹരിക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിലായി.ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്ബര്‍ ബൈക്കില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം...
Crime

എംഡിഎംഎയുമായി 2 യുവാക്കൾ തിരൂരങ്ങാടി പോലീസിന്റെ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ യുമായി രണ്ട് യുവാക്കളെ തിരൂരങ്ങാടി പോലീസ് പിടികൂടി. കോഴിച്ചെന ചെട്ടിയാം കിണർ ക്ലാരി ചെറ്റാലി ഫൈറൂസ് (24), മമ്പുറം വലിയ പറമ്പ് അഴുവളപ്പിൽ ജിഷ്ണു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് .058 ഗ്രാം എം ഡി എം എയും 6 ഗ്രാം കഞ്ചാവും പിടികൂടി. തലപ്പാറ ലക്ഷോറ ബാറിന് സമീപത്ത് നിന്നാണ് 2 പേരും പിടിയിലായത്. എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി....
Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. അരക്കിലോയോളം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്നാണ് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടിയത്. കരുവട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ബാലുശ്ശേരി ഭാഗത്ത് വില്‍പ്പന നടത്താനാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്....
Malappuram

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തിരൂര്‍ സ്വദേശി പിടിയില്‍

കല്‍പ്പകഞ്ചേരി : കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റലുമായി തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ മംഗലം കൂട്ടായി സ്വദേശി കൂവക്കാട് വീട്ടില്‍ മുഫാസിര്‍ ( 31) നെയാണ് ഇന്ന് പുലര്‍ച്ചെ കല്‍പ്പകഞ്ചേരി, കുറ്റിപ്പാലയില്‍ വെച്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക ലഹരി വിഭാഗത്തില്‍പ്പെട്ട 73 ഗ്രാം എംഡിഎംഎ യും 30 ഗ്രാം ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റല്‍ തോക്കും കണ്ടെടുത്തു. കൂടാതെ ലഹരി കടത്തിന് ഉപയോഗിച്ച ആഡംബര കാറും ലഹരി വില്പനയിലൂടെ ലഭിച്ച മുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ഡി- ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ ശശീധരന്‍ ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി ന...
Crime, Local news, Other

എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍

മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കലില്‍ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ ക...
Crime

ഗൃഹോപകരണ കടയുടെ മറവിൽ ലഹരി വിൽപന; എം ഡി എം എ യുമായി വേങ്ങരയിൽ കടയുടമ പിടിയിൽ

വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന Life Cart Home ApplinSes Factory outlet എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്താൽ വൻ തോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്....
Kerala, Other

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. 57 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.
Crime, Kerala, Other

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു....
Crime, Kerala

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
Local news

കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന...
Kerala, Other

തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത് ; യുവാവ് പിടിയില്‍

മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്നും തപാല്‍ മാര്‍ഗം എംഡിഎംഎ കൊണ്ടുവന്ന യുവാവ് പിടിയില്‍. തൃശൂര്‍ കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് വാടാനപ്പിള്ളി എക്സൈസ് പിടികൂടിയത്. കഴിഞ്ഞദിവസം അഖില്‍ രാജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇത്തരത്തില്‍ അഖില്‍ രാജിന് പാഴ്‌സലില്‍ വന്ന 10.44 ഗ്രാം എംഡിഎംഎ കൂടി പിന്നീടെ കണ്ടെടുത്തുവെന്ന് എക്സൈസ് അറിയിച്ചു. അന്വേഷണത്തില്‍ അഖില്‍ രാജ് സുഹൃത്തായ ബാലുവുമായി ചേര്‍ന്നാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് മനസിലായി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ വാടാനപ്പിള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്എസ് സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെആര്‍ ഹരിദാസ്, സുധീരന്‍, വിജയന്‍, അനീഷ്, അബ്ദുള്‍ നിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ രാജേഷ്...
Crime

വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ യുമായി കക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിനുസമീപം ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ് (39) പിടിയിലായത്. അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർ കോട്ടിക്ക് സ്ക്വാഡും സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡി ക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതി യെ പിടികൂടിയത്. ആന്റി നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ സരുൺ, ഷിനോജ്, ലതീഷ്, ഇബ്നു ഫൈസൽ, തൗഫീഖ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശ രത്, സി.പി.ഒമാരായ രഞ്ചു ഹനീഫ, ബിനീഷ്, വീണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു....
error: Content is protected !!