Tag: Nannambra

Local news

തിരൂരങ്ങാടി മണ്ഡലത്തിൽ വിവിധ റോഡുകളുടെ നവീകരണത്തിന് 74 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 74 ലക്ഷം രൂപയുടെ റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ പി എ മജീദ് എംഎൽഎ അറിയിച്ചു. ചെട്ടിയാംകിണര്‍-കരിങ്കപ്പാറ റോഡ്‌ 10 ലക്ഷം, ചെമ്മാട് ടെലഫോണ്‍ എക്സ്ചേഞ്ച് റോഡ്‌ 10 ലക്ഷം, കരിപറമ്പ് അരീപ്പാറ റോഡ്‌ 7 ലക്ഷം, കൊടിഞ്ഞി ചിറയില്‍ മൂസ്സഹാജി സ്മാരക റോഡ്‌ 8 ലക്ഷം, തെന്നല വെസ്റ്റ്‌ ബസാര്‍ കോടക്കല്ല് റോഡ്‌ 8 ലക്ഷം, തറമ്മല്‍ റോഡ്‌ 3 ലക്ഷം, എടരിക്കോട് സിറ്റി – വൈ.എസ്.സി റോഡ്‌ 8 ലക്ഷം, കൊട്ടന്തല പി.വി മുഹമ്മദ്‌ കുട്ടി റോഡ്‌ 5 ലക്ഷം, കാച്ചടി എന്‍.എച്ച് കൂച്ചാല്‍ റോഡ്‌ 4 ലക്ഷം, കുണ്ടാലങ്ങാട് മദ്രസ റോഡ്‌ 3 ലക്ഷം, നന്നംബ്ര മനക്കുളം പച്ചായിത്താഴം റോഡ്‌ 8 ലക്ഷം എന്നിങ്ങനെയാണ് റോഡ്‌ നവീകരണ പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. കൊടിഞ്ഞി ചിറയിൽ മൂസഹാജി റോഡിലെ വെള്ളക്ക...
Other

യുഡിഎഫ് പഞ്ചായത്തിനെതിരെ സമരം; ഡിസിസി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തിരൂരങ്ങാടി:യുഡിഎഫ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്തിനെതിരെ സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.പി.കെ തങ്ങളെ നീക്കി, അന്വോഷണ വിധേയമായി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റും ചെയ്തു. കെ.പി.സി.സി യാണ് നടപടി എടുത്തത്. നന്നമ്പ്ര പഞ്ചായത്തിന്റെ വാഹനം മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു കണ്ടെത്തിയ സംഭവത്തില്‍ കെപികെ തങ്ങള്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് കക്ഷികളോടൊപ്പം ചേര്‍ന്ന് പഞ്ചായത്തിനെതിരെ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. .മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെ.പി.കെ തങ്ങളോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി.എസ് ജോയി നിര്‍ദേശിച്ചെങ്കിലും അത് ചെവികൊള്ളാതെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഡി.സി.സി, കെ.പിസി.സിക്ക് പരാതി നല്‍കുകയായിരുന്നു. കെ.പി.സിസി ജനറല്‍ സെക്രട്ടറി അഡ്വ:പി.എ സലീം പരാതിയെ കുറിച്ച് പ്രാഥമികമായ...
Local news

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യു ഡി എഫ് ചെയർമാന്റെ നേതൃത്വത്തിൽ മാർച്ച്

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് വിവാദമായി.യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡി.സി.സി. സെക്രട്ടറിയും നിയോകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാനുമായ കെ.പി.കെ. തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിലാണ് മാര്‍ച്ച് നടത്തിയതെങ്കിലും പങ്കെടുത്തത് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയും വര്‍ഗീയതക്കെതിരെയും എന്ന പേരിലാണ് സമരം നടത്തിയത്. കൊടിഞ്ഞിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ കൊടിഞ്ഞിയിലുള്ളവരുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേര് എഴുതിയതാണ് പ്രധാന കാരണം. 4 പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പത്ത് വാര്‍ഡുള്ള കെട്ടിടം കെഎംആര്‍സിയുടെ സഹായത്തോടെ നിര്‍മിച്ചതാണെന...
Local news

കിണർ ഇടിഞ്ഞു താഴ്ന്നു

നന്നമ്പ്ര: തെയ്യാല കല്ലത്താണിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. പതിനഞ്ചാം വാർഡിലെ കൊടിഞ്ഞിയത്ത് കോയയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. വാർഡ് മെമ്പർ ശാഹുൽ ഹമീദ്, പഞ്ചായത്ത് ഓവർസിയർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
Local news

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം

നന്നംബ്ര : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നന്നംബ്ര മേലെപുറം സ്വദേശിനി ശ്രീലക്ഷ്മിക്ക് പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്നേഹാദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. കെ.ശമീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, മെമ്പർമാറായ എം പി ശരീഫ, കെ.ധന, സി എം ബാലൻ, ഇ പി മുഹമ്മദ് സ്വാലിഹ്, ഡോ. ഉമ്മു ഹബീബ, ടി. പ്രസന്നകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപാലൻ കുറുവേടത്ത്, മുസ്തഫ പനയത്തിൽ, അനിൽകുമാർ, മോഹനൻ, ഗോപാലൻ ഉഴുതേടത്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ...
Local news

നാട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

നന്നംബ്ര: തെയ്യാലയിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന തേനീച്ചക്കൂട് നീക്കം ചെയ്തു. മരത്തിന് മുകളിൽ ഇണ്ടായിരുന്ന കൂടി പരുന്ത് തട്ടിയതിനെ തുടർന്ന് തേനീച്ച ഇളകി നിരവധി പേരെ കുത്തിയിരുന്നു. കൂട്ടമായി എത്തിയാണ് അക്രമിച്ചിരുന്നത്. കോറാട് സ്വദേശി യൂനുസിന് നൂറിലേറെ കുത്തേറ്റിരുന്നു. തളർന്നു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കൂടാതെ ദമ്പതികൾ ഉൾപ്പെടെ മറ്റു 4 പേർക്കും കുത്തേറ്റിരുന്നു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.യാത്രക്കാരെയെല്ലാം ആക്രമിക്കുന്നത് കാരണം പൊതുപ്രവർത്തകരായ റാഫി കോറാട്, ഹബീബ് കല്ലത്താണി എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ കൂട് നീക്കം ചെയ്തു.മലന്തേനീച്ചയാണെന്നാണ് സംശയം. ...
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ...
Local news

നന്നമ്പ്ര പിഎച്ച്‌സിക്ക് നിര്‍മിച്ച കെട്ടിടത്തില്‍ കെഎംആര്‍സിയുടെ പേര് എഴുതിയത് സംബന്ധിച്ച്‌ വീണ്ടും ലീഗ് – കോണ്‍ഗ്രസ് പോര്.

കൊടിഞ്ഞിയിലെ നന്നമ്പ്ര പിഎച്ച്‌സിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയ്ക്കായി കെട്ടിടമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ വാര്‍ഡ് എന്ന പേരില്‍ നിര്‍മിച്ചത് കൊടിഞ്ഞിയിലെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് ബെഡുള്ള കെട്ടിടമുണ്ടാക്കിയെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചില്ല. ഒന്നിലേറെ തവണ കിടത്തി ചികിത്സയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പഴയ കെട്ടിടത്തില്‍ സ്‌പോണ്‍സേര്‍ഡ് ബൈ - കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്‍ എന്ന് എഴുതിയത് പുതിയ വിവാഗത്തിന് കാരണമായി. പേര് മായിക്കണമെന്ന് ആവശ്യപ്പെട്ട് ,യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെഎംആര്‍സിയുടെ ഫണ്ട് കൊണ്ട് മാത്രമല്ല കെട്ടിടം നിര്‍മിച്ചതെന്നും മറ്റുള്ളവരുടെ ഫണ്ടും ഉണ്ടായിരുന്നു എന്നും അത് കൊണ്ട് ഈ പേര് എഴുതാന്‍ പാടില്ല എന്നുമ...
Local news

സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ ലഭിച്ച ശ്രീലക്ഷ്മിയെ ആദരിച്ചു.

നേപ്പാളിൽ വെച്ച് നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് നന്നമ്പ്ര പഞ്ചായത്തിൽ നിന്നും സെലക്ഷൻ നേടിയ ശ്രീലക്ഷ്മിയെ ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി തിരുരങ്ങാടി താലൂക്ക് കമ്മറ്റി അനുമോദിച്ചു. ചെയർമാൻ കെ.പി. വത്സരാജ്, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റൈഹാനത്ത് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.നന്നംബ്ര മേലെപുറം സ്വദേശിനിയാണ് ശ്രീലക്ഷ്മി. ചടങ്ങിൽ വാർഡ് മെമ്പർ ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷമീന അധ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ഉൽഘടനം ചെയ്തു.ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി മെമ്പർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞുസി.ബാപ്പുട്ടി,മുസ്തഫ പനയത്തിൽ, കുറുവേടത്ത് ഗോപാലൻ, റസാഖ് തെയ്യാല, നടുത്തൊടി മണി,ജാഫർ പനയത്തിൽ, രാജാമണി, ഹക്കീം,തുടങ്ങിയവർ സംസാരിച്ചു. ...
Obituary

ചരമം: കുഞ്ഞീവി കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC സ്റ്റോർ കോറ്റത്തങ്ങാടി)ജമീല, സുലൈഖ, ഫൗസിയ, നജി ലാബി.മരുമക്കൾ: ഇബ്രാഹിം കുണ്ടൂർ, അബ്ദുൾ ഗഫൂർ വള്ളിക്കുന്ന്, അബ്ദുസമദ് വെളിമുക്ക്, അൻവർ കൊടിഞ്ഞി, ഷാഹിദ പാലച്ചിറമാട്,, ഷാഹിദ ചെറുമുക്ക്,സഹോദരങ്ങൾ: കോയ മൊയ്ദീൻ കുട്ടി, കാസ്മി, ഷാഹുൽ ഹമീദ്, അബ്ദുൾ അസീസ്, അബ്ദുൾ കബീർ, മുജീബ്, സൈനുൽ ഹാബിദ്, സൈനബ,കബറടക്കം രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളിയിൽ ...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേ...
Accident

നന്നമ്പ്രയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര സ്കൂൾ പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികൾക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ...
error: Content is protected !!