കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും. പി.ആര്‍. 71/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. പി.ആര്‍. 72/2023
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയു...

