Saturday, July 4

Author: tirurangaditoday

കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു;  ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Obituary

കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്‌സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും...
Other

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ല ; റിസര്‍വ് ബാങ്ക് നിര്‍ദേശം

വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി. അച്ചടക്ക നടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേര്‍ത്തുള്ള പിഴപ്പലിശ രീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു. പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു...
Information, Kerala, Other

മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ സേവന കേന്ദ്രം തുടങ്ങുന്നതിന് സംസ്ഥാന ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസിൽ ബിരുദമാണ് യോഗ്യത. അക്വാകൾച്ചർ മേഖലയിലെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന അക്കാദമിക് യോഗ്യതയും ഫീൽഡ് പരിചയവുമുള്ളവർക്കും മുൻഗണന ലഭിക്കും. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 10 ലക്ഷം രൂപ സബ്‌സിഡി ലഭിയ്ക്കും. അപേക്ഷയുടെ മാതൃക പെരിന്തൽമണ്ണ ക്ലസ്റ്റർ, നിലമ്പൂർ മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ: 7012848106....
Kerala

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തില്‍ ; മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്ത് വലിയ തോതില്‍ സാധനങ്ങള്‍ക്ക് വില ഉയരേണ്ടതാണ്. എന്നാല്‍, വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാള്‍ താഴെ നിര്‍ത്താന്‍ കേരളത്തിനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ച നടപടികളിലൂടെയാണ് ഇത് സാധ്യമായത്. ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാല്‍, ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു. അവര്‍ സപ്ലൈകോയെക്കുറിച്ച് കുപ്രചാരണം അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ...
Calicut, university

ഇന്ത്യ ടുഡെ റാങ്കിങ്
കാലിക്കറ്റ് സര്‍വകലാശാല 24-ാം സ്ഥാനത്ത്

പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യടുഡെ നടത്തിയ ഇന്ത്യയിലെ സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റിന് 24-ാം സ്ഥാനം.പൊതുമേഖലാ സര്‍വകലാശാലകളിലെ ജനറല്‍ വിഭാഗത്തില്‍ 41 എണ്ണം ഇടം പിടിച്ചതില്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് 11-ാം സ്ഥാനത്ത് കുസാറ്റും 39-ാം സ്ഥാനത്ത് കണ്ണൂരുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സര്‍വകലാശാലകള്‍.അക്കാദമിക്, ഗവേഷണ മികവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിത്വ-നേതൃത്വ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയ ഏഴ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആകെയുള്ള 2000 പോയിന്റില്‍ 1410.2 എന്ന സ്‌കോറാണ് കാലിക്കറ്റിന് ലഭിച്ചത്.മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ റാങ്കിങ്ങുകളിലും മുന്നിലെത്താന്‍ സര്‍വകലാശാലാ സമൂഹം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു....
Crime

പർദ്ദ ധരിച്ചെത്തി കൊച്ചി ലുലു മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഐ ടി ജീവനക്കാരൻ പിടിയിൽ

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രിയോടെയാണ് മാളിലെത്തി ക്യാമറ സ്ഥാപിച്ചത്. ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ച സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി. ഇയാൾ ശുചിമുറിക്ക് സമീപം പർദ്ദയിട്ട് സംശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാജീവനക്കാരാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് പുരുഷനാണെന്ന് മനസ്സിലായത്. ഇയാൾ ട്രാൻസ് ജൻഡർ ആണെന്നും ലെസ്ബിയൻ ആണെന്നും പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും...
Kerala, Malappuram, Other

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യം: പി. അബ്ദുൽ ഹമീദ് എം.എൽ.എ

മലപ്പുറം : കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീ സംരംഭകത്വം അനിവാര്യമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. കോഡൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന വുമൺ വൈബ് കോട്ടേജ് ഇന്റസ്്ട്രീസ് യൂണിറ്റിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൈക്രോ സംരംഭങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജുല പെലത്തൊടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വട്ടോളി, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പർ എം....
Job

ലുലു ഗ്രൂപ്പില്‍ നിരവധി അവസരങ്ങള്‍; സെപ്റ്റംബര്‍ 16ന് ഇന്റര്‍വ്യൂ

ആഗോളതലത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍. കമ്ബനിക്ക് കീഴിലുള്ള ലുലു മാളുകളില്‍ 13 തസ്തികകളിലായി വിവിധ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അഭിമുഖം നടക്കുന്നത്.പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ ലുലു മാളുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്. തസ്തികകളും യോഗ്യതകളും താഴെ കൊടുക്കുന്നു 12- ഷെഫ് (Commi-1, 2, 3)ഹോട്ടല്‍ മാനേജ്‌മെന്റ് യോഗ്യത.പ്രവര്‍ത്തി പരിചയം അനിവാര്യം.35 വയസ്സ് കവിയരുത്. എങ്ങിനെ അപേക്ഷിക്കാം?ഓണ്‍ലൈന്‍ വഴിയല്ല അപേക്ഷിക്കേണ്ടത്, മറിച്ച്‌ താല്‍പ്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് എത്തുകയാണ് വേണ്ടത്. ഇന്റര്‍വ്യൂ സ്ഥലം:സെപ്റ്റംബര്‍ 16ന് കോട്ടയം എസ്.ബി കോളേജില്‍ വച്ചാണ് ഇന്റര്‍വ്യൂ നടക്കുക. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫെയ...
Gulf

കൊടിഞ്ഞി സ്വദേശി അൽ ഐനിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി അൽ ഐനിൽ ഉറക്കത്തിൽ മരണപ്പെട്ടു. കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശേരി ( അരീക്കാട്ട് ) മുഹമ്മദ് എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ റൂമിൽ പോയതായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് ഉണരാ ത്തതിനാൽ പരി ശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്....
Obituary

മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി കല്ലാക്കൻ മുഹമ്മദിന്റെ ഭാര്യ ആയിഷ ബീവി (68) ആണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Information

മൂന്നിയൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരൂരങ്ങാടി : മൂന്നിയൂരില്‍ പാറക്കാവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നിയൂര്‍ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയനെതിരെയാണ് കുട്ടിയുടെ ബന്ധുക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഢനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി ജയന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു....
Other

സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?

സൈബര്‍ കുറ്റകൃത്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കിരയായെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് ടോള്‍ ഫ്രീ നമ്പര്‍ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ; സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? നിങ്ങൾ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കിരയായെങ്കിൽ ഉടൻ തന്നെ സൈബർ ക്രൈം റിപ്പോർട്ടിങ് ടോൾ ഫ്രീ നമ്പർ ആയ 1930 ലേയ്ക്ക് വിളിച്ച് റിപ്പോർട്ട് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ (1930) നൂറുകണക്കിന് ബാങ്...
Kerala, Local news, Malappuram, Other

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം

മലപ്പുറം: കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മലപ്പുറം പൊന്‍മള മാണൂര്‍ സ്വദേശിനിയായ 25 കാരിയാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് സജീര്‍ സി.എച്ച്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് എന്നിവര്‍ സ്ഥലത്തെത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അഖില്‍ നാഥ് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി വീട്ടില്‍ തന്നെ ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. 8.45 ന് അഖില്‍നാഥിന്റെ പരി...
Kerala, Malappuram, Other

ഓണ വിപണി; നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ

ഓണത്തോടനുബന്ധിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം. ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് ചീഫ് സെക്രട്ടറി വി. വേണു ജില്ലാ കളക്ടർമാരുടെയും വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തലത്തിൽ യോഗം ചേർന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് നിയന്ത്രിക്കാൻ റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സക്വാഡിന്റെ പരിശോധന ഓണത്തിന്റെ സാഹചര്യത്തിൽ ശക്തമാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിൽ ഇതുവരെ 562 കടകളിൽ സ്‌ക്വാഡ് പരിശോധന നടത്തിയതിൽ 240 ക്രമക്...
Other

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഡോ. ടി.എൻ അനൂപ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി എൻ.എ കരീം, നിലമ്പൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ അരുമ ജയകൃഷ്ണൻ , എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവ ർ പങ്കെടുത്തു. ഡി.എം.ഒ ഡോ.രേണുക ആർ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പി നന്ദിയും പറഞ്ഞു....
Kerala, Malappuram

കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമയാണ് താനൂര്‍ സ്വദേശിയടക്കം രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നീവിടങ്ങളില്‍ നിന്നും കരിപ്പൂര്‍വിമാനത്താവളത്തില്‍ എത്തിയവരില്‍ നിന്നുമാണ് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യഹ്യ കടന്നാത്തു (31) ല്‍ നിന്നും 860 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ് നൗഫലില്‍ (31) നിന്നും...
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാ...
Obituary

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട് : ഇന്ന് വൈകിട്ട് 5 ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, പുതിയ നോവൽ  'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഏറെ കാലമായി അർബുദ രോഗിയായിരുന്നു. രോഗത്തിനിടെയായിരുന്നു പുസ്തക രചന. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇന്ന് മരണം. മരണത്തെ തുടർന്ന് പുസ്തക പ്രകാശനം മാറ്റി വെച്ചു. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചെമ്മാട് ബ്രൈൻസ് കോളേജിൽ അധ്യാപകനായിരുന്നു. ചേളാരി പൂതേരിവളപ്പിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ...
Kerala, Local news, Other

കുണ്ടൂര്‍ പിഎംഎസ്ടി കോളേജില്‍ റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും തിരുരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ചു കൊണ്ട് റാഗിങ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡി എല്‍ എസ് എ സെക്രട്ടറി/ സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സി പി മുസ്തഫ റാഗിങ് വിരുദ്ധ നിയമങ്ങള്‍, സൈബര്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ ഇബ്രായിന്‍ ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്നു. ടി എല്‍ എസ് സി സെക്രട്ടറി ഇമ്രാന്‍, പാരാ ലീഗല്‍ വോളന്റിയര്‍മാരായ ഹൈരുന്നിസ, സരിത, സജിനി മോള്‍ തുടങ്ങിയവരും പങ്കെടുത്തു....
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം ; എല്ലാത്തിനും പിന്നില്‍ എസ് പിയുടെ ഡാന്‍സാഫ് ടീം, ഞാന്‍ നിരപരാധി ; വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ താനൂര്‍ എസ്‌ഐ

താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ് പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തി. നിലവില്‍ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനിലാണ് എസ് ഐ കൃഷ്ണലാല്‍. എംഡിഎംഎ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞതെന്നും എസ്‌ഐ പറഞ്ഞു. പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വിളിച്ചുപറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് സ്റ്റേഷനിലേക്ക് അയക്കുന്നതെന്ന് അറിയിച്ചു. അങ്ങനെ പ്രതികളുടെ എണ്ണം അഞ്ചായി. അഞ്ച് പ്രതികളെയും ഒരു കാറുമാണ് സ്റ്റേഷനില്‍ എത്തിച്ചത്. പുലര്‍ച്ചെ 1.40നാണ് പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചത്....
Crime

വ്യാജ ഒപ്പിട്ട് പണം തട്ടി; മുന്നിയൂരിൽ കുടുംബശ്രീ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു.മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽസെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി.അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായുംചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിരു...
Kerala, Local news, Malappuram, Other

കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ; കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി : കേരള ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി തിരൂരങ്ങാടി മുനിസിപ്പാലിറ്റി 27 ഡിവിഷനില്‍ 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും'രണ്ടാമത് സെമിനാര്‍ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ സെമിനാര്‍ പങ്കാളിത്തം കൊണ്ടും പ്രത്യേകിച്ച് സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ നൂറില്‍ അധികം പേര്‍ പങ്കെടുത്തു. കര്‍ക്കിടക ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വിശദമാക്കി സംസാരിച്ച ജൈവകര്‍ഷക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജൈവ കര്‍ഷകസമിതി തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രോ. ഹാറൂണ്‍ ഒഎഫ്എഐ ദേശീയ സമ്മേളനത്തെ വിശദീകരിച്ചും സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത വിശദീകരിച്ചും സംസാരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റ...
Kerala, Malappuram

ഒറ്റത്തവണ തീർപ്പാക്കൽ: തീയതി നീട്ടി

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനം സംബന്ധിച്ചിട്ടുള്ള രേഖകൾ സഹിതമുള്ള അപേക്ഷ അതത് പ്രദേശത്തെ താലൂക്ക് വ്യവസായ കാര്യാലയത്തിലോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ തന്നെ സമർപ്പിയ്ക്കണം. ഫോൺ: 0483 2737405, 2734812....
Kerala, Local news, Malappuram, Other

സ്വാതന്ത്ര്യ ദിനത്തില്‍ തൂവല്‍ തീരം ശുചീകരിച്ച് അം ആദ്മി പാര്‍ട്ടി

തിരൂരങ്ങാടി : രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാര്‍ട്ടി വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചു. രാവിലെ തിരൂരങ്ങാടി ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്‍വശം പൗരപ്രമുഖനായ എം.സി. മുഹമ്മദ് പതാക ഉയര്‍ത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഉച്ചക്ക് ശേഷം പരപ്പനങ്ങാടി തൂവല്‍ തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ബാഗുകളിലാക്കി തീരത്തിന്റെ ഒരു ഭാഗം പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ആം ആദ്മി പാര്‍ട്ടി ആദര്‍ശത്തെയും ആം ആദ്മി പാര്‍ട്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പരിപാടികളെയും കുറിച്ച് തീരം സന്ദര്‍ശിക്കാനെത്തിയ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രചരണവും പ്രവര്‍ത്തകര്‍ അവിടെ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മടപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസര്‍ മങ്കട സംസാരിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ വി.എം., ഫൈസല്‍ ചെമ്മാട്, സാദിഖ് തെയ്യാ...
Kerala, Malappuram, Other

ജനകീയ കൂട്ടായ്മയിലൂടെ സർക്കാർ സ്കൂളിന് ഭൂമി

കൊണ്ടോട്ടി : ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ്‌ മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സർക്കാർ യു പി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ ശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിട നിർമാണത്തിന് സൗകര്യം ഒരുക്കുന്നതിനായി ഇരുപത്തി രണ്ട് സെന്റ് സ്ഥലം കൊണ്ടോട്ടി നഗരസഭയുടെ സാമ്പത്തിക സഹായവും സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സ്റ്റാഫ്‌ അംഗങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ...
Kerala, Other

അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. www.athidhi.lc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിഥി തൊഴിലാളികൾക്ക് നേരിട്ടും തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്ക് അവരുടെ കീഴിലുള്ള തൊഴിലാളികളേയും രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷനോടൊപ്പം തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ രേഖയും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ നിലനിർത്തിക്കൊണ്ടുതന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ, തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓ...
Breaking news

പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും കയ്യാങ്കളി, തിരൂർ സ്റ്റേഷനിൽ സിപിഎം പ്രതിഷേധം

തിരൂർ : പഞ്ചായത്ത് പ്രസിഡൻ്റും എസ്ഐയും തമ്മിൽ തിരുർ പോലീസ് സ്റ്റേഷനിൽ അടിപിടി. വെട്ടം പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരിയും തിരൂർ പോലീസ് സ്റ്റേഷനിലെ അഡീഷനൽ എസ് ഐയും തമ്മിൽ സ്റ്റേഷനിൽ വാക്കുതർക്കവും കയ്യാങ്കളിയും. സ്റ്റേഷനിലേക്ക് വാഹനം കയറ്റിയ പഞ്ചായത്ത് പ്രസിഡൻ്റുമായുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഫോൺ വഴി നടന്ന തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. എസ് ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ. ജയന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്....
Local news

മൂന്ന് വെൽനസ് ക്ലിനിക്കുകൾ അനുവദിച്ചിട്ടും ഒന്നുപോലും തുടങ്ങാതെ തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നഗരസഭയിൽ വെൽനെസ് ക്ലിനിക് ആരംഭിക്കുന്നത് വൈകുന്നു. നഗരസഭയിൽ 3 വെൽനെസ് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നു പോലും തുടങ്ങിയിട്ടില്ല. ചുള്ളിപ്പാറ, തിരൂരങ്ങാടി, പന്താരങ്ങാടി എന്നിവിടങ്ങളിലാണ് ക്ലിനിക് തുടങ്ങാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. തുടർന്ന് കെട്ടിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചുള്ളിപ്പാറയിലും തിരൂരങ്ങാടിയിലും കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു. ഇപ്പോൾ ചുള്ളിപ്പാറയിലെ ക്ലിനിക് കെട്ടിട ഉടമയുമായി ധാരണയായിട്ടുണ്ട്. ക്ലിനിക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ക്ലിനിക്കിലേക്കുള്ള ഫർണിച്ചർ എത്തിച്ചു. ഇവിടെ ക്ലിനിക് ആരംഭിക്കുന്നതിന് മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം, തിരൂരങ്ങാടിയിലെ ക്ലിനിക് ആരംഭിക്കുന്നതിന് തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ വാടക സം...
Local news

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം റണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ബി ഇ എം എച്ച് എസ്. എസ് എസ് പി സി യൂണിറ്റും സംയുക്തമായി ബോധവല്‍ക്കരണ മാരത്തോണ്‍ സംഘടിപ്പിച്ചു. സ്റ്റോപ്പ് വയലന്‍സ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാര ത്തോണ്‍ സംഘടിപ്പിച്ചത്. പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചുടലപറമ്പ് മൈതാനത്ത് വരെ ആയിരുന്നു മാരത്തോണ്‍. മരത്തോണിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ ബി.ഇ.എം എച്ച്.എസ്. എസിലെ ഗണിതശാസ്ത്ര അധ്യാപകനായ റയണ്‍ ഹാംസന്റെ നേതൃത്വത്തില്‍ 80 ഓളം എസ്.പി.സി കേഡറ്റ്‌സും ക്ലബ് മെമ്പര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്...
Information, Other

സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.

സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പരപ്പനങ്ങാടി : സിഗ്‌നേച്ചര്‍ ഓഫ് എബിലിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും എഡ്ബ്ല്യൂ എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ കൊടക്കാടും 76-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന ഈ കൂട്ടായ്മയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ പ്രസംഗം, പാട്ട്, പോസ്റ്റര്‍ രചന, കളറിംഗ് എന്നിവ ഓണ്‍ലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി നിരവധി പേര്‍ പങ്കെടുത്തു. പരിപാടിയില്‍ സിഗ്‌നേച്ചര്‍ വാട്ട് സാപ് കൂട്ടായ്മ സെക്രട്ടറി അക്ഷയ്, ചെയര്‍മാന്‍ അപ്പു, എഡബ്ല്യുഎച്ച് സെപെഷ്യല്‍ സ്‌കൂള്‍, കൊടക്കാട് ഹെഡ്മിസ്ട്രസ് റുബീന ടീച്ചര്‍, എഡ്യൂക്കേഷണല്‍ കോഡിനേറ്റര്‍ സത്യ ഭാ...
error: Content is protected !!