Sunday, March 22

Author: tirurangaditoday

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്
Accident, Other

കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി : കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ച് പാണക്കാട് സയ്യിദ് ‍ ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്. പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിൽ‍ ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല....
Health,

നിപ പരിശോധന ഫലം: മലപ്പുറം ജില്ലയ്ക്ക് ആശ്വാസം. ആറു പേരുടെ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 12 പേർ കൂടി

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്. ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഓമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിച്ച...
Other

കുണ്ടൂർ ഉറൂസ് ;
ഇന്ന് സമാപിക്കും

തിരൂരങ്ങാടി : നാലു ദിവസമായി നടന്നു വരുന്ന കുണ്ടൂർ ഉസ്താദ് ഉറൂസ് ഇന്ന് സമാപിക്കും. വൈകുന്നേരം ഏഴിന് ഇ സുലൈമാൻ മുസ് ലിയാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുൽ ഖാദർ ഹൈദറൂസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തും.മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യാതിഥിയാകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ:അബ്ദുൽ ഹകീം അസ്ഹരി, ദേവർ ശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.വൈകീട്ട് മൂന്നിന് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ ജീലാനി അധ്യക്ഷനായിരിക്കും.ഡോ:കെ ടി ജലീൽ എംഎൽഎ, ടി സിദ്ദീഖ് എംഎൽഎ, അബൂബക്കർ സഖാഫി വെണ്ണക്കോട്,അഡ്വ: ശ്രീധരൻ നായർ, ഇ ജയൻ, കീലത്ത് മുഹമ്മദ് പ്രസംഗിക്കും.നാല് മണിക്ക് നടക്കുന്ന കർമ ശാസ്ത്ര പഠനത്തിന് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകും.ഇന്നലെ കാലത്...
Accident

ഇരുചക്ര വാഹനം മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു

വളാഞ്ചേരി : ടൗണിൽ മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസിനു സമീപം ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ഞായർ വെളുപ്പിന് 3.30 ന് ആണ് അപകടം. ഉടൻ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Crime

തിരൂരങ്ങാടി ജോ ആർടിഓയിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം വി ഐ സുൽഫിക്കറിൽ നിന്നും കണക്കിൽ പെടാത്ത 39200 രൂപ കണ്ടെടുത്തു. ഏജന്റുമാർ ഇയാൾക് പുറമെ വെച്ച് പണം കൈമാറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ കാറിൽ നിന്നാണ്‌ തുക കണ്ടെത്തിയത്. തുടർന്ന് ഓഫീസിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട് നൽകുമെന്ന് അറിയിച്ചു. പരിശോധന സംഘത്തിൽ എ എസ് ഐ ടി ടി മുഹമ്മദ് ഹനീഫ, എസ് സി പി ഒ പ്രശോഭ്, ധനേഷ്, സി പി ഒ സുബിൻ, അഭിജിത്ത്, മങ്കട കൃഷി ഓഫീസർ എ. സമീർ അലി എന്നിവരും കൂടെയുണ്ടായിരുന്നു...
Information

മല്ലു ട്രാവലറിനെതിരെ പീഡന ശ്രമത്തിനെതിരെ കേസ്

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിൽ പ്രമുഖ വ്ലോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീ...
Other

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു ഫെയ്സ്‌ബുക് പോസ്റ്റ്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയർന്നിരുന്നു....
Information

കാരുണ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വ്യക്തത വരുത്തണം അം ആദ്മി.

തിരൂരങ്ങാടി : സർക്കാർ സംയുക്തമായി നടത്തപ്പെടുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ചികിത്സ സൗകര്യം ഹോസ്പിറ്റലുകളിൽ നിഷേധിച്ചുകൊണ്ടിരിക്കുന്നതിൽ സർക്കാർ ഉടൻ ഇടപെടുക ഡയാലിസ് രോഗികൾ അടക്കമുള്ളവർക്ക് ഇൻഷുറൻസ് തുകയിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായത് സാധാരണക്കാരായ പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി ആശുപത്രികൾക്ക് ലഭിക്കെണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് ആശുപത്രികൾ ഇൻഷുറൻസ് സ്വീകരിക്കാത്തതെന്ന് ബോർഡ് വെച്ചിട്ടുള്ളത് കാരുണ്യ ഇൻഷുറൻസ് പൊതുജനങ്ങൾക്ക് അടിയന്തിരമായി ലഭ്യമാക്കണമെന്നും അം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡണ്ട് വി എം ഹംസക്കോയ അദ്ധ്യക്ഷത വഹിചു അബ്ദുൽ റഹിം പൂക്കത്ത് , പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട് , കെ സലാം അക്ബർ കൊടിഞ്ഞി, സാദിഖ് തെയ്യാല ,എന്നിവർ സംസാരിചു...
Accident

ചുങ്കത്തറ മുട്ടിക്കടവിൽ ബൈക്കിൽ ജീപ്പിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

നിലമ്പുർ: ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 വിദ്യാർത്ഥികൾ മരിച്ചു. മുട്ടിക്കടവിൽപിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു.പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ,ഉപ്പട ആനകല്ല് സ്വദേശി ഷിബിൽ രാജ്, എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ....
Local news

പ്രതിഭാ ആദരവും വെളിച്ചം പദ്ധതി പ്രകാശനവും നടന്നു

തിരൂരങ്ങാടി : കൊടിഞ്ഞി എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ യു.എസ്.എസ്,എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി മികച്ച വിജയമാണ് ഈ വര്‍ഷവും കരസ്ഥമാക്കിയത്. യു.എസ്.എസ് പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികളും എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികളുമാണ് വിജയം കൈവരിച്ചത്. മുഹമ്മദ് ഇനാസ് പാലക്കാട്ട്, ഫാത്തിമ റിന്‍ഷ എം.സി, ഫാത്തിമ ഷഹാന എം , റന്ന ഫാത്തിമ പി എന്നിവര്‍ യു.എസ്.എസ് പരീക്ഷയിലും ആയിശ ഹന്ന ടി, ഫാത്തിമ ഷഹ്ബി പി, ഫാത്തിമ തന്‍ഹ പി, ഹൈഫ സമീര്‍ ടി , നിയ ഫാത്തിമ എന്നിവര്‍ എല്‍.എസ്.എസിലും വിജയികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ പി.ടി.എ മീറ്റിംഗ് വെച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആദരിച്ചു. സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ്, കബീര്‍ നജ, മുഷ്താഖ് കൊട...
Local news

വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നവീകരിച്ച ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു

വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നവീകരിച്ച ഓഫീസ് റൂമും സ്റ്റാഫ് റൂമും ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂള്‍ നാടിന്റെ അഭിമാനമാണെന്നും സൗകര്യങ്ങളുടെയും പഠനനിലവാരത്തിന്റെയും പൊതുസാഹചര്യത്തിന്റെയും കാര്യങ്ങളിലെല്ലാം വിദ്യാലയം പുലര്‍ത്തുന്ന ഔന്നിത്യം മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രചോദനകരമാണെന്നും അദ്ധേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ.ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷനായി. അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എന്‍.എം അബ്ദുല്‍ ഖാദര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എം കുഞ്ഞാപ്പു മുസ്ലിയാര്‍, പി.കെ മുഹമ്മദ് ഹാജി, സക്കീന മലയില്‍, ജാസ്മിന്‍ മുനീര്‍, ജാഫര്‍ വെളിമുക്ക്, സി.ടി അയ്യപ്പന്‍, ഉമ്മു സല്‍മാ നിയാസ്, എം.കെ ഫൈസല്‍, അബൂതാഹിര്‍ കൂഫ, എം.എ ഖാദര്‍, സി.പി മുസ്തഫ, സി.കുഞ്ഞിബാവ മാസ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍വകലാശാലയില്‍ ഹിന്ദിപക്ഷാചരണം ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ . നേതൃത്വത്തില്‍ 'ടെക്നോളജിയുടെ യുഗത്തില്‍  ഹിന്ദി ഭാഷയുടെ മാറുന്ന മുഖം' എന്ന വിഷയത്തില്‍ നടത്തുന്ന ദേശീയ സെമിനാറിന് 19-ന് തുടക്കമാകും. രാവിലെ 10 മണിക്ക് ആര്യഭട്ടഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മൈസൂറിലെ ഭാരതീയ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. നാരായണ്‍കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തും. ഹൈദരാബാദ് സര്‍വകലാശാല ഡീന്‍ പ്രൊഫ. വി. കൃഷ്ണ, പഞ്ചാബ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഗുര്‍മിത് സിംഗ്, വാര്‍ധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വകലാശാല സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. അവധേശ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. രാം വിനോദ് റേ, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ കെ. ശ്രീലത, ഡോ. പി.എച്ച്. ഇബ്രാഹിം കുട്ടി, ഡോ....
Breaking news, Kerala, Malappuram

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ

മലപ്പുറം : നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവ...
Other

കുണ്ടൂർ ഉസ്താദ് ഉറൂസിന് തുടക്കമായി

ജനക്ഷേമ പ്രവർത്തനങ്ങളാണ്സർക്കാറുകളുടെ അജണ്ടയാവേണ്ടത്: കാന്തപുരം തിരൂരങ്ങാടി : കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം തെന്നല സി എം മർകസിൽ നിന്നാരംഭിച്ച പതാക ജാഥയെ ഗൗസിയ്യ അങ്കണത്തിൽ സ്വീകരിച്ചു പതാക ജാഥക്ക് മുസ്തഫ ബാഖവി തെന്നല, സുബൈർ മദനി, കെ.വി ഹംസ ഹാജി,പി മാനു ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് ഗൗസിയ്യ അങ്കണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ഇ സുലൈമാൻ മുസ് ലിയാർ കൊടി ഉയർത്തിയതോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിക്ക് ആരംഭം കുറിച്ചത്. ശേഷം ആഴ്ചയിൽ സുലെെ മാൻ മുസ്ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ബുഖാരി ദർസ് നടന്നു. വെെകുന്നേരം ഏഴിന് നടന്ന ഉദ്ഘാടന സമ്മേളനം ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...
Kerala

നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് : നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരം കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്. നിപ്പ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ചായിരുന്നു അനില്‍ കുമാര്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു....
Job, Local news

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്‌സ് നിയമനം

വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക്...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനുക...
Local news

തിരൂരങ്ങാടി ബ്ലോക്ക് മഹിള കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി : ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സോന രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബൂ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വത്സല, ജില്ലാ ജനറൽ സെക്രട്ടറി സി പി സുഹറബി, ജില്ലാ സെക്രട്ടറി സുലൈഖ തുടങ്ങിയവർ പ്രസംഗിച്ചു....
Kerala, Malappuram

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ; ചികിത്സയിലുള്ളവരുടെ എണ്ണം നാലായി

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനും നിപ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയില്‍ പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും നിപയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കും രോഗബാധയുണ്ട്....
Kerala, Malappuram, Other

നിപയില്‍ മലപ്പുറത്തിനാശ്വാസം ; പരിശോധനയ്ക്കയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്

മലപ്പുറം: മഞ്ചേരിയില്‍നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ച സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്. പനിയെ തുടര്‍ന്ന് രോഗിയെ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. അരീക്കോട് എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും ചേര്‍ന്നു....
Local news

വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ...
Local news

ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം

തിരൂരങ്ങാടി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികമേള, റെയ്സ് ഓണിന് വർണാഭമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടർ വി.പി. സക്കീർ ഹുസൈൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് കെ.കെ. മിനിയിൽ നിന്നും പി.ടി. ആയിഷാ നസ്റിൻ ദീപശിഖ ഏറ്റുവാങ്ങി. വിവിധ ഗെയിമുകളുടെ ഡിസ്‌പ്ലേ , ഫ്ലാഷ്  ഡാൻസ്  എന്നിവ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , ഫാറൂഖ് പത്തൂർ , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദുഎന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ്. കെ.ടി. , സി.കെ. ഹംസ എന്നിവർ നേതൃത്വം നൽകി. വിവിധ അത്‌ലെറ്റിക്സ് ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്....
Local news

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പേരാമ്പ്ര: പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട്. ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ഉച്ചയോടെ പേരാമ്പ്ര ചാലിക്കരയിലാണ് സംഭവം. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ബോർഡ് മറിഞ്ഞ് വൈദ്യുതി ലൈനിൽ വീഴുകയായിരുന്നു. ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം മുനീബിനെ ആശുപത്രിയിൽ എത്തിച്ചു. മുനീബിന്റെ സഹായിയായ ചാരുംപറമ്പിൽ ഷമീമിനും അപകടത്തിൽ സാരമായി പരിക്കേറ്റു. ചെറുകുന്നത്ത് മൂസയുടെയും ഷറീനയുടെയും മകനാണ്. സഹോദരി: മുഹസിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കൊമേഴ്‌സ് ബി.എഡ്. - വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് 15-ന് പ്രസിദ്ധീകരിക്കും. കോളേജുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 20-ന് വൈകീട്ട് 3 മണി വരെ പ്രവേശനം നടത്തും. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിച്ച് കോളേജുകള്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. 18-ന് ക്ലാസുകള്‍ ആരംഭിക്കും.    പി.ആര്‍. 1189/2023 മൂല്യനിര്‍ണയ ക്യാമ്പ് അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 18 മുതല്‍ 21 വരെയും വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-നും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ...
Kerala, Malappuram, Other

നിപ പ്രതിരോധം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മലപ്പുറത്ത് കേസുകള്‍ വരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിരോധ- ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ഇത് സംബന്ധിച്ച് ചേര്‍ന്ന ആര്‍.ആര്‍.ടി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലേക്ക് മലപ്പുറത്ത് നിന്നുള്ള രോഗികള്‍ പോകാറുള്ള സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യത നിലവിലുണ്ട്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്. നിപ പ്രതിരോധ പ്രതിരോധ നടപടികള്‍/ നിയന്ത്രണ പരിപാടികള്‍ എന്നിവ മഞ്ചേരി മെഡിക്കല്‍ കോളേജുമായി സഹരിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഏകോപനത്തോടെ നടക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ...
Information

അലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യുന്നു; ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

മഞ്ചേരി : രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്ക്‌സ് ആക്റ്റ്, 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്‌സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് (Mephentermin Sulphate) എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട...
Local news

പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്

പരപ്പനങ്ങാടി : ആറുമാസക്കാലമായി പരപ്പനങ്ങാടിയിലെ വ്യാപാരികൾ നടത്തിവരുന്ന പരപ്പനാട് വ്യാപാരി ഉത്സവം 2023 ന് വർണ്ണപ്പകിട്ടാർന്ന സമാപ്തി. മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ബംബർ സമ്മാന നറുക്കെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഉപാധ്യക്ഷൻ ബഷീർ കാടാമ്പുഴയും, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തും ബംബർ സമ്മാന നറുക്കെടുപ്പിന് നേതൃത്വം നൽകി. ആശംസകൾ അർപ്പിച്ച് മുസ്ഥഫതങ്ങൾ മുസ്ലീംലീഗ്‌ ,ഷാജഹാൻ കോൺഗ്രസ്സ്, ഗിരീഷ്‌ തോട്ടത്തിൽ സി പി ഐ, ജയദേവൻ B J P , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ , തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മുജീബ് ദിൽദാർ, മണ്ഡലം ജ:സെക്രട്ടറി ഷാജി കാടേങ്ങൽ മർച്ചൻസ് അസോസിയേഷൻ ജ: സെക്രട്ടറി വിനോദ് AV യൂണിറ്റ് ഭാരവാഹികളായ ഹരീഷ്,ചുക്കാൻ ഇബ്രാഹിം ഹാജി, എം ...
Local news

മൂന്നിയൂരില്‍ പ്രഷര്‍ -ഷുഗര്‍ പരിശോധനാ ക്യാംപ് നടത്തി

മൂന്നിയൂര്‍ കുന്നത്ത് പറമ്പ് ഹെല്‍ത്ത് & വെല്‍നസ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുന്നത്ത് പറമ്പില്‍ സൗജന്യ പ്രഷര്‍ - ഷുഗര്‍ പരിശോധന ക്യാംപ് സംഘടിപ്പിച്ചു. 30 വയസ്സിന് മുകളില്‍ പ്രായമുളവര്‍ക്ക് പ്രഷര്‍, ഷുഗര്‍ പരിശോധനയും 15 വയസ്സ് മുതല്‍ 59 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹീമോഗ്ലോബിന്‍ പരിശോധനയുമാണ് നടത്തിയത്. മൂന്നിയൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പറുടെ ജനസേവാ കേന്ദ്രത്തില്‍ നടന്ന പരിശോധനാ ക്യാംപില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ എന്‍. എം. റഫീഖ് ക്യാംപ് ഉല്‍ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, നഴ്‌സ് രശ്മി, ആശാ വര്‍ക്കര്‍മാരായ നികിത, പുഷ്പ, ശകുന്തള എന്നിവര്‍ ക്യാംപിന് നേത്രത്വം നല്‍കി....
Kerala, Local news, Other

ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര : ചേറൂർ പി പിടി എം വൈ എച്ച് എസ് എസ് സ്കൂളിലെ ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം യത്തീംഖാന സെക്രട്ടറി എംഎം കുട്ടി മൗലവി നിർവഹിച്ചു. നിർധനരായ കുട്ടികൾക്കും അസുഖവും മറ്റും കാരണം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്കും വലിയ അനുഗ്രഹമാണ് ചങ്ങായിചെപ്പ് പദ്ധതി. ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ മിഠായി വാങ്ങാനും മറ്റും ചെലവഴിക്കുന്ന നാണയത്തുട്ടുകൾ സമാഹരിച്ചുകൊണ്ട് അർഹരായവർക്ക് ലക്ഷങ്ങളുടെ സഹായം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകൻ പി അബ്ദുൽ മജീദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൽ, കൺവീനർ ടി സിദ്ദീഖ്, കുഞ്ഞഹമ്മദ് ഫാറൂഖ്, സന്തോഷ് അഞ്ചൽ, വിദ്യാർത്ഥി പ്രതിനിധി അസിൻ തുടങ്ങിയവർ സംസാരിച്ചു...
Local news

മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റു

ചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുംബ്ലോക്കിലെ വിവിധ മണ്ഡലം ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റത്, ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പി. കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല താനൂർ ഉദ്ഘാടനം നിർവഹിച്ചു , കെ .ടി . വത്സല പള്ളിക്കൽ, ഷാ ബിലഷാ, ഗഫൂർ പളളിക്കൽ , പി.പി.സുലൈഖ.പി. വി. അഷ്റഫ് എന്ന ബിച്ചു., എം.പി. മുഹമ്മദ് കുട്ടി. ഷൗക്കത്ത്മുള്ളുങ്ങൽ ,പങ്ങൻ , മൊയ്തീൻ മൂന്നിയൂർ. എ.വി. അക്ബറലി . മുസ്ഥഫ വാക്കത്തൊടിക , നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , വിമല, സൗദ ത്ത് . തങ്ക വേണുഗോപാൽ, എന്നിവർ സംസാരിച്ചു....
error: Content is protected !!