Sunday, July 5

Author: tirurangaditoday

അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
Other

അസിസ്റ്റന്റ് പ്രൊഫസർ നിയമനം, പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരേ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ആറ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.  പി.ആര്‍ 194/2024 രസതന്ത്ര പഠന വകുപ്പിൽ ദേശീയ സെമിനാർ  കാലിക്കറ്റ് സർവകലാശാലയിൽ രസതന്ത്രവിഭാഗം 13, 14, 15 തീയതികളിലായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. FCS - 2024 (ഫ്രോന്റിയർസ് ഇൻ കെമിക്കൽ സയൻസസ്-2024) ൽ  രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി അനേകം ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. സർവകലാശാലയിലെ ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി 14-ന് രാവിലെ 9.30 ന് വൈസ് ചാൻസലർ ഡോ. എം. കെ ജയരാജ്‌ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്  എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER),  കൌൺസി...
Local news, Malappuram

എടവണ്ണപ്പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വാഴക്കാട്: എടവണ്ണപ്പാറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണപ്പാറ ജംക്ഷനില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി റോഡില്‍ നിന്നു വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട് റൂട്ടില്‍ നിന്നു വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ഥി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ചാത്തമംഗലം എൻ ഐ ടി യിലെ രണ്ടാം വർഷ ഇലക്ട്രി ക്കൽ എൻജിനീയറിങ് വിദ്യാർഥിയും വയനാട് നെന്മേനി പുത്തൻകുന്ന് തൊണ്ടുവെട്ടി കോളനിയിൽ സുകുമാരന്റെ മകനുമായ ടി എസ് കിരൺ (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊല്ലം പൂന്താലതാഴം സ്വദേശി ടി വി ഹരികൃഷ്ണനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾ മൂന്നു ബൈക്കുകളിലായി കൊണ്ടോട്ടി എയര്‍പോര്‍ട്ടില്‍ പോയി തിരിച്ച വിദ്യാര്‍ഥി സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു....
Local news, Other

82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡ് നാടിന് സമർപ്പിച്ചു

താനൂർ നഗരസഭയിൽ ഹാർബർ എഞ്ചിനിയറിംഗിന്റെ 82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. റോഡിനായി സ്ഥലം വിട്ടുനൽകിയ എൻ ബാവ, ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ കൗൺസിലർമാരായ റൂബി ഫൗസി, രുഗ്മാണി സുന്ദരൻ, ആരിഫ സലിം, ഇ കുമാരി. സുചിത്ര , ഫ്രൊഫസർ വി.പി. ബാബു, എ.പി. സുബ്രമണ്യൻ, മേപ്പുറത്ത് ഹംസു, കെ.വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വോയ്സ് ഓഫ് മലബാർ ഒരുക്കിയ നൃത്ത സംഗീത നിശയും കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു....
Kerala, Other

തൃപ്പൂണിത്തുറയില്‍ വന്‍ പടക്ക സ്‌ഫോടനം ; ഒരാള്‍ മരിച്ചു, പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, അരക്കിലോമീറ്റര്‍ ചുറ്റുപാടുളള വീടുകളെല്ലാം തകര്‍ന്ന നിലയില്‍

കൊച്ചി : തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ അറിയിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം...
Local news

ട്രെന്റ് ഇ സോണ്‍ കിഡ്സ് ഫെസ്റ്റ്: സീഡ്സ് ചേറൂരിന് ഓവറോള്‍ കിരീടം

വേങ്ങര: ട്രെന്റ് പ്രിസ്‌കൂള്‍ ഇ സോണ്‍ കിഡ്സ് ഫെസ്റ്റില്‍ സീഡ്സ് പ്രി സ്‌കൂള്‍ ചേറൂരിന് ഓവറോള്‍ കിരീടം. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് സീഡ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മേഖലയിലെ 9 സ്ഥാപനങ്ങള്‍ കിഡ് ഫെസ്റ്റില്‍ പങ്കെടുത്തു. വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കിഡ്‌സ് ഫെസ്റ്റില്‍ ഇഖ്റഅ് ഇസ്ലാമിക് പ്രിസ്‌കൂള്‍ പാലാമഠത്തിന്‍ചിന രണ്ടാം സ്ഥാനവും ഗ്രെയ്സ് പ്രിസ്‌കൂള്‍ കൂമണ്ണ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സിയ അമാല്‍ ഖിറാഅത്ത് നടത്തി. സമാപന ചടങ്ങില്‍ മുഹമ്മദ് മാസ്റ്റര്‍ ചെനക്കല്‍ അധ്യക്ഷനായി. സയ്യിദ് ശിയാസ് തങ്ങള്‍ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി പലമാഠത്തില്‍ചിന, നിസാര്‍ കൂമണ്ണ, അബ്ദുല്‍ ഗഫൂര്‍ കൊടക്കല്ലന്‍, ശഹീര്‍ അന്‍വരി പുറങ്ങ്, എം.ടി മുസ്തഫ, അസ്ഹറുദ്ദീന്‍ തങ്ങള്‍, റഹീം ഫൈസി പടപ്പറമ്പ്, ശബീര്‍ മുസ് ലിയാര്‍ സംബന്ധിച്ചു....
National, Other

വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു ; സീതാറാം യെച്ചൂരി

ഡല്‍ഹി : വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കിയപ്പോള്‍ നിതീഷ് കുമാര്‍ ബിജെപിയിലെത്തി. ചരണ്‍ സിങ്ങിന് പുരസ്‌കാരം നല്‍കി കൊച്ചുമകന്‍ ജയന്ത് സിങ്ങിന്റെ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എം എസ് സ്വാമിനാഥന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വവാദം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതി മാത്രമാണ്. അതുകൊണ്ട്, അയോധ്യാ ക്ഷേത്രപ്രതിഷ്ഠ രാജ്യത്തിന് നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത് നിരപരാധിയാണെന്ന് തെളിയിക്കും വരെ കുറ്റക്കാരനാ...
Local news, Other

മുക്കോല ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചു

താനൂര്‍ : നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താനൂര്‍ നിയോജക മണ്ഡലത്തില്‍ കെട്ടിട സൗകര്യങ്ങളില്ലാത്ത എല്ലാ ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വിവിധ പഞ്ചായത്തുകളിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കാണ് തുക അനുവദിച്ചിരുന്നത്. ഇതില്‍ എട്ട് എണ്ണമാണ് പണി പൂര്‍ത്തീകരിച്ചത്. താനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അലി അക്ബര്‍, കൗണ്‍സിലര്‍മാരായ നൗഷാദ്, ഫാത്തിമ, പി. ഷീന, കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മെഡിക്കല്‍ ഓഫീസര്‍ താനൂര്‍ ഡോ. എസ്. ഷംജിത, എന്‍.എച്ച്.എം ജ...
Accident, Calicut, Kerala

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

കോഴിക്കോട് : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന്‍ മരിച്ചു. യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി നടുവണ്ണൂര്‍ കൂട്ടാലിടയിലായിരുന്നു അപകടം. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. അച്ഛന്‍: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരന്‍: ജയദേവ്.
Obituary

20 കാരിയെ ചെറുമുക്കിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നന്നമ്പ്ര : 20 കാരിയായ യുവതിയെ ചെറുമുക്കിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് വെസ്റ്റിലെ മണ്ടല കാട്ടിൽ സതീശന്റെ ഭാര്യയും മണ്ണാർക്കാട് പൂഞ്ചോല കാഞ്ഞിരം മുണ്ടൂർ വീട്ടിൽ മണിയുടെ മകളുമായ ഗീതു (20) ആണ് മരിച്ചത്. രാത്രി 12 മണിയോടെ ചെറുമുക്കിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം ചെയ്തു. ഭർത്താവ് സതീശൻ വയനാട് ബൈക്കിന്റെ ഷോറൂമിൽ ജീവനക്കാരനാണ്. ഒരു വയസ്സ് പ്രായമായ കുട്ടിയുണ്ട്....
Obituary

മലപ്പുറം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ധീഖ് അന്തരിച്ചു

മലപ്പുറം: നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറേങ്ങൽ സിദ്ദീഖ് (42) അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കബറടക്കം വൈകിട്ട് 4.30ന് മേൽമുറി പാറമ്മൽ ജുമാ മസ്ജിദിൽ. മലപ്പുറം നഗരസഭ 39) 0 വാർഡ് കൗൺസിലറാണ്.
Obituary

സീനത്ത് സിൽക്‌സ് ഉടമ മനരിക്കൽ റസാഖ് അന്തരിച്ചു

 തിരൂരങ്ങാടി: പ്രമുഖ വസ്ത്ര വ്യാപാരിയും, കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് സിൽക്‌സ് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടറുംതിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായമനരിക്കൽ അബ്ദുറസാഖ്(62) അന്തരിച്ചു. തിരൂരങ്ങാടി കുണ്ടുചിന സ്വദേശിയാണ്. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ജീവകാരുണ്യ പ്രവർത്തകനും മികച്ച കർഷകനും ആണ്. തിരൂരങ്ങാടിപരേതനായ മനരിക്കൽ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ: സഫിയ മണക്കടവൻ.മക്കൾ: ഫാത്തിമ ജസിൻ,ആയിഷ , സുമയ്യ , അഫ്നാൻ, റിഫ.മരുമക്കൾ തസ്ലീം (കടുങ്ങാത്തുകുണ്ട് ) , അർഷദ് (തിരൂരങ്ങാടി), ബാദുഷ (താമരശ്ശേരി).സഹോരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ ഹാജി,സീനത്ത് റഷീദ്, അബ്ദുൽ ഗഫൂർ, ഇബ്രാഹിം(സീനത്ത് ടെക്സ്റ്റയിൽസ്‌ കോട്ടയ്ക്കൽ),സഹോദരി സൈനബ മുഹമ്മദ്‌കുട്ടി.   ജനാസ നിസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമാമസ്ജിദിലും കബറടക...
Local news

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഈത്തപ്പഴ ചലഞ്ച് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : തെന്നല പഞ്ചായത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകാന്‍ സി.എച്ച് സെന്റര്‍ തെന്നലയുടെ കീഴിലുള്ള പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയറിന്റെ ധനശേഖരാണര്‍ത്ഥം ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 10 വരെ നടക്കുന്ന ഈത്തപ്പഴ ചലഞ്ചിനുള്ള പോസ്റ്റ് പ്രകാശനം ജില്ലാ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സെന്റര്‍ പ്രസിഡന്റ് കോറോണത്ത് മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ,ഷെരീഫ് വടക്കയില്‍, എം.പി കുഞ്ഞിമൊയ്തിന്‍, പി.ടി സലാഹ്, സമദ് ഹാജി കളളിയത്ത്, പി.പി അഫ്‌സല്‍, നാസര്‍ ചീരങ്ങന്‍, നാസര്‍ അക്കര, ദവായി പീച്ചി, ബഷീര്‍ മാസ്റ്റര്‍, നിസാമു ചാത്തേരി ,അക്ബര്‍ പൂണ്ടോളി,സി.കെ കോയ, അഷ്‌റഫ് ഉമ്മാട്ട്, അബ്ദു പൂണ്ടോളി, പി.കെ സല്‍മാന്‍,കളത്തിങ്ങള്‍ മൊയ്തീന്‍, എന്‍.സി.ജലീല്‍, സമാന്‍ മങ്കട ,അലി അസീസ്, ടി.മുഹമ്മദ് കുട്ടി ഹാജി തയ്യില്‍, എന്‍ സി ജലീല്‍,കെ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധി...
Kerala, Other

സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്നും വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു...
Local news

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി ജനങ്ങളോട് ചെയ്യുന്നത് കൊടും വഞ്ചന ; പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.

തിരൂങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നടപ്പാക്കേണ്ടതില്ല എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍. വിഷയങ്ങളില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ആളുകള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി. ഈ പദ്ധതിയാണ് മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭപണ സമിതി നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പ...
Local news, Malappuram, Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സമര സംഗമം പ്രൗഢമായി

കൊണ്ടോട്ടി: ഹജ്ജ് 2024 ൽ കോഴിക്കോട് എംബാർകേഷൻ പോയിൻ്റിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം ഭീമമായ തുക ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി പിൻവലിക്കുക, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന സമര സംഗമം പ്രൗഢമായി. കേരള ഹജ്ജ് വെൽഫെയർ അസോസിയേഷനും കേരള ഹജ്ജ് വെൽഫെയർ ഫോറവും സംയുക്തമായി നടത്തുന്ന സമര സംഗമം നുഹ്മാൻ ജംഗ്ഷനിൽ ടി.വി. ഇബ്റാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ഷൻ ഫോറം ചെയർമാൻ പി.ടി.ഇമ്പിച്ചിക്കോയ ഹാജി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ.സി. അബ്ദു റഹ്മാൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. കുഞ്ഞാപ്പു. കൊണ്ടോട്ടി നഗരസഭ കൗൺസിലർ ഷാഹിദ.എൻ, സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗം സി.പി.നിസാർ, എം.ഇ.എസ് സംസ്ഥാന പ്ര...
Local news, Other

ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിന്‍ ; വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിന്റെ ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിനിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആറ് യു.പി സ്‌കൂളുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.വി.എച്ച്.എസ് സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എ.യു.പി.എസ് കൊടക്കാട് വിജയികളായി. വിജയിക്കള്‍ക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ബിജു പാറോല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, കെ.വി അജയ്ലാല്‍, ഉഷാ ചേലക്കല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്‍.കെ രമില്‍, പി സുര...
Accident

പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനടിയില്‍ നിന്ന് തീയും പുകയും ; പുറത്തേക്ക് ചാടിയിറങ്ങി യാത്രക്കാര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രൈയിനില്‍ തീയും പുകയും. പരപ്പനങ്ങാടി വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ്സ് ട്രെയിനിന്റെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ അടിഭാഗത്താണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് തൊട്ടടൂത്ത് വെച്ച് തീ കണ്ടത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടടുത്താണ് സംഭവം. പ്രായമായവരും കുട്ടികളുമടക്കമുള്ളവര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളാണ് കൂടുതലായും ഈ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്. തീ കണ്ടയുടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല. റെയില്‍ വേ ട്രാക്കിലേക്ക് ഇറങ്ങിയതില്‍ ചിലയാളുകള്‍ക്ക് ചെറിയ മുറിവ് പറ്റി എന്നതൊഴിച്ചാല്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. 108 ആംബുലന്‍സടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. ട്രെയിനിലുണ്ടായിരുന്നവര്‍ ട്രാക്കിലേക്കിറങ്ങി സമീപത്തെ വീടിലേക്ക് മാറി. പ്രായമായ...
Malappuram, Other

നെടുങ്കയത്ത് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എം.എസ്.എം എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താകുറിപ്പിൽ അറിയിച്ചു....
Kerala, Other

ആനപ്പേടിയില്‍ വയനാട് ; ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് പടമലയിലെ ജനവാസ മേഖലയില്‍ കടന്ന് ഒരു ജീവനെടുത്തത്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ അതേസമയം മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് ന...
National, Other

സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ഗഡാഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കി ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന 38 വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രി പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ ഷൂട്ട് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു....
Accident, Malappuram, Obituary

സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു

സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. കന്മനം കുറുങ്കാട് പുത്തൻ വളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ആയിഷ റിദ ( 13 ), പുത്തനത്താണി ചെലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നിവരാണു മരിച്ചത്. ആയിഷ റിദ കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ 9ാം ക്ലാസിലെയും മുഹ്സിന ആറാം ക്ലാസിലെയും വിദ്യാർഥികളാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. കൽപകഞ്ചേരി . കല്ലിങ്ങൽപറമ്പ് എംഎസ് എംഎച്ച്എസ്എസിലെ നാച്യുറൽ ക്ലബിന്റെ നേതൃത്വത്തിന്റെ 49 സ്കൗട്ട് ആൻഡ് ഗൈഡ്‌സ്...
Local news, Other

തൃക്കുളം പന്താരങ്ങാടി ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

തിരൂരങ്ങാടി : തൃക്കുളം പന്താരങ്ങാടി പാറപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തറവാട്ടു കാരണവര്‍ ഏലാ പറമ്പത്ത് കുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോമരപ്പടി കൃഷ്ണന്‍കുട്ടി കോമരം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണംതച്ചന്‍ അനന്തായൂര്‍ ഷാജി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പതിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ടും പതിനാറാം തീയതി വെള്ളിയാഴ്ച ഉത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് നാഗകന്യക വെള്ളാട്ട്, 5:30ന് തായമ്പക, ഏഴുമണിക്ക് കലശം എഴുന്നള്ളത്ത് മഞ്ഞതാലപ്പൊലിയും, ഒമ്പതുമണിക്ക് ഭഗവതിറ, പത്തുമണിക്ക് കോമഡി ഷോ, പുലര്‍ച്ചെ മൂന്നുമണിക്ക് അരി താലപ്പൊലി കരിങ്കുട്ടിത്തറ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ് .കൊടിയേറ്റം ചടങ്ങുകള്‍ക്ക് കോമരം പ്രവീണ്‍ പന്താരങ്ങാടി, പട്ടയില്‍ പ...
Local news, Other

ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...
Other, university

സെർവർ തടസപ്പെടാൻ സാധ്യത, സർവകലാശാലാ പാർക്ക് തുറക്കില്ല ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെർവർ തടസപ്പെടാൻ സാധ്യത കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റുകളുടെ ഹാർഡ് വെയർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 10-ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ സർവകലാശാലാ വെബ്സൈറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  പി.ആര്‍ 189/2024 സർവകലാശാലാ പാർക്ക് തുറക്കില്ല കാലിക്കറ്റ് സർവകലാശാലാ പാർക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ  ഫെബ്രുവരി 10, 11 തീയതികളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പി.ആര്‍ 190/2024 പരീക്ഷാ അപേക്ഷ  തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട്സ് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പുതുക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള ലിങ്ക് വീണ്ടും തുറന്നു. പിഴ കൂടാതെ 14 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പി.ആര്‍ 191/2024 ...
Local news, Malappuram, Other

പ്രാദേശിക അവധി പ്രഖ്യാപിച്ചു, സൗജന്യ തൊഴിൽമേള, അഭിഭാഷകരെ നിയമിക്കുന്നു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പ്രാദേശിക അവധി പ്രഖ്യാപിച്ചു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 23 ന് (വെള്ളി) തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസവും ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്ക് ശേഷം അര ദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. മുന്‍ നിശ്ചയപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല --------------------- സൗജന്യ തൊഴിൽമേള 16ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്...
Local news, Other

കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന് മാറ്റ് കൂട്ടി മികച്ച പിടിഎ അവാര്‍ഡ്

തിരൂരങ്ങാടി : വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി തരംഗ് - 2k24 ന് സമാപനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പിടിഎ അവാര്‍ഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ സക്കീന എംകെ യില്‍ നിന്നും സ്‌കൂള്‍ ഏറ്റു വാങ്ങി. പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി, ...
Local news, Other

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി.എസ് ബള്‍ക് ലോണ്‍ വിതരണം നടത്തി

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തില്‍ ബള്‍ക് ലോണ്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം എ.ജി.എം മുഹമ്മദ് ഹനീഫ മുഖ്യാതിഥിയായി. വള്ളിക്കുന്ന് സി ഡി.എസിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 2.85 കോടി രൂപ 56 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാമിഷന്റെ തനത് പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പുഴക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി ആന്റോ മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശി കുമാര്‍ മാസ്റ്റര്‍ എ.കെ രാധ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രജനി ,ബ്ലോക്ക് കോ...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും

തിരൂരങ്ങാടി : കക്കാട് ജിഎംയുപിസ്‌കൂള്‍ 111-വാര്‍ഷികവും മെഗാ അലൂംനി മീറ്റും ഫെബ്രുവരി 10ന് തുടങ്ങും. സ്‌കൂളിനു സമീപത്തെ മൈതാനിയില്‍ വിപുലമായ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ അലൂംനി മീറ്റ് രാവിലെ 9.30ന് തുടങ്ങും. 10 മണിക്ക് പൂര്‍വ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും 2 മണിക്ക്പൂര്‍വ അധ്യാപക സംഗമം. 4 മണിക്ക് ഉദ്ഘാടന സമ്മേളനം 6.30ന് കലാനിശ തുടങ്ങിയവ നടക്കുമെന്നും വിരമിക്കുന്ന പ്രധാനഅധ്യാപകന്‍ എം.ടി അയ്യൂബ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ദേശീയപാതയോരത്ത് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബത്തിന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂള്‍ 2013 മുതല്‍ എട്ടുവീട്ടില്‍ കുടുംബം കുഴിയംതടത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹ്ത്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കക്കാട് ജിഎംയുപിസ്‌...
Local news, Malappuram, Other

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സല...
Accident

പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെരുവള്ളൂർ സ്വദേശിനിയായ യുവതിക്ക് പരിക്ക്

പരപ്പനങ്ങാടി : റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് ട്രെയിനില്‍ നിന്നും വീണ് പെരുവള്ളൂർ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. കാടപ്പടി സ്വദേശി മുസ്താഖിന്റെ മകള്‍ ലൈഫക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ലൈഫ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതിനിടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണത് എന്നാണ് അറിയുന്നത്. പുതുച്ചേരി മംഗളൂരു എക്‌സ്പ്രസില്‍ നിന്നാണ് വീണത്. പരിക്കേറ്റ ഇവരെ പരപ്പനങ്ങാടി പോലീസും ട്രോമോകെയര്‍ പ്രവര്‍ത്തകരായ മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവരും ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി...
error: Content is protected !!