Sunday, July 5

Author: tirurangaditoday

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...
Obituary

മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക റിയാദില്‍ മരിച്ചു

റിയാദ്: റിയാദിലുളള മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു. കണ്ണൂര്‍ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അഷ്‌റഫിന്റെയും അടുത്തേക്കാണ് സന്ദര്‍ശന വിസയില്‍ ഇവരെത്തിയത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മാഈല്‍ കാറോളം എന്നിവര്‍ രംഗത്തുണ്ട്. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: ലത്തീഫ്, അസീസ് (ഇരുവരും പരേതര്‍), ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്ത്, ഫൗരീദ, സറീന. മരുമക്കള്‍ : അഷ്‌റഫ് (റിയാദ്), റിയാസ്, നിസാര്‍ ( ഇരുവരും ദുബൈ)...
Local news, Malappuram

ഡല്‍ഹിയില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു ; പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍ : ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഡല്‍ഹി പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റില്‍. തിരൂര്‍ പെരുന്തല്ലൂര്‍ സ്വദേശിയും ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതി കൂടിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ ഡല്‍ഹി പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്...
Local news

സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ച...
Local news, Other

വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നുണ...
Malappuram, Other

സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ പോക്‌സോ കേസ് പ്രതി ജയിലില്‍ വച്ച് മരിച്ചു

തിരൂര്‍ : പോക്‌സോ കേസില്‍ ജയിലിലടച്ച പ്രതി മരിച്ചു. ചന്ദനക്കാവ് കോട്ടയില്‍ അലവിയുടെ മകന്‍ 44 കാരന്‍ അബ്ദുള്‍ റഷീദ് ആണ് ശനിയാഴ്ച രാത്രി 8 മണിയോട് കൂടി തിരൂര്‍ സബ് ജയിലില്‍ മരണപ്പെട്ടത്. സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലില്‍ അടച്ചത്. ശനിയാഴ്ച പകല്‍ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലില്‍ തിരിച്ചെത്തിച്ചു. വീണ്ടും രാത്രി 8 മണിയോട് കൂടി ശര്‍ദ്ദി കൂടിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപെടുത്താന്‍ ആയില്ല,മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍....
Local news, Malappuram

തിരൂരിൻ്റെ വികസനത്തിന് സർക്കാർ നൽകുന്നത് മുന്തിയ പരിഗണന :മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരൂർ : ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂർ മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. തിരൂർ നഗരത്തിൽ റെയിൽവേക്ക് കുറുകെ നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി നിർമിച്ച മേൽപ്പാലത്തിൻ്റെ സമീപന റോഡിൻ്റെയും നവീകരിച്ച താനാളൂർ - പുത്തനത്താണി റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരൂർ മണ്ഡലത്തിൽ മാത്രം 7.5 കോടി രൂപയാണ് റോഡുകൾ ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചിട്ടുള്ളത്. പൊന്മുണ്ടം റെയിൽവേ മേൽപ്പാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണന സർക്കാർ നൽകിയിട്ടുണ്ട്. മാങ്ങാട്ടിരി പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പരി...
Local news, Other

നവീകരിച്ച താനാളൂർ – പുത്തനത്താണി റോഡ് നാടിന് സമർപ്പിച്ചു

താനാളൂർ : ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിച്ച താനാളൂർ - പുത്തനത്താണി റോഡ് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചത്. പൊന്മുണ്ടം, ചെറിയമുണ്ടം, വളവന്നൂർ, കൽപ്പകഞ്ചേരി, ആതവനാട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുകയും ദേശീയപാതയുമായി പുത്തനത്താണി ജങ്ഷനിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന പാതയാണിത്. പുത്തനത്താണിയിൽ നാട മുറിച്ച ശേഷം തിരൂരിൽ നടന്ന ആർ.ഒ.ബി അപ്രോച്ച് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു....
Local news

സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണം : ആർ ജെ ഡി

തിരൂരങ്ങാടി : താഴ്ന്ന ജാതിക്കാർ ജോലി സംവരണത്തിൽ നേരിടുന്ന വിവേചനവും സാമൂഹിക അസമത്വവും ഇല്ലാതാക്കാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കണണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി ) വള്ളിക്കുന്ന് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ആർജെഡി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വികലവും ജനവിരുദ്ധവുമായ നയങ്ങൾ കാരണം ജനവിശ്വാസം നഷ്ടപ്പെട്ടവരായി മിക്ക രാഷ്ട്രീയ പാർട്ടികളും മാറി. രാജ്യം വലിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ തീവ്ര മതാധിപത്യ ഭരണം കൊണ്ടുവന്ന് ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കുവാൻ ശ്രമിക്കുകയാണ് രാജ്യം ഭരിക്കുന്ന ഭരണകൂടം. അതിന് ഏക പോംവഴി സോഷ്യലിസ്റ്റുകൾ ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത മുദ്രാവാക്യങ്ങളിലേക്ക് മടങ്ങുക എന്നത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു . രാജ്യത്ത് വർഗീയതയോട് സന്ധി ചെയ്യാത്ത ഏക രാഷ്ട്രീയ പാർട്ടി. ആർ ജെ ഡി മാത്രമാണ്. ബിജെപി സർക്കാർ വികലമാക...
Other

പ്രണയ നൈരാശ്യം; മുന്നിയൂർ സ്വദേശിയായ യുവാവ് വിഷം കുടിച്ച് പോലിസ് സ്റ്റേഷനിൽ

തിരൂരങ്ങാടി : പ്രണയ നൈരാശ്യത്തെ തുടർന്ന് എലിവിഷം കഴിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ അഭയം തേടി. മുന്നിയൂർ സ്വദേശിയായ യുവാവാണ് എലിവിഷം കഴിച്ചത്. ബാർബർ തൊഴിലായായ യുവാവ് ഇതര മതസ്ഥയായ പെണ്കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. പിന്നീട് പെണ്കുട്ടി പിന്തിരിഞ്ഞതിൽ മനംനൊന്താണ് വിഷം കുടിച്ചത് എന്നറിയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവ് സ്റ്റേഷനിലെത്തി താൻ എലിവിഷം കഴിച്ചതായി അറിയിക്കുകയായിരുന്നു. ആദ്യം പോലീസ് അവഗണിച്ചെങ്കിലും തിരിച്ചു പോകുന്നതിനിടെ യുവാവ് സ്റ്റേഷൻ മുമ്പിൽ വെച്ച് ചർധിച്ചു. ഇതോടെ പോലീസ് ഇയാളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോകുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു....
Accident

ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കോട്ടക്കൽ : കോട്ടക്കലിൽ വെച്ച് ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. കൊളക്കാട് മാനുക്കുട്ടി പടി കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി കുറ്റിപ്പുറം കൊളക്കാട് ചേലക്കര കബീറിൻ്റെ മകൾ സിത്താര (19) ആണ് മരിച്ചത്. മലപ്പുറത്തെ നഴ്‌സിംഗ് കോളേജ് വിദ്യാർ ഥിനി ആയിരുന്നു. ഫെബ്രുവരി മൂന്നിന് വൈകുന്നേരം താഴേ കോട്ടയ്ക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുമ്പോൾ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ സിതാരയുടെ കാലിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലപ്പുറത്തെ സ്വകാര്യ നഴ്സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആയിരുന്നു. മാതാവ്: ഷറീന. സഹോദരൻ: മുഹമ്മദ് ഷമ്മാസ്. പോസ്റ്...
Kerala

സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്നലെ (17/02/204) തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത മദ്റസകള്‍ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ഇ-മദ്റസ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജനറല്‍ കലണ്ടര്‍ പ്രകാരമുള്ള മദ്റസകളിലെ പൊതുപരീക്ഷയാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്ക...
Other, university

സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍, എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പണം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

17-02-24-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍ തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ മരമുറിയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും പണം നല്‍കാന്‍ വീഴ്ച വരുത്തിയ അസി. എക്‌സി.എഞ്ചിനീയര്‍ കെ.ടി. സഹീര്‍ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുവാനും കരാര്‍ ഓവര്‍സിയര്‍ ആയ ടി. ആദര്‍ശിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിവിധ കോളേജുകളില്‍ നിന്നായി സ്‌പോര്‍ടസ്, സ്റ്റുഡന്റ്, എക്‌സാം എന്നീ അഫിലിയേഷനുകളുടെ ഭാഗമായി സര്‍വകലാശാലക്ക് പിരിഞ്ഞ് കിട്ടാനുള്ള തുക ഈടാക്കുന്നതിന് ഇടപെടല്‍ നടത്തുന്നതിനായി മൂന്ന് ഉപസമിതികളെ നിയോഗിച്ചു. 2016 മാര്‍ച്ച് നാലിലെ വിജ്ഞാപനപ്രകാരം പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലയിരുത്തുന്നതിനും നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് ഉദ്യോഗാര്‍...
university

കാലിക്കറ്റിലെ ഹെര്‍ബേറിയത്തിന് ദേശീയാംഗീകാരം ; ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഹെര്‍ബേറിയത്തിന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ അംഗീകാരം. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ 18-ാമതും സര്‍വകലാശാലകളിലെ ആദ്യത്തേതുമാണ് കാലിക്കറ്റിലേത്. ' CALI ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെര്‍ബേറിയം 1968-ലാണ് ആദ്യപഠനവകുപ്പുകളില്‍ ഒന്നായി ബോട്ടണിയില്‍ സ്ഥാപിച്ചത്. 1979-ല്‍ തന്നെ അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു. ഒരു ലക്ഷത്തിലധികം സസ്യ സ്‌പെസിമനുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ച എല്ലാ സസ്യങ്ങളുടെയും അസല്‍ മാതൃകകളും ഇതില്‍ ഉള്‍പ്പെടും. ദേശീയ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാന-ദേശീയ ജൈവ വൈവിധ്യ ബോര്‍ഡുകളില്‍ നിന്നുള്ള ധനസഹായത്തിനും മറ്റ് ഹെര്‍ബേറിയങ്ങളുമായുള്ള സഹകരണത്തിനും സാധ്യതയേറും. രണ്ട് പതിറ്റാണ്ടിലേറെയായി ഹെര്‍ബേറിയം ക്യൂറേറ്ററുടെ ചുമതലകൂടി വഹിച്ചു വരുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന്റെ വിരമിക്കലി...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം. --------------- അപേക്ഷ ക്ഷണിച്ചു സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18- 26. മഞ്ചേരിയിലാണ് പരിശീലനം. മലപ്പുറം, കണ്ണൂര്‍, വയന...
Local news

നാട്ടുകാരുടെ പിന്തുണയില്‍ ഷഫീഖ് നീന്തി കയറി ; സംസ്ഥാന പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി

തിരൂരങ്ങാടി : തൃശ്ശൂരില്‍ നടന്ന ഏഴാമത് കേരള സ്റ്റേറ്റ് പാരസിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നിനങ്ങളില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി പനക്കത്തായം സ്വദേശി തൊട്ടിയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഷെഫീഖ് ആണ് 400 മീറ്റര്‍, 50 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, എന്നീ മൂന്നിനങ്ങളിലും സ്വര്‍ണ മെഡല്‍ നേടി നാടിനഭിമാനമായി മാറിയത്. ഭിന്നശേഷികാരുടെ 7-മത്തെ കേരളാ സ്റ്റേറ്റ് പരാ സിമ്മിങ് ചാമ്പ്യന്‍ഷിപ്പ് തൃശൂരിലെ ജാന്‍സോ എഡ്യൂസ്പോര്‍ട്‌സില്‍ നടന്ന മത്സരത്തിലാണ് ഷഫീഖ് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയത്. 2022ല്‍ കേരളത്തിനായി ദേശിയ തലത്തില്‍ ഒരു പാരസിമ്മിംഗില്‍ വെങ്കലം മെഡലും ഷഫീഖ് നേടിയിട്ടുണ്ട്. കൂടാതെ പല ഇനത്തിലായി സംസ്ഥാന തലത്തില്‍ 23 ഓളം മെഡലുകളും ഷഫീഖ് വാരി കൂട്ടിയിട്ടുണ്ട്. അതേസമയം ഇത്രയധികം മെഡലുകള്‍ സ്വന്തമാക്കിയിട്ടും ഇത്തവണ സര്‍ക്കാറില്‍ നി...
Malappuram

മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും

മഞ്ചേരി : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 18) നാടിന് സമര്‍പ്പിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. 14 കോടി രൂപ ചെലവിലാണ് ഏഴു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്പെഷല്‍ കോടതി, അഡീഷനല്‍ ജ...
Local news, Other

വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചു

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.മണ്ഡലത്തിൽ ഹോമിയോ ഡിസ്പെൻസറി യില്ലാത്ത തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളിലാണ് പുതുതായി ഹോമിയോ ഡിസ്പെൻസറി അനുവദിച്ചത്. 2017 ൽ പെരുവള്ളൂർ,മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഡിസ്പെൻസറി അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പിൻ്റെ എതിർപ്പ് കാരണമായി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ആഗസ്റ്റ് മാസത്തിൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതിനെ തുടർന്നാണ് പുതിയ നീക്കവുമായി ആയുഷ് വിഭാഗം രംഗത്ത് വന്നത്. ഹോമിയോ ഡിസ്പെൻസറി അനുവദിക്കുന്ന മുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന തേഞ്ഞിപ്പലം, മൂന്നിയൂർ , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് ആയുഷ് വിഭാഗം പു...
Accident

റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു വിദ്യാര്‍ത്ഥി മരിച്ചു; അപകടം ഇന്ന് പൊതുപരീക്ഷ എഴുതാനുള്ള ഒരുക്കങ്ങള്‍ക്കിടെ

കൊണ്ടോട്ടി : റോഡ് മുറിച്ചുകടക്കവേ വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. കൊണ്ടോട്ടി - എടവണ്ണപ്പാറ റോഡില്‍ മുണ്ടക്കുളത്ത് വെച്ചാണ് അപകടം നടന്നത്. മുണ്ടക്കുളം സ്വദേശി മഞ്ഞിനിക്കാട് വീട്ടില്‍ ആമിനാബിയുടെ മകന്‍ മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവില്‍മില്‍ക്ക് കുടിക്കാനായി പുറത്ത് പോയി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും...
Malappuram

മുൻഗണനാ കാർഡിന്റെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനിൽ

മലപ്പുറം: ഗുരുതര രോഗമുള്ളവരുടെത് ഒഴികെയുള്ള മുൻഗണനാ റേഷൻ കാർഡിലേക്ക് മാറാനുള്ള അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ലെന്നും ഓൺലൈനായി സമർപ്പിക്കണമെന്നും സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മുൻഗണനാ റേഷൻ കാർഡിലേക്ക് മാറണമെന്ന അപേക്ഷ ഉദ്യോഗസ്ഥർ അംഗീകരിച്ചില്ലെന്ന പരാതിയിലാണ് നടപടി. പൂക്കോട്ടുപാടം സ്വദേശി എം.കെ. അസീനയാണ് പരാതിക്കാരി. മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മാർക്ക് കുറവായതു കൊണ്ടാണ് പരാതി പരിഹരിക്കാൻ കഴിയാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് 25 മാർക്കാണ് ലഭിച്ചത്. നിലവിലെ സർക്കാർ മാനദണ്ഡ പ്രകാരം 30 മാർക്കോ അതിൽ കൂടുതലോ ലഭിക്കണം. എന്നാൽ അപക്ഷ ഓൺലൈനായി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു....
Sports

ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി തിരൂരങ്ങാടിക്കാരായ ദമ്പതികൾ

തിരൂരങ്ങാടി: ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണം നേടി തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ നാടിന് അഭിമാനമായി. തിരൂരങ്ങാടി താഴെ ചിന സ്വദേശികളായ എം.പി. ഫൗഷാൻ, കെ.പി.ഷംസിയ എന്നിവരാണ് സ്വർണ മെഡൽ നേടിയ ജോഡികൾ. 4 ×100 മീറ്റർ റിലെയിലാണ് ഫൗഷൻ സ്വർണം നേടിയത്. 110 മീറ്റർ ഹാർഡിൽസിൽ ഷംസിയയും സ്വർണം നേടി. നേരത്തെ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ വെള്ളി മെഡലുകളും ഷംസിയ നേടിയിരുന്നു. എ ആർ നഗർ പഞ്ചായത്ത് കേരള വാട്ടർ അതോറിറ്റിയിൽ ജലജീവൻ മിഷൻ പദ്ധതി കരാറെടുത്ത പി കെ കെ കമ്പനിയുടെ പ്രോജക്ട് മാനേജർ ആണ് ഫൗഷാൻ. രാമനാട്ടുകര സ്റ്റേറ്റ് ബാങ്കിൽ ഇൻഷുറൻസ് അഡ്വൈസർ ആയ ഷംസിയ തിരൂരങ്ങാടി ഗവൺമെന്റ് എൽപി സ്കൂൾ എംടിഎ പ്രസിഡണ്ട് കൂടിയാണ്....
Other, university

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദേശീയ ലൈബ്രറി ശിൽപ്പശാല കാലിക്കറ്റ് സ൪വകലാശാലാ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശിൽപ്പശാല സമാപിച്ചു. ലൈബ്രറി സാങ്കേതികത എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു. എ. മോഹനൻ, എൻ.പി. ജംഷീർ, പി. ശ്രീലത, എം. പ്രശാന്ത്, സി. മനു, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ലൈബ്രറി സോഫ്റ്റ്‌വെയറുകളായ കോഹ, ഡി സെപെയ്സ്, എ ഐ സാങ്കേതികത, റഫറൻസ് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നൽകി. പി.ആര്‍ 228/2024 ഗസ്റ്റ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാ...
Other, university

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാര്‍ഥി സമൂഹത്തിന് കെല്‍പ്പുണ്ടാകണം ; മന്ത്രി ഡോ. ആര്‍. ബിന്ദു

കേരളീയ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളേജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സ്‌കില്‍ കോഴ്‌സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. ന...
Malappuram, Other

ശസ്ത്രക്രിയയിലെ പിഴവ്: യുവതിക്ക് വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും ; ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ നിയമനടപടിക്ക് ശുപാര്‍ശ

ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ എടക്കര സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി. ഒരു വര്‍ഷം മുന്‍പാണ് എടക്കര സ്വദേശിനിയായ യുവതി മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി വനിതാ കമ്മിഷനെ സമീപിച്ചത്. ഓപ്പറേഷനിലെ പിഴവ് പരിഹരിക്കാന്‍ രണ്ടാമതും മൂന്നാമതും ശസ്ത്രക്രിയ നടത്തിയെന്നും യുവതി ആരോപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ ഈ പരാതി പരിഗണിച്ചു. പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കുമെതിരെ നിയമനടപടിക്ക് ...
Crime, Kerala, Other

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു....
Malappuram, Other

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തിയതിയും സമയവും പ്രഖ്യാപിച്ചു

തിരുവനന്തപുരം : എസ്എസ്എല്‍സി മോഡല്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. എസ്എസ്എല്‍സിയുടെ പൊതുപരീക്ഷ മാര്‍ച്ച് മാസം 4ന് ആരംഭിച്ച് മാര്‍ച്ച് മാസം 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്....
Local news, Malappuram, Other

ഉപതെരഞ്ഞെടുപ്പ്: കോട്ടക്കല്‍ നഗരസഭയില്‍ അവധി പ്രഖ്യാപിച്ചു

കോട്ടക്കല്‍ നഗരസഭയിലെ രണ്ടാം വാര്‍ഡ് (ചുണ്ട), 14ാം വാര്‍ഡ് (ഈസ്റ്റ് വില്ലൂര്‍), മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് (കാച്ചിനിക്കാട് കിഴക്ക്) എന്നീ തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപതെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 22ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേദിവസമായ ഫെബ്രുവരി 21നും അവധിയായിരിക്കും.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിത...
Local news, Other

എസ്.കെ.എസ്.എസ്.എഫ് മേഖല അനുഗ്രഹ സഞ്ചാരം നടത്തി

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല കമ്മിറ്റി 'പ്രകാശം തേടി മഹാന്മാരുടെ ചാരത്തേക്ക്' സമസ്തയുടെ മഹാത്മാക്കളുടെ മഖ്‌ബറകളിലേക്ക് അനുഗ്രഹ സഞ്ചാരം നടത്തി. മമ്പുറം മഖാം സിയാറത്തോടെ ആരംഭിച്ച യാത്ര എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി യാത്ര അമീറും മേഖല പ്രസിഡന്റുമായ ബദറുദ്ധീൻ ചുഴലിക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.വിവിധ മഖ്‌ബറ സിയാറത്തുകൾക്ക് ശേഷം കോഴിക്കോട് വരക്കൽ മഖാമിൽ സമാപിച്ചു. ജില്ല സെക്രട്ടറി സയ്യിദ് ശിയാസ് ജിഫ്രി തങ്ങൾ, മേഖല സെക്രട്ടറി ശബീർ അശ്അരി, ട്രഷറർ കോയമോൻ ആനങ്ങാടി, സമീർ ലോഗോസ്, റാജിബ് ഫൈസി, സൈതലവി ഫൈസി, ശമീം ദാരിമി, സവാദ് ദാരിമി, കെ.പി അഷ്റഫ് ബാബു, ജുനൈസ് കൊടക്കാട്, അനസ് ഉള്ളണം എന്നിവർ യാത്രക്ക് നേതൃത്വം നൽകി. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു...
Local news

എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര ; വേങ്ങര മണ്ഡലം പ്രചരണജാഥ തുടങ്ങി

വേങ്ങര : ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക,കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജനാധിപത്യ ചിന്തയെ വീണ്ടെടുക്കുന്നതിന് വേണ്ടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റയാത്രക്ക് 20ന് മലപ്പുറത്ത് നല്‍കുന്ന സ്വീകരണത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാഹന പ്രചരണജാഥ തുടങ്ങി. ജില്ലാ കമ്മിറ്റിയംഗം എം പി മുസ്തഫ മാസ്റ്റര്‍ ജാഥാ ക്യാപ്റ്റന്‍ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എം ഖമറുദ്ദീന്‍, സി പി അസീസ് ഹാജി, എ മന്‍സൂര്‍, സി വി യൂസുഫ് അലി ...
Local news

തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം തുടങ്ങി, അമ്പലപ്പടി ഗവ സ്കൂളിൽ വെച്ച് രണ്ടാം ഘട്ടത്തിൽ ഘട്ടത്തിൽ 33മുതൽ 39 വരെയും 1 മുതൽ 7വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ വികസന ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, സോന രതീഷ്, വെറ്റിനറി ഡോക്ടർ തസ്ലീന, സമീന മൂഴിക്കൽ, മുസ്ഥഫ പാലാത്ത്, പി.കെ അസീസ്, സി റസാഖ് ഹാജി, വിവി ആയിശുമ്മു, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, സാജിദ അത്തക്ക കത്ത്, ഷാഹിന തിരുനിലത്ത്, ഉഷ തയ്യിൽ,, സുമേഷ് നതൃത്വം നൽകി, മൂന്നാം ഘട്ട വിതരണം അടുത്ത ദിവസം നടക്കും,...
error: Content is protected !!