Sunday, March 22

Author: tirurangaditoday

മരിച്ച് അടക്കം ചെയ്തയാള്‍ എഴാം നാള്‍ മരണാനന്തര ചടങ്ങിനിടെ തിരിച്ചെത്തി
Kerala, Other

മരിച്ച് അടക്കം ചെയ്തയാള്‍ എഴാം നാള്‍ മരണാനന്തര ചടങ്ങിനിടെ തിരിച്ചെത്തി

കൊച്ചി: മരിച്ച് അടക്കം ചെയ്തയാള്‍ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഏഴാംനാള്‍ സെമിത്തേരിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇതൊന്നുമറിയാതെ നാട്ടിലെത്തിയത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. ആന്റണി തിരിച്ചെത്തിയതോടെ പള്ളിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. ആന്റണി ബസിറങ്ങുന്നത് കണ്ട അയല്‍ക്കാരനും ആന്റണിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത സുബ്രമണ്യന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും ഉടന്‍ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി. നാട്ടിലെത്തിയപ്പോഴാണ് താന്‍ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്. ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ...
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു...
Crime, Kerala, Malappuram, Other

വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിതാവും സഹോദരങ്ങളും പിടിയില്‍, യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചതും പ്രതി

കരുവാരക്കുണ്ട്: തുവ്വൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നിലവിലുണ്ടായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് യുവതി...
Crime

മുന്നിയൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി

മുന്നിയൂർ : ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മുന്നിയൂർ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സംശയം തോന്നിയ മാതാവ് സ്കൂളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തു. പ്രതിയെ പിടി കൂടാത്തത് വിമർശ നത്തിന് കാരണ മായിരുന്നു. അതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്....
Accident

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിച്ചിറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം . ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Kerala, Local news, Malappuram, Other

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ് ...
Other, Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിലക് വര്‍മ ടീമില്‍; സഞ്ജു സാംസണ്‍ റിസര്‍വ് താരം, കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. പരിക്കേറ്റ് ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി. വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങി...
Kerala, Local news, Malappuram, Other

ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം; രജിസ്‌ട്രേഷൻ മേഖലാ തല ഉദ്‌ഘാടനം

പരപ്പനങ്ങാടി:എസ്.കെ.എസ്.എസ്.എഫ് 35ആം വാർഷികത്തിന്റെ ഭാഗമായി ട്രെൻഡിന്റെ കീഴിൽ സെപ്തംബർ 23ന് കണ്ണൂരിൽ വെച്ച്നടക്കുന്ന ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളന രജിസ്‌ട്രേഷന്റെ പരപ്പനങ്ങാടി മേഖലാ തല ഉദ്ഘാടനം കടലുണ്ടിനഗരം എ.എം.യു.പി സ്‌കൂൾ അധ്യാപകൻ ഇബ്രാഹിം മാസ്റ്റർ രജിസ്ട്രേഷൻ നടത്തി നിർവഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ജലാൽ തങ്ങൾ ഹുദവി, സലാം ഫൈസി ആദൃശേരി, സുലൈമാൻ ഫൈസി കൂമണ്ണ, പി.പി.എം ശാഫി ഫൈസി നിറമരുതൂർ, ഹസീബ് ഓടക്കൽ, ദാവൂദ് മരവട്ടം, ഇബ്രാഹിം മാസ്റ്റർ, പഞ്ചായത്ത് മെംബർ ആസിഫ് മശ്ഹൂദ്, ബദറുദ്ധീൻ ചുഴലി, കോയമോൻ ആനങ്ങാടി, ഇസ്മായിൽ പുത്തിരിക്കൽ, മുസ്തഫ മഠത്തിൽ പുറായി, സുൽഫിക്കർ അലി, സജൽ, ഇല്യാസ് ദാരിമി, ഇസ്ഹാഖ് മാഹിരി, സവാദ് ദാരിമി, പി. പി നൗഷാദ്, ശുഹൈബ് ആവിയിൽബീച്ച്, യഅഖൂബ് ഫൈസി,...
Kerala, Local news, Malappuram, Other

മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആലിന്‍ചുവട് സ്വദേശി ചക്കി പറമ്പത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഫവാസ് (15്) നെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതായി അറിയാന്‍ സാധിക്കുന്നു. മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫവാസിനെ 20-8-2023 വൈകുന്നേരം മുതല്‍ കാണാതായിരുന്നത്. തെരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കുട്ടി എറണാകുളത്തുണ്ടെന്ന് അറിയാന്‍ സാധിച്ചത്....
Local news

ഡോക്ടറേറ്റ് നേടിയ അഫ്ഷീനയെ സിപിഎം പ്രവർത്തകർ അനുമോദിച്ചു

തിരൂരങ്ങാടി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ശീനയെ കക്കാട് സിപിഐഎം, ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ ഉപഹാരം കെെമാറി. കെ.എം. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, പി കെ സുഹെെല്‍ ,ജുനെെദ് തങ്ങള്‍ കക്കാട് എന്നിവര്‍ സംസാരിച്ചു. കേളി കുടുംബവേദി അംഗമായ അഫ്ശീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്....
Kerala, Local news, Malappuram, Other

എന്താണ് എഫ് ഐ ആർ അഥവാ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് ?

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് CrPC 154 വകുപ്പ് പ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാം. നിലവിൽ പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കിനു മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ ഐ ആറിന് വളരെ പ്രാധാന്യമുണ്ട്. പോലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോ...
Kerala, Local news, Malappuram, Other

വിലക്കയറ്റം നിയന്ത്രിക്കാൻ സഹകരണ വിപണിക്ക് കഴിയും : മന്ത്രി വി.അബ്ദുറഹിമാൻ

മലപ്പുറം : രാജ്യത്തെ വിലക്കയറ്റ സൂചികയിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് വേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്നും കായിക ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. മലപ്പുറം പ്രസ്സ് ക്ലബ്‌ പരിസരത്ത് കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും സർക്കാർ ജനങ്ങൾക്കൊപ്പമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്തത്. ഈ ഓണക്കാലത്ത് ഏറ്റവും നല്ല രീതിയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കാനും ഉയർന്ന തോതിലുള്ള വിലക്കയറ്റം നിയന്ത്രിക്കാനും സഹകരണ വിപണിയ്ക്ക് കഴിയുമെന്നും മന്ത്രി കൂട്ടിചേർത്തു. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അധ്യക്ഷൻ മുജീബ് ...
Kerala, Local news, Malappuram, Other

തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ മരിച്ചു

അബൂദാബി : തിരൂരങ്ങാടി സ്വദേശിനി അബൂദാബിയില്‍ നിര്യാതയായി. തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന്‍ കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. അബൂദാബിയില്‍ മകന്‍ ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ബനിയാസ് ഖബര്‍സ്ഥാനി ഖബറടക്കി
Kerala, Local news, Malappuram, Other

മൂന്നിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാൺമാനില്ല

മലപുറം ജില്ലയിലെ മൂന്നിയൂർ ആലിൻചുവട് സ്വദേശി സി.പി. അഷ്റഫ് ചക്കി പറമ്പത്ത് ഹൗ |സ് എന്നവരുടെ മകൻ മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫവാസ് (15 വയസ്സ്)എന്ന കുട്ടിയെ 20-8-2023 വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. രാത്രി 7.30 ന് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ കണ്ടവരുണ്ട്. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറിലോ അറിയിക്കണം. കാണാതാവുമ്പോൾ നീല ടീ ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിട്ടുള്ളത്.ഫോൺ നമ്പർ: 9895511531, 88489737290494 2460 331 ( തിരൂരങ്ങാടി പോലീസ്)...
Accident

മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

വേങ്ങര : മിനി ഊട്ടിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് കൊടിഞ്ഞി സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്. കൊടിഞ്ഞി കോറ്റത്ത് മുതിരക്കലായ മുഹാജിർ (30), ഭാര്യ ഷഹനാസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഷഹനാസ് മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. മുഹജിറിന ഡിസ്ചാർജ് ചെയ്തു. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് സംഭവം. മുഹാജിറും ഭാര്യയും കുട്ടിയും മിനി ഊട്ടിയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീട്ടുമുറ്റത്തെക്കാണ് വീണത്. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു....
Accident

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. പുലർച്ചെ 2.30 ന് ഓടെയാണ് സംഭവം. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിൻ്റെ മകൻ ഷഹലുദ്ധീൻ (24) ആണ് മരിച്ചത്. വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്....
Local news

നഗരസഭ അധികൃതരെ ഉദ്ഘാടകരാക്കിയില്ല, താലൂക്ക് ആശുപത്രിയിൽ അനുമോദന ചടങ്ങ് നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിക്ക് അവാർഡ് കിട്ടിയതിന് ജീവനക്കാരെ ആദരിക്കാൻ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾക്കു മുൻപ് നഗരസഭാ അധികൃതർ ഇടപെട്ട് തടഞ്ഞു. നഗരസഭാ അധികൃതരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതാണത്രേ കാരണം. താലൂക്ക് ആശുപത്രിക്ക് സംസ്ഥാനതലത്തിൽ നൽകുന്ന കായ കല്പം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, മത രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയുണ്ടാക്കി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയായിരുന്നു ആശുപത്രി വികസനം സാധ്യമാക്കിയത്. ഇത്തരത്തിൽ അവാർഡ് ലഭിക്കാൻ പരിശ്രമിച്ച സന്നദ്ധ സംഘടനകളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും നഗരസഭയും ആശുപത്രിയും ചേർന്ന് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിരുന്നു. അന്ന് ജീവനക്കാരെ ആദരിച്ചിരുന്നില്ല. ഇവർക്ക് മറ്റൊരു ദിവസം സംഘടിപ്പിക്കാനാണ് തീരുമാനിച...
Other

നിലവാരമില്ലാത്ത സമൂസ മേക്കർ: വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

മലപ്പുറം : കൂടുതൽ സമൂസകൾ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിലവാരമില്ലാത്ത സമൂസ മേക്കർ നൽകി കബളിപ്പിച്ച കേസിൽ മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിറമരുതൂർ സ്വദേശി അബ്ദുൾ സലീം നൽകിയ പരാതിയിലാണ് വിധി. പ്രവാസിയായ പരാതിക്കാരൻ പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയനുസരിച്ചാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ബേക്കറിക്കട ആരംഭിക്കാൻ തീരുമാനിച്ചത്. ബാങ്ക് ഓഫ് ബറോഡ ആവശ്യമായ 2,05,320 രൂപയുടെ ധനസഹായവും നൽകി. മണിക്കൂറിൽ 2000ത്തിൽ പരം സമൂസ വൈവിധ്യമാർന്ന വിധത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് മെഷീൻ വാങ്ങിയത്. കേരളത്തിൽ 5000ത്തിൽപരം മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പണം കൊടുത്താൽ മൂന്നാം ദിവസം സപ്ലൈ ചെയ്യുമെന്നായിരുന്നു അറിയിച്ചത്. 2019 ഏപ്രിൽ നലിന് പണം നൽകിയിട്ടും ഒക്ടോബർ മാസം 12നു മാത്രമാണ് മെഷീൻ നൽകിയത്. ഭാര്യയും മക്കളും മരുമക്കളും ചേർന്...
Obituary

കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്‌സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും...
Other

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല ; റിസര്‍വ് ബാങ്ക് നിര്‍ദേശം

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. അച്ചടക്ക നടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേര്‍ത്തുള്ള പിഴപ്പലിശ രീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു...
Information, Kerala, Other

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമാണ് യോഗ്യത. അക്വാകൾച്ചർ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന അക്കാദമിക് യോഗ്യതയും ഫീൽഡ് പരിചയവുമുള്ളവർക്കും മുൻഗണന ലഭിക്കും. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 10 ലക്ഷം രൂപ സബ്‌സിഡി ലഭിയ്ക്കും. അപേക്ഷയുടെ മാതൃക പെരിന്തൽമണ്ണ ക്ലസ്റ്റർ, നിലമ്പൂർ മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 7012848106....
Kerala

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍, വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച നടപടികളിലൂടെയാണ് ഇത് സാധ്യമായത്. ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍, ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു. അവര്‍ സപ്ലൈകോയെക്കുറിച്ച് കുപ്രചാരണം അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ...
Calicut, university

ഇന്ത്യ ടുഡെ റാങ്കിങ്
കാലിക്കറ്റ് സര്‍വകലാശാല 24-ാം സ്ഥാനത്ത്

പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യടുഡെ നടത്തിയ ഇന്ത്യയിലെ സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റിന് 24-ാം സ്ഥാനം.പൊതുമേഖലാ സര്‍വകലാശാലകളിലെ ജനറല്‍ വിഭാഗത്തില്‍ 41 എണ്ണം ഇടം പിടിച്ചതില്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് 11-ാം സ്ഥാനത്ത് കുസാറ്റും 39-ാം സ്ഥാനത്ത് കണ്ണൂരുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സര്‍വകലാശാലകള്‍.അക്കാദമിക്, ഗവേഷണ മികവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിത്വ-നേതൃത്വ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയ ഏഴ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആകെയുള്ള 2000 പോയിന്റില്‍ 1410.2 എന്ന സ്‌കോറാണ് കാലിക്കറ്റിന് ലഭിച്ചത്.മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ റാങ്കിങ്ങുകളിലും മുന്നിലെത്താന്‍ സര്‍വകലാശാലാ സമൂഹം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു....
Crime

പർദ്ദ ധരിച്ചെത്തി കൊച്ചി ലുലു മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഐ ടി ജീവനക്കാരൻ പിടിയിൽ

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രിയോടെയാണ് മാളിലെത്തി ക്യാമറ സ്ഥാപിച്ചത്. ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ച സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി. ഇയാൾ ശുചിമുറിക്ക് സമീപം പർദ്ദയിട്ട് സംശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാജീവനക്കാരാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് പുരുഷനാണെന്ന് മനസ്സിലായത്. ഇയാൾ ട്രാൻസ് ജൻഡർ ആണെന്നും ലെസ്ബിയൻ ആണെന്നും പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം....
Job

ലുലു ഗ്രൂപ്പില്‍ നിരവധി അവസരങ്ങള്‍; സെപ്റ്റംബര്‍ 16ന് ഇന്റര്‍വ്യൂ

ആഗോളതലത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍. കമ്ബനിക്ക് കീഴിലുള്ള ലുലു മാളുകളില്‍ 13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അഭിമുഖം നടക്കുന്നത്.പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ലുലു മാളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്. തസ്തികകളും യോഗ്യതകളും താഴെ കൊടുക്കുന്നു 12- ഷെഫ് (Commi-1, 2, 3)ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യത.പ്രവര്‍ത്തി പരിചയം അനിവാര്യം.35 വയസ്സ് കവിയരുത്. എങ്ങിനെ അപേക്ഷിക്കാം?ഓണ്‍ലൈന്‍ വഴിയല്ല അപേക്ഷിക്കേണ്ടത്, മറിച്ച്‌ താല്‍പ്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് എത്തുകയാണ് വേണ്ടത്. ഇന്റര്‍വ്യൂ സ്ഥലം:സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫെയ...
Gulf

കൊടിഞ്ഞി സ്വദേശി അൽ ഐനിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി അൽ ഐനിൽ ഉറക്കത്തിൽ മരണപ്പെട്ടു. കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശേരി ( അരീക്കാട്ട് ) മുഹമ്മദ് എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയതായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് ഉണരാ ത്തതിനാൽ പരി ശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Obituary

മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി കല്ലാക്കൻ മുഹമ്മദിന്റെ ഭാര്യ ആയിഷ ബീവി (68) ആണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Information

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഢനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ജയന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു....
Other

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?

സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്...
error: Content is protected !!