Saturday, July 4

Author: tirurangaditoday

സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍
Information

സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍

സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കപ്പെടുന്ന ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഊര്‍ജം പകരുന്നതാവണം സ്വാതന്ത്ര്യ ദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങും വളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവ പങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയ തലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.രാജ്യം ഇവിടെയുള്ള ഓരോ പൗരന്റേതുമാണ്. രാജ...
Information

അധ്യാപകർക്ക് പ്രഥമാധ്യാപികയുടെ ആദരം

തിരൂരങ്ങാടി : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യു.എസ്.എസ്. പരീക്ഷയിൽ മികച്ച നേട്ടം ഉണ്ടാക്കുന്നതിന് നേതൃത്വവും സംഘാടനവും നിർവഹിച്ച നൗഷാദ് പുളിക്കലകത്ത് , ഫമീദ പള്ളിമാലിൽ എന്നിവർക്ക് പ്രഥമാധ്യാപികയുടെ ആദരം. സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് ഹെഡ്മിസ്ട്രസ് കെ.കെ. മിനി ടീച്ചർ രണ്ടുപേരെയും ആദരിച്ചത്. സ്കൂളിൽ നിന്ന് ഇത്തവണ ഏഴുപേർ യു.എസ്.എസ്. സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു....
Information

‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ല ; പിഡിപി

തിരുരങ്ങാടി : ഭാരതത്തിന്റെ 77 -ാം സ്വാതന്ത്ര്യ ദിനാഘോഷം പിഡിപി തെന്നല പഞ്ചാത്ത് കമ്മറ്റി വിപുലമായി ആഘോഷിച്ചു. പുക്കിപറബ് ആങ്ങാടിയില്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവ് അബുബക്കര്‍ ഹാജി പതാക ഉയര്‍ത്തി. രാജ്യത്തെ ഒറ്റികൊടുത്ത ദേശദ്രോഹികളായ അഭിനവ ദേശീയ വാദികളെ തിരസ്‌ക്കരിക്കണമെന്നും യഥാര്‍ത്ഥ ദേശ സ്‌നേഹികളെയും സ്വാതന്ത്ര്യ സമര പോരാളികളേയും സ്മരിക്കണമെന്നും 'ഇന്ത്യ' എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പിഡിപി അഭിപ്രായപ്പെട്ടു ജലീല്‍ ആങ്ങാടന്‍, ജില്ല കൗണ്‍സില്‍ അംഗം മുഹമ്മദ് കുട്ടി പുക്കിപറബ്, റഷിദ് കരുബില്‍, പിടി കോയ, അനസ് തെന്നല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷമീര്‍ കെ പാറപ്പുറം സ്വാഗതവും ഇര്‍ഷാദ് തെന്നല നന്ദിയും പറഞ്ഞു ശരീഫ് തറയില്‍, കുഞ്ഞുട്ടി ബെസ്റ്റ് ബസാര്‍, ശെഖ് ബിരാന്‍, യുനുസ് അറക്കല്‍ എന്നിവര്‍ മധുര വിതരണത്തിന് നേതൃത്വം നല്‍കി...
Local news

കുണ്ടൂർ നടുവീട്ടിൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂൾ സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ യു.കെ മുസ്തഫ പതാക ഉയർത്തി. തിലായിൽ മഹ്റൂഫ് അധ്യക്ഷം വഹിച്ച പരിപാടിയിൽ പഞ്ചായത്ത് മെമ്പർ കെ .കുഞ്ഞി മുഹമ്മദ് ഹാജി ഉൽഘാടനം നിർവചിച്ചു.സ്കൂൾ ലീഡർ മുഹമ്മദ് മിഷ് ഹൽ പി.പി പ്രതിജ്ഞ്ഞ നിർവഹിച്ചു.പായസ വിതരണവും മധുര പലഹാര വിതരണവും നടത്തി.കെ കുഞ്ഞിമരക്കാർ, നൗഷാദ് കെ.കെ, മുഹമ്മദ് അലി.കെ .സി, കെ. റഹീം കുണ്ടൂർ , ഇസ്മാഈൽപി.കെ.മുഹമ്മദ് ഷിബ് ലി ഇ.വി, അഹ്മദ് യാസർ കെ.വി, ഷംസുദ്ദീൻ ടി,സക്കീന ടി, ഖൈറുന്നിസ. കെ ,ആരിഫ കെ.വി, നജ്മുന്നിസ.പി, ജഹാന .പി സംബന്ധിച്ചു....
Local news

പള്ളിക്കൽ അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പള്ളിക്കലിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സമഗ്ര കാർഷിക പദ്ധതി വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുമെന്നും ഇതിനായി പദ്ധതികൾ തയാറാക്കി നൽകാനും മന്ത്രി ആവശ്യപ്പെട്ടു. പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ എല്ലാവരും ശ്രമിക്കണം. പദ്ധതികൾ നടപ്പിലാക്കാൻ എല്ലാ സഹായവും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിനെ കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 75 വൃക്ഷതെകൾ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പള്ളിക്കലിൽ കുമ്മനാട്ട് വളപ്പിലെ വ്യവസായ...
Other

എസ്കെഎസ്എസ്എഫ് ബാലാരവം സംസ്ഥാനതല ആര്‍.പി ശില്പശാല നടത്തി

പട്ടാമ്പി : 'സത്യം,സ്വത്വം,സമര്‍പ്പണം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ ആര്‍. പി മാര്‍ക്കുള്ള സംസ്ഥാന തല ശില്പശാല നടത്തി . പട്ടാമ്പി കുണ്ടൂര്‍ക്കര  നൂറുല്‍ ഹിദായ ഇസ്ലാമിക് അക്കാദമിയില്‍ നടന്ന ശില്പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ ഉദ്ഘാടനം ചെയ്തു . പാണക്കാട് സയിദ് ഹമീദലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു .വിവിധ സെഷനുകളിലായി ഡോ. അബ്ദുല്‍ ഖയ്യും കടമ്പോട്, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ ക്ലാസുകള്‍ നേതൃത്വം നല്‍കി .സത്താര്‍ പന്തലൂര്‍ ,സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി ,ഷമീര്‍ ഫൈസി ഒടമല ,ആഷിഖ് കുഴിപ്പുറം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി തൃശൂര്‍, ഒ.പി .എം.അഷ്റഫ് കുറ്റിക്കടവ്,മൊയ്തുട്ടി യമാനി പന്തിപ്പ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഓഡിറ്റ് കോഴ്‌സ് പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകളുടെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സ് പരീക്ഷ 16 മുതല്‍ 24 വരെ ഓണ്‍ലൈനായി നടക്കും. എസ്.ഡി.ഇ. വെബ്‌സൈറ്റില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള എം.സി.ക്യു. അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും മറ്റ് വിശദാംശങ്ങളും എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.      പി.ആര്‍. 1025/2023 ഓഡിറ്റ് കോഴ്‌സ് മാതൃകാ പരീക്ഷ എസ്.ഡി.ഇ., ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ മാതൃകാ പരീക്ഷ 15-ന് രാവിലെ 8.30 മുതല്‍ രാത്രി 11 മണി വരെ നടക്കും. ഈ സമയപരിധിക്കുള്ളില്‍ ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍....
Other, Tech

ഇന്‍സ്റ്റഗ്രാമില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു ; ഇനി സ്റ്റോറികളില്‍ മെന്‍ഷന്‍ ചെയ്ത് ബുദ്ധിമുട്ടേണ്ടി വരില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സ്റ്റോറികളില്‍ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതാനും പുതിയ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ഇവ ഓരോ രാജ്യങ്ങളിലായി ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. പ്ലാറ്റ്‌ഫോമില്‍ പുതിയതായി വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഐജി അപ്‌ഡേറ്റ്‌സ് എന്ന തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസേറി സൂചിപ്പിച്ചിട്ടുണ്ട്. ഒരു സ്റ്റോറിയില്‍ ഒരുകൂട്ടം ആളുകളുടെ ഒരുമിച്ച് ടാഗ് ചെയ്യുന്നതിനുള്ള സംവിധാനം ഇപ്പോള്‍ ടെസ്റ്റിങിലാണെന്നും ഇങ്ങനെ സൃഷ്ടിക്കുന്ന ഒരു ഗ്രൂപ്പ്, ആ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും പൊതുവായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റില്‍ ആദം മോസേറി പറഞ്ഞു. ഒരുകൂട്ടം പേരെ ഒരു ഗ്രൂപ്പിലേ...
Other, Tech

ഏഴ് പുതിയ ഫീച്ചറുകളും ആയി വാട്‌സ്ആപ്പ് എത്തുന്നു

ഈ വര്‍ഷം ഏഴ് പുതിയ ഫീച്ചറുകളും ആയി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച് ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി ചില സവിശേഷമായ അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ചാറ്റ് ലോക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ വാട്‌സ്ആപ്പ് നല്‍കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ചാറ്റിന്റെ പ്രൊഫൈല്‍ സെക്ഷനില്‍ പോയി ചാറ്റ് ലോക്ക് ഫീച്ചറില്‍ ടാപ്പ് ചെയ്താല്‍ മതിയാകും. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ ഒരു പ്രത്യേക ഫോള്‍ഡറിലേക്ക് മാറും. എച്ച് ഡി ഫോട്ടോ അയക്കല്‍ എച്ച് ഡി ക്വാളിറ്റിയിലുള്ള ഫോട്ടോകള്‍ അയക്കാനുള്ള ഒരു ഓപ്ഷന്‍ കൂടി ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാന്‍്. എന്നാല്‍ വാട്ട്സ്ആപ്പില്‍...
Kerala, Malappuram, Other

‘കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ‘ സെമിനാര്‍ സംഘടിപ്പിച്ചു

എടവണ്ണ : കേരള ജൈവ കര്‍ഷക സമിതി, മലപ്പുറം ഏറനാട് താലൂക്ക് കമ്മിറ്റി എടവണ്ണ പൊന്നാം കുന്നില്‍ പ്രത്യേകം സഞ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'കര്‍ക്കിടക ഭക്ഷണവും ആരോഗ്യവും ' സെമിനാര്‍ സംസ്ഥാന വൈ പ്രസിഡണ്ട് ചന്ദ്രന്‍ മാസ്റ്റര്‍ നിള ഉദ്ഘാടനം ചെയ്തു. ഋതുക്കള്‍ക്കനുസരിച്ച് പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഇലകളും കനികളും ഉപയോഗിക്കേണ്ട രീതികള്‍ വിശദീകരിച്ചു. പ്രകൃതി വിഭവങ്ങളുടെ ശേഖരണവും പാചക രീതികളും അവയിലെ പോഷകങ്ങളും പവര്‍ പോയന്റ് സഹായത്താല്‍ പ്രദര്‍ശിപ്പിച്ചു. നമ്മുടെ മുറ്റത്തും പറമ്പുകളില്‍ നിന്നും ലഭിക്കുന്ന വിവിധയിനം ഇലകള്‍ കൊണ്ടുള്ള കറി തോരന്‍ , കൂട്ടുകറി മുതലായ 15 ഇന വിഭവങ്ങളും തവിട് കളയാത്ത കുത്തരി കൊണ്ടുള്ള ചോറും കൊണ്ടുള്ള ഭക്ഷണം നവ്യാനുഭവമായി. പ്രസിഡന്റ് ടിപി ബീരാന്‍ക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 2023 ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ആലുവയില്‍ നടക്കുന്ന ഒഎഫ്എഐ ദേശീയ സമ്മ...
Kerala, Malappuram, Other

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരുക...
Kerala, Local news, Malappuram, Other

ഇന്‍ഡിഗോയില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍

തിരൂരങ്ങാടി : ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍. തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകന്‍ ഷഫീഖാണ് പരാതിക്കാരന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഷഫീഖിന്റെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ 2023 ജനുവരിയില്‍ പരാതി ലഭിക്കുകയും പരാതി ജില്ല ഉപഭോക്തത കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോക്കെതിരായി മൂന്നുലക്ഷം നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയും നല്‍കുവാനായി കോടതി വിധിക്കുകയായിരുന്നു തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി മുഖാന്തിരം നല്‍കിയ പരാതിക്ക് ഒരു മാസത്തിനകം മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ പലിശ അടക്കം നല്‍കണമെന്നാണ് കോടതിവിധിയെന്ന് ജനറല്‍ സ...
Job

തപാൽ വകുപ്പിൽ 1508 ഒഴിവുകൾ, യോഗ്യത പത്താം ക്ലാസ്

തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവ്. 23 വരെ അപേക്ഷിക്കാം. https://indiapostgdsonline.gov.in ∙യോഗ്യത: പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്. ∙പ്രായം: 18-40. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.  ∙ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ. ∙ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല.  ∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി. ...
National

കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. 3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം...
Other

പനിബാധിച്ച കുട്ടിക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ്, നഴ്‌സിനെതിരെ നടപടി

തിരുവനന്തപുരം∙ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തി വെപ്പ് നൽകി. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. സംഭവത്തിൽ നടപടി ആരംഭിച്ചു. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നൽകിയത്. പനിബാധ...
Gulf, Job

യു എ ഇ യിൽ സ്കൂളുകളിൽ അധ്യാപകർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കുന്നു, മികച്ച ഓഫർ

അബുദാബി : യു എ ഇ യിലെ  വിവിധ സ്‌കൂളുകളിലേക്ക്  അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. പുതുതായി തുടങ്ങിയ ആറ് സ്‌കൂളുകൾ അധ്യാപകരെ  റിക്രൂട്ട് ചെയ്യുന്നുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും പൊതുവെ അദ്ധ്യാപക, അഡ്മിൻ സ്ഥാനങ്ങളിൽ  പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകാറുണ്ട്.   യു.എ.ഇ.യിൽ ജെംസ് എജുക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എജുക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്‌കൂൾ ഓപ്പറേറ്റർമാരുണ്ട്. നവംബറിലാണ് അബുദാബി വാർഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാറുള്ളത്. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ  റിക്രൂട്ട്‌മെന്റ്  നടത്തുമെന്ന് താലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിച്ചു. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരുണ്ട്. മികച്ച ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നതെന്നും  യുകെ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിട...
Gulf

ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു

യു എ ഇ : അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ തുടങ്ങുന്നു. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് പുതിയ സർവീസ്. അതേസമയം ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസും ഇത്തിഹാദ് എയർവേസ് നടത്തും
Other

റേഷൻ വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീട്ടിലേക്ക് പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തും

സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. അന്ത്യോദയ അന്നയോജന –എഎവൈ കാർഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാർ‍ഡുകൾക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം. ഇക്കൂട്ടത്തിൽ ഒരംഗം മാത്രമുള്ള 7790 എഎവൈ കാർഡുകൾ ഉണ്ടെന്നും ഇവർ നാല് മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. ...
Kerala, Local news, Malappuram

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ...
Obituary

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്....
Accident

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്. ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്....
Other

പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ്‌ അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ്‌ പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്‌ അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവ...
Accident

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊണ്ടോട്ടി : എയർപോർട്ട് റോഡിൽ സ്കൂട്ടറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. എയർ പോർട്ട് റോഡിൽ കൊളത്തൂരിന്റെയും കൊട്ടപ്പുറത്തിന്റെയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേരും മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Kerala, Malappuram

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമി...
Kerala, Local news, Malappuram, Other

ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 ന്റെ 2023-2024 ലേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും സംസ്ഥാന കോഡിനേറ്റര്‍ ആയി ജംഷീര്‍ കൂരിയാടനേയും. ജില്ലാ പ്രസിഡണ്ട് സുനില്‍ ബാബു കിഴിശ്ശേരി, ജില്ലാ സെക്രട്ടറി സഫല്‍ കൊല്ലംഞ്ചേരി കക്കാട്, ട്രഷറര്‍ ഫൈസല്‍ കൊടപ്പന കരുമ്പില്‍, പിആര്‍ഒ ഷനിന്‍ പൊന്നാനി, വൈസ് പ്രസിഡന്റ്മാരായി സലീം പുകയൂര്‍, ഫാസില്‍ കൂരിയാട്, ജോയിന്റ് സെക്രട്ടറിമാരായി ഷബീബ് കൊടക്കാട്, ജംഷാദ് പടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു 2020 സെപ്തംബര്‍ 26 ന് തിരൂരങ്ങാടി കക്കാട് നിന്നും തുടക്കം കുറിച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 എന്ന സംഘടന ഇന്ന് ലോകം അറിയപ്പെടുന്ന കേരളത്തില്‍ ഉടനീളം 1200ഓളം പ്രവര്‍ത്തകരുള്ള ഒരു നല്ല സംഘടനയാക്കി മാറ്റിയ മലയാളികള്‍ക്ക് ടീം ആക്സിഡന്റ് റെസ്‌ക്യൂ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പറ...
Kerala, Local news, Malappuram, Other

പനി ആയാല്‍ അഞ്ച് ദിവമൊക്കെ ഉണ്ടാകും വെറുതെ ബുദ്ധിമുട്ടിക്കാന്‍ ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ അമ്മമാരോട് മോശമായി പെരുമാറിയതായി പരാതി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക്...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍...
Kerala, Malappuram

പൂ കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മലപ്പുറം; ഓണത്തിന് പൂക്കളം ഒരുക്കാൻ ഇത്തവണ നാടൻ പൂക്കളെത്തും

ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്. അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനാണ് പൂ കൃഷി സജീവമാക്കിയത്. കൂടാതെ പൂ കൃഷിയിൽ ജില്ലയെ സ്വയം പര്യാപ്തതയിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രധാനമായും ഓണവിപണി മുന്നിൽ കണ്ടാണ് കൃഷിയിറക്കുന്നത്. ജില്ലയിൽ വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ, തിരൂർ, നിറമരുതൂർ, പരപ്പങ്ങാടി, ആനക്കയം, മഞ്ചേരി തുടങ്ങിയ വിവിധയിടങ്ങളിയി 25 ഏക്കറിലാണ് പൂ കൃഷി ആരംഭിച്ചിട്ടുള്ളത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഹെക്ടറിന് 16,000 രൂപയാണ് കർഷകന് ധനസഹായം ലഭ്യമാകുക. മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ കൂടുതൽ വരു...
Kerala, Local news, Malappuram

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ പ...
error: Content is protected !!