കൊറിയറില്‍ മയക്കുമരുന്ന് ; കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് വ്യാജേന യുവതിയില്‍ നിന്ന് പണംതട്ടിയ കേസില്‍ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍
കൊണ്ടോട്ടി : കൊറിയറില്‍ മയക്കു മരുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും തെറ്റിദ്ധരിപ്പിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ കൊണ്ടോട്ടി സ്വദേശിയായ മുഖ്യപ്രതി പിടിയില്‍. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി പുതിയടത്തുപറമ്പില്‍ അബ്ദുള്‍ നാസറിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒലവക്കോട് സ്വദേശിയായ യുവതിയില്‍ നിന്നാണ് പണം തട്ടിയത്. ഇവര്‍ മുംബൈയില്‍ നിന്ന് ഫെഡ്എക്‌സ് എന്ന സ്ഥാപനം മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് ഉണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രതികള്‍ പറഞ്ഞുവിശ്വസിപ്പിച്ചു. കേസ് ഒതുക്കാനെന്ന പേരില്‍ ഗൂഗിള്‍പേ വഴി 98,000 രൂപയാണ് കൈക്കലാക്കിയത്.
തട്ടിയെടുത്ത പണം അബ്ദുള്‍നാസര്‍ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സില്‍ (36) എന്നയാള്‍ക്ക് കൈമാറി. അന്‍സില്‍ തുക പിന്‍വലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് നല്‍കിയത...

