Tag: Tirurangadi

തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും
Local news

തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും

പരപ്പനങ്ങാടി : സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂർ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുൽ ഹമീദ് (53) നെയാണ് ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എ. ഫാത്തിമാ ബീവിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം കഠിനതടവിനും ഒരുമാസം വെറുംതടവിനും, 25000/- രൂപ പിഴയുമാണ് ശിക്ഷ. പ്രതി അടക്കുന്ന പിഴ സംഖ്യ ഇരക്ക് നൽകണം. 2018 സെപ്റ്റംബറിലാണ് കേസിനാസ്പ്‌പദമായ സംഭവം. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന 13 വയസ്സുകാരിയെ വഴിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന സി.എം. ദേവദാസൻ, കെ. റഫീഖ് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ടി സ...
Local news

മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു ; യുവാവും യുവതിയും പിടിയിൽ

തിരൂരങ്ങാടി : മന്ത്രവാദ ചികിത്സയുടെ മറവില്‍ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുറഹ്മാൻ (42) ഇയാളുടെ സഹായി മലപ്പുറം കടങ്ങല്ലൂര്‍ ചിറപ്പാലം പാലാംകോട്ടില്‍ സെഫൂറ(41) എന്നുവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റാമെന്ന് വിശ്വസിപ്പിച്ച്‌ തിരൂരങ്ങാടി സ്വദേശിയായ വീട്ടമ്മയെ മടവൂരില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. അബ്ദുറഹ്‌മാൻ മുമ്ബും മന്ത്രവാദ ചികിത്സ നടത്തുന്നയാളാണെന്നും ഇയാള്‍ക്കെതിരെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു പോക്സോ കേസുകളുണ്ടെന്നും കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാര്‍ പറഞ്ഞു....
Local news

മൂന്നിയൂരില്‍ പരിശോധന തുടരുന്നു ; കണ്ടെത്തിയത് ഒട്ടേറെ നിയമ ലംഘനങ്ങള്‍, കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ലൈസെന്‍സ് ഇല്ലാതെ കട പ്രവര്‍ത്തിപ്പിക്കല്‍, ശുചിത്വമില്ലായ്മ, തിയ്യതി രേഖപ്പെടുത്താതെ പായ്ക്ക് ചെയ്ത് സാധനങ്ങള്‍ വില്‍ക്കല്‍ മുതലായയാണ് പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥാപനങ്ങള്‍ക്കെതിരെ താക്കീത്, നോട്ടീസ് നല്‍കല്‍, പിഴ ഈടാക്കല്‍, കട താല്‍ക്കാലികമായി അടപ്പിക്കല്‍ മുതലായ നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചക്കുള്ളില്‍ ലൈസന്‍സ് എടുക്കണമെന്നും, അതു കഴിഞ്ഞാല്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണി മുന്നറിയിപ്പ് നല്‍കി. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആറു മാസം കൂടുമ്പോള്‍ കുടിവെള്ള ഗുണനിലവാര പരിശോധനയും, എല്ലാ ജീവനക്കാര്‍ക്കും ഹെ...
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായില്‍, ഇ.പി ബാവ. സിപി സുഹ്റാബി. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്, വഹീദ ചെമ്പ. എം. സുജിനി. ആരിഫ വലിയാട്ട്. കൃഷി ഓഫീസര്‍ പിഎസ് ആറുണി. അസിസ്റ്റുമാരായ ജാഫര്‍, സലീംഷാ, സനൂപ് സംസാരിച്ചു...
Local news, Other

മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തിരൂരങ്ങാടി: ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും സെല്‍ഫോണും ഭാവനയില്‍ പോലും ഇല്ലാതിരുന്ന കാലത്ത് പിരിഞ്ഞ കൂട്ടുകാര്‍ ഇവയുടെയൊക്കെ സഹായത്തോടെ നാലു പതിറ്റാണ്ടിന് ശേഷം ഒത്തു ചേര്‍ന്നു. പരസ്പരം കൈ വീശി യാത്ര പറഞ്ഞ് പിരിഞ്ഞവര്‍ നീണ്ട ഇടവേളക്ക് ശേഷം ഒത്തൊരുമിച്ചപ്പോള്‍ സന്തോഷവും കൗതുകവും സംഗമിച്ച അപൂര്‍വ്വ നിമിഷമായി. കക്കാട് ജി.എം.യു.പി സ്‌കൂളിലെ 1980-81 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ജീവിത ഭാരങ്ങളിറക്കിവെച്ച് മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്. 1980-81 ഏഴാം ക്ലാസിലെ ബാച്ചിലെ 25 വിദ്യാര്‍ത്ഥികളാണ് തൂവല്‍ തീരത്ത് ഒത്തുചേര്‍ന്നത്. കെ എം മുഹമ്മദ്, എ സുജാത ബാബുരാജ്, ടി കെ റംല, സലീന തറേങ്ങന്‍, ഒറ്റത്തിങ്ങല്‍ ആമീന, അജയന്‍ കൂരിയാട്, സുരേഷ് കരുബില്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. 2024 ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ അലൂമിനിയത്തിന് മുമ്പായി കൂടെ പഠിച്ച മറ്റു...
Local news, Other

പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുട...
Local news, Other

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക,...
Local news, Other

എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ വച്ച് എആര്‍ നഗര്‍ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കണ്‍വീനറായി എആര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്. യോഗം എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ ടെക്‌നിക്കല്‍ അസിന്റന്റ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിഷയാവതരണം നടത്തി. മാസ് മീഡിയ ഓഫീസര്‍ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വികസന കാര്യ സ്ഥിരം സമതി ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, എക്‌സൈസ് ഓഫീസര്‍ പ്രജോഷ് കുമാര്‍, മെഡിക്കല്‍ ഓഫീ...
Local news, Other

മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കളായ വിട പറഞ്ഞ ക്ലാരി ബാവ മുസ്ലിയാരുടെയും വി എം കോയ മാസ്റ്ററുടെയും പേരിലുള്ള പ്രാർത്ഥനാ സദസ്സും നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും സന്ദേശവും ബോധ്യപ്പെടുത്തി അബ്ദുറഹൂഫ് സഖാഫി വെള്ളിയാമ്പുറം സംസാരിച്ചു. നിരവധി വിദ്യാർഥികൾ അറബി കാലിഗ്രഫിയും പോസ്റ്ററുകളും നിർമിച്ചു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രി മൂന്നിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ സഖാഫി പനങ്ങാട്ടൂർ, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര തുടങ്ങിയവർ പങ്കെടുത്തു....
Local news, Malappuram, Other

ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍

മലപ്പുറം : ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്നു. ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്തുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്ങളുണ്...
Local news, Other

കളഞ്ഞു കിട്ടിയ പേഴ്‌സും പണവും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി

പരപ്പനങ്ങാടി : കളഞ്ഞു കിട്ടിയ പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി. പൂരപ്പുഴ ലല്ലാസ് വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനും പരപ്പനങ്ങാടി പതിനാറുങ്ങലില്‍ സ്ഥിരതാമസക്കാരനും ആയ റസാക്കിനാണ് ഇന്നലെ ചെമ്മാട് നിന്നും പരപ്പനങ്ങാടി യിലേക്കുള്ള യാത്രാമധ്യേ 10000 രൂപയിലധികം വരുന്ന പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും കളഞ്ഞു കിട്ടിയത്. തുടര്‍ന്ന് ഉടമസ്ഥനെ കണ്ടെത്തി യുവാവ് തിരിച്ചേല്പ്പിക്കുകയായിരുന്നു. പണവും പേഴ്‌സും തിരികെ കിട്ടിയതിനാല്‍ പണത്തിന്റെ ഉടമസ്ഥനും ലല്ലാസ് വെജിറ്റബിള്‍ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു....
Local news, Other

മൂന്നിയൂരിൽ നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : ഈ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ വലിയ കേസ്

തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ക...
Local news, Other

കാത്തിരിപ്പിന് വിരാമം : തിരൂരങ്ങാടി സ്പോർട്സ് അക്കാദമി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയുടെ മൈതാനിയിൽ വീണ്ടും പന്തുരുളുന്നു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് രാത്രി 8.30 ആരംഭിക്കും, ഡിസംബർ 15 മുതൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സെവെൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പ്രഗൽഭ 24 ടീമുകൾ മാറ്റുരക്കും . മണ്ഡലം എം എൽ എ കെ പി എ മജീദ് ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാഥിതിയാരിക്കും, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, മുനിസിപ്പൽ ചെയർമാൻ കെടീ മുഹമ്മദ് കുട്ടി, ഗവണ്മെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌അലി , പി ടീ എ പ്രസിഡന്റ്‌ പി എം അബ്ദുൽഹഖ് എസ് എഫ് എ പ്രസിഡന്റ് ലെനിൻ, ട്രഷറർ കെ ടീ ഹംസ എന്നിവർ പങ്കെടുക്കും. പ്രദേശത്തെ കായിക വിദ്യാഭ്യാസം വളർത്തി കൊണ്ട് വരിക അതുവഴി കായികാരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുക ...
Job, Local news, Other

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372...
Local news, Other

കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം ; ഇത് രണ്ടാം തവണ

തിരൂരങ്ങാടി : കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആര്‍ ഡി 41 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു....
Local news, Other

തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. രോഗിക...
Local news, Other

വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്....
Local news, Other

“രുചിയോടെ കൊതിയോടെ” പലഹാരത്തിൽ വിസ്മയം തീർത്ത് കുരുന്നുകൾ

തിരൂരങ്ങാടി: പന്താരങ്ങാടി എ . എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലെ കുഞ്ഞു കുരുന്നുകൾ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു. വിവിധങ്ങളായ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്നു. വിവിധ പലഹാരങ്ങൾ രുചിച്ചറിഞ്ഞത് കുരുന്നുകൾക്ക് നവ്യാനുഭവമായി. എണ്ണയിൽ വേവിച്ചവ, ആവിയിൽ വേവിച്ചവ, മധുരമുള്ളത്, എരുവുള്ളത് എന്നിവ ഏതെല്ലാമെന്ന് മനസ്സിലാക്കാനും കുഞ്ഞു മനസ്സുകൾക്ക് കഴിഞ്ഞു. .സ്കൂൾ പ്രധാന അധ്യാപിക വനജ.എ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ.പി,എസ് ആർ ജി കൺവീനർ തംജിദ അധ്യാപകരായ റീജ നജ്മുന്നീസ, സീമ, തിരൂരങ്ങാടി എസ് എസ് എം.ഒ.അധ്യാപക വിദ്യാർത്ഥികളായ മുഹ്സിന അഫ്ന റുമാന സഫിന ഫിസ . ഫാറൂഖ് എന്നിവർ നേതൃത്വം നൽകി....
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്ത...
Local news, Other

മലപ്പുറം ജില്ലാ- ക്രോസ് കൺട്രി മത്സരം : കാവന്നൂർ സ്പോർട്സ് അക്കാദമി ജേതാക്കൾ

പരപ്പനങ്ങാടി :- 28-ാമത് മലപ്പുറം ജില്ലാ അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി മത്സരത്തിൽ കാവനൂർ സ്പോർട്സ് അക്കാദമി ജേതാക്കളായി. ഐഡിയൽ കടകശ്ശേരി രണ്ടാം സ്ഥാനവും ആർ എം എച്ച്. എസ്. എസ്. മൂന്നാം സ്ഥാനവും നേടി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്ന മത്സരം സ്കൂൾ മാനേജർ മുഹമ്മദ് അഷ്‌റഫ് ഫ്ലാഗ് ഓഫ് ചെയ്തു. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്. പുരുഷൻമാരുടെ 10 കിലോമീറ്ററിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലെ ആദർശ് ഒന്നാം സ്ഥാനം നേടി. ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.കെ . രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി പോലീസ് അഡീ. സബ് ഇൻസ്പെക്ടർ ജയദേവൻ വിജയികൾക്ക് ട്രോഫികൾ നൽകി. വാക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. നന്ദിയും അറിയിച്ചു. എ.സുരേഷ്, ക...
Other

കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി അപേക്ഷ നല്‍കി; നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വീഴ്ച ; 25,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

തിരൂരങ്ങാടി : പുതുതായി വാങ്ങിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാനായി നല്‍കിയ അപേക്ഷ സമയം തീര്‍ന്നതായി കാണിച്ച് നിരസിച്ചതിനെതിരേ നല്‍കിയ പരാതിയില്‍ 25,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ അലി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനും എതിരായി സമര്‍പ്പിച്ച ഹരജിയിലാണ് വിധി. പരാതിക്കാരന്‍ പുതുതായി വാങ്ങിയ കാറിന് ഇഷ്ടനമ്പര്‍ ലഭിക്കുന്നതിനായി 5,000 രൂപ കെട്ടിവച്ചിരുന്നു. കൂടുതല്‍പേര്‍ അതേനമ്പറിന് അപേക്ഷിച്ചതിനാല്‍ നമ്പര്‍ ലേലത്തിന് വെക്കുകയും വൈകുന്നേരം അഞ്ചുമണി വരെ ലേലം വിളിക്കാനുള്ള സമയം അനുവദിക്കുകയും ചെയ്തു. 25,000 രൂപയ്ക്ക് ഇഷ്ട നമ്പര്‍ ലേലത്തില്‍ വിളിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സമയം തീര്‍ന്നതായി കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു. 1 മിനിട്ടും 43 സെക്കന്റും ബാക്കി നില്‍ക്കെയാണ് പരാതിക്കാരന്റെ അപേക്ഷ നിരസിച്ചതെന്നാണ് പരാതി....
Local news, Other

കുടകില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു

ഇരിട്ടി: മൈസൂരുവില്‍ സ്വര്‍ണ്ണം വിറ്റ് കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തിരൂരങ്ങാടി സ്വദേശികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവര്‍ന്നു. തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാര്‍ത്ഥിയുമായ അഫ്‌നു (22 ) എന്നിവരെയാണ് തങ്ങള്‍ സഞ്ചരിച്ച കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുടകിലെ തിത്തിമത്തി ഭദ്രഗോളക്ക് സമീപം വെച്ച് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോയ ഇവരെ പിന്നീട് വിജനമായ സ്ഥലത്ത് വിട്ടയക്കുകയായിരുന്നു. ഷംജദിന്റെ പരാതിയില്‍ കുടക് പോലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരുവില്‍ ഷംജദിന്റെ പക്കലുണ്ടായിരുന്ന 750 ഗ്രാം സ്വര്‍ണ്ണം വിറ്റ് നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ തിത്തിമത്തി ഭദ്രഗോളിക്ക് സമീപം എത്തിയപ്പോള്‍ റോഡരികില്‍ ബ്രേക്ക് ഡൗണായ നിലയില്‍ ലോറി കിടക്കുന്നതു കണ്ടു. കാര്‍ നിര്‍ത്തിയപ്പോള്‍ ചില...
Local news, Other

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി. മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ്...
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ത...
Accident

കൊടിഞ്ഞിയിൽ വണ്ടിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു

തിരൂരങ്ങാടി : വണ്ടിയിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടിൽ ഖദീജയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോറ്റത്തങ്ങാടിയിൽ കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്തഫ , ഹുസൈൻ, റഹീം,...
Local news, Other

പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌ മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച്...
Local news, Other

അഭിമാന നേട്ടം : ആദ്യ സമ്പൂര്‍ണ പുകയില മുക്ത പഞ്ചായത്തായി എആര്‍ നഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരൂരങ്ങാടി : എല്ലാവിദ്യാലയങ്ങളും സമ്പൂര്‍ണ പുകയില മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രഖ്യാപിക്കപ്പെടുന്നതിന്റെ മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയുടെ അധ്യക്ഷതയില്‍ മലപ്പുത്ത് ജില്ലാ തല യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഡി. എം ഒ മാരായ ഡോ. നൂന മര്‍ജ, ഡോ. ഷുബിന്‍. സി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ടി. മുഹമ്മദ് കുട്ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1.സി കെ സുരേഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മാസ്സ് മീഡിയ ഓഫീസര്‍ പി. എം ഫസല്‍ നന്ദിയും പറഞ്ഞു....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
Local news, Other

വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാക...
Local news, Other

സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു....
error: Content is protected !!