കുസാറ്റ് അപകടം : തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു, 64 പേർക്ക് പരിക്ക്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഉണ്ടായ അപകടത്തിൽ 4 വിദ്യാർത്ഥികൾ മരിച്ചു. 64 പേർക്ക് പരിക്ക്. കനത്ത മഴയെത്തിയതോടെയുണ്ടായ തിക്കും തിരക്കുമാണ് ഞെട്ടിക്കുന്ന അപകടത്തിന് കാരണമായത്. രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ജീവൻ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പത്തോളം പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളയില്‍ അനുഭവപ്പെട്ട തിരക്കാണ് അപകട കാരണം. ഗാനമേള ആസ്വദിച്ച് നൃത്തം ചെയ്ത കുട്ടികള്‍ക്കിടയില്‍ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് പരിപാടി തുടങ്ങിയത്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വച്ച് മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാര്‍ഗം മാത്രമാണ് ഉണ്ടായിരുന്നത്. പരിപാടി നിയന്ത്രിച്ചവരാണോ, പങ്കെടുക്കാനെത്തിയവരാണോ മരിച്ചതെന്ന് വ്യക...

