
തിരൂരങ്ങാടി നഗരസഭ ആവിഷ്ക്കരിച്ച അതിജീവനം സമഗ്ര ക്യാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗ പരിശീലന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു,
മാതൃകാപരമായ ക്യാൻസർ നിവാരണ യജ്ഞമാണ് നഗരസഭ നടത്തുന്നതെന്ന് പി.എ ജബ്ബാർ ഹാജി പറഞ്ഞു.
200 പേർ അടങ്ങിയ അതിജീവന സേനയടെ സമർപ്പണം കൂടിയായി ഇത്, ജൂലൈ 1 മുതൽ ഈ സേനയുടെ നേതൃത്വത്തിൽ ആരോഗ്യ സർവെ തുടങ്ങും, സ്ത്രീകൾക്ക് മെഗാ ക്യാമ്പ്, മെഡിസിൻ ഉൾപ്പെടെയുള്ള പദ്ധതിയാണിത്,
വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു ഇഖ്ബാൽ കല്ലുങ്ങൽ, വീ വി അബൂ. ഷാഹിന തിരുനിലത്ത് .സിപി സുഹ്റാബി. റിഫാ ഫത്താഹ്.സെക്രട്ടറി എം. വി റംസി ഇസ്മയിൽ.സി, റംല കക്കടവത്ത്, ഇബ്രാഹിംകുട്ടി യു കെ മുസ്തഫ മാസ്റ്റർ സംസാരിച്ചു