Sunday, July 5

Author: tirurangaditoday

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു
Kerala, Other

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറുവയസുകാരന് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥി ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്. ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി....
Local news

ഭവന നിര്‍മാണത്തിനും, ആരോഗ്യ മേഖലക്കും മുന്‍ഗണന നല്‍കി വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ്

വേങ്ങര : ഭവന നിര്‍മാണത്തിനും, ആരോഗ്യം, മാലിന്യ സംസ്‌കരണ മേഖലകള്‍ക്ക് മുന്‍ തൂക്കം നല്‍കി 37,86,28,044 രൂപ വരവും 37,82,63,965 രൂപ ചെലവും 3,64,679 മിച്ഛവും പ്രതീക്ഷിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ചു. സേവന മേഖലക്ക് 9,35,99100 (9.36 കോടി), മൂലധന മേഖല ക്ക് 3,15,00000 (3.15 കോടി), പശ്ചാത്തല മേഖല 1,96,30,000 ഉത്പാദന മേഖലക്ക് 1,83,59,865 (1.83കോടി) എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മാണത്തിന് 5 കോടി, ശുചിത്വം മാലിന്യ സംസ്‌കരണം 60 ലക്ഷം, പാലിയേറ്റീവ് 20 ലക്ഷം, ആയുര്‍വേദ ഡിസ്‌പെന്‍സറി മരുന്ന് വാങ്ങല്‍ 40 ലക്ഷം, പരപ്പില്‍ പാറ ഐ.പി.പി സെന്ററിന് 20 ലക്ഷം, ഭിന്നശേഷി ക്ഷേമം 40 ലക്ഷം, ഉപകരണ വിതരണം 5 ല ക്ഷം, ബഡ്സ് സ്‌കൂള്‍ 3 ലക്ഷം, റോഡ് വികസനം അംഗന്‍വാടി നവീകരണം 3.02 കോടി, കൃഷി 1.09 കോടി, വനിതാ പുഷ്പകൃഷി 1.3 ലക്ഷം, കിടാരി വളര്‍ത്തല്‍ 4.6 ലക്...
Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കുട്ടിയെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂര്‍ പൊലീസ് കേസെടുത്തു....
Local news, Other

അമ്മാഞ്ചേരിക്കാവ് ഉത്സവം ; വേങ്ങരയിൽ ഗതാഗത നിയന്ത്രണം

വേങ്ങര : നാളെ (16.02.2024) വേങ്ങര അമ്മാഞ്ചേരിക്കാവ് ഉത്സവം പ്രമാണിച്ചു വേങ്ങരയിൽ ഗതാഗതം ഏർപ്പെടുത്തുന്നതായി വേങ്ങര പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചക്ക് 2 മണി മുതൽ കൂരിയാട് നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണിപ്പിലാക്കൽ നിന്ന് തിരിഞ്ഞ് പാണ്ടികശാല-വലിയോറ - ചേനക്കൽ - ബ്ലോക്ക് റോഡ് റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തുനിന്നും കൂരിയാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ബ്ലോക്ക് റോഡിലൂടെ - വലിയോറ - പാണ്ടികശാല - മണ്ണിപ്പിലാക്കൽ റൂട്ടിലൂടെയും, മലപ്പുറം ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ വേങ്ങര-പറപ്പൂർ-കോട്ടക്കൽ റൂട്ടിലൂടെയും കൂരിയാട് ഭാഗത്തു നിന്നും വരുന്ന ചരക്കു വാഹനങ്ങൾ കുന്നുംപുറം - അച്ചനമ്പലം - ചേറൂർ റൂട്ടിലും സഞ്ചരിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗണിത ശാസ്ത്ര പഠന വകുപ്പിൽ ദ്വിദിന സെമിനാർ  കാലിക്കറ്റ് സർവകലാശാല ഗണിത ശാസ്ത്ര പഠന വകുപ്പിൽ ദേശീയ ഗണിത ദിനോഘോഷം 2023 സമാധാനത്തിന്റെ ഭാഗമായി “ദേശീയ ഗണിത ദിനവും രാമാനുജനും” എന്ന വിഷയത്തിൽ ദ്വിദിന സെമിനാർ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘടനം നിർവഹിച്ചു. വകുപ്പ് മേധാവി ഡോ. പ്രീതി കുറ്റിപുലാക്കൽ, ഡോ. വി.എൽ. ലിജീഷ്, ഡോ. എസ്.ഡി. കൃഷ്ണറാണി, ഡോ. ടി. മുബീന എന്നിവർ സംസാരിച്ചു. കുസാറ്റിലെ പ്രൊഫ. അമ്പാട്ട് വിജയകുമാർ, ഡോ. പി. സിനി, ഡോ. ടി. പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു. വെള്ളിയാഴ്ച ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. പരമേശ്വരൻ ശങ്കരൻ, ഡോ. ടി. മുബീന എന്നിവർ ക്ലാസുകൾ നയിക്കും. പി.ആര്‍ 220/2024 ഫിസിക്സ്‌ പഠന വകുപ്പിൽ ദേശീയ ശില്പശാല കാലിക്കറ്റ് സർവകലാശാല ഫിസിക്സ്‌ പഠന വിഭാഗം 'ജയന്റ് - 4 ഫോർ അപ്പ്ളൈഡ് ന്യൂക്ലിയാർ ഫിസിക്സ്‌' എന്ന വിഷയത്തിൽ ത്രിദിന ശില്പശ...
Other, university

ഡോ. എ.കെ. പ്രദീപിന് ആദരമേകി അന്താരാഷ്ട്ര സസ്യശാസ്ത്ര സെമിനാര്‍

ബോട്ടണി പഠനവിഭാഗം പഠനവകുപ്പില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന് ആദരമേകാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. അന്താരാഷ്ട്ര പ്രമുഖരായ സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.   1995-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹെര്‍ബേറിയം ക്യൂറേറ്ററായി എത്തിയ ഡോ. എ.കെ. പ്രദീപ് നിലവില്‍ അസി. പ്രൊഫസറാണ്. ഒപ്പം സര്‍വകലാശാലാ പാര്‍ക്കിന്റെയും ലാന്‍ഡ്‌സ്‌കേപ്പിങ്ങിന്റെയും ചുമതലകള്‍ കൂടി വഹിക്കുന്നു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ഡോ. സന്തോഷ് നമ്പി, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ആന്‍ജിയോസ്‌പേം ടാക്‌സോണമി വൈസ് പ്രസിഡന്റ് പ്രൊഫ. എം. സഞ്ചപ്പ, ഡോ. സി. പ്രമോദ്, ഡോ. ...
Kerala, Other

രജിസ്‌ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്

'കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം' എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി വില്‍പനയ്ക്കായി പരസ്യപ്പെടുത്തിയ 'മാര്‍ക്കര്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്' എന്ന പ്രൊമോട്ടറുടെ 'ഗ്രീന്‍ സിറ്റി' എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ കാരണം കാണിക്കല്‍ നോട്ടീസ്. തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് പ്രൊമോട്ടര്‍ പദ്ധതി പരസ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്)നിയമം 59(1)ാം വകുപ്പു പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടര്‍ക്ക് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടര്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച തുടരന്വേഷണങ്ങള്‍ നടന്നു വരികയാണ്. ക...
Local news, Other

ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച ചാലില്‍ തൊടി റോഡ് നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്റര്‍ലോക്ക് ചെയ്തു നവീകരിച്ച വാര്‍ഡ് 9 ലെ ചാലില്‍ തൊടി റോഡ് നാടിന് നവീകരിച്ചു. റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനും ഡിവിഷന്‍ കൗണ്‍സിലറുമായ സി.പി. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ അബ്ദുല്‍ അസീസ്, അരിമ്പ്ര മുഹമ്മദലി, എം.എന്‍ ബാവ, എം.എന്‍ ഹുസൈന്‍, അബ്ദുല്‍ റഷീദ് .ഇ, എന്‍.കെ.ഇബ്രാഹീം കുട്ടി, ബാവ പലേക്കോടന്‍, അഫ്‌സ ഓഫ് ബാബു, സി എച്ച്. അബൂബക്കര്‍ സിദ്ധീഖ്, കോയ നടക്കല്‍, സഹീദ്, അന്‍വര്‍ നിയാസ്, വി.കെ സലീം, റഫീഖ്, മുനീര്‍, എന്‍.കെ കുഞ്ഞി മുഹമ്മദ്, എന്‍.കെ മൊഹിയദ്ദീന്‍, എം.എന്‍ നസീര്‍ , ഷംസീര്‍ സി.പി, സിദ്ധീഖ് എം എന്നിവരും കുട്ടികളും സ്ത്രീകളും പങ്കെടുത്തു....
Local news, Other

വലിയോറയില്‍ തെരുവുനായകളുടെ വിളയാട്ടം ; നിരവധി പേര്‍ക്ക് കടിയേറ്റു

വേങ്ങര : വലിയോറയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ അക്രമത്തില്‍ നിരവധി പേര്‍ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടി. ചൊവ്വാഴ്ചയും ഇന്നലെയുമായാണ് നായ അക്രമാസക്തമായത്. പാണ്ടികശാല, മണ്ണില്‍ പിലാക്കല്‍, കൂരിയാട് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പാണ്ടികശാല എരട്ടന്‍ ലേഖ, മണ്ണില്‍ പിലാക്കലില്‍ പലചരക്ക് കട ജീവനക്കാരന്‍ കുണ്ടുപുഴക്കല്‍ സുബൈര്‍(45), എറിയാടന്‍ കുഞിബിരിയം (65), കുഴിമണ്ണില്‍ ബിയ്യാത്തുട്ടി (70) തുടങ്ങിയവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ കൂടാതെ മറ്റ് അഞ്ച് പേര്‍ക്കും കടിയേറ്റിട്ടുണ്ട്. ഇന്ന് നായയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു....
Local news, Other

ജഴ്‌സി പ്രകാശനം ചെയ്തു

പാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്‌സി പ്രകാശനം ചെയ്തു. പാസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ പോലീസ് ഫുട്‌ബോള്‍ താരവും ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.ടി വിനോദ് ടീം മാനേജര്‍ അമാനുള്ളക്ക് കൈമാറി നിര്‍വ്വഹിച്ചു. സെക്രട്ടറി ഷിബു. ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് വിപി . കുഞ്ഞു അദ്ധ്യക്ഷത വഹിച്ചു. ഉമ്മര്‍ പണ്ടാരീസ് , വി.പി മൂസ, ഷെഫീഖ് .എം ,എന്നിവര്‍ സംബന്ധിച്ചു....
Kerala, National, Other

നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ബന്ദിന്റെ പേരില്‍ വെള്ളിയാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി....
Kerala

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് കറിവച്ചു കൊണ്ടിരിക്കെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് ചീനച്ചട്ടിയില്‍ കറിവച്ചുകൊണ്ടിരിക്കവേ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊട്ടാരക്കര-വാളകം- അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചല്‍ വനപാലകര്‍ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡോക്ടര്‍ ബാജിയുടെ വീട്ടില്‍ വനപാലകര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി....
Crime, Kerala

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
Other

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍; 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍  നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസില്‍ 46, ഏഴാം ക്ലാസില്‍ 20, പത്താം ക്ലാസില്‍  207, പ്ലസ്ടു ക്ലാസില്‍ 63 സെന്ററുകള്‍ ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് 159 ഡിവിഷന്‍ സെന്ററുകള്‍ ഒരുക്കുകയും 10,474 സൂപ്രവൈസര്‍മാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും ...
Kerala

സ്‌കൂളിലേക്ക് പോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

കോഴിക്കോട് : സ്‌കൂളിലേക്ക് പോയ 14കാരിക്ക് വീട്ടിനടുത്ത് റോഡില്‍ വച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. കോഴിക്കോട് ഉള്ള്യേരിയില്‍ അണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി....
Malappuram

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്

നാലാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം, സ്ത്രീകൾക്ക് ജില്ലാ ആസ്ഥാനത്തേക്ക് സൗജന്യ ബസ് സർവീസ് മലപ്പുറം :.വിവിധ മേഖലകളിലെ മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ബാപ്പു കുരിക്കള്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ബജറ്റ് അവതരിപ്പിച്ചു. 206,35,62,528 രൂപ ആകെ വരവും 202,56,00,000 രൂപ ചെലവും 3,79,62,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, കിടപ്പു രോഗികള്‍, കാന്‍സര്‍, കിഡ്നി, കരള്‍ രോഗികള്‍, കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, തൊഴില്‍ സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങ...
Malappuram

ആറുവരിപ്പാത: കൊളപ്പുറം, ചേളാരി, പുത്തനത്താണി ജംക്ഷനുകൾ വികസിപ്പിക്കാൻ പദ്ധതി

തിരൂരങ്ങാടി : ദേശീയപാത ആറുവരിപ്പാതയുടെ ഭാഗമായി ജില്ലയിൽ 3 ജംക്‌ഷനുകൾ വികസിപ്പിക്കുന്നു. കൊളപ്പുറം, ചേളാരി, പുത്തനത്താണി, ജംക്‌ഷനുകളാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. ജനപ്രതിനിധികളുടെ ആവശ്യപ്രകാരമാണ് പദ്ധതി തയാറാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭിച്ചു കഴിഞ്ഞാലുടൻ സ്ഥലമേറ്റെടുപ്പ് നടക്കും. ഏതാണ്ട് 0.5 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ആറുവരിപ്പാത കടന്നു പോകുന്നതിന്റെ ഭാഗമായി വലിയ യാത്രാദുരിതം നേരിടാനിടയുള്ള ജംക്‌ഷനുകളിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. കൊളപ്പുറം പരപ്പനങ്ങാടി - അരീക്കോട് സംസ്ഥാന പാതയുടെ ഭാഗമായുള്ളതാണ് ജംക്ഷൻ . കരിപ്പൂർ എയർ പോർട്ടിലേക്കുള്ള റോഡ് കൂടിയാണിത്. ഇവിടെ നിർമിച്ച സർവീസ് റോഡ് സൗകര്യപ്ര...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പൊസിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു  ബി.കോം. / ബി.ബി.എ. / ബി.എച്ച്.എ. / ബി.ടി.എച്ച്.എം. (CBCSS-UG) / ബി.കോം. ഹോണേഴ്‌സ് / ബി.കോം. പ്രൊഫഷണൽ (CUCBCSS-UG) 2019 പ്രവേശനം - AT സീരീസ്, 2020 പ്രവേശനം - AU സീരീസ് എന്നീ പ്രോഗ്രാമുകളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അർഹരായ വിദ്യാർത്ഥികൾ നിശ്ചിത ഫീസടച്ച രസീത് സഹിതം ബി.കോം. വിഭാഗത്തിൽ അപേക്ഷിക്കേണ്ടതാണ്. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ് സഹിതം അപേക്ഷിക്കേണ്ടതാണ്.  പി.ആര്‍ 202/2024 പരീക്ഷാ അപേക്ഷ  അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.എച്ച്.എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വ...
Malappuram, Other

ജില്ലയിൽ മുണ്ടിവീക്കം കേസുകളിൽ വർധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്....
Malappuram

ജില്ലയിൽ താപനില കൂടുന്നു; ജാഗ്രതാ പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. -സൂര്യാഘാതം അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ഇ...
Malappuram

ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നു ; അപേക്ഷ ക്ഷണിച്ചു

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ആവശ്യമായി വരുന്ന ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാം തരം പൂർത്തിയാക്കിയവരും 45 വയസ്സിനു താഴെ പ്രായമുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, നീന്തൽ എന്നിവ അിറയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 29ന് വൈകീട്ട് നാലിനുള്ളിൽ ഫിഷ് സീഡ് ഫാം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിശദ വിവരത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ 0494 2961018 എന്ന നമ്പറിൽ ബന്ധപ്പെടാം....
Information

ആധാറിലെ വിശദ വിവരങ്ങള്‍ അറിയാന്‍ ഇനി എളുപ്പം ; ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് എടുക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ ആധാര്‍കാര്‍ഡ് ആവശ്യമാണ്. ആധാറിലെ വിശദവിവരങ്ങള്‍ അറിയാന്‍ ആധാര്‍ കാര്‍ഡിന്റെ വലതുവശത്തുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാന്‍ സാധിക്കും. എം ആധാര്‍ ആപ്പ് വഴി ക്യുആര്‍ സ്‌കാന്‍ ഉപയോഗിച്ച് ആധാര്‍ എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ആദ്യം എം ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ശേഷം ക്യുആര്‍ കോഡ് സ്‌കാനര്‍ എടുക്കുക, ആധാര്‍ കാര്‍ഡിന്റെ എല്ലാ പകര്‍പ്പുകളിലും ഒരു ക്യുആര്‍ കോഡ് ഉണ്ടാകും.ഇപ്പോള്‍, ആധാറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് , ഗൂഗിള്‍ പ്ലേ സ്റ്റോര്‍, എന്നിവയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കായി യുഐഡിഎഐയുടെ എംആധാര്‍ ആപ്പ് അല്ലെങ്കില്‍ യുഐഡിഎഐ അംഗീകരിച്ച ക്യുആര്‍ കോ...
Kerala

സമസ്ത സമ്മേളനത്തെ ഇകഴ്ത്തി പറഞ്ഞവർ പാലസ് ഗ്രൗണ്ട് അളന്ന് എത്ര പേര് പങ്കെടുത്തു എന്ന് തിട്ടപ്പെടുത്താൻ തയ്യാറുണ്ടോ: എം.ടി അബ്ദുല്ല മുസ്‌ലിയാർ

ബംഗളൂർ: ജനുവരി 28ന് ബാംഗ്ലൂരിൽ നടന്ന സമസ്ത നൂറാം വാർഷികം ഉദ്ഘാടന മഹാ സമ്മേളനം സമസ്തയുടെ ജനകീയ അടിത്തറ കൂടുതൽ ഭദ്രമാക്കിയതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് രൂപീകരിച്ച സ്വാഗത സംഘത്തിന്റെ അവസാന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പോലെ കർണ്ണാടകയിലും സമസ്ത അജയ്യമാണെന്ന് സമ്മേളനം തെളിയിച്ചു.നൂറാം വാർഷികത്തിന്റെ ഭാഗമായി സമസ്തയുടെ പ്രവർത്തനങ്ങൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ജനങ്ങൾ സമസ്തയുടെ പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന് ഈ സമ്മേളനം തെളിയിച്ചു. സമ്മേളന വിജയത്തെ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് ജനം അവജ്ഞ യോടെ  തള്ളിക്കളയും. പാലസ് ഗ്രൗണ്ടിന്റെ ച...
Local news

വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ചു ; മദ്ധ്യവയസ്‌കന്‍ പിടിയില്‍

പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് അധികാരി കോട്ടയില്‍ താമസിക്കുന്ന കെ.വി പ്രഭാത് (52) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രതി സാധനങ്ങള്‍ വാങ്ങാന്‍ എത്തുകയും തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിനകത്ത് കയറിയ പ്രതി സാധനങ്ങള്‍ എടുത്തു കൊടുക്കുവാന്‍ നിന്ന ജീവനക്കാരിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി എസ് ഐ അരുണ്‍ എ എസ് ഐ റീന സിപിഒ മുജീബ് റഹ്‌മാന്‍ സിപിഒ പ്രബീഷ് എന്നിവരാണ് പ്രതിയെ പിടികൂ...
Malappuram

അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപിക ആബിദ ( 35 ) ആണ് കൊളത്തൂർ നീറ്റാണിമ്മലിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആബിദയെ കണ്ടെത്തിയത്....
Local news, Other

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ; പ്രസിഡന്റ് എന്‍എം സുഹറാബി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ജനജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ട എന്ന തീരുമാമെടുത്തെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 5504 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.അതില്‍ 98 പേര്‍ വെള്ളം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടതിനാല്‍ കണക്ഷന്‍ ഒഴിവാക്കി. 5406കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കി വരുന്നുണ്ട്. പുതിയ കണക്ഷന്‍ ആവശ്യപ്പെട്ട് 152 അപേക്ഷ ജലനിധി ഓഫിസില്‍ ലഭ്യമായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടാതെ 2500 പുതിയ കണക്ഷന്‍ നല്‍കുവാന്‍ ജലജീവന്‍ നടപടികളുമായി മുന്നോട്ട് പോയത്. മൂ...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം പ്രസിദ്ധീകരിച്ചു അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എം.പി ലാഡ്‌സ്, എം.എല്‍.എ എസ്.ഡി.എഫ്, 2023-24 വാര്‍ഷിക പദ്ധതി എന്നിവയില്‍ നടപ്പാക്കുന്ന നാല് പ്രവൃത്തികള്‍ ഏറ്റെത്ത് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ പരസ്യം/ റീ ടെന്‍ഡര്‍ പരസ്യം എന്നിവ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍: 04832850047 -------------------- മരം ലേലം മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിനോട് ചേർന്ന് കോരങ്ങോട് പള്ളിയാളി ശ്മശാനത്തിന് സമീപം റവന്യു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ചീനിമരം/മഴമരം ഫെബ്രുവരി 23ന് രാവിലെ 10.30ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു. ഫോൺ: 04832766121. -------------- പൊതു തെളിവെടുപ്പ് നാളെ ഏറനാട് താലൂക്കിലെ പെരകമണ്ണ വില്ലേജില്‍പെട്ട 217/2 റീ സര്‍വേ നമ്പറിലും, എടവണ്ണ വില്...
university

ഓർമകളിൽ പി ഷെഹൻ : എൻഡോവ്മെന്റ് വിതരണം ചെയ്തു

തേഞ്ഞിപ്പലം : കലിക്കറ്റ്‌ സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കെ മരണമടഞ്ഞ പി ഷെഹന്റെ സ്മരണയ്ക്കായി രൂപീകരിച്ച പി ഷെഹൻ സ്റ്റഡി സർക്കിളിന്റെ നേതൃത്വത്തിൽ എൻഡോവ്മെന്റ് വിതരണം നടന്നു. ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ.എം കെ ജയരാജ്‌ ഉദ്ഘടാനം ചെയ്തു. പി ഷഹൻ സ്റ്റഡി സർക്കിൾ ചെയർമാൻ എ വി ലിനീഷ് അധ്യക്ഷനായി. ഷെഹന്റെ ബാപ്പയും എഴുത്തുകാരനുമായ അബ്‌ദുള്ളകുട്ടി എടവണ്ണ എഴുതിയ "ഓരോ പറവയും ഓരോ രഹസ്യമാകുന്നു" എന്ന പുസ്തകം നോവലിസ്റ്റ് അജയ് പി മങ്ങാട്ടിന് നൽകി വൈസ് ചാൻസലർ പ്രകാശനം ചെയ്തു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം കെ അനുശ്രീ, കലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ വി എസ് നിഖിൽ, സി എച്ച് അമൽ, ഇൻ്റഗ്രേറ്റഡ് പിജി ഡയറക്ടർ ഡോ.ബിജു മാത്യു, ഡിഎസ് യു ചെയർമാൻ ജ്യോബിഷ്, ഷെഹൻ സ്റ്റഡി സർക്കിൾ കൺവീനർ മുഹമ്മദ് സാദിഖ്, കെ ഹരിമോൻ, ഐശ്വര്യ എന്നിവർ സംസാരിച്ചു. ...
Kerala, Malappuram

സംസ്ഥാനത്ത് നാളെ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച) മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് നടക്കും. ഹരിതകര്‍മ്മ സേനയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള, വ്യാപാര ലൈസന്‍സിന്റെ പേരില്‍ നടത്തിവരുന്ന അന്യായമായ ഫൈന്‍ ഈടാക്കല്‍, ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനുള്ളവരെ നിര്‍ബന്ധിച്ച് ലൈസന്‍സ് അടിച്ചേല്‍പ്പിക്കല്‍, ലീഗല്‍ മെട്രോളജിയുടെ അനാവശ്യമായ കടന്ന് കയറ്റവും ഭീമമായ പിഴ ചുമത്തലും, അന്യായമായ വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധനവ്, അനധികൃത വഴിയോര വാണിഭം, ഓണ്‍ലൈന്‍ വ്യാപാരത്തിന് സര്‍ക്കാരുകള്‍ നല്‍കി വരുന്ന പിന്തുണയും സഹായവും, ജി.എസ്.റ്റിയുടെ പേരില്‍ നടത്തിവരുന്ന കാടന്‍ നിയമങ്ങള്‍, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, സംസ്ഥാനത്ത് വാടക നിയന്ത്രണ നിയമനിര്‍മാണം ...
university

ആശയങ്ങളെ സംരംഭങ്ങളാക്കണം : ഡോ. എം.കെ. ജയരാജ്

നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുക്കിയ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രിപ്രൂണര്‍ഷിപ് (സി.ഐ.ഇ.), ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍-ഐ.ഇ.ടി. (ടി.ബി.ഐ.-ഐ.ഇ.ടി.) എന്നിവ സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതിയുടെ (ഐ.ക്യു.എ.സി.) സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ഇ., ടി.ബി.ഐ.-ഐ.ഇ.ടി. എന്നിവയില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടണം. നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്ത് നവീന സംരഭങ്ങളാക്കി മാറ്റണം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും വി.സി. പറഞ്ഞു. ഹൈദരാബാദ് സര്‍വകലാശാലയിലെ ആസ്പയര്‍ ബയോ നെസ്റ്റ് ഡയറക്ടര്‍ പ്രൊഫ. രാജഗോപാല്‍ സുബ്രഹ്‌മണ്യം മുഖ്യപ്രഭാഷണം നടത്തി. ഐ.ക്യു.എ.സി. ഡയറക്...
error: Content is protected !!