Sunday, July 5

Author: tirurangaditoday

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
Malappuram

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭ...
Malappuram

സർവ്വരുടെയും സമദാനി ; ഡോ. സമദാനിയുടെ വികസന രേഖ പ്രകാശനം ചെയ്തു

പൊന്നാനി : യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ ഇടപെടലുകളും മറ്റു പ്രവർത്തനങ്ങളും വിശദീകരിച്ച് ബഹുവർണ്ണ ചിത്ര ആളുമായുള്ള ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ഗ്ലോസി ടൈപ്പിലുള്ള 36 പേജുകളുള്ള ബ്രോഷറിൽ സമദാനി രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിക്കുമ്പോൾ ചെയ്ത പ്രധാന കാര്യങ്ങൾക്ക് പുറമെ പാർലമൻ്റിൽ നടത്തിയ സുപ്രധാന പ്രഭാഷണങ്ങൾ ക്വു ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനവുമുണ്ട്. ബ്രോഷർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് online ൽ വഴി വായിക്കാനുമാവും. https://heyzine.com/flip-book/05ee9f8a9d.html...
Local news

റഹീമിന്റെ ജീവനു വേണ്ടി പോരാട്ടം നടത്തിയ അഷ്‌റഫ് വേങ്ങാടിന് എട്ടു വയസ്സുകാരിയുടെ സ്‌നേഹ സമ്മാനം

മൂന്നിയൂര്‍ : സൗദിയിലെ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവന്‍ രക്ഷിക്കുന്നതിന് പതിനേഴ് വര്‍ഷത്തോളം നിയമപരമായും മറ്റും ഒറ്റയാള്‍ പോരാട്ടം നടത്തി നേതൃപരമായ പങ്ക് വഹിച്ച സൗദി കെ.എം സി.സി നാഷണല്‍ കമ്മറ്റി സെക്രട്ടറി അഷ്‌റഫ് വെങ്ങാടിന് എട്ട് വയസ്സുകാരി സ്വയം വരച്ച ചിത്രം നല്‍കി ആദരിച്ചത് കൗതുകമായി. മൂന്നിയൂര്‍ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശികളായ മാസിഫ് -ഹനാന്‍ ദമ്പദികളുടെ മകളും ചെന്നൈയിലെ സ്‌കൂളില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ഇനാര മാസിഫാണ് താന്‍ വരച്ച ചിത്രം അഷ്‌റഫിന് നേരിട്ട് കൈമാറിയത്. റഹീമിനെക്കുറിച്ച് പത്രങ്ങളിലും ടി.വിയിലും വീട്ടിലെ ചര്‍ച്ചകളുമൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്ന ഇനാര തന്റെ കൊച്ചു സമ്പാദ്യവും റഹീം ജീവന്‍ സഹായ ഫണ്ടിലേക്ക് നല്‍കിയിരുന്നു. പ്രവാസി ലിഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂരിന്റെ പൗത്രിയാണ് ഇനാര....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.ഒ.ഇ. മൂന്നാം വർഷ ട്യൂഷൻ ഫീ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ.) വിഭാഗത്തിന് കീഴിൽ 2022-ൽ പ്രവേശനം നേടിയ (CBCSS-UG) ബി.എ. / ബി.കോം. / ബി.ബി.എ. എന്നീ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം വർഷ (അഞ്ച്, ആറ് സെമസ്റ്റർ) ട്യൂഷൻ ഫീ പിഴ കൂടാതെ മെയ് അഞ്ച് വരെയും 100/- രൂപ പിഴയോടെ 17 വരെയും 500/- രൂപ അധിക പിഴയോടെ 20 വരെയും ഓൺലൈനായി അടയ്ക്കാവുന്നതാണ്. ലിങ്ക് സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494-2407356. പി.ആര്‍. 541/2024 പരീക്ഷാഫലം മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റർ നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഏപ്രിൽ 2024 (2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം...
Kerala

സമസ്ത – ലീഗ് തര്‍ക്കം : അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായ അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എ...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. കന്നി വോട്ടര്‍മാരായി 82,286 പേരും വോട്ട് രേഖപ്പെടുത്തും. ഏപ്രില്‍ 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്‌സിലറി ബൂത്തുകളടക്കം ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 80 മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാര്‍ മ...
Accident, Kerala

കോഴിക്കോട്ട് വിവാഹസല്‍ക്കാരത്തിനെത്തിയ ഉമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് : കുണ്ടായിത്തോട് വിവാഹസല്‍ക്കാരത്തിനെത്തിയ യുവതിയും മകളും ട്രെയിനിടിച്ചു മരിച്ചു. ഒളവണ്ണ മാത്തറ ചാലില്‍ ഹൗസില്‍ നിസാറിന്റെ ഭാര്യ നസീമ (42), മകള്‍ ഫാത്തിമ നഹ്‌ല (16) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട് കല്ലേരിപ്പാറയില്‍ ഹംസക്കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തിങ്കള്‍ വൈകീട്ട് അഞ്ചിന് റെയില്‍ പാളം മുറിച്ചുകടക്കവെ ഇരുവരെയും കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകള്‍ നസീമയും, കൊച്ചുമകള്‍ ഫാത്തിമ നഹ്ലയും വിവാഹ സല്‍ക്കാരത്തിന് ഇന്നലെ വൈകീട്ടോടെയാണ് വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ബസ് ഇറങ്ങി റെയില്‍ പാളം ആദ്യം മുറിച്ചു കടന്നത് പാത്തേയി ആണ്. എന്നാല്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടു പേരോടും പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി പറഞ്ഞെങ്കിലും വൈകിപ്പോയിരുന്...
Kerala

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വിഎല്‍സികളിലെത്തി തപാല്‍ വോട്ട്...
Kerala

കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവം ; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കുണ്ടറ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും നടനുമായ ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ താക്കോല്‍ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ മുര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലത് കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് കുണ്ടറ റെയില്‍വേ സ്റ്റേഷനു സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി ചികിത്സ തേടുകയും ചെയ്തിരുന്നു. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആക്രമിച്ചെന്നായിരുന്നു സ്ഥാ...
Local news

കെ എസ് ഹംസ വിജയിക്കണം : പിഡിപി

തിരൂരങ്ങാടി : വരുന്ന ലോകസഭ തെരഞടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും പിഡിപി പിന്തുണക്കുന്ന ഇടത് പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി കെ എസ് ഹംസക്ക് വോട്ട് അഭ്യർത്ഥിച്ച് പിഡിപി പ്രവർത്തകർ തിരൂരങ്ങാടി ടൗണിൽ പ്രചരണം നടത്തി. കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ന്യുനപക്ഷങ്ങളുടെ പിന്തുണയും വോട്ടും സ്വികരിച്ച് വിജയിച്ച യുഡിഎഫ് എം പി മാർ ന്യുനപക്ഷ വിരുദ്ധ ബില്ലുകൾ ബി ജെ പി ഗവർമെന്റ് പാസ്സാക്കിയപ്പോൾ പാർലമെന്റിൽ പോലും പോകാതെ വിട്ട് നിന്നത് ന്യൂനപക്ഷത്തോട് കാണിച്ച വിശ്വസ വഞ്ചനയാണന്നും ഈ തെരഞ്ഞെടുപ്പിൽ അതിനുള്ള കൃത്യമായി മറുപടി വോട്ടിലൂടെ ന്യൂനപക്ഷസമുദായം നൽകണമെന്നും പിഡിപി പ്രചാരണ പരിപാടിയിൽ വോട്ടർ മാരെ ഓർമിപ്പിച്ചു മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരൂരങ്ങാടി ടൗൺ ഭാരവാഹികളായ അസൈൻ പാപത്തി ഇല്യാസ് എം കെ എന്നിവർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു....
Local news

എ ആർ നഗറിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ പരിപാടിയിക്ക് തുടക്കം കുറിച്ചു

എ ഏർ നഗർ : മഴക്കാല പൂർവ്വ ആരോഗ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ഇൻൻ്റർ സെക്ട് റർ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ വിവിധ ഡിപ്പാർട്ട് മെൻ്റിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മഴക്കാല രോഗങ്ങളെ കുറിച്ചും, പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി സി.ടി പരിപാടി ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹൈസൽ .ടി. പ്രീ മൺസൂൺ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. പി എച്ച് എൻ തങ്ക കെ.പി , അസിസ്റ്റൻ്റ് സെക്രട്ടറി മഞ്ചു , എം.എൽ എച്ച് പി ശ്രുതി എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ.പി മഴക്കാല രോഗങ്ങളെ കുറിച്ചും , പ്രതിരോധ പ്രവർത്തനങ്ങ ളെ കുറിച്ചും ക്ലാസ് നടത്തി, പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ,ആശാപ്രവർ ത്തർ, കുടുബശ്രീ പ്രവർത്തകർ, എൻ ആർ ഇ ജി എസ് , സന്നദ്ധ സംഘടന പ്രവർത്തകർ ,ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ആശാവർക്കർ ജിസിലി പരിപാടിയ്ക്ക...
Kerala

വന്ദേഭാരത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

കാസര്‍കോട് : മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ തട്ടി കാസര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ നീലേശ്വരം പള്ളിക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്.
Local news

ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി

തിരൂർ: എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്, വൈസ് ചെയർപേഴ്സൺ ആയിശാ മറിയം,ട്രഷറർ നയന സുരേഷ്,കൺവീനർ ഫിദാ അഷ്റഫ് എന്നിവരാണ് പ്രചരണത്തിനെത്തിയത്. മണ്ഡലത്തിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിലെ ധാരാളം കുടുംബയോഗങ്ങളിലും സമദാനിയുടെ പര്യടനത്തിൻ്റെ മുന്നോടിയായി കവലകളിലും നേതാക്കൾ പ്രസംഗിച്ചു. പൊന്നാനിയിലെ ജനങ്ങൾ ഡോ. സമദാനിക്കൊപ്പമാണെന്നത് സുവ്യക്തമായെന്ന് ഷഹീദാ റാഷിദ് പറഞ്ഞു. ഇവർ പിന്നീട് ഇ.ടി മുഹമ്മദ് ബഷീറിന് വേണ്ടി വോട്ടഭ്യർഥിക്കാനായി മലപ്പുറത്തേക്ക് പോയി....
Local news

ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ മതനിരപേക്ഷ കക്ഷിയെ പിന്തുണക്കും : എസ്.ഡി.പി.ഐ

തിരൂരങ്ങാടി : ഇന്ത്യയെ തകർക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാൻ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാൻ മുന്നിട്ടിറങ്ങാൻ തയ്യാറവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൽ ബീരാൻകുട്ടി പ്രസ്ഥാവിച്ചു. എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രവർത്തക തെരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. രാജ്യം ഉയർത്തി പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകർത്ത ബി.ജെ.പിഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഒറ്റ കെട്ടായി ജനാതിപത്യ സമൂഹം ഒരുമിച്ച് നിൽക്കുമ്പോൾ ഒറ്റ കക്ഷി എന്ന നിലക്ക് ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷിയോടൊപ്പം നിൽക്കുക എന്നത് ഇന്നിൻ്റെ പൗരന്മാരുടെ ഉത്തരവാദിത്വമാണ്. ഇതിന് സംസ്ഥാന തലത്തിൽ മാത്രം പ്രാദേശികമായി നിൽക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപാടോടുകൂടി കാണുമ്പോൾ മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളിൽ നേരത്തെ എസ്...
Malappuram

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ജില്ലയില്‍ ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

മലപ്പുറം : ജില്ലയില്‍ ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേ‍ജ്‍മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) വഴി ബാലറ്റ് നല്‍കിയത് 1885 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് അതത് മണ്ഡലങ്ങളുടെ വരണാധികാരികള്‍ ഇ-ബാലറ്റുകള്‍ അയച്ചത്. 1821 പുരുഷ വോട്ടര്‍മാരും 64 സ്ത്രീ സര്‍വീസ് വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലാണ്. നിലമ്പൂരില്‍ 331 ഉം വണ്ടൂരില്‍ 263 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. സ്ത്രീ സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളതും നിലമ്പൂര്‍ മണ്ഡലത്തിലാണ്. ഒമ്പതു പേര്‍. വേങ്ങര നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാരുള്ളത...
National

ഗുജറാത്തില്‍ വോട്ടെടുപ്പിന് മുമ്പേ ജയിച്ച് ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാന്‍ കാരണം. മുകേഷ് ദലാലിനെ എംപിയായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സൂറത്ത് ജില്ലാ കലക്ടര്‍ കൈമാറി....
Local news

തെരഞ്ഞെടുപ്പ് പ്രചാരണം : പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും കൊട്ടിക്കലാശമില്ല

പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനം. പരപ്പനങ്ങാടി നഗരസഭ, വള്ളിക്കുന്ന് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രധാന കവലകളിലും റോഡുകളിലും കൊട്ടിക്കലാശം നടത്തില്ല. മൈക്ക് സെറ്റ് ഉപയോഗിച്ചുള്ള പ്രസംഗങ്ങളും ഉണ്ടാകില്ല. ഗതാഗതകുരുക്കും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് അഭ്യര്‍ത്ഥന പ്രകാരം സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. എന്നാല്‍ വാഹന പ്രചാരണം പതിവു പോലെ തന്നെ നടത്തും. പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ഹരീഷിന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. രാഷ്ടീയപാര്‍ട്ടി പ്രതിനിധികളായ എം.പി സുരേഷ് ബാബു, എച്ച് ഹനീഫ, ഗിരീഷ് തോട്ടത്തില്‍, ഉണ്ണിമൊയ്തു, പി.പി പുഷ്പാകരന്‍, സലാം തങ്ങള്‍, എം സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് ഹനീഫ, കെ.സി നാസര്‍, എം കേശവന്‍ തുടങ്ങി 20 ഓളം പേര്‍ പങ്ക...
Local news

നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് തുക കൈമാറി പിജിസിഒ

പരപ്പനങ്ങാടി : ശ്വാസകോശ രോഗം മൂലം അവശത അനുഭവിക്കുന്ന നിര്‍ധന രോഗിയുടെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് ധന സഹായം നല്‍കി പതിനാറുങ്ങല്‍ ഗ്രാമം ചാരിറ്റി ഓര്‍ഗനൈസേഷന്‍. പാലത്തിങ്ങല്‍ സ്വദേശി കടവത്ത് ശംസുദ്ധീന്റെ ചികിത്സാ ധന സഹായ ഫണ്ടിലേക്ക് പതിനായിരം രൂപയാണ് പിജിസിഒ കൈമാറിയത്. പിജിസിഒയുടെ കരുതല്‍ ധനത്തില്‍ നിന്നാണ് സഹായം നല്‍കിയത്. ശംസുദ്ദീന്‍ സഹായ കമ്മിറ്റി ചെയര്‍മാനായ ആഫിസ് മുഹമ്മദിന് പിജിസിഒ ട്രഷറര്‍ ഇസ്മായില്‍ കാടെങ്ങല്‍ തുക കൈമാറി. പിജിസിഒ കമ്മിറ്റി അംഗങ്ങളായ കെ പി എം ഷാഫി,റഷീദ് പി കെ, പിജിസിഒ സെക്രട്ടറി ഇസ്മായില്‍ മാളിയേക്കല്‍, ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ അബൂബക്കര്‍ സി, അബ്ദുള്‍ നാസര്‍ സി കെ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്....
Kerala

വീട്ടില്‍ വോട്ട് : ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും. പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പി...
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് വോട്ടെടുപ്പു കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള വോട്ടെടുപ്പ് ചൊവ്വ, ബുധന്‍ (ഏപ്രില്‍ 23,24) ദിവങ്ങളിലായി ഇതേ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള...
Malappuram

സ്വീപ് സൗഹൃദ ഫുട്‌ബോള്‍ മത്സരം ; സിവില്‍ സര്‍വീസ് മലപ്പുറം ജേതാക്കള്‍

മലപ്പുറം : തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. എടപ്പാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിവില്‍ സര്‍വീസ് മലപ്പുറവും ഇ.എസ്.എ.സി എടപ്പാള്‍ ടീമും മാറ്റുരച്ചു. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിവില്‍ സര്‍വീസ് ടീം ജേതാക്കളായി. സിവില്‍ സര്‍വീസ് ടീമിന് വേണ്ടി മുന്‍ സന്തോഷ് ട്രോഫി താരം രഞ്ജിത്താണ് ഇരു ഗോളുകളും നേടിയത്. മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചൊല്ലിക്കൊടുത്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും കേരള വനിതാ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റനുമായ നജ്മുന്നിസ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്ര...
Accident

മൈസൂരിൽ കാടപ്പടി സ്വദേശികൾ അപകടത്തിൽ പെട്ട സംഭവം; മരണം രണ്ടായി

പെരുവള്ളൂർ : കാടപ്പടിയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം മൈസൂരിൽ അപകടത്തിൽ പെട്ട സംഭവത്തിൽ മരണം രണ്ടായി. കാടപ്പടി സ്വദേശി കെ.പി. മുഹമ്മദ് കോയയുടെ മകൻ കെ.പി. ശബീബ് (22) ആണ് മരിച്ചത്. ഇന്നലെ കാടപ്പടി എഴുവത്തും കാട്ടിൽ ഗഫൂറിന്റെ മകൻ ഫാഹിദ് (20) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശബീബ് ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മരണപ്പെട്ടു. മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപത്താണ് അപകടം ഉണ്ടായത്. പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 2 വാഹനങ്ങളിൽ 11 പേരാണ് വിനോദയാത്ര പോയിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ശനീഹ് നെയ്യൻ (26), റഹീസ് അലി (20), അർഷദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജെ എസ് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ കെ എം സി സി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ന...
Accident

കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ സംഘം മൈസൂരിൽ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പെരുവള്ളൂർ : കാടപ്പടിയിൽ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച വാഹനം മൈസൂർ നെഞ്ചങ്കോട് റൂട്ടിൽ ടോൾ ഗേറ്റിനു സമീപം അപകടത്തിൽ പെട്ട് കാടപ്പടി സ്വദേശി മരിച്ചു. കാടപ്പടി എഴുവത്തും കാട്ടിൽഗഫൂറിന്റെ മകൻ ഫാഹിദ് (20) ആണ് മരിച്ചത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്കാണ്. പെരുവള്ളൂർ കാടപ്പടിയിൽ നിന്നും വിനോദയാത്ര പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ജെ എസ് എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 വാഹനങ്ങളിൽ 11 പേരാണ് വിനോദയാത്ര പോയിരുന്നത്. ഇതിൽ ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ JSS ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. കെ എം സി സി യുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവർത്തനങ്ങൾ നടത്തുന്നു....
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി : ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 122 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. മലപ്പുറത്തും നിലമ്പൂരിലും പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും കൂടി (ഏപ്രില്‍ 21, 22) വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക് സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലും വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ 26 വരെ അപേക്ഷിക്കാം  കാലിക്കറ്റ് സർവകലാശാലയില്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന  ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഇ.എം.എം.ആർ.സി. - 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 26. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 580/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 255/- രൂപയുമാണ...
Local news

“അക്ഷര ലോകത്തേക്ക് ആദ്യ ചുവട്” ; ഫത്ഹേ മുബാറക് പ്രൗഢമായി

തിരൂരങ്ങാടി : കൊടിഞ്ഞി ഫാറൂഖ് നഗർ മദ്റസതുൽ ഹിദായയിൽ പുതിയ അധ്യയന വർഷത്തെ വിദ്യാരംഭമായ ഫത്ഹേ മുബാറക് പ്രൗഢമായി നടന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി. സദർ മുഅല്ലിം മുസ്തഫ സുഹ്രി മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്രി ആദ്യാക്ഷരം കുറിച്ചു. സുലൈമാൻ സഖാഫി ആശംസ പ്രസംഗം നടത്തി. മൂസ മുസ്ലിയാർ സ്വാഗതവും ബഷീർ സഅദി നന്ദിയും പറഞ്ഞു. ഹസൻ മുസ്‌ലിയാർ, എൻ അബ്ദുൽ മജീദ്, സൈദു ഹാജി പി പി, ജംഷീർ എൻ , രായിൻകുട്ടി ( അക്ബർ ഇലെക്ട്രിക്കൽസ്) അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പങ്കെടുത്തു...
Malappuram

ബിജെപിയുടെ പ്രചരണത്തെ ഭയന്ന് സ്വന്തം കോടി താഴ്ത്തി കിട്ടിയവരെ എങ്ങനെ വിശ്വസിക്കാനാവും : ബിനോയ്‌ വിശ്വം

പുത്തനത്താണി : സ്വന്തം മുന്നണിയിലുള്ള മുസ്ലിം ലീഗിന്റെ കോടിയെ പറ്റി ബിജെപിയുടെ വർഗീയമായ പ്രചരണത്തെപോലും ചെറുക്കാനാകാതെ കേടികൾ പൂഴ്ത്തിയ കോൺഗ്രസ് പാർട്ടിയെ എങ്ങനെ വിശ്വസിക്കാനാകുമെന്ന് ബിനോയ്‌ വിശ്വം. പുത്തനത്താണിയിൽ സംഘടിപ്പിച്ച എൽഡിഎഫ് ആതവനാട് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് മണ്ഡലം ചെയർമാൻ ടി ജി രാജേഷ് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അഡ്വ. പി ഹംസകുട്ടി, യു സൈനുദീൻ, അഡ്വ. ഹംസ, പിമ്പുറത്ത്ശ്രീനിവാസൻ, നാസർ കൊട്ടാരത്ത്, എന്നിവർ സംസാരിച്ചു....
Kerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമ...
Local news

മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മൂന്നിയൂരില്‍ അതിഥി തൊഴിലാളിക്കായി രാത്രികാല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നിയൂര്‍ തലപ്പാറയില്‍ വച്ചാണ് അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് പുറമേ ശുചിത്വ ബോധവല്‍ക്കരണ ക്ലാസും നടത്തി. മലപ്പുറത്ത് നിന്ന് മൊബൈല്‍ ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീം അംഗങ്ങളായ ഡോ. അക്ഷയ് കൃഷ്ണന്‍ സി.എം, അരുണ്‍.റ്റി.എസ്, എഫ് എച്ച് .സി .മൂന്നിയൂരില്‍ നിന്ന് ജെ.എച്ച് .ഐ മാരായ എഫ്. ജോയ് , വി. പ്രശാന്ത്, കെ.എം ജൈസല്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. വരും മാസങ്ങളില്‍ പരിശോധന തുടരും എന്ന് എഫ്.എച്ച്.സി എം.ഒ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട്, എച്ച്.ഐ ഹസിലാല്‍.കെ.സി എന്നിവര്‍ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിട ഉടമകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ...
Local news

തണല്‍ വിരുന്ന് : ഏകദിന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസ്മി പ്രിസം കേഡറ്റിന്റെ 'തണല്‍ വിരുന്ന് ' ഏകദിന സമ്മര്‍ ക്യാമ്പ് തിരൂരങ്ങാടി പി. എസ്.എം. ഒ കോളേജ് മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ശരീഫ് ഹുദവി ഉദ്ഘാടനം ചെയ്തു. മീറ്റ് ദി എക്‌സ്‌പെര്‍ട്ട് സെഷനില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹിയുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ റഹീം ചുഴലി, ട്രസ്റ്റ് മെമ്പര്‍ ചെറ്റാലി മുഹമ്മദ് കുട്ടി ഹാജി, സദര്‍ മുഅല്ലിം ഹസ്സന്‍ ഹുദവി സന്ദേശഭാഷണം നടത്തി. ശിഹാബ് ചുഴലി ക്ലാസിനു നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് 'പക്ഷികള്‍ക്കൊരു തണ്ണീര്‍ കുടം' പദ്ധതിയും ക്വിസ് മത്സരവും ട്രഷര്‍ ഹണ്ട് മത്സരവും ക്രാഫ്റ്റ് പരിപാടികളും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കെജി വിഭാഗം റസല്‍, ഫഹീം, മുഹമ്മദ് റസിന്‍ എല്‍പി വിഭാഗം ഫഹീം, ഹലീമ ശാദ...
error: Content is protected !!