മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം
തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.
തലപ്പാറ ശാദി ഓഡിറേറാറിയത്തിൽ പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ ആണ് കൗൺസിൽ ചേർന്നത്. കൗൺസിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ.ഖാദർ ഉദ്ഘാടനം ചെയ്തു.
വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സലിം ഐദീദ് തങ്ങൾ പ്ര...