Friday, July 3

Author: tirurangaditoday

അരിക്കൊമ്പന്‍ കമ്പത്ത് ; ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു ; മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ്
Information

അരിക്കൊമ്പന്‍ കമ്പത്ത് ; ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു ; മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ്

കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ വന്‍തോതില്‍ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉള്‍പ്പെടെ തകര്‍ത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തല്‍ക്കാലം മയക്കുവെടി വച്ച് ഉള്‍വനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ആനമലയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കുമെന്നും ശ്രീനിവാസ് റ...
Information, Other

പരാതികൾക്ക് പരിഹാരം കണ്ട് ‘കരുതലും കൈത്താങ്ങും’ അദാലത്തുകൾ സമാപിച്ചു

വെള്ളക്കരം കുടിശ്ശിക, ഭൂനികുതി അടയ്ക്കാന്‍ സാധിക്കാത്തത് തുടങ്ങി സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പരിഹാരം ലഭിക്കാതെ പോയ പ്രശ്‌നങ്ങളും പരാതികളുമായി എത്തിയവര്‍ക്കു മുന്നില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉടനടി നടപടികളുമായി സജീവമായപ്പോള്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന അദാലത്തില്‍ ഒട്ടേറെപ്പേരുടെ ആധികള്‍ക്ക് വിരാമമായി. പരാതിക്കാരുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തും ആശ്വാസവാക്കുകള്‍ ചൊല്ലിയും മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സജീവമായപ്പോള്‍ അദാലത്ത് സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ സാക്ഷ്യമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിലെ മലപ്പുറം ജില്ലയിലെ അവസാനത്തെ അദാലത്താണ് വെള്ളിയാഴ്ച കൊണ്ടോട്ടിയില്‍ നടന്നത്. മെയ് 15ന് ഏറനാട്, 16ന് നിലമ്പൂർ,...
Feature, Information

കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്

കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാളി ...
Crime

മലപ്പുറത്ത് അമ്മായി അച്ഛന്റെ കുത്തേറ്റ് മരുമകന്‍ കൊല്ലപ്പെട്ടു

മലപ്പുറം: ഭാര്യാപിതാവിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡില്‍ താമസിക്കുന്ന ശ്രീകൃഷ്ണന്‍ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുടുംബതര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന.
Accident

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. വേങ്ങര ചെളിടയ് മണ്ടോടൻ ഹംസ കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്. മാതാവ് അനീസയുടെ ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ഇവിടെ വിരുന്നു വന്നതായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കബറടക്കി. സഹോദരങ്ങൾ, മുഹമ്മദ് അഫ്ന, ഫാത്തിമ നസ....
Accident

പുത്തന്‍പിടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. സലീം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍
Accident

ഊരകത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടയാല്‍ സ്വദേശി സലീം (23) ആണ് മരിച്ചത്. യുവാവിന്റെ ദേഹത്തിലൂടെ ടയര്‍ കയറിയിറങ്ങി. ഇയാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
Crime

വ്യാപാരിയുടെ കൊലപാതകം ; ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഒരുക്കിയ ഹണി ട്രാപ്പ്, പ്രതികളെ ചോദ്യം ചെയ്തതില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരകൃത്യം

മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതല്‍ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മെയ് 18 ന് ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. സിദ്ധിഖിനെ ഫര്‍ഹാനയ്ക്ക് ഒപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫര്‍ഹാനയുടെയും ആഷിഖിന്റെയും പദ്ധതി. എന്നാല്‍ മുറിയില്‍ വെച്ച് നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫര്‍ഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു....
Information

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരും: മന്ത്രി വി അബ്ദുറഹിമാൻ

ഭിന്നശേഷിക്കാരുടെ പ്രശ്‌നം പരിഹരിക്കാൻ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ജില്ലയിൽ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്ത് സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിരവധി പരാതികൾ അദാലത്തിൽ ലഭിച്ചു. അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും ഉടൻ യോഗം ചേരും. ജനങ്ങൾ സർക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. അദാലത്തിലെ തിരക്ക് ഇതിന്റെ പ്രതിഫലനമാണെന്നും മന്ത്രി പറഞ്ഞു....
Feature, Information

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്: കൊണ്ടോട്ടി താലൂക്കിൽ പരിഗണിച്ചത് 1351 പരാതികൾ

മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. 711 പരാതികളാണ് നേരത്തെ ലഭിച്ചത്. 640 പുതിയ പരാതികളും ലഭിച്ചു. ഇതിൽ 158 പരാതികൾ ഉടൻ പരിഹരിച്ചു. അദാലത്തിൽ പരിഹാരം കാണാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത്. കൃഷി, പൊതുവിതരണ വകുപ്പ്, വിദ്യാഭ്യാസം, വനം തുടങ്ങിയവ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികൾ ലഭിച്ചു. എം.എൽ.എമാരായ ടി വി ഇബ്രാഹിം, പി ഉബൈദുള്ള, പി അബ്ദുൽ ഹമീദ്, ജില്ലാ കളക്ടർ വി.ആർ പ്രേംക...
Information

കെഎസ്ആര്‍ടിസി ബസില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രിമിച്ച യുവാവ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെയാണ് നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. യുവതിയോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ പിന്നീട് ബാലരാമപുരം പൊലീസിന് കൈമാറി....
Education, Information

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളിലേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളില്‍ ഒരുകോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും 8.17 ലക്ഷം രൂപ വിനിയോഗിച്ച പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി. പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷംസു പിള്ളാട്ട് ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍, ചെയര്‍മാന്‍ പികെ സിദീഖ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.അനൂപ് , സികെ റഫീഖ്, ഇകെ ആലി മൊയ്തീന്‍ ,പൂക്കുത്ത് മുജീബ് സലീം പുള്ളാട്ട് ബഷീര്‍ അബ്ദുറഹിമാന്‍ അമീര്‍ ടി കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു....
Accident

വീട്ടുമുറ്റത്തെ വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

വണ്ടൂർ : വീട്ടുമുറ്റത്ത് താൽക്കാലികമായി നിർമ്മിച്ച വെള്ളക്കുഴിയിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പോരൂർ താളിയംകുണ്ട് പണപ്പാറ നൗഷാദിൻ്റ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. മുറ്റത്തെ വെളളകുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. പരുക്കേറ്റ് വണ്ടൂരിലെയും പെരിന്തൽമണ്ണ യിലെയും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് നടക്കും. മാതാവ്, ഷാഹിന...
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്....
Information, Job

സൗജന്യ തൊഴിൽ പരിശീലനം

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനംസ്‌കിൽ ഹബ് പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ്സ് ട്രെയിനർ, യോഗ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഹെയർ ഡ്രസ്സ് ആൻഡ് സ്‌റ്റൈലിസ്‌റ്, ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ്, ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ മേഖലകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്ലിങ്ക് : https://tinyurl.com/pmkvyasappandikkad.കൂടുതൽ വിവരങ്ങൾക്ക്: 8089462904, 90720 48066....
Information

കരുതലിന്റെ കൈത്താങ്ങ് ഇനി മുനീറിലേക്കും

തിരൂരങ്ങാടി : ഭിന്നശേഷിക്കരനായ ചുള്ളിപ്പാറ സ്വദേശി സിറാജുൽ മുനീറിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. നാല് വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്. കഴിഞ്ഞ നാലു വർഷമായി ഡയാലിസിസ് ചെയ്യുകയാണ്. ചികിത്സാ ചെലവിന് ധനസഹായം ലഭിക്കുന്നതിനായാണ് മുനീറിന്റെ കുടുംബം അദാലത്ത് വേദിയിൽ എത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ഡയാലിസിസ് ചെയ്തിരുന്നത്. എന്നാൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യാനുള്ള ചെലവ് കൂടിയതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ഓട്ടോ ഡ്രൈവറായ മുനീറിന്റെ പിതാവ് കുഞ്ഞുമൊയ്തീൻ ആണ്. മുനീറിന്റെ പരാതി പരിഹരിക്കാൻ വേണ്ട തുടർനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പുനൽകി....
Crime

മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചു പെട്ടിയിലാക്കി, മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം ; വ്യാപാരിയുടെ കൊലപാതകത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ആഴത്തിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടി മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് തെറിച്ചിരുന്നു. വെള്ളം ഒലിക്കുന്ന നിലയിലുമാണ് മൃതദേഹം നിറച്ച പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയില്‍ നിന്ന് കണ്ടെത്താനായത്. ഫര്‍ഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മൃതദേഹം എവിടെയെന്ന് വ്യക്തമായി അറിയാമായിരുന്നു. ഇതിന്റെ അട...
Obituary

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി സാംസ്‌ക്കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി

കൊണ്ടോട്ടി : മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ കുടുംബശ്രീയുടെ ടീ സ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയിലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള വിഷമാലിന്യമാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. റസാഖ് നേരത്തെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. തന്റെ വീടും പുരയിടവും ഇ എം ...
Crime

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി ; 3 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ കേസില്‍ 3 പേര്‍ പോലീസ് കസ്റ്റുഡിയില്‍. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ മേച്ചേരി സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. സിദ്ദീഖ് നടത്തിയ ഹോട്ടലിലെ ജീവനക്കാരന്‍ ശിബിലി, ശിബിലിയുടെ സുഹൃത്ത് ഫര്‍ഹാന്‍ എന്നിവരാണ് പോലീസ് പിടിയിലുള്ളത്. ഇവര്‍ക്ക് പുറമെ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശിബിലിയെ ഹോട്ടല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക സൂചന. കസ്റ്റഡിയില്‍ ഉള്ള മൂന്നാമത്തെ ആളെ കുറിച്ച് പോലീസ് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെനിന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോയി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു എന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്....
Crime

തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ വെട്ടിനുറുക്കി ബാഗിലാക്കി കൊക്കയിൽ തള്ളി, യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങ്ളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ ഏഴൂർ പി സി പടി സ്വദേശിയായ ഹോട്ടൽ ഉടമ മേച്ചേരി സിദ്ധിക്കാ (58) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ചെന്നൈയിൽ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണ് ഉള്ളത്.സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. ഇന്ന് മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷ...
Information

കളിയാട്ട മഹോത്സവം ; നാളെ ഗതാഗത നിയന്ത്രണം

തിരൂരങ്ങാടി: വെള്ളിയാഴ്ച കളിയാട്ടം നടക്കുന്നതിനാല്‍ രാവിലെ 11:00 മണി മുതല്‍ ദേശീയപാതയിലെ ചേളാരിക്കും കൊളപ്പുറത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് തിരൂര്‍ ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ സര്‍വകലാശാലാ കാമ്പസിനു സമീപം ചെട്ടിയാര്‍ മാട് റോഡു വഴി ഒലിപ്രംകടവ്, ചെട്ടിപ്പടി, പരപ്പനങ്ങാടി വഴി പോകണം. തിരിച്ച് തിരൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതേ പാതയിലൂടെ പോകണം. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കോഹിനൂരില്‍ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് പറമ്പില്‍ പീടിക കുന്നുംപുറം വഴി കൊളപ്പുറത്ത് ദേശീയപാതയില്‍ പ്രവേശിക്കണം.തൃശ്ശൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും ഇതുവഴി പോകണം. ടാങ്കര്‍ലോറികള്‍, വലിയ ചരക്ക് ലോറികള്‍ എന്നിവ നാളെ രാവിലെ 11:00 മണി മുതല്‍ ഇതുവഴി സര്‍വീസ് നടത്താതെ നിര്‍ത്തിയിടണമെന്നും പോലീസ് അറിയിച്ചു. ദേശീയപാത വി...
Education

പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു ; വിജയ ശതമാനം 82.95 %

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനം പേര്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ വിജയം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. ഈ വര്‍ഷം 4,42,067 വിദ്യാര്‍ത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 30740 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ മൂന്നു മുതലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നത്. ഹയർസെക്കണ്ടറി പരീക്ഷാ ഫലം അറിയാൻ www.keralaresults.nic.in, www.prd.kerala.gov.in, www.results.kit...
Information

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍

പൊന്നാനി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ 380 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ പരിഗണിക്കാവുന്ന 121 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 197 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികള്‍ മന്ത്രിക്ക് മുന്നില്‍ വീണ്ടും വന്നതില്‍ 22 പരാതികള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ശേഷിക്കുന്ന പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്...
Feature, Information

സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു ; 15 ബസുകളില്‍ അപാകത കണ്ടെത്തി

പെരിന്തല്‍മണ്ണ : വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പെരിന്തല്‍മണ്ണ സബ് ആര്‍ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തറയില്‍ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചു. വാഹനത്തിന്റെ രേഖകള്‍, ടയര്‍, വൈപ്പര്‍, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോര്‍, ബ്രേക്ക്, ബോഡി, ബസുകളുടെ വിന്‍ഡോ ഷട്ടര്‍, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂള്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. ...
Accident

അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനം ; കരുവാരക്കുണ്ടില്‍ മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

മലപ്പുറം : കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് തിരിച്ചിറക്കിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷംനാസാണ് കുടുങ്ങിയ വിവരം താഴെയെത്തി അറിയിച്ചത്. ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മഴ കാരണം ഇവരെ താഴെയെത്തിക്കാനുള്ള ശ്രമം പ്രതികൂലമായി ബാധിച്ചിരുന്ന...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

റിസര്‍ച്ച് ഫോറം ഉദ്ഘാടനവുംപുസ്തക നിരൂപണവും കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം 'പ്രോക്ഷോ'യുടെ ഉദ്ഘാടനവും പുസ്തക നിരൂപണവും പഠനവിഭാഗത്തില്‍ നടന്നു. പ്രൊഫ. പി.വി. രാമന്‍കുട്ടി റിസര്‍ച്ച് ഫോറം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.വി. രാമന്‍കുട്ടി എഴുതിയ 'മഹാഭാരതകഥ' എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എന്‍. നിഷ സംസാരിച്ചു. പ്രൊഫ. കെ.പി. കേശവന്‍, വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ്, പ്രൊഫ. കെ.കെ. ഗീതാകുമാരി, ഡോ. പി.ഐ. അജിതന്‍, യു.എം. ഹരീഷ്, കെ.വി. നീരജ്, കെ. ശരണ്യ, ടി. ലിനിഷ, പി. രശ്മി, പി. മുഹമ്മദ് ഷമീം എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം 'പ്രോക്ഷോ' പ്രൊഫ. പി.വി. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.     പി.ആര്‍. 612/2023 പരീക്ഷാ ഫലം രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച...
Education

പ്ലസ് വണ്‍ സീറ്റ് ; മലപ്പുറം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മലപ്പുറം ഉള്‍പ്പെടെ ഏഴുജില്ലകളില്‍ 30 ശതമാനം പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് സീറ്റ് വര്‍ധിപ്പിക്കുക. 81 ബാച്ചുകള്‍ നിലനിര്‍ത്താനും യോഗത്തില്‍ ധാരണയായി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമായി. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ 10% കൂടി സീറ്റ് വര്‍ധിപ്പിക്കുന്നതും അനുവദിക്കും. കൊല്ലം , എറണാകുളം , തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു....
Breaking news

വിഷു ബംമ്പർ 12 കോടി രൂപ ചെമ്മാട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തിരഞ്ഞ് നാട്ടുകാർ

തിരൂരങ്ങാടി : സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ സമ്മാനം ചെമ്മാട് വിറ്റ ടിക്കറ്റിന്. ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിലെ സി കെ വി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ VE 475588 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് വിറ്റ ടിക്കറ്റാണെന്നു ഉടമ താനൂർ സ്വദേശി സി കെ ആദർശ് പറഞ്ഞു. ആരാണ് ടിക്കറ്റ് വാങ്ങിയത് എന്നത് അറിയില്ല. ബസ് സ്റ്റാൻഡിൽ ആയതിനാൽ യാത്രക്കാരും ആകാം. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം, വൈലത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കടയുണ്ട്. മൂവായിരത്തോളം ടിക്കറ്റുകൾ വിറ്റതായും ഇവർ പറഞ്ഞു. ഏജൻസി കമ്മീഷനായി ഒരു കോടിയിലേറെ രൂപ ലഭിക്കും. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.   ഒന്നാം സമ്മാനം[12 കോടി രൂപ‍] VE 475588 സമാശ്വാസ സമ്മാനം ( 1,00,000 രൂപ) VA 47558...
Education

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍: മന്ത്രിയുടെ പ്രസ്താവന അപക്വവും അന്തസിന് നിരക്കാത്തതും ; എസ്എസ്എഫ്

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാര്‍ത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വവും അന്തസിന് നിരക്കാത്തതുമാണെന്ന് എസ്എസ്എഫ്. മുന്‍ വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വാദമെങ്കില്‍, കേരളത്തിലെ പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയെ നിശ്ചയിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തത് എന്തിനാണ് എന്നത് കൂടി മന്ത്രി വ്യക്തമാക്കണമെന്നും എസ്എസ്എഫ് പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സീറ്റില്ല എന്ന കാര്യം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നു തന്നെ വ്യക്തമാണ്. കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കണമെന്നും അഭിരുചിക്ക് അനുസരിച്ചുള്ള സ്ട്രീമുകള്‍ വേണമെന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും യാഥാര്‍ഥ്യ...
Feature

ബിരിയാണി-ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ ഹംസക്കോയയുടെ കുടുംബത്തിന് സിപിഎമ്മിന്റെ സ്‌നേഹവീട്

വള്ളിക്കുന്ന് : കുറ്റിക്കാട്ട് ഹംസക്കോയയുടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ കമ്മറ്റി. വീട് സിപിഐഎം മലപ്പുറം ജില്ലകമ്മറ്റി മെമ്പര്‍ വി.പി. സോമസുന്ദരന്‍ കുടുംബത്തിന് സമര്‍പ്പിച്ചു. ബിരിയാണി ചാലഞ്ചിലൂടെയും ന്യൂസ് പേപ്പര്‍ ചാലഞ്ചിലൂടെയുമാണ് വീട് നിര്‍മാണത്തിന് ആവശ്യമായ തുക പാര്‍ട്ടി കണ്ടെത്തിയത്. ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ നരേന്ദ്രവ് , ടി പ്രഭാകരന്‍, പി.വിനീഷ് ഋഷികേശ്, എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി വിനയന്‍ പാറോല്‍ സ്വാഗതവും ശശീന്ദ്രന്‍ എം നന്ദിയും പറഞ്ഞു....
error: Content is protected !!