Sunday, July 5

Author: tirurangaditoday

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു
Local news, Other

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു

മൂന്നിയൂര്‍ ജി. യു. പി സ്‌കൂള്‍ കായികമേള സംഘടിപ്പിച്ചു. മൂന്നിയൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കായിക മേള നടന്നത്. ഉദ്ഘടന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദുസ്സമദ്, പി. ടി. എ പ്രസിഡന്റ് സി. പി ഹംസ, വൈ. പ്രസിഡന്റ് എന്‍. ലതീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് അധ്യക്ഷത നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അബ്ദുസ്സമദ് ചാന്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഡോ. ഷബീര്‍, പി. ടി. എ എക്‌സികുട്ടീവ് അംഗങ്ങളായ ഹനീഫ എം. വി, നൗഷാദ് കെ. വി, ആഷര്‍ ക്ലബ് പ്രതിനിധി ഖലീല്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് മെഡല്‍ നല്‍കി.സ്‌കൂള്‍ കായിക അധ്യാപിക ബബിഷ ടീച്ചര്‍ക്ക് സ്റ്റാഫ് നല്‍കുന്ന ഉപഹാരം വാര്‍ഡ് മെമ്പറും പി. ടി. എ പ്രസിഡന്റ്‌റും ഹെഡ്മിസ്ട്രസും ചേര്‍ന്ന് കൈമാറി.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാദ്യ, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ...
Malappuram

താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികൾ ആരംഭിച്ചു

കൊണ്ടോട്ടി : താലുക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന പഴയങ്ങാടി - ബ്ലോക്ക് ഓഫീസ് റോഡ് വീതികൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. 44 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ അനുവദിച്ചത് 36 കോടി രൂപയാണ്. ഇതുപയോഗിച്ച് കെട്ടിട നിർമ്മാണ പ്രവൃത്തി ആരംഭിക്കണമെങ്കിൽ കിഫ്ബി നിബന്ധനക്കനുസരിച്ച് റോഡിന് പത്ത് മീറ്റർ വീതി ആവശ്യമാണ്. നിലവിൽ ഈ റോഡിന് വീതി കുറവാണ്. കുറവുള്ള ഭൂമി വിട്ടു നൽകാൻ ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ പരിസരവാസികളുമായി സർവകക്ഷി പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഭൂമി വിട്ട് നൽകുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി ഏറ്റെടുത്ത ഇൻകെലിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി റോഡ് അളന്ന് ആവശ്യമായി വരുന്ന സ്ഥലം മാർക്ക് ചെയ്തു. റോഡിന് ആവശ്യമായ സ്ഥലം ലഭി...
Other

വൈദ്യുതി മുടങ്ങി; താലൂക്ക് ആശുപത്രിയിൽ ചികിത്സ മൊബൈൽ ഫോൺ വെളിച്ചത്തിൽ

ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന് തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു. അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭ...
Other

അയ്യപ്പ ക്ഷേത്രത്തിൽ പ്രശ്‌ന പരിഹാര ക്രിയ നടത്തി

തേഞ്ഞിപ്പലം: പുരാതനമായ മേലേരിക്കാവ് അയ്യപ്പക്ഷേത്രത്തില്‍ ദേവപ്രശ്‌നവിധി പ്രകാരം പ്രശ്‌ന പരിഹാര ക്രിയ നടത്തി. അടുത്ത മാര്‍ച്ച് 22ന് നടത്താന്‍ നിശ്ചയിച്ച പ്രതിഷ്ഠാ കര്‍മ്മങ്ങളുടെ ഭാഗമായാണ് പ്രശ്‌ന പരിഹാര ക്രിയകള്‍ നടത്തിയത്. തന്ത്രി ചെറുവക്കാട്ട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി ചടങ്ങുകള്‍ നടത്തിയത്. പദേശത്തെ കുടുംബങ്ങളുടെ ബാധാ, ദുരിത പ്രായശ്ചിത്തത്തിനായി നടത്തിയ പ്രശ്‌ന പരിഹാരക്രിയയില്‍ ആവാഹനം, വേര്‍പാട്, സുദര്‍ശന ഹോമം, ഗണപതിഹോമം, ഭഗവതിസേവ, പായസഹോമം, സായൂജ്യപൂജ, തിലഹോമം, സര്‍പ്പബലി, കാല്‍കഴുകിച്ചൂട്ട്, പിടിപ്പണം സമര്‍പ്പിക്കല്‍, വിളിച്ചൊല്ലി പ്രായശ്ചിത്തം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി. എം മോഹനകൃഷ്ണന്‍, കെ.എന്‍ ജനാര്‍ദ്ദനന്‍, മുക്കന്തൊടി സുധാകരന്‍, സി പ്രദീപ്കുമാര്...
Accident

ആപ്പിൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ്‌ മരിച്ചു

തേഞ്ഞിപ്പലം: ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ്‌ ബിഷറാണ് മരിച്ചത്. ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂണ് കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന് പാലും നൽകിയതിന് പിന്നാലെ അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 17 നായിരുന്നു മുഹമ്മദ് ബിഷറിന്റെ ഒന്നാം പിറന്നാൾ. സഹോദരൻ: മുഹമ്മദ്‌ മിസ്ഥഹ്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പൊതു പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷക്ക് ഓണ്‍ലൈന്‍ ലേറ്റ് രജിസ്‌ട്രേഷന്‍ 26 വരെ നടത്താം. ഇന്റഗ്രേറ്റഡ് ബി.പി.ഇ-ക്ക് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജനറല്‍ വിഭാഗത്തിന് 875 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 550 രൂപയുമാണ് അപേക്ഷാഫീസ്. പ്രവേശന പരീക്ഷ ഒക്‌ടോബര്‍ 5,6,7 തീയതികളില്‍ സര്‍വകലാശാലാ കാമ്പസില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ട്രാന്‍സിലേഷന്‍ റിസര്‍ച്ച് സെന്ററിലേക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച 6 നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകളില്‍ 5 എണ്ണത്തിലേക്ക് അഭിമുഖം നടത്തി സമര്‍പ്പിച്ച സെലക്ഷന്‍ ലിസ്റ്റുകള്‍...
Crime

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിര...
Kerala, Other

കോളേജില്‍ നിന്ന് ഗോവയ്ക്ക് ടൂര്‍ പോയ ബസില്‍ മദ്യം കടത്തി ; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

കൊല്ലം: കോളേജില്‍ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവന്‍ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് ടൂര്‍ പോയത്....
Other

കേരള മുസ്ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ മീലാദ് റാലി നടത്തി

തിരൂരങ്ങാടി : തിരുനബിയുടെ സ്നേഹലോകം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢമായിഎ ആർ നഗറിൽ നിന്നാരംഭിച്ച റാലിക്ക് സോൺ നേതാക്കളായ ഇ മുഹമ്മദ് അലി സഖാഫി, പി അബ്ദുർറബ്ബ് ഹാജി, എം വി അബ്ദുർ റഹ്മാൻ ഹാജി, പി സുലൈമാൻ മുസ് ലിയാർ, നൗഫൽ കൊടിത്തി, സുഹെെൽഫാളിലി, ആബിദ് ചെമ്മാട് നേതൃത്വം നൽകി. കുന്നുംപുറത്ത് നടന്ന സമാപന സംഗമത്തിൽ അബ്ദുർ റഊഫ് സഖാഫി സി കെ നഗർ പ്രഭാഷണം നടത്തി....
Information, Kerala, Other

ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പരാതി നല്‍കാന്‍ പുത്തന്‍ സംവിധാനം

തിരുവനന്തപുരം : നിലവില്‍ ഏറ്റവും കൂടുതല്‍ കേട്ടു വരുന്നതും കണ്ടു വരുന്നതുമായ ഒരു സംഭവമാണ് ലോണ്‍ ആപ്പില്‍ വായ്പ എടുത്ത് തട്ടിപ്പിനിരയാകുന്നതും ആത്മഹത്യ ചെയ്യുന്നതും എല്ലാം. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവര്‍ക്കായി പുത്തന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നതായി കേരള പൊലീസ് അറിയിച്ചു. 94 97 98 09 00 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ...
Politics

ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായി സര്‍ക്കാര്‍ കാണുന്നു: കെ.എം ഷാജി

കുണ്ടൂര്‍: ദുരന്തങ്ങള്‍ പോലും അഴിമതി നടത്താനുള്ള സാഹചര്യമായാണ് ഇടത് സര്‍ക്കാര്‍ കാണുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. കുണ്ടൂര്‍ അത്താണിക്കല്‍ മേഖല മുസ്്‌ലിംലീഗ് സമ്മേളനത്തില്‍ മുഖ്യപ്രഭാണം നടത്തുകയായിരുന്നു അദ്ധേഹം. സര്‍ക്കാറിന്റെ കൊള്ളരുതായ്മക്കെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഷാജി നടത്തിയത്. ദുരന്തങ്ങള്‍ പണമുണ്ടാക്കാനുള്ള മികച്ച അവസരമായി മുഖ്യമന്ത്രിയും കുടുംബവും കാണുന്നു. മുഖ്യമന്ത്രി മാത്രമല്ല. മുഖ്യന്റെ ഭാര്യയും മകളും മകന്റെ കുടുംബവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്.കേരളത്തിലെ ആരോഗ്യ മന്ത്രി പൂര്‍ണ്ണ പരാജയമാണെന്നും അതിന് ഒരു കുന്തവുമറിയില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നന്നമ്പ്ര പഞ്ചായത്ത് മുസ്്ലിംലീഗ് ട്രഷറര്‍ എം.സി കുഞ്ഞുട്ടി അധ്യക്ഷനായി. സമ്മേളനം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടത് സര്‍ക്കാറിന്് ഫാഷിസ സ്വഭാവമാണെന്ന് മജീ...
Kerala, Local news

പി.എച്ച് ഫൈസലിനെ ആദരിച്ചു

വേങ്ങര : മലപ്പുറം ജില്ലാ ഭക്ഷ്വ വിജിലൻസ്‌ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വേങ്ങരയിലെ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖ വ്യക്തിത്വമായ പി.എച്ച് ഫൈസലിനെ വേങ്ങര കൊർദോവ എജ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ തോട്ടശ്ശേരി മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. കൊർദോവ ചെയർമാൻ യൂസുഫലി വലിയോറ, മുസ്തഫ തിരൂരങ്ങാടി, ഫത്താഹ് തങ്ങൾ, സുധീഷ് ഗാന്ധിക്കുന്ന്, പി.മൊയതിൻ എന്നിവർ പ്രസംഗിച്ചു. പി.എച്ച് ഫൈസൽ മറുപടി പ്രസംഗം നടത്തി....
Accident

കുന്നുംപുറത്ത് ബൈക്കുകൾ അപകടത്തിൽ പെട്ട് കൂമണ്ണ സ്വദേശി മരിച്ചു

എ ആർ നഗർ : കുന്നുംപുറം വേങ്ങര റോഡിൽ ബൈക്കുകൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ നീരോൽപ്പ് കഴുങ്ങുംതോട്ടത്തിൽ ഹംസയുടെ മകൻ മുഹമ്മദ് ശാക്കിർ സുഹരി (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം 6. 24 ന് കുന്നുംപുറം ടൗണിൽ വേങ്ങര റോഡിൽ വെച്ചാണ് അപകടം. നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോൾ അതേ ദിശയിൽ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുൻ ഭാഗത്ത്‌ തട്ടി മറിയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിർ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കുന്നുംപുറം സ്വകാര്യാശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേങ്ങര പാക്കടപ്പുറായയിൽ മദ്റസാ അധ്യാപകനാണ്. ഗായ...
Accident

കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു.

മഞ്ചേരി : കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ആനക്കയം പെരിമ്പലത്ത് പള്ളിപ്പടിയിൽ കടലുണ്ടിപ്പുഴയിൽ വെച്ചാണ് സംഭവം.
Kerala, Malappuram, Other

പുതിയ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ

തിരൂർ: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 'വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ ഇതിനായി റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരില്‍ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം, അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്', ഇ ടി മുഹമ്മദ് ബഷീര്‍ കുറിച്ചു. ഞായറാഴ്ചയാണ് കേരളത്തിന്റെ രണ്ടാമത്തെ...
Kerala, Local news, Other

കുറ്റൂര്‍ നോര്‍ത്ത് കെ എം എച്ച് എസ് സ്‌കൂള്‍ ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര: കുറ്റൂര്‍ നോര്‍ത്ത് കെ.എം എച്ച് എസ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് ഹെല്‍ത്ത് കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന കര്‍മ്മം ഡോക്ടര്‍ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു സ്‌കൂള്‍ മാനേജര്‍ കെ. പി അബ്ദുള്‍ മജീദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 40 വര്‍ഷത്തിലേറെയായി എ ആര്‍ നഗര്‍ കുറ്റൂര്‍ നോര്‍ത്ത് പ്രദേശത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടര്‍ അരവിന്ദാക്ഷനെ ആദരിക്കലും,ഡോക്ടര്‍ മുഹമ്മദ് കുട്ടി നയിച്ച പ്രഥമ ശുശ്രൂഷക്ലാസും നടന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷാജന്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ഉമ്മര്‍കോയ കെ.വി, വേങ്ങര പി എച്ച് എസ് സി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ ഈസാ മുഹമ്മദ്, കുന്നുംപുറം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ്, അലുമ്‌നി പ്രതിനി...
Kerala

അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍, സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ് ഇതെന്നും സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്നും സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു കെസുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ 'അതേ'ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്ക...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പരീക്ഷ, കോഴ്സ്, ജോലി അറിയിപ്പുകൾ

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളര്‍ പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ 9388498696, 7736264241.    പി.ആര്‍. 1233/2023 അസി. പ്രൊഫസര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ ബി.ടി.എ. കോഴ്‌സിന് ഒഴിവുള്ള ഇംഗ്ലീഷ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു....
Kerala, Local news, Other

യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ബ...
Malappuram

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയായ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍. കാരക്കുന്ന് പഴേടം എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ എം എ അഷ്‌റഫിനെയാണ് അയോഗ്യനാക്കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍ ഉത്തരവില്‍ അറിയിച്ചു. മാതാവിന്റെ സുഹൃത്തായ ഇയാള്‍ 13കാരിക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തില്‍ മാനേജര്‍ക്കെതിരെ ജൂലൈ 13ന് പോക്‌സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ റിപ്പോര്‍...
university

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസം സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം പ്രിന്റൗട്ട് സമര്‍പ്പിക്കാത്ത അപേക്ഷകള്‍ റദ്ദാകും

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വഴി ഈ വര്‍ഷം ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും ആവശ്യമായ രേഖകളും വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ യഥാസമയം എത്തിച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം വെബ് സൈറ്റില്‍ ലഭ്യമാണ്.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും  പ്രിന്റ്ഔട്ട് സമയബന്ധിതമായി എത്തിക്കാത്ത നിരവധി വിദ്യാര്‍ത്ഥികളുണ്ട്. ഇത് വൈകുന്നതോടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇതിനോടകം രജിസ്‌ട്രേഷന്‍ നടത്തിയവര്‍ രണ്ടു ദിവസത്തിനകം പ്രിന്റൗട്ട് എത്തിക്കണമെന്നും അല്ലാത്ത പക്ഷം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഈ വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെ...
university

സേവനങ്ങള്‍ ഒരു കുടക്കീഴിലാകും
പരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവും ഒരുക്കും. പരീക്ഷാഭവന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കേണ്ട വിധം വ...
Local news

തിരൂരങ്ങാടി നഗരസഭയിൽ ഇനി ഉപാധ്യക്ഷ സ്ഥാനം ലീഗിന്, സ്ഥാനാർഥിയുടെ വോട്ട് അസാധുവായി

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുലൈഖയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി മുസ്ലിം ലീഗിലെ കാലോടി സുലൈഖ, എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മാ...
Accident

ചെട്ടിപ്പടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചാന്ത് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. വീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ ട്രെയിൻ മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അലീമ. ഭാര്യ: നജ്മുന്നീസ....
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സേവനങ്ങള്‍ ഒരു കുടക്കീഴിലാകുംപരീക്ഷാഭവനില്‍ വിവിധോദ്ദേശ്യഹാള്‍ ഒരുങ്ങുന്നു കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സേവനങ്ങളെല്ലാം ഒരേയിടത്ത് നിന്ന് ലഭിക്കാനായി സജ്ജമാക്കുന്ന വിവിധോദ്ദേശ്യ ഹാള്‍ അടുത്ത മാസം തുറക്കും. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരം കൂടുതല്‍ വിദ്യാര്‍ഥി സൗഹൃദനടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. പരീക്ഷാഭവന്‍ വളപ്പിലെ പഴയ ഇ.പി.ആര്‍. കെട്ടിടത്തിലാണ് പുതിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ ഒരുങ്ങുന്നത്. നിലവില്‍ പരീക്ഷാഭവന്റെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസ് കൂടുതല്‍ സൗകര്യങ്ങളോടെ ഈ സംവിധാനത്തിന്റെ ഭാഗമായി മാറും. എട്ട് ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എട്ട് കൗണ്ടറുകളുണ്ടാവും. ഓരോന്നിലും ഒരു സെക്ഷന്‍ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഉണ്ടാകും. രണ്ട് കിയോസ്‌കുകളും ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനവ...
Calicut, Kerala, Other

നിപ : 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട് : പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു....
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജിനേഷ്, ആല്‍വിന്‍ അഗസ്റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി റോണക് കുമാര്‍ എറണാകുളം ചീഫ് ജുഢീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് നിലവില്‍ പ്രതിചേര്‍ത്തത്. കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്ന് സിബിഐ പറഞ്ഞു. അതേസമയം താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സി ബി ഐ സംഘം ചേളാരിയിലെ പരിശോധന പൂര്‍ത്തിയാക്കി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറ...
Local news, Other

ഉരുട്ടി കളിച്ച ടയര്‍ ദേഹത്ത് തട്ടി ; തേഞ്ഞിപ്പലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അതിഥി തൊഴിലാളിയുടെ ക്രൂര മര്‍ദ്ദനം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലത്ത് ടയര്‍ ഉരുട്ടി കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ടയര്‍ ദേഹത്ത് തട്ടിയതിന് ആറാം ക്ലാസുകാരന് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍കുമാര്‍ -വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. അശ്വിന്‍ ഉരുട്ടികളിച്ച ടയര്‍ ദേഹത്ത് തട്ടി എന്ന് ആരോപിച്ചാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുട്ടി നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു കുട്ടിക്ക് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്....
Local news, Other

തിരൂരങ്ങാടി നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

തിരൂരങ്ങാടി : നഗരസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്നു രാവിലെ 11 ന് നടക്കും. രണ്ടര വര്‍ഷം കോണ്‍ഗ്രസിനും രണ്ടര വര്‍ഷം ലീഗിനും എന്ന യുഡിഎഫിലെ ധാരണയുടെ അടിസ്ഥാനത്തില്‍ ഉപാധ്യക്ഷയായിരുന്ന കോണ്‍ഗ്രസിലെ സി.പി.സുഹ്‌റാബി രാജിവെച്ചതിനെത്തുടര്‍ന്നാണു പുതിയ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ കാലൊടി സുലൈഖയാണ് യുഡിഎഫിന്റെ ഉപാധ്യക്ഷ സ്ഥാനാര്‍ഥി. രാവിലെ 10നു നാമനിര്‍ദേശ പത്രിക നല്‍കണം. വിദ്യാഭ്യാസ ജില്ലാ ഓഫിസറാണു വരണാധികാരി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 35 പേരും എല്‍ഡിഎഫിന് 4 പേരുമാണുള്ളത്. ഉപാധ്യക്ഷ സ്ഥാനം വിട്ടുകൊടുത്തതിനു പകരമായി മരാമത്ത് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്....
error: Content is protected !!