Friday, October 23

Author: tirurangaditoday

പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്
Breaking news, Kerala

പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു, എസ് ഡി പി ഐ എന്ന് ആർ എസ് എസ്

കൊലപാതകം ഭാര്യയോടൊപ്പം ബൈക്കിൽ വരുമ്പോൾ, കൊല്ലപ്പെട്ടയാൾ നിരവധി കേസുകളിൽ പ്രതി പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎസ്എസ് ആരോപിച്ചു. ഇലപ്പുള്ളി മേഖലയിൽ എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം കുറച്ചു കാലങ്ങളായി നിലനിൽക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളിൽ പ്രതിയാണ്‌.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. കൊലപാതകം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുന്നു."...
എരുമ പാൽ കറക്കാൻ സമ്മതിക്കുന്നില്ല, വിചിത്ര പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ
Other

എരുമ പാൽ കറക്കാൻ സമ്മതിക്കുന്നില്ല, വിചിത്ര പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ

ഭോപാൽ∙ പാലു കറന്നെടുക്കാൻ സമ്മതിക്കുന്നില്ല എന്ന ആരോപണത്തോടെ മധ്യപ്രദേശിൽനിന്നുള്ള കർഷകൻ എരുമയുമായി പൊലീസ് സ്റ്റേഷനിൽ. എരുമയെ ആരോ ആഭിചാരത്തിനു വിധേയമാക്കിയെന്നും അതുകൊണ്ടാണ് പാലു കറക്കാൻ സമ്മതിക്കാത്തത് എന്നും ഇയാൾ പരാതിപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ബാബുൽ ജാദവ് (45) എന്ന കർഷകനാണു നയാഗയോൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമ പാലു കറക്കാൻ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി’– ഡിവൈഎസ്പി അരവിന്ദ് ഷാ, വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘പരാതിക്കാരനു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ലഭ്യമാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. വീട്ടിൽ പോയശേഷം മടങ്ങിയെത്തിയ കർഷകൻ എരുമ പാലു കറക്കാൻ സമ്മതിച്ചെന്ന് അറിയിക്കുകയും പൊലീസിന് നന്ദി പറയുകയും ചെയ്തു’– അദ്ദേഹം പറഞ്ഞു....
വളർത്തു നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ഗുരുതര പരിക്ക്
Other

വളർത്തു നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ഗുരുതര പരിക്ക്

ഉടമയെ കസ്റ്റഡിയിൽ എടുത്തു കോഴിക്കോട്- താമരശേരിയില്‍ വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു. നടുറോഡില്‍ നായകള്‍ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ ജോലിക്ക് പോകുകയായിരുന്ന യുവതിയെ നായ്ക്കള്‍ അക്രമിച്ചു വീഴ്ത്തി കടിച്ചുകീറുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല.ഈ നായക്കള്‍ ഇതിനു മുമ്പും പലരേയും കടിച്ചു പരിക്കേല്‍പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഉടമകള്‍ക്ക് താക്കീത് നല്‍കിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ അശ്രദ്ധമായി വളര്‍ത്തുന്നതാ...
സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ
Crime, Other

സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുവൈത്തിലുണ്ടായിരുന്നതായും നാലു കൊല്ലം മുമ്പ് വരാണസിയിൽ അർബുദം ബാധിച്ചു മരിച്ചുവെന്നും മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഭാര്യ നഴ്‌സ് ആയിരുന്നു. 2 മക്കളും ഉണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥനാൽ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്ന ഇസ്മായിൽ പയ്യോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണരൂപം: സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച 'കുറുപ്പ് 'എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക്‌ പുറത്ത്‌ പ്രചരിച്ചു കൊണ്ടിരിക്കുന്നത്‌. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.201...
പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം
Malappuram

പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയുടെ ആരോഗ്യ രംഗത്തെ കരുത്തായിരുന്ന ഡിഎംഒ ഡോ.സക്കീനക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി- പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നാടിനു കരുത്തായിനിന്ന മലപ്പുറത്തിന്റെ പ്രിയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.സക്കീനയ്ക്കു സ്ഥലംമാറ്റം. വയനാട് ജില്ലയിലേക്കാണു സ്ഥലം മാറിപ്പോകുന്നത്. വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക പകരം ഇവിടെ ചാർജെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസറായി ചാർജെടുത്ത 2017 മുതൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയത്. ചാർജെടുക്കുന്ന സമയത്ത് കുട്ടികളുടെ വാക്സിനേഷൻ (67% ശതമാനം മാത്രം) വിഷയത്തിൽ ഏറെ പിന്നിലായിരുന്നു ജില്ല. സ്കൂളുകളുടെ കൂടി സഹകരണത്തോടെ നടപ്പാക്കിയ വാക്സിനേഷൻ ഡ്രൈവിലൂടെ ജില്ല വളരെപ്പെട്ടെന്നു തന്നെ മുന്നിലേക്കെത്തി. ഇപ്പോൾ ജില്ലയിൽ 90 ശതമാനത്തിനു മുകളിലാണ് കുട്ടികളിലെ വാക്സിനേഷൻ നിരക്ക്. നിപ്പ, പ്രളയം, വിമാനദുരന്തം ഉൾപ്പെടെ തുടരെത്തുടരെയുണ്ടായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ ജില്ലയ്ക്കു കരുത്താ...
വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.
Breaking news

വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.

ചിക്കൻ റോളിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് വിതരണം ചെയ്ത 3 കടകളും അടച്ചു പൂട്ടിച്ചു. കോഴിക്കോട് - വീരമ്പ്രത്ത്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ്‌ യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലാ...
വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.
Local news

വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്‍...
കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും
Local news

കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും

മൂന്നിയൂർ: കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. കഴിഞ്ഞ കാല മണ്ഡലകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന എല്ലാ പൂജകളും വഴിപാടുകളും ഉണ്ടാകും. ചുറ്റുവിളിക്കിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുകയെന്ന് ക്ഷേത്രം റിസീവർമാർ, ക്ഷേത്രം വലിയ കാരണവർ എന്നിവർ അറിയിച്ചു....
എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി
Local news

എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി

തിരൂരങ്ങാടി: 13-14 തിയതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സമ്മേളന പ്രചരണാർത്ഥമാണ് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വീണ്ടെടുപ്പിന് പോരാട്ടമാണ് മാർഗ്ഗം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും. അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യൻ തെരുവുകളിൽ സമരത്തിലേർപെട്ട മുഴുവൻ സമര ഭടൻന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് എ.ഐ.വൈ.എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പി.എസ്.എം.ഒ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം സി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ജി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്മാട് കിസാൻ കേന്ദ്രത്തിൽ നടന്ന സമാപന പരിപാടി നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി വിവേക്.എം സ്വാഗതവും, പ്രസിഡന്റ് ഷഫീഖ് ചെമ്പൻ അധ്യക്ഷതയും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ് ...
രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ആശുപത്രിയിൽ നിന്ന് പണവും സ്വർണവുമായി മുങ്ങി
Crime

രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ആശുപത്രിയിൽ നിന്ന് പണവും സ്വർണവുമായി മുങ്ങി

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ഏഴു പവ​ന്റെ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ യോഗേഷി​ന്റെ ഭാര്യയുടെ ആഭരണമാണ് നഷ്​ടപ്പെട്ടത്. ഇവർ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ ഹോംനഴ്‌സിനെ കാണാത്തതിനെത്തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഫോണും പണവും ആഭരണവും നഷ്​ടപ്പെട്ട വിവരം അറിഞ്ഞത്. യോഗേഷി‍െൻറ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്‌. യോഗേഷി​ന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു....
നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Accident

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളാഞ്ചേരി-   വട്ടപ്പാറ ഇറക്കത്തിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ
Education, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

പരീക്ഷാഫലംഅഫ്‌സല്‍ ഉല്‍ ഉലമ കോഴ്‌സുകളുടെ 2017 നവംബര്‍ ഒന്നാം സെമസ്റ്റര്‍ ,2018 ഏപ്രില്‍ രണ്ട്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധികരിച്ചു. 2019 നവംബറിലെ ഒന്നാം സെമസ്റ്റര്‍ ബിബി എഎല്‍എല്‍ബി(എച്) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. 2019 നവംബര്‍ ഒന്നാം സെമസ്റ്റര്‍  ബിഎ/ബികോം/ബിബിഎ/അഫ്ദലുല്‍ ഉലമ ,  റഗുലര്‍ പരീക്ഷാ ഫലവും ബികോം, ബിബിഎ സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്  പരീക്ഷാഫലും പ്രിസിദ്ധീകരിച്ചു.  പുനര്‍മൂല്യനിര്‍ണ്ണയത്തിന് 12 മുതല്‍ 22 വരെ അപേക്ഷിക്കാം. മൂന്നാം വര്‍ഷ ബിഎസ്.സി മെഡിക്കല്‍ ബയോകെമിസ്ട്രി  2019 നവംബര്‍ ,   നാലാം വര്‍ഷ ബിഎസി.സി എം.എല്‍.ടി 2020 നവംബര്‍ പരീക്ഷകളുടെ പുനപരിേേശാധനാ ഫലം പ്രിസിദ്ധീകരിച്ചു.   എസ്ഡിഇ 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബിഎസ്.സി (സിയുസിബിസിഎസ്എസ്) പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു.   ഗ്രേഡ് കാര്‍ഡ് ...
തൊഴിൽ അവസരങ്ങൾ, കോഴ്‌സുകൾക്ക്  സീറ്റ് ഒഴിവുകൾ
Education, Job

തൊഴിൽ അവസരങ്ങൾ, കോഴ്‌സുകൾക്ക് സീറ്റ് ഒഴിവുകൾ

പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്, ഹോസ്പിറ്റല്‍ സി.എസ്.എസ്.ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെന്റ് ഓണ്‍ലൈന്‍ പാര്‍ട്ട്- ടൈം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രിയോ/ ഡിപ്ലോമയോ ഉള്ളവര്‍ക്കും സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍സിനും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 നകം അയക്കണം.  വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വൈബ്‌സെറ്റ് വഴിയോ 8301915397/ 9447049125 എന്ന നമ്പറിലോ ബന്ധപ്പെടുക. യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ നിയമനംജില്ലയിലെ ആയുഷ്മാന്‍ ഭാരത് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്കുള്ള യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്‌ട്രേക്ടര്‍ തസ്തികയിലേക്ക് കരാര്‍/ദിവസ...
വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി
Crime, Malappuram

വേങ്ങരയിൽ ഹാൻസ് നിർമാണ ഫാക്ടറി പിടികൂടി

പ്രവർത്തിച്ചത് ബീഡിക്കമ്പനി എന്ന വ്യാജേന. ഉപകരണങ്ങളും ഉൽപന്നങ്ങളും അടക്കം അരക്കോടിയോളം രൂപയുടെ സാധനങ്ങളും പിടിച്ചെടുത്തു. ഇത്തരം സ്ഥാപനം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യം വേങ്ങര- ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. വേങ്ങര കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രദീപ് അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ ...
ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.
Malappuram, university

ദേശീയപാത വികസനത്തിൽ യൂണിവേഴ്സിറ്റിക്ക് വലിയ നഷ്ടങ്ങൾ; എൻ എച്ച് അധികൃതർ 16 ന് എത്തും.

15 ഏക്കർ ഭൂമി, പൈപ്പ് ലൈൻ, ടെലിഫോണ്, വൈദ്യുതി, ഡാറ്റ കേബിളുകൾ എന്നിവ നഷ്ടം. 5 മേൽ പാതകൾ വേണമെന്ന് ആവശ്യം തേഞ്ഞിപ്പലം- ദേശീയപാതാ വികസനത്തിനായി ഭൂമിവിട്ടു നല്‍കുന്നതിന്റെ നഷ്ടപരിഹാര സാധ്യതകളുടെ വിശദപരിശോധനക്ക് ദേശീയപാതയുടെയും ജലവകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘം 16-ന് കാലിക്കറ്റ് സര്‍വകലാശാലയിലെത്തും. വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേശീയപാതാ പ്രോജക്ട് മാനേജരും എന്‍.എച്ച്.എ.ഐ. തിരുവനന്തപുരം യൂണിറ്റും പി.ഡബ്ല്യു.ഡി. അധികൃതരും പങ്കെടുത്ത യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, യൂണിവേഴ്‌സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, പ്ലാനിങ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് എന്നിവര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചു.15 ഏക്കറോളം ഭൂമി നഷ്ടമാകുന്ന സര്‍വകലാശാലക്ക് ജലവിതരണ പൈപ്പുകള്‍, ടെലിഫോണ്‍, വൈദ്യുതി കേബിളുകള്‍, ഇന്റര്‍നെറ്റ് കേ...
ക്ലോക്ക് ഇല്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് ഉദ്യോഗാർഥി കത്തെഴുതി, പരീക്ഷ ഹാളിൽ ക്ലോക്കുകൾ സ്ഥാപിച്ച് ലയൺസ് ക്ലബ്
Local news

ക്ലോക്ക് ഇല്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് ഉദ്യോഗാർഥി കത്തെഴുതി, പരീക്ഷ ഹാളിൽ ക്ലോക്കുകൾ സ്ഥാപിച്ച് ലയൺസ് ക്ലബ്

തിരൂരങ്ങാടി- പി എസ് സി പരീക്ഷ ഹാളിൽ വാച്ച് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് കാരണം പരീക്ഷ എഴുതുമ്പോൾ സമയം സംബന്ധിച്ച ധാരണ ഉദ്യോഗാർഥികൾക്ക് ഉണ്ടായാലെ സമയ പരിധിക്കുള്ളിൽ മുഴുവൻ ഉത്തരങ്ങളും എഴുതാനും ആലോചിക്കാനും സമയമുണ്ടാകൂ. എന്നാൽ പല പരീക്ഷ കേന്ദ്രങ്ങളിലും ക്ലോക്ക് ഇല്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയാൻ മാർഗമില്ല. ഇത് പരീക്ഷ എഴുതുമ്പോൾ ആത്മ വിശ്വാസ കുറവുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തെ കുറിച്ച് ഉദ്യോഗർഥിയായ കൊല്ലം സ്വദേശിനി ആർ.ജിജി എന്നയാൾ ഈ മാസം 4 ന് മനോരമ പത്രത്തിൽ വായനക്കാരുടെ പേജിൽ കത്തെഴുതിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട തിരൂരങ്ങാടി ലയൺസ് ക്ലബിന്റെ ഭാരവാഹികൾ ഇവിടെ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ ഇതിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗാർഥി എഴുതിയ കത്ത്. തിരൂരങ്ങാടിയിൽ പരീക്ഷ കേന്ദ്രങ്ങളായ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നി...
ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ
Crime, Malappuram

ചോക്ലേറ്റ് വ്യാപാരത്തിൻ്റെ മറവിൽ കുഴൽപ്പണം കടത്ത്, തിരൂരങ്ങാടി സ്വദേശികൾ പോലീസിൻ്റെ പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി, വേങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആഡംബര വാഹനങ്ങളിൽ ചോക്ലേറ്റ് വ്യാപാരം നടത്തുന്നതിൻ്റെ മറവിൽ കുഴൽ പണം കടത്തുന്ന സംഘത്തിലെ 2 പേർ പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ പൂങ്ങാടൻ ഫഹദ് (44), പൂങ്ങാടൻ മുഹമ്മദ് ഷെരീഫ് പന്താരങ്ങാടി (40) എന്നിവരാണ് പിടിയിലായത്. ഇത്തരത്തിൽ വൻതോതിൽ കുഴൽപ്പണം കടത്തുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അവർകൾക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായതെന്ന് പോലീസ് പറഞ്ഞു. ചെമ്മാട് വെച്ച് 3128000 രൂപയുമായി പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ ദാസ്, തിരൂരങ്ങാടി എസ് ഐ പ്രിയൻ, എസ് ഐ മോഹൻദാസ്, താനൂർ DySP മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ രൂപീകരിച്ച 5 അംഗ സംഘാങ്ങളായ വിബിൻ, സബറുദ്ദീൻ, ആൽബിൻ, അഭിമന്യു, ജിനീഷ് എന്നിവർ ചേർന്ന് പിടികൂടി. ഇത്തരത്തിൽ കൂടുതൽ ആളുകൾ തിരൂരങ്ങാടിയും വേങ...
ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു; കാമുകന്‍ അറസ്റ്റില്‍
Crime

ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു; കാമുകന്‍ അറസ്റ്റില്‍

കാമുകനും ഭാര്യയും തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ വീഡിയോ കണ്ടതിനെ തുടർന്നാണ് ആത്മഹത്യ തിരുവനന്തപുരം- യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയിലാണ് പ്രേരണാകുറ്റം ചുമത്തിയത്. ശിവപ്രസാദിന്റെ മരണത്തിനു ഉത്തരവാദികള്‍ ഭാര്യയും കാമുകന്‍ വിഷ്ണുവുമാണെന്ന് ശിവപ്രസാദ് ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ എഴുതി വെച്ചിരുന്നു. സംഭവ ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ആണ് കണ്ടത്. ശിവപ്രസ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ
Crime, Malappuram

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ചന്ദന മരം കടത്തിയ 4 പേർ പിടിയിൽ

തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദല്‍ നാസര്‍ (41), നീരോല്‍പാലം സ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ജംഷീർ നേരത്തെയും ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിൻ്റെ വലയിലാകുന്നത്. യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികള്‍ ഉപയാഗിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്. കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പൊലിസ് മേധാ...
ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു
Education

ഡി.എല്‍.എഡ് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയം (മെറിറ്റ്) മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.EL.ED) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലേക്കും സ്വാശയം, മെറിറ്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 23 വരെ പൂരിപ്പിച്ച അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ മലപ്പുറം വിദ്യാഭ്യാസ ഉപഡയ റക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃകകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 04832734888....
സ്വയം തൊഴിൽ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്ക് വായ്പ നൽകുന്നു.
Kerala, Other

സ്വയം തൊഴിൽ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്ക് വായ്പ നൽകുന്നു.

സ്വയം തൊഴിൽ, ഓട്ടോ, ടാക്സി വാങ്ങാൻ, പെണ്കുട്ടികളുടെ വിവാഹം, മക്കളുടെ പഠനം, വീട് പുനരുദ്ധാരണം തുടങ്ങിയവക്ക് അപേക്ഷിക്കാം മലപ്പുറം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒ.ബി.സി ക്രിസ്ത്യന്‍, മുസ്ലിം വിഭാഗക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ വ്യവസ്ഥകളോടുകൂടി വായ്പകള്‍ അനുവദിക്കുന്നു. സ്വയം തൊഴില്‍ തുടങ്ങുന്നതിനും ഓട്ടോറിക്ഷയുള്‍പ്പെടെ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനും പെണ്‍കുട്ടികളുടെ വിവാഹത്തിനും ഭവനപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ബഹുവിധ ആവശ്യങ്ങള്‍ക്കുമാണ് വായ്പകള്‍ അനുവദിക്കുക. കൂടാതെ മേല്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭവ...
തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
ആൺകുട്ടികളെ ഉപയോഗിച്ച് ‘ഹണി ട്രാപ്പ്’; നിലമ്പൂരിൽ 2 പേർ പിടിയിൽ
Crime

ആൺകുട്ടികളെ ഉപയോഗിച്ച് ‘ഹണി ട്രാപ്പ്’; നിലമ്പൂരിൽ 2 പേർ പിടിയിൽ

നിലമ്പൂർ: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തുന്ന രണ്ട് പേർ നിലമ്പൂർ പോലീസിന്റെ പിടിയിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട്  ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ  എന്നിവരെയാണ് നിലമ്പൂർ  സി ഐ ടി എസ്  ബിനു  അറസ്റ്റ് ചെയ്തത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്.  തുടർന്ന് സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കൻ  നിലമ്പൂർ പോലിസ് ഇൻസ്‌പെക്ടർ ടി എസ് ബിനുവിന്  നൽകിയ പരാതിയിലാ...
തിരൂരങ്ങാടി ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
Local news

തിരൂരങ്ങാടി ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

അമർ മനരിക്കൽ പ്രസിഡന്റ്, എം.പി.സിദ്ധീഖ് സെക്രട്ടറി തിരുരങ്ങാടി: ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ED ദീപക് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി അബ്ദുൽ അമർ മനരിക്കൽ, സെക്രട്ടറി സിദ്ധിഖ് എം.പി, ട്രഷറർ ഡോ. അനി പീറ്റർ, എന്നിവർ ചാർജെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉൽഘാടനം നടത്തി. ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികളായ അനിൽ കുമാർ, K വേണു, Dr. B സുരേഷ്, ജയിംസ് വളപ്പില, ഡോ. ജോജു പോംസൺ, രാമനുണ്ണി, ഡോ. സ്മിതാ അനി, കെ.ടി ഷാജു, ഡോ. ശ്രീബിജു, സിദ്ധീഖ് പനക്കൽ, എം സി മുഹമ്മദ്, നിസാം എ.കെ, ഡോ. അബ്ദുറഹിമാൻ അമ്പാടി, റഹീദ KT, പരപ്പൻ അബ്ദുറഹിമാൻ, ടോണി വെട്ടിക്കാട്ട്, ജാഫർ ഓർബിസ്, നൗഷാദ് എം.എൻ, ആശിഖ് എ.കെ, ആസിഫ് പത്തൂർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അമർ മനരിക്കൽ, സെക്രട്ടറ...
വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ
Crime

വിദേശ കറൻസിയുമായി മലപ്പുറം സ്വദേശി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം സ്വദേശി അബ്ദുൽ റഷീദിൽ (49) നിന്നാണ് 30.32 ലക്ഷം രൂപയുടെ സൗദി റിയാൽ, ഒമാൻ റിയാൽ എന്നിവ പിടികൂടിയത്. ഫ്ലൈ ദുബായ് ഫ്ളൈറ്റിൽ ദുബായിലേക്ക് പോകാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ട് ബാബു നാരായണൻ, റഫീഖ് ഹസ്സൻ, പ്രമോദ് കുമാർ സവിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Education, Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പി.ജി. പ്രവേശന റാങ്ക്പട്ടിക കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നല്‍കുന്ന പി.ജി. കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പഠനവകുപ്പുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 17-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം. ക്വാറന്റൈനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനത്തിനും അവസരമുണ്ട്. ഫോണ്‍ 0494 2407016, 7017   പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ ചോദ്യപേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നത് സംബന്ധിച്ച് പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെ യോഗം 11-ന് ഓണ്‍ലൈനില്‍ നടക്കും. തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടേത് രാവിലെ 10.30-നും പാലക്കാട്, മലപ്പുറം ജില്ലകളുടേത് ഉച്ചക്ക് 2.30-നുമാണ്.   എം.എഡ്. സീറ്റൊഴിവ് കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ജനറല്‍, എസ്.സി., എസ്.ടി.,...
തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും
Local news

തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ച...
അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപ...
വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി
Kerala

വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാന്‍ ബന്ധം വേര്‍പ്പെടുത്താന്‍ ഭര്‍ത്താക്കന്മാര്‍ വിസമ്മതിക്കുന്നു: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

മലപ്പുറം- ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുകയും വിവാഹമോചിതയ്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നതിനായി മനഃപൂര്‍വം മുന്‍ ഭാര്യയ്ക്ക് വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ഒരു വിധത്തിലുമുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇത്തരക്കാര്‍ സ്ത്രീകളോട് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഭാര്യയ്ക്ക് സ്വമേധയാ വിവാഹമോചനം നടത്താവുന്നതാണെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.   പല പരാതികളിലും എതിര്‍കക്ഷികള്‍ ഹാജാരാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് വീണ്ടും നോട്ടീസ് അയക്കാനും പൊലീസ് സ്‌റ്റേഷന്‍ മുഖാന്തരം കമ്മീഷന് മുമ്പില്‍ വിളിപ്പിക്കാനും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നില്‍നില്‍ക...
ട്രയിനിൽ കടത്തി കൊണ്ട് വന്ന ഒരു കോടി രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി
Crime

ട്രയിനിൽ കടത്തി കൊണ്ട് വന്ന ഒരു കോടി രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി

തിരൂർ ∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് പിടികൂടി. ഇന്നലെ രാവിലെ തിരൂരിൽ എത്തിയ മംഗള എക്സ്പ്രസിൽനിന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസാണ് പിടിച്ചത്. 70 വലിയ പെട്ടികളിലായി 35,000 പാക്കറ്റ് കൊറിയൻ നിർമിത സിഗരറ്റാണു ട്രെയിൻ വഴി എത്തിച്ചത്. അനധികൃത സിഗരറ്റ് കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനെ തുടർന്നാണ് പിടിയിലായത്. ഒരു പാക്കറ്റിനു മാർക്കറ്റിൽ 300 രൂപയിലേറെ വിലയുണ്ടെന്നും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും നികുതി വെട്ടിച്ച് വിൽപന നടത്താൻ കടത്തിക്കൊണ്ടുവന്നതാണ് ഇവയെന്നും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി വരികയായിരുന്നു. ഡൽഹിയിൽ നിന്നാണ് ഇവ എത്തിക്കുന്നത്.  പിടിക്കപ്പെടാൻ സാധ്യത കൂടുതലായതിനാൽ നേരിട്ട് എ...