Tuesday, March 17

Author: tirurangaditoday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം കാലിക്കറ്റ് സർവകലാശാലയുടെ 2024-ലെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തവർ മെയ് 27-ന് രാവിലെ 9.30 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. പി.ആർ. 561/2025 ഫിലോസഫി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം കാലിക്കറ്റ് സർവകലാശാലയുടെ 2024 പ്രവേശനം പി.എച്ച്.ഡി. പ്രോഗ്രാമിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഫിലോസഫി പഠനവകുപ്പിൽ നേരിട്ടോ ഇ - മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. - ജെ.ആർ.എഫ്., യു.ജി.സി. - നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം മെയ് 27-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണ...
Kerala

പുറത്തിറങ്ങുന്നത് രാത്രിയിൽ, ചുറ്റും അംഗരക്ഷകർ: ലഹരി മാഫിയത്തലവനെ പോലീസ് പൊക്കിയത് സാഹസികമായി

കുന്നമംഗലം : ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലഹരി മരുന്ന് എത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള മൊത്ത വിൽപ്പനക്കാരനെ കുന്നമംഗലം പോലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജനുവരിയിൽ കാരന്തൂർ ലോഡ്ജിൽ നിന്നും 221 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടകയിലെ ഹാസനിൽ വെച്ചാണ് മംഗളൂരു സ്വദേശി ഇമ്രാൻ (30) പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആന്ധ്രയിലും ബംഗളൂരുവിലും തിരുവമ്പാടിയിലും കഞ്ചാവ് പിടിച്ചതിനെത്തുടർന്ന് പോലീസ് കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുകയായിരുന്നു ഇമ്രാൻ. കാരന്തൂർ എംഡിഎംഎ പിടിച്ച കേസിൽ നേരത്തെ അറസ്റ്റിലായവരെ ബെംഗളൂരു എത്തിച്ച് പ്രതികൾ താമസിച്ച ലോഡ്ജുകളിൽ പരിശോധന നടത്തിയപ്പോൾ മറ്റു പ്രതികളെ കുറിച്ച് വിവരവങ്ങൾ ലഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ...
Kerala

അനൂസിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് ; അന്വേഷണം ഊർജിതം

കോഴിക്കോട് : കൊടുവള്ളിയിൽ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്താനായി ലൂക്ക്ഔട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും യുവാവിന്റെയും ചിത്രങ്ങളും ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറുമാണ് പോലീസ് പുറത്തുവിട്ടത്. ഇതിനിടെ, അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൃത്യമായ സ്ഥലം മനസ്സിലായിട്ടുണ്ടെന്നും അനൂസിനെ അവിടെ ഉപേഷിച്ച് പ്രതികൾ കടന്നുകളയാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അനൂസ് റോഷനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. വിദേശത്തുള്ള അനൂസിന്റെ സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പ്രതികളെന്ന് സംശയിക്കുന്നവരുടെയോ അവരുടെ വാഹനങ്ങളുടെയോ വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്....
Local news, Malappuram

‘ആ മണ്ണിന് അഭികാമ്യം വയഡക്ട്, നിലവിലെ രീതി കണ്ടാൽ മണ്ണു പരിശോധന കൃത്യമായി നടത്തിയിട്ടില്ലെന്നു വേണം കരുതാൻ’ ; ഇ.ശ്രീധരൻ

മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു....
Local news, Malappuram

പാണ്ടികശാലയിൽ സർവീസ് റോഡ് അപകട ഭീഷണിയുടെ നിഴലിൽ

കുറ്റിപ്പുറം : കുറ്റിപ്പുറം പാണ്ടികശാലയിൽ സർവീസ് റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ അപകട ഭീഷണിയിൽ. കുറ്റിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന് സമീപത്തെ കുന്ന് ഏത് സമയത്തും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കഴിഞ്ഞവർഷം മഴയിൽ ഈ ഭാഗത്ത് 2 തവണ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഇതുവഴി കടന്നുവന്ന ഗുഡ്സ് വാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബലം കുറഞ്ഞ മണ്ണുള്ള പ്രദേശമാണിത്. ഈ ഭാഗത്ത് കുന്നിടിച്ചാണ് ആറുവരിപ്പാതയും സർവീസ് റോഡും നിർമ്മിച്ചിട്ടുള്ളത്. സർവീസ് റോഡിന് സമീപത്തെ കുന്നാണ് 2 തവണ ഇടിഞ്ഞത്. ഉയരത്തിലുള്ള കുന്ന് വലിയതോതിൽ ഇടിഞ്ഞാൽ സർവീസ് റോഡിലെ വാഹനങ്ങൾക്ക് മുകളിലാവും പതിക്കുക. റോഡിന് ഇരുവശത്തുള്ള ഇത്തരം കുന്നുകളും മറ്റും കോൺഗ്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇതുണ്ടായിട്ടില്ല. കുന്നിന് വശത്ത് ഇരുമ്പ് നെറ്റ് സ്ഥാപിച്ച് കോൺഗ്രീറ് ചെയ്യാനായി കുന്നിന് ഉള്ളിലേ...
Local news, Malappuram

ദേശീയപാത തകർന്ന സംഭവം: അവഗണിച്ചു, തണ്ടിലത്തെ മുന്നറിയിപ്പ്

കുറ്റിപ്പുറം : കൂരിയാടിനു മുൻപ് മുന്നറിയിപ്പായി 2024 സെപ്റ്റംബർ 11 ന് തവനൂർ തണ്ടിലത്തും വയൽ പ്രദേശത്ത് ആറുവരിപ്പാത ഇടിഞ്ഞു താണിരുന്നു. അന്ന് അധികൃതർ അത് ഗൗരവമായി കണ്ടില്ല. തണ്ടിലം പന്തേപാലത്തിന് സമീപത്തായി ഇരു വശത്തും പൂട്ടുകട്ട പാകി മണ്ണിട്ട് ഉയർത്തിയ പുതിയ പാതയാണ് ഇടിഞ്ഞുതാണത്. പാതയ്ക്ക് അടിയിലെ ഡ്രെയിനേജ് സംവിധാനത്തിനോട് ചേർന്നാണ് തകർച്ചയുണ്ടായത്. പ്രധാന റോഡിന്റെ മുകൾഭാഗം വിണ്ടുകീറി താഴ്ന്നതോടെ സർവീസ് റോഡ് ഉയർന്നുപൊങ്ങി. മുകൾഭാഗത്തെ റോഡിലെ മണ്ണ് ഇടിഞ്ഞതോടെ സർവീസ് റോഡിന് അടിയിലെ സ്ലാബ് ഉയർന്നുപൊങ്ങുകയായിരുന്നു. വാഹനങ്ങൾ പോകുന്നതിനിടെയായിരുന്നു അപകടം. ഗതാഗതം നിർത്തിവച്ച് ദിവസങ്ങളെടുത്താണ് അറ്റകുറ്റപ്പണി നടത്തിയത്. തവനൂർ മുതൽ ചമ്രവട്ടം വരെ നേരത്തെ വയൽ നികത്തിയെടുത്ത് നിർമിച്ച റോഡിന് മുകളിലാണ് പുതിയ ആറുവരിപ്പാത നിർമ്മിച്ചിട്ടുള്ളത്....
Local news, Malappuram

കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണം ; മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി

മലപ്പുറം : ദേശീതപാത തകർന്ന കൂരിയാട് ഫ്ലൈ ഓവർ നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ആറുവരിപ്പാത കടന്നു പോകുന്ന പലയിടങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടുത്തിയാണു നിർമാണ പ്രവർത്തികൾ നടത്തിയിട്ടുള്ളത്. വയലിലെ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തി ഇപ്പോഴത്തെ നിർമാണം പൊളിച്ച് മേൽപാലം നിർമിച്ചു ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ആവശ്യപ്പെട്ട് സമിതി ഭാരവാഹികൾ ജില്ലാ കലക്ടർക്കും കേന്ദ്ര, സംസ്ഥാന സർക്കാരിനും നിവേദനം നൽകി. ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ ഹനീഫ പെരിഞ്ചീരി, ജനറൽ സെക്രട്ടറി കെ.എൻ.ഷാനവാസ്, വി.എം.മജീദ്, സി.ടി.അബ്ദുൽ നാസർ, കെ.എം.അസൈനാർ, അസീസ് പഞ്ചിളി, വി.പി.ഷുക്കൂർ എന്നിവർ പങ്കെടുത്തു....
Kerala

പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന്; ഫലം കാത്തിരിക്കുന്നത് 4.44 ലക്ഷം വിദ്യാർത്ഥികൾ, പ്ലസ് വൺ ഫലം ജൂണിൽ

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയായിരിക്കും ഫലം പ്രഖ്യാപിക്കുക. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം തുടരുകയാണ്. ഒന്നാം വർഷ പരീക്ഷയുടെ ഫലം ജൂണിലായിരിക്കും പ്രഖ്യാപിക്കുക. 4,13,581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്....
Crime, Kerala

പുത്തനുടുപ്പിട്ട് അംഗനവാടിയിലേക്ക് പോയ കല്യാണി നാടിന്റെ നോവായി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്നു ; അമ്മ അറസ്റ്റില്‍ ; പരസ്പരം കുറ്റപ്പെടുത്തി കുടുംബങ്ങള്‍

കൊച്ചി : മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റില്‍. എറണാകുളം മൂഴിക്കുളത്ത് ആണ് മൂന്ന് വയസുകാരിയായ കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊന്നത്. പുത്തന്‍ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്ര...
Local news

കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

പറപ്പൂര്‍ : കോണ്‍ക്രീറ്റ് ചെയ്ത പറപ്പൂര്‍ കുറ്റിയാപ്ര മണ്ണാറുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലികുട്ടി എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ പ്രവര്‍ത്തി നടത്തിയത്. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി സലീമ ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ഇ കെ സെയ്ദുബിന്‍, വി എസ് ബഷീര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ ഹുദവി, ഒ പി അസൈന്‍ ഹാജി,എം മൊയ്തുട്ടി, കെ ടി റാഫി, ടി അസദ് എന്നിവര്‍ പ്രസംഗിച്ചു....
Local news

നഴ്സറി അറ്റത്ത് അങ്ങാടി റോഡ് പ്രവർത്തി ആരംഭിച്ചു

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിൽപ്പെട്ട നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കെപിഎ മജീദ് എംഎൽഎ നിർവഹിച്ചു. പ്രവർത്തി പൂർത്തീകരിക്കുന്നതോടെ ദീർഘകാലമായുള്ള നാട്ടുകാരുടെ ആവശ്യമാണ് പൂവണിയുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ആവശ്യം പരിഗണിച്ച് ബജറ്റ് പ്രവർത്തികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ നേരത്തെ കെപിഎ മജീദ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച് ജനങ്ങളുടെ ആവശ്യം ഉയർന്ന സമയത്ത് പ്രദേശം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് ഈ പ്രവർത്തിയുടെ ഡി പി ആർ അടക്കമുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നേരത്തെ ഇറങ്ങിയത്. ഇപ്പോൾ സാങ്കേതിക അനുമതി...
Local news

കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ് – യുഎസ്എസ് വിജയികളെ അനുമോദിച്ചു

തിരൂരങ്ങാടി: കക്കാട് ജി.എം.യു.പി സ്‌കൂളില്‍ എല്‍എസ്എസ്.യുഎസ്എസ് പരീക്ഷയില്‍ 24 വിദ്യാര്‍ത്ഥികള്‍ക്ക് വിജയം. സ്‌കൂളില്‍ നടപ്പാക്കിയ മികച്ച പരിശീലനം ഫലപ്രദമായി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും സ്‌കൂളില്‍ അഹ്ലാദം പങ്കിട്ടു. സ്‌കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ മുഈനുല്‍ ഇസ്ലാം, പ്രധാനാധ്യാപകന്‍ പി.എം അബ്ദുല്‍അസീസ് മാസ്റ്റര്‍, പിടി ഖമുറൂദ്ദീന്‍, ടികെ സൈതലവി, അനീസുദ്ദീന്‍, കെ,നൗഷാദ്, ശ്രുതി. ടി , ശാന്തി കെ.പി ,അബ്ദു സലാം ടി പി, അശ്വതി കെ , സജി പി , സുഹ്റാബി കെ സംസാരിച്ചു....
Kerala

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് കൂടി അപേക്ഷിക്കാം ; ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും നാളെ വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN - SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും. ഇന്നലെ വൈകിട്ട് 5 വരെ 4,54,159 പേരാണ് സംസ്ഥാനത്ത് അപേക്ഷിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ് 79,484 പേര്‍. കോഴിക്കോടാണ് രണ്ടാമത് 47,141 പേര്‍. പാലക്കാട് ജില്ലയില്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. എൻ.ആർ.ഐ. സീറ്റ് പ്രവേശനം കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) വിവിധ ബി.ടെക്. ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതൽ 26 വരെ  http://www.cuiet.info/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശനം പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം മെയ് 31-നകം കോളേജിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. ഫോൺ : 9188400223, 9567172591. പി.ആർ. 548/2025 വിദ്യാഭ്യാസ പഠനവകുപ്പിൽ പി.എച്ച്‌.ഡി. പ്രവേശന അഭിമുഖം കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ - എജ്യുക്കേഷൻ വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിൽ റിപ്പോർട്ട് ...
Local news

ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം താഴെ ചിന ഹിദായത്തുല്‍ അനാം മദ്‌റസയില്‍ ലഹരിവിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു. സദര്‍ ഉസ്താദ് അബൂബക്കര്‍ സിദ്ധീഖ് സൈനി ഉദ്ഘാടനം നിര്‍വഹിച്ചു. അനീസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എസ്‌കെഎസ്ബിവി യൂണിറ്റ് പ്രസിഡന്റ് സയ്യിദ് അന്‍ഫസ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇല്‍യാസ് ഫൈസി, അദ്‌നാന്‍ ഫൈസി, ഫായിസ് നുജൂമി, അഫ്‌സല്‍ നുജൂമി എന്നിവര്‍ സംബന്ധിച്ചു....
Obituary

പാണ്ടിമുറ്റം ജുമാമസ്ജിദ് പ്രസിഡന്റ് മാനു ഹാജി അന്തരിച്ചു

നന്നമ്പ്ര : പാണ്ടിമുറ്റം സ്വദേശിയും പാണ്ടിമുറ്റം ജുമുഅ മുസ്ജിദ് പ്രസിഡന്റുമായ പനയത്തിൽ മാനു ഹാജി(85) മരണപ്പെട്ടു.ഭാര്യ:സുലൈഖ. മക്കൾ:കുട്ടിഹസ്സൻ, കരീം, സലാം, ഖൈറു, ഫാത്തിമ, ആമിന.മരുമക്കൾ: റസിയ, ഫാത്തിമ, നസിയ. മയ്യിത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാണ്ടിമുറ്റത്തെ വീട്ടിൽ നിന്നും എടുക്കും.ഖബറടക്കം നന്നമ്പ്ര പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Job

അധ്യാപക നിയമനങ്ങള്‍

അധ്യാപക നിയമനം അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (സീനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍: 9946429265. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് അധ്യാപരെ നിയമിക്കുന്നു. മെയ് 23ന് രാവിലെ പത്തിന് കൊമേഴ്സ് (സിനീയര്‍), കൊമേഴ്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), എന്നീ തസ്തികകളിലേക്കും 11.30ന് കമ്പ്യൂട്ടര്‍ അപ്ലിക്ഷേന്‍ ( സിനീയര്‍), എക്കണോമിക്സ് (സിനീയര്‍), ബോട്ടണി (ജൂനിയര്‍), അറബിക്ക്(ജൂനിയര്‍) എന്നീ തസ്തികളിലേക്കും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് സ്‌കൂള്‍ ഓഫീസില്‍...
Obituary

മുന്നിയൂരിൽ 83 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ : വയോധികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളിമുക്ക് ചേർണ്ണൂർ കണ്ണൻ ചാത്തനാരി വീട്ടിൽ അവുഞ്ഞിക്കാട്ട് ചന്തുണ്ണി (83) ആണ് മരിച്ചത്. രാവിലെ 10 നും 12.30 നും ഇടയിലുള്ള സമയത്താണ് സംഭവം. ചേറക്കാടുള്ള തറവാട്ട് വീട്ടിലെ കോണിക്കൂട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Obituary

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയില്‍ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗണ്‍സിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കല്‍ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയില്‍ എത്തിയത്. ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.മുസ്ലിംലീഗ് മുന് കൗണ്സിലറാണ്.മുന് കൗണ്സിലർ വിപി മജീദ് (അക്ബര് ട്രാവല്സ്) ആണ് ഭര്ത്താവ്. മക്കൾ: പരേതനായ ജംഷീര്, ജസീര്, മഷ്ഹൂര്, അജ്മല്.മരുമക്കള്: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയിലെ ജന്നത്തുല് ബഖീഅ് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു....
Other

കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി; ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും

കരിപ്പൂർ : കരിപ്പൂരിൽ നിന്നും എട്ട് വിമാനങ്ങൾ കൂടി. ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരിൽ നിന്നും അവശേഷിക്കുന്നത് എട്ട് സർവ്വീസുകൾ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലർച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സർവ്വീസുകൾ. അവസാന വിമാനം 22 വ്യാഴം പുലർച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീർത്ഥാടകർ ബുധൻ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്. കരിപ്പൂരിൽ നിന്നും ഇന്ന് ഞായർ രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലർച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരിൽ നിന്നും ഇത് വരെ...
Other

ഹജ്ജ് – 2025 (7th Waiting list)- വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3863 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം : 2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3863 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ ...
Breaking news

കോഴിക്കോട് ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻതീപിടുത്തം

കോഴിക്കോട് : ബസ്റ്റാൻഡ് ബിൽഡിങ്ങിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ തുണിക്കടയിൽ നിന്നുമാണ് തീപിടുത്തം ഉണ്ടായത് എന്നുള്ള വിവരമാണ് ലഭിച്ചത്. സംഭവസ്ഥലത്ത് ശക്തമായ പുക ഉയരുന്ന സാഹചര്യമാണുള്ളത്. തീ അണക്കാനായി ഫയർഫോഴ്സ് സംഭവത്തിൽ എത്തിയിട്ടുണ്ട്. പോലീസും നാട്ടുകാരും ഫയർ ഫോഴ്സും ശ്രമം തുടരുന്നു. https://www.facebook.com/share/v/1QRBhoo85S/...
Politics

വയനാട് പുനരധിവാസം; മുഖ്യമന്ത്രിക്ക് മറുപടിയായി കുഞ്ഞാലിക്കുട്ടി

മലപ്പുറം : വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടി യുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ ലിസ്റ്റിൽ നിന്നല്ലാതെ ഞങ്ങൾ ഒരു കുട്ടിക്കും കൊടുക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനാൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.7 മാസത്തിലധികം കാത്തിരുന്നു സർക്കാരിനെ. സർക്കാരിന് ഭൂമി കണ്ടത്താൻ കഴിയാതെ വന്നപ്പോഴാണ് സ്വന്തം നിലക്ക് ഞങ്ങൾ മുന്നോട്ട് പോയത്. എല്ലാ ഘട്ടത്തിലും ഞങ്ങൾ മുഖ്യന്ത്രിയുടെയും ഗവൺമെന്റിന്റെയും റവന്യൂ മിനിസ്റ്ററുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടാണ് മുന്നോട്ട് പോയിരിക്കുന്നത്. വീഡിയോ : https://www.facebook.com/share/v/1L7p9u1E3H https://www.facebook.com/share/v/1L7p9u1E3H/...
Local news

കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു

നന്നമ്പ്ര : കൊടിഞ്ഞി കാളം തിരുത്തിയിൽ നിന്നും ഈ വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ ഹമീദ് സ്വാഗതം പറഞ്ഞു. റാഫി പനക്കൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അലവി മച്ചിഞ്ചേരി, സി.കെ മുസ്തഫ, കെ.ടി അബ്ദുൽ മജീദ്, കെ.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു....
Other

വേങ്ങര സ്വദേശികൾ സഞ്ചരിച്ച കാർ ലക്കിടിയിൽ കത്തിനശിച്ചു

വയനാട് : വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വേങ്ങര യിലെ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. വയനാട് ലക്കിടിയിൽ വച്ചാണ് വേങ്ങര സ്വദേശിയുടെ കാറിന് തീപിടിച്ചത്. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്. ഇദ്ദേഹവും കുടുംബവും മൈസൂരിൽ പോയി തിരിച്ചു വരികയായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത്. ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത്. കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. വീഡിയോ https://fb.watch/zFcfVKUTvq...
Information

ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോക്കും പ്രവേശനമുണ്ടാകില്ല. ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

തിരൂരങ്ങാടി: നിർമാണം പൂർത്തിയായ ആറുവരി ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമുണ്ടാകില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല. ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ ദേശീയപാതയിലെ എൻട്രികളിൽ സ്ഥാപിച്ചുതുടങ്ങി. ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ച...
Job

അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു

മലപ്പുറം : പട്ടികജാതി വികസന വകുപ്പില്‍ മലപ്പുറം ജില്ലയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് (ആകെ ഒഴിവ് 31) പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 21-35. യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/ ഡിപ്ളോമ /ഐ ടി ഐ. പ്രതിമാസ ഹോണറേറിയം 18000/ രൂപ. അപേക്ഷാഫോം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റും സഹിതം മെയ് 20ന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍-0483 2734901....
Kerala

ഹജ്ജ് 2025 ; 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി ; തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും വനിതകള്‍

കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇതുവരെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും 33 വിമാനങ്ങളിലായി 5896 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. കോഴിക്കോട് നിന്നും 20 സര്‍വ്വീസുകളിലായി 1265 പുരുഷന്മാരും 2186 സ്ത്രീകളും അടക്കം 3451 പേരും കണ്ണൂരില്‍ നിന്നും 11 വിമാനങ്ങളിലായി 490 പുരുഷന്മാര്‍, 1380 സ്ത്രീകള്‍, കൊച്ചിയില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 292 പുരുഷന്മാരും 283 സ്ത്രീകളുമാണ് യാത്രയായത്. ഇതുവരെ പുറപ്പെട്ടവരില്‍ 65 ശതമാനം പേരും വനിതാ തീര്‍ത്ഥാടകരാണ്. കോഴിക്കോട് നിന്നും മെയ് പത്തിനും കണ്ണൂരില്‍ നിന്നും മെയ് പതിനൊന്നിനുമാണ് സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചിയില്‍ ഇന്ന് വെള്ളിയാഴ്ചയാണ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കോഴിക്കോട് നിന്നും പതിനൊന്ന് സര്‍വ്വീസുകളാണ് അവശേഷിക്കുന്നത്. മെയ് 22 ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്നുള്ള അവസാന വിമാനം പുറപ്പെടുക. കണ്ണൂരില്‍ മെയ് 29 നാണ് അവസാനം ...
Crime, Kerala

15 വര്‍ഷം മുന്നെ നടന്ന 17 കാരിയുടെ തിരോധാനം കൊലപാതകം ; തുമ്പായത് എല്ലിന്‍ കഷ്ണം ; പ്രതി പിടിയില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ സര്‍ക്കാരി മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ 15 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010 ജൂണ്‍ 6നാണ് ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തില്‍ ടിടിസി പരിശീല...
Malappuram

കടുവ സാന്നിധ്യം; ഉറക്കം നഷ്ടപ്പെട്ട് മലയോര നിവാസികൾ

കാളികാവ് : നരഭോജിക്കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കുമ്പോഴും ഉറക്കം നഷ്ട്ടപ്പെട്ട് മലയോര നിവാസികൾ. ടാപ്പിങ്ങിന് പോലും പോകാൻ കഴിയാതെ ഭീതിയിലാണ് കർഷകർ. കഴിഞ്ഞ രണ്ടുവർഷമായി പാറശ്ശേരി എഴുപതേക്കർ, കുറുക്കനങ്ങാടി ഭാഗങ്ങളിൽ നാട്ടുകാർക്ക് വളർത്തുമൃഗങ്ങളെ നഷ്ടപ്പെടാൻ തുടങ്ങിയിട്ട്. കരുവാരക്കുണ്ട് പാന്തറയിലും കഴിഞ്ഞ ദിവസം കടുവയെ നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാർ പലപ്രാവശ്യം സമരം ചെയ്തിട്ടും കൂട് സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറാകാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്. ഇതിനിടത്തിലാണ് ടാപ്പിങ് തൊഴിലാളി കടുവ ആക്രമണത്തിൽ മരിച്ചത്. വൈദ്യുത വേലികൾ സ്ഥാപിച്ചാണ് ആന, കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് കർഷകർ കൃഷിയെ സംരക്ഷിക്കുന്നത്. പോത്തൻകാട്, മാഞ്ചോല, ഉമ്മച്ചൻകാട്, റാവുത്തൻ കാട്, കേരള എസ്റ്റേറ്റ്, പുല്ലങ്കോട് എസ്റ്റേറ്റ് തുടങ്ങി പശ്ചിമഘട്ടത്തിലെ ഈ മലയോരത്ത് പുലർച്ചെ മൂന്നു മുതൽ ടാപ്പിങ് ജോലി തുടങ്ങുന്നവ...
error: Content is protected !!