Thursday, July 2

Author: tirurangaditoday

കൂരിയാട് വാഹനാപകടം, ദേശീയപാതയിൽ ഗതാഗതം മുടങ്ങി
Accident

കൂരിയാട് വാഹനാപകടം, ദേശീയപാതയിൽ ഗതാഗതം മുടങ്ങി

തിരൂരങ്ങാടി : ദേശീയപാതയിൽ കൂരിയാട് കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ഇന്ന് രാവിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ പാലത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ കാറിലിണ്ടയിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റ കൊണ്ടോട്ടി പാലക്ക പറമ്പ് ചക്കൻചോല മുഹമ്മദ് ഷാഫി (25), ഊരകം പറമ്പത്ത് മുഹമ്മദ് ആസിഫ് (25) എന്നിവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൃശ്ശൂർ- കോഴിക്കോട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ പെട്ട വാഹന ത്തിൽ നിന്ന് ഓയിൽ റോഡിൽ പറന്നൊഴുകിയതാണ് കാരണം. പൊതുപ്രവർത്ത കനായ കക്കാട് സ്വദേശി കാട്ടിക്കുളങ്ങര കബീറിന്റെ നേതൃത്വത്തിൽ വാഹനം കെട്ടി വലിച്ചു നീക്കം ചെയ്തു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഓയിൽ കഴുകി മണ്ണ് വിതറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അത് വരെ വാഹന ഗതാഗതം തിരിച്ചു വിട്ടു. സിദ്ധീഖ് ടി എഫ് സി, അസീസ്, ഫൈസൽ താണിക്കൽ തുടങ്ങിയവർ...
Accident

വെഞ്ചാലിയിൽ ബൈക്കിടിച്ച് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം വെഞ്ചാലി കൈപ്പുറത്താഴത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. കാലനടയാത്രക്കാരൻ കൈപ്പുറത്താഴം സ്വദേശി അബ്ദുറഹ്മാൻ 62, ബൈക്ക് യാത്രക്കാരായ കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശികളായ അജിത്ത് 22,വിഷ്ണു 23 എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Information

നൂതന ആശയങ്ങളുമായി മൂന്നിയൂരില്‍ ബജറ്റ് അവതരണം

മൂന്നിയൂര്‍ : ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5 കോടി, ആരോഗ്യം 1.5 കോടി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം 1.5 കോടി, സാമൂഹ്യക്ഷേമം 1 കോടി, വിദ്യാഭ്യാസം 50 ലക്ഷം എന്നിങ്ങനെ വിഭാവനം ചെയ്തു. അറുപത് വയസ്സിന് മുകളില്‍ പ്രായമായവരെ ലക്ഷ്യം വെച്ച് നീതന ആശയങ്ങളായ മൊബൈല്‍ ഡിസ്‌പെന്‍സറി, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സംടൈം അറ്റ് എയര്‍, ഫുട്‌ബോള്‍ ഗ്രാമം, കായിക സാക്ഷരത എന്നിവ പുതിയ പദ്ധതികളായി നടപ്പിലാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍ മണമ്...
Information

കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ ഒരു കിലോയോളം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഇന്ന് രാവിലെ അബുദാബിയില്‍നിന്നും എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം താനാളൂര്‍ സ്വദേശിയായ കുന്നുമ്മല്‍ മുഹമ്മദ് നബീലില്‍ (25) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലു ക്യാപ്‌സുലുകളില്‍ നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 1067 ഗ്രാം സ്വര്‍ണമിശ്രിതമാണ് നബീലില്‍ നിന്നും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 60000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് നബീല്‍ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസില്‍ നബീലിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീ...
Information

ടെറസില്‍ നിന്ന് തേങ്ങ താഴേക്കിടുന്നതിനിടെ യൂത്ത് ലീഗ് പ്രാദേശിക നേതാവ് താഴേക്ക് വീണ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാല്‍വഴുതി വീണ് നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അ അര്‍ശിന....
Crime, Information

അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

വയനാട് : ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്....
Accident

പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ വസൈതലവിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9:30ഓടെ മരണപ്പെട്ടു....
Accident

വള്ളിക്കുന്നില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വള്ളിക്കുന്ന് : വള്ളിക്കുന്ന് എന്‍സി ഗാര്‍ഡന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കരുമനക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറും താനൂര്‍ സ്വദേശിയുടെ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താനൂര്‍ സ്വദേശി ജുനൈദ് (22) നാണ് പരിക്കേറ്റത്. ഇയാളെ തേഹെല്‍ക്ക ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
Accident

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദേഹത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ : മലപ്പുറം പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് കരിങ്കല്ലത്താണി ടൗണിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം. ലോറിയുമായി ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലയില്‍ ഹിന്ദി ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി അന്താരാഷ്ട്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ െപ്രാഫ. ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എ. അരവിന്ദാക്ഷന്‍, പ്രൊഫ. നരേശ് മിശ്ര, പ്രൊഫ. ഹരിമോഹന്‍ ബുധോലിയ, പ്രൊഫ. ഗണേഷ് പവാര്‍, പ്രൊഫ. പ്രീതി, ഡോ. വിജയഭാസ്‌കര്‍ നായിഡു, പ്രൊഫ. ആര്‍. സുരേന്ദ്രന്‍, പ്രൊഫ. എം. അച്ചുതന്‍, പ്രൊഫ. കെ.എം. മാലതി, സലീജ, ഡോ. കെ.പി. സുപ്രിയ, ഡോ. കെ.എം. ഷെരീഫ്, ഡോ. എന്‍.എം. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിക്കും.'വിവര്‍ത്തനം രാഷ്ട്രം വികസനം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 18-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി ...
Information, Politics

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ഇടുക്കി : ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. 10 ദിവസം വരെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സമയം അനുവദിച്ചത്. ജസ്റ്റീസ് പി സോമരാജന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ ദിവസമാണ് എ രാജ എംഎല്‍എയുടെ വിജയം കോടതി റദ്ദാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച എ രാജയ്ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് വിലയിരുത്തിയാണ് നേരത്തെ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ എംഎല്‍എ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന...
Information, Kerala

കീറിയ നോട്ട് നല്‍കി ; 13കാരനെ പെരുവഴിയില്‍ ഇറക്കി വിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയതിന് നട്ടുച്ചയ്ക്ക് 13 കാരനെ പെരുവഴിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വനിതാ കണ്ടക്ടര്‍ ഇറക്കി വിട്ടു. പരീക്ഷ കഴിഞ്ഞ് വരുവായിരുന്ന വിദ്യാര്‍ഥി ചാക്ക ബൈപ്പാസില്‍ നിന്ന് ബസില്‍ കയറിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥി ബസില്‍ കയറി 20 രൂപ നോട്ട് നല്‍കിയപ്പോള്‍ കണ്ടക്ടര്‍ കീറയതാണെന്ന് പറഞ്ഞു. വേറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബസില്‍ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നു ബസില്‍ ആരുമുണ്ടായിരുന്നില്ലെന്ന് കുട്ടി പറയുന്നു. പാറ്റൂര്‍ ഇറക്കിയാല്‍ മതിയെന്നും അച്ഛന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടിട്ടില്ലെന്ന് കുട്ടി പറയുന്നു. അര മണിക്കൂര്‍ നിന്നശേഷവും റോഡില്‍ നിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് അതുവഴി വന്ന ഒരാളുടെ വണ്ടിയില്‍ ചാക്ക വരെയെത്തി. അവിടെ നിന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നെന്ന് കുട്ടി പറഞ്ഞു...
Accident, Information, Other

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

അങ്കമാലി കറുകുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സണ്‍ ഷെയ്ഡ് തലയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി (52), വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അലി ഹസന്‍ (30), എന്നിവരാണ് മരിച്ചത്. മൂന്നുപേരെയും കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:45നാണ് അപകടം ഉണ്ടായത്. കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികള്‍ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. അലി ഹസന്‍ വഴിമധ്യേയും അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അങ്കമാലി മുരിങ്ങൂര്‍ സ്വദേശി ജോണി അന്തോണി ആശുപത്രിയില്‍വെച്ചുമാണ് മരണമടഞ്ഞത്. പരുക്കേറ്റ ബംഗാളുകാരന്‍ കല്ലു നിരീക്ഷണത്തിലാണ്. ടെസ്റ്റ് റിസള്‍ട്ടുകള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറ...
Information

രാത്രി നടന്നു പോകുകയായിരുന്ന യുവതിയെ പിഡിപ്പിക്കാന്‍ ശ്രമിച്ചു ; ഒമാന്‍ പൗരന്‍ പിടിയില്‍

കോഴിക്കോട്: രാത്രി നടന്നു പോകുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഒമാന്‍ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം. ചികിത്സാര്‍ത്ഥം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഒമാന്‍ പൗരന്‍ രാത്രി എട്ടു മണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി ഏപ്രില്‍ മൂന്നു വരെ റിമാന്റ് ചെയ്തു....
Accident, Information

നിയന്ത്രണം വിട്ട ബൈക്ക് ടോറസിനടിയിലേക്ക് പോയി പത്രമിടാന്‍ പോയ യുവാവിന്റെ ദേഹത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി ; യുവാവിന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കറുകച്ചാല്‍ പരുത്തിമൂട് പത്തനാട് റൂട്ടിലാണ് സംഭവം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് (21) മരിച്ചത്. അപകടത്തെ തുടര്‍ന്നു ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ ബൈക്ക് ടിപ്പറിന് അടിയില്‍പ്പെട്ട് പത്ര വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണിയാണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടില്‍ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി. റോഡിലെ വളവില്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോ...
Information

ക്ഷേത്രത്തിന് പച്ച പെയിന്റ് ; ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്

മലപ്പുറം : ക്ഷേത്രങ്ങളെ വരുതിയിലാക്കി സി.പി.എം അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പുരത്തിന് മുന്നോടിയായി നടക്കുന്ന ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. ക്ഷേത്രത്തിനും മറ്റു കെട്ടിടങ്ങള്‍ക്കും പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര കമ്മറ്റിയിലും മുസ്ലീം ലീഗ് - -സി.പി.എം.നേതാക്കളെ കുത്തിനിറച്ച് രാഷ്ട്രീയവല്‍ക്കരണം നടത്തിയിരുന്നു. ക്ഷേത്രങ്ങളെ രാഷ്ട്രീയ- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്ന രീതി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വ്യാപകമാണ്. ഹിന്ദുഭക്തന്‍മാരുടെ പണം കൈവശപ്പെടുത്തുന്നതിനുള്ള കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് നിരീശ്വരവിശ്വാസികളായ ദേവസ്വം ബോര്‍ഡ് നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം പറ...
Feature, Information

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരം ; കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട്

ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷന്റെയും സുപ്രീം കോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയുടെയും റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2022 മെയ് 9-നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍ ആരും പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്....
Information

റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം

പാലക്കാട്: പാലക്കാട് റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് പറമ്പുള്ളിയില്‍ കൊല്ലിയില്‍ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30നാണ് സംഭവം. റബര്‍ ടാപ്പിങ്ങിനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാട്ടുപന്നി സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്....
Accident

കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ അപടങ്ങള്‍ തുടര്‍കഥയാകുന്നു ; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നല്‍കി

എ ആര്‍ നഗര്‍ : കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് സമീപത്തെ ഇറക്കത്തില്‍ അപകടങ്ങള്‍ തുടര്‍ കഥയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലിക്ക് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡില്‍ കുന്നുംപുറം ഹെല്‍ത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈന്‍മെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങള്‍ ദിവസേന ഉണ്ടാക്കുന്നതിനാല്‍ സ്ഥലം പി.കെ കുഞ്ഞാലികുട്ടി എംഎല്‍എ മുഖാന്തരം സര്‍ക്കാര്‍ തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ,കുന്നുംപുറം ഏഴാം വാര്‍ഡ് മെമ്പര്‍ പി.കെ ഫിര്‍ദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ക്ര...
Feature, Information

സ്‌നേഹം വിതറി എ ആര്‍ നഗറില്‍ പരിരക്ഷ കുടുംബ സംഗമം

എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പ് ന്റേയും നേതൃത്വത്തില്‍ ' സ്‌നേഹ സായാഹ്നം ' എന്ന പേരില്‍ പരിരക്ഷ - പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ. പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജിഷ. സി, റഷീദ് കൊണ്ടാനത്ത്, നാസര്‍ അഹമ്മദ്. സി കെ, അബ്ദുല്‍ അസീസ്.പി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗങ്ങളായ ഫിര്‍ദൗസ്, പി കെ, ജൂസൈറ മന്‍സൂര്‍, കുഞ്ഞിമൊയ്തീന്‍മാസ്റ്റര്‍, പ്രദീപ് കുമാര്‍. കെ എം, ഇബ്രാഹിം മൂഴിക്കല്‍, വിപിന അഖിലേഷ്, മുഹമ്മദ് ജാബിര്‍. സി,നുസ്രത്ത് കെ, മൈമൂനത്ത് ഒ സി,മുഹമ്മദ്...
Information

ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോണ്‍ ബ്രിട്ടാസിന്റെ മാതവ് പുലിക്കുരുമ്പ ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. ആലിലക്കുഴിയില്‍ പരേതനായ പൈലി (പാപ്പച്ചന്‍ ) യുടെ ഭാര്യയാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. മറ്റു മക്കള്‍ : സണ്ണി, റീത്ത, സെബാസ്റ്റ്യന്‍ ( മുന്‍ മെമ്പര്‍ നടുവില്‍ ഗ്രാമ പഞ്ചായത്ത് ), റെജി, മാത്യു, ജിമ്മി ദുബായ്. മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ) ,ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ്( ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍(പെരുമ്പടവ്)....
Information

വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരം, മോശം പെരുമാറ്റം: അധ്യാപകന്‍ അറസ്റ്റില്‍, പ്രതി സിപിഎം അംഗവും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും

അമ്പലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് വിദ്യാര്‍ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനില്‍ ശ്രീജിത്തിനെ (47) യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനികളോടു മോശമായി പെരുമാറിയെന്നാണു കേസ്. സ്ഥാപനത്തിന്റെ മേലധികാരിയാണു പൊലീസില്‍ പരാതി നല്‍കിയത്. നാലു വിദ്യാര്‍ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Accident

കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

പുത്തനത്താണിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കണ്ണമംഗലം സ്വദേശി മരണപ്പെട്ടു

കോട്ടക്കൽ : പുത്തനത്താണിയിൽ ഓട്ടോയും കാറും ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര കണ്ണമംഗലംതോട്ടശ്ശേരിയറ സ്വദേശി പുള്ളിപ്പാറ (ആശാരി) മണിക്കുട്ടൻ (37) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും രണ്ട് മക്കൾക്കും പരുക്കേറ്റു. പുലർച്ചെ 3 മണിയോടെ ആണ് അപകടം. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണി ഭാഗത്ത് വെച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....
Calicut, Crime, Information

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അറ്റന്‍ഡര്‍ പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ശനിയാഴ്ച രാവിലെയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അര്‍ദ്ധബോധാവസ്ഥയായതിനാല്‍ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് സ്വബോധത്തിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡി. കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ആഭ്യന്...
Accident

തിരൂർക്കാട് ബൈക്കപകടം; എം ബി ബി എസ് വിദ്യാർഥിനി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു

പെരിന്തൽമണ്ണ : തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എം ബി ബി എസ് വിദ്യാർഥിനി മരിച്ചു, കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ആലപ്പുഴ വാടയ്ക്കൽ പൂമന്തരശ്ശേരി നിത്സൻ്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. എംഇഎസ് മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയാണ്. കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിന് (21) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം...
Crime

എംഡിഎംഎ യുമായി ചേറൂർ സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡി എം എ യും ആയി യുവാവ് പിടിയിൽ. വേങ്ങര ചേറൂർ ആലുങ്ങൽ വീട്ടിൽ അബ്ദുൽ ഗഫൂറിനെ (21) യാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, യുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 7 ഗ്രാം എം ഡി എം എ കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ആയ മുജീബ് റഹ്മാൻ, താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ മുൻവശം ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് എംഡിഎം എ കിട്ടിയതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്....
Accident

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉത്സവം കണ്ട് മടങ്ങിയ 2 യുവാക്കൾ മരിച്ചു

ചങ്ങരംകുളം : സംസ്ഥാനപാതയിൽ കോലിക്കര സ്കൂട്ടറും കാറും ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കോലിക്കര വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33) നൂലിയിൽ മജീദിന്റെ മകൻ അൽത്താഫ് (24) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടിയിൽ തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും....
Accident

കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരൂരങ്ങാടി : കരിപറമ്പ് കണ്ണാടിതടത്ത് കിണർ പണിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. യൂണിവേഴ്‌സിറ്റി പൈങ്ങോട്ടൂർ പൊട്ടോൾ പടി വീട്ടിൽ ഹൈദ്രോസിന്റെ മകൻ സുബൈർ (48) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കണ്ണാടിതടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് കിണർ ആഴം കൂട്ടുന്ന ജോലിക്കിടെയാണ് സംഭവം. വെള്ളം വറ്റിക്കുന്നതിനിടെ കിണറ്റിലെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി...
error: Content is protected !!