Friday, November 6

Blog

നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു
Information

നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു

നിലമ്പൂർ : നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെ മമ്പാട് ചാലിയാർ ഓടായിക്കൽ കടവിലാണ് സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍
Information

‘കരുതലും കൈത്താങ്ങും’: പൊന്നാനി താലൂക്കില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍

പൊന്നാനി : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കില്‍ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തില്‍ തീര്‍പ്പാക്കിയത് 340 പരാതികള്‍. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തില്‍ 380 പരാതികളാണ് നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ പരിഗണിക്കാവുന്ന 121 പരാതികളില്‍ അനുകൂലമായ തീര്‍പ്പുണ്ടാക്കി. പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതില്‍ 197 പരാതികള്‍ ഉടന്‍ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികള്‍ മന്ത്രിക്ക് മുന്നില്‍ വീണ്ടും വന്നതില്‍ 22 പരാതികള്‍ക്ക് കൂടി പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ശേഷിക്കുന്ന പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക്  മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ 3 ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യോഗ്യതയുമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിലില്‍ 20-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പരിചയമുള്ളവരെയും പരിഗണിക്കുന്നതാണ്.    പി.ആര്‍. 552/2023 ജെ.ആര്‍.എഫ്. അപേക്ഷ ക്ഷണിച്ചു കെ.എസ്.സി.എസ്.ടി.ഇ. പ്രൊജക്ടിനു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായി ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ടിന്റെ കാലാവധി. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അനുബന്ധ രേഖകള്‍ സഹിതം 31-ന് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍വസ്...
മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു
Feature, Information

മാലിന്യമുക്ത നഗരസഭ ; ബയോബിന്‍ വിതരണം ചെയ്തു

പൊന്നാനി : മാലിന്യമുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകള്‍ വിതരണം ചെയ്തു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിതരണം. നഗരസഭാ ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നായി 955 പേര്‍ക്കാണ് ബിന്‍ നല്‍കുന്നത്. 3080 രൂപ വില വരുന്ന ബയോബിന്നിന് പത്ത് ശതമാനം തുകയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍, കൗണ്‍സിലര്‍മാരായ പി.വി അബ്ദുള്‍ ലത്തീഫ്, അശോകന്‍, കെ.വി ബാബു, ഷാഫി, അഡ്വ. ബിന്‍സി ഭാസ്‌കര്‍, ബീവി, ഷഹീറാബി, ക്ലീന്‍ സിറ്റി മാനേജര്‍ സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മായമില്ലാത്ത മഞ്ഞള്‍പ്പൊടി വിപണിയിലെത്തിക്കാന്‍സര്‍വകലാശാലാ എന്‍.എസ്.എസ്. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നാഷണല്‍ സര്‍വീസ് വൊളന്റിയര്‍മാര്‍ കൃഷി ചെയ്ത മഞ്ഞള്‍ പൊടിച്ച് പാക്കറ്റുകളിലാക്കി വില്പനയ്ക്കൊരുങ്ങുന്നു. കാര്‍ഷിക വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിലൂടെ സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കും വലിയ സന്ദേശം നല്‍കാനാകുമെന്നാണ് എന്‍.എസ്.എസിന്റെ പ്രതീക്ഷ. കഴിഞ്ഞ ജൂണ്‍ മാസത്തില്‍  എന്‍.എസ്.എസ്. വിഭാഗത്തിന്റെ തന്നെ മറ്റൊരു പദ്ധതിയായ പഴവര്‍ഗ തോട്ടത്തില്‍ ഇടവിളയായാണ് 'പ്രതിഭ' എന്ന ഉയര്‍ന്ന കുര്‍കുമിന്‍ പദാര്‍ഥം അടങ്ങിയ മഞ്ഞളിനം കൃഷി ചെയ്യാന്‍ തുടങ്ങിയത്. പരപ്പനങ്ങാടിയിലും സമീപ പ്രദേശങ്ങളിലും നിന്നായി ശേഖരിച്ച മഞ്ഞള്‍ വിത്തുകള്‍ ആറു മാസത്തില്‍ തന്നെ മികച്ച വിളവ് നല്‍കി. സര്‍വകലാശാലയുടെ കീഴിലുള്ള എന്‍.എസ്.എസ്. യൂണിറ്റിലെ വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത മഞ്ഞള്‍ ആദ്യഘട്ടത്...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ക്ക്സി.ഇ.സി..- യു.ജി.സി. ദേശീയ അവാര്‍ഡുകള്‍ 24-ാമത് സി.ഇ.സി. - യു.ജി.സി. ദേശിയ അവാര്‍ഡുകള്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.ക്കു ലഭിച്ചു. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡ് സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'എ ഡയറി ഓണ്‍ ബ്ലൈന്റ്‌നെസ്' എന്ന ഡോക്യൂമെന്ററിക്ക് ലഭിച്ചു. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ സി-പ്രോഗ്രാമിംഗ് ലാംഗ്വേജിനെക്കുറിച്ച് ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ പഠനവീഡിയോ അക്കാഡെമിഷ്യന്‍ ഇന്നോവേറ്റീവ് ലക്ചര്‍ അവാര്‍ഡ് നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ എന്‍. ആര്‍. രാജിയാണ് അവാര്‍ഡിനര്‍ഹയായത്. എന്‍. ശ്രീമിത്താണ് പ്രൊഡ്യൂസര്‍. മികച്ച സ്‌ക്രിപ്റ്റിനുള്ള സൈറ്റേഷന്‍ സജീദ് നടുത്തൊടിക്കും (ബാംബൂ ബാലഡ്‌സ് - ഡോക്യുമെന്ററി)  മികച്ച വിഷ്വല്‍ എഫക്ട് & അനിമേഷന്‍ വിഭാഗത്തിലെ സൈറ്റേഷന്‍ കെ.ആര്‍. അനീഷിനും ലഭിച്ചു. &nb...
<em>എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.</em>
Health,, Information

എസ് വൈ എസ് വെളിമുക്ക് സർക്കിൾ ഹൈവേ ഇഫ്താർ ശ്രദ്ധേയമാകുന്നു.

തിരൂരങ്ങാടി:വെളിമുക്ക് :ദീർഘയാത്ര കാരായ നോമ്പുകാർക്ക് ആശ്വാ സമാകുകയാണ് എസ് വൈ എസ് വെളിമുക്ക് സർക്കിൾ കമ്മി റ്റിയുടെ ഹൈവേ ഇഫ്താർ . തലപ്പാറ ജംഗ്ഷനിൽ ഹൈ വേക്കരികിലാണ് ഇഫ്താർ ടെന്റ്. ദീർഘ ദൂര യാത്രക്കാർ, സ്വകാര്യ ബസുകൾ .കെ എസ് ആർ ടി സി ബസുകൾ ഈ സമയത്ത് ഇവിടെ നിർത്തി ജീവനക്കാ ർക്കും ആവശ്യക്കാരായ യാത്ര ക്കാർക്കും കിറ്റുകൾ വാങ്ങിയാ ണ് മടങ്ങുന്നത് . കൂടാതെ മറ്റു വാഹങ്ങളിലെ യാത്ര ക്കാരും നോമ്പ് തുറ സമയത്ത് ഇവിടെ വന്നിറങ്ങുന്നവരും ഇതര സംസ്ഥാനക്കാരും ഇതു വഴി കടന്നു പോകുന്നവരും ഹൈവേ ഇഫ്താർ ഉപയോഗപെടുത്തുന്നു. നൂറുകണക്കിന് യാത്രക്കാരാണ് ഇത് ഉപയോ ഗപ്പെടുത്തുന്നത് . വെളിമുക്ക് സർക്കിളിലെ ഓരോ യൂണിറ്റുകൾക്കും വിത്യസ്ത ദിവസം നിശ്ചയിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.ടൂറിസ്റ്റ് ബസുകൾ തൃശ്ശൂർ വേങ്ങര പരപ്പനങ്ങാടി ഗുരുവായൂർ യാത്രക്കാർ തൊഴിലാളികൾ ഓഫീസ് ജോലിക്കാർ ഹൈവേജോലിക്കാർ എന്നിവരാണ് കൂടുതലും ഇത് ഉപയോഗപ്പെ...
അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
Crime, Information

അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

വയനാട് : ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് ഇന്‍സ്പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്....
സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി
university

സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പിന്റെ നവീകരിച്ച കുഴിക്കളരിയുടെയും വര്‍ഷകാല കളരി പരിശീലനത്തിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പിന് സമീപമുള്ള കുഴിക്കളരിയിലാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കുമായി കളരി പഠിപ്പിക്കുന്നത്. ആറു വര്‍ഷം മുമ്പ് തന്നെ ഇവിടെ കളരി പരിശീലനം തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് മുടങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ എന്‍.പി. സുരേഷ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കെ.ആര്‍. പ്രശാന്ത് കുമാര്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. രണ്ടു ബാച്ചുകളിലായി എഴുപതോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്. ഫോട്ടോ- ഫോക്ലോര്‍ പഠനവകുപ്പിലെ നവീകരിച്ച കുഴിക്കളരി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കളരി അഭ്യസിക്കുന്നവര്‍ക്കൊപ്പം. ...
ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ
Education

ഹജ്ജ് പുനരാവിഷ്കരണം നടത്തി വിദ്യാർത്ഥികൾ

കൊടിഞ്ഞി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം.എ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ ഹജ്ജിന്റെ പ്രായോഗിക രീതി പുനരാവിഷ്കരിച്ചു. ഹജ്ജ് ത്യാഗ നിർഭരമായ സമർപ്പണത്തിന്റെ യും വിശ്വാസത്തിന്റെയും മാനവ ഐക്യത്തിന്റെയും നേർപകർപ്പാണെന്നും ഓർമിപ്പിച്ചു. ഹജ്ജിൻറെ തനതായ രീതിയിൽ ഒന്നും വിട്ടു പോവാതെയാണ് വിദ്യാർത്ഥികൾ എല്ലാം അവതരിപ്പിച്ചത് . വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/IaZnYZJu71N95A64AFiVCL സ്കൂളിലെ ചെറിയ വിദ്യാർഥികളാണ് ഈ വ്യത്യസ്തമായ കർമം കൊണ്ട് പെരുന്നാൾ അവധി ദിവസത്തിൽ ശ്രദ്ധേയമാക്കിയത്. സ്കൂൾ എത്തിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി കുട്ടികളിൽ ഹജ്ജിന്റെ പ്രായോഗിക രീതിയെ മനസ്സിലാക്കികൊടുക്കാനും പുണ്യ കർമ്മത്തിന്റെ നേർരേഖ ജീവിതത്തിലേക്ക് പകർത്താനും സഹായികളായി. സ്കൂളിൽ പ്രത്യേകം നിർമ്മിച്ച കഅ്ബയും സഫയും മർവയും ഹജറുൽ അസ്‌വദും മഖാമു ഇബ്രാഹിമും മറ്റു ഹജ്ജി...
“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു
Health,, Kerala, Malappuram, Other

“ജീവിതമാണ് ലഹരി” പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ മാരത്തോൺ സംഘടിപ്പിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, വിമുക്തി മിഷൻ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ഞായറാഴ്ച കാലത്ത് എക്സൈസ് വകുപ്പ് - വിമുക്തി മിഷന്റെയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെയും ട്രോമാ കെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റിന്റെയും പരപ്പനങ്ങാടിയിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളൂടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിതാ എക്സൈസ് ഇൻസ്പെക്ടറും തിരൂർ എക്സൈസ് ഇൻസ്പെക്ടറുമായ സജിത ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ We Can ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ കൂട്ടയോട്ടത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കാൻ റോഡിൽ കൈയടിച്ചു കൈ വീശിയും നിരന്നപ്പോൾ അത് ഓട്ടക്കാർക്...
കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം
Kerala, Other

കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെ എഐവൈഎഫ് പ്രതിഷേധം

തിരൂരങ്ങാടി: കേരളത്തെ കലാപഭൂമിയാക്കാനുള്ള കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരെയും,മുഖ്യമന്ത്രിക്കെതിരായ അക്രമത്തിലും പ്രതിഷേധിച്ചായിരുന്നു ചെമ്മാട്ടങ്ങാടിയിൽ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എ.ഐ.വൈ.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ചാന്തിനി വെട്ടൻ അധ്യക്ഷം വഹിച്ച പരിപാടിയിൽ ശാഫി വി.പി സ്വാഗതവും മണ്ഡലം ജോയിൻ സെക്രട്ടറി മുസ്തഫ മാളിയേക്കൽ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് യൂനസ് കൊടിഞ്ഞി, സനജ് കറുത്തോൻ, ഷാഫി നരിക്കോടൻ, വസീം, തുടങ്ങിയവർ നേതൃത്വം നൽകി....
നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു
Accident, Local news

നിയന്ത്രണം വിട്ട കാർ ചെറുമുക്ക് പാടത്തേക്ക് മറിഞ്ഞു

ചെറുമുക്ക്: നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ചെറുമുക്ക് - തിരൂരങ്ങാടി റോഡിൽ പള്ളിക്കത്താഴത്ത് ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക.. https://chat.whatsapp.com/DLOpOas9WojCUSboxG2rUs റോഡിന്റെ സുരക്ഷാ മതിലിൽ ഇടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന 2 തെന്നല സ്വദേശികളും ഒരു തലപ്പാറ സ്വദേശിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടി പിന്നെ ക്രയിൻ ഉപയോഗിച്ചു വയലിൽ നിന്നെടുത്തു. ട്രോമ കെയർ പ്രവർത്തകരായ ശാഫി MNR, നൗഫൽ ട്രോമാകെയർ , അലി KC,റഷാദ്., ബാപ്പുട്ടി തുടങ്ങിയവർ നേതൃത്വം കൊടുത്തു...
പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി
Education, Kerala, Local news

പ്രവേശനോത്സവം നടത്തി ചേറൂർ MU മദ്രസ്സ കമ്മറ്റി

പ്രവേശനോത്സവം നടത്തിചേറൂർ :MU മദ്രസ്സ കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന SEEDS PRE SCHOOL (TREND AFFILIATION)പ്രവേശനോത്സവ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇസ്മായിൽ ഫൈസി കിടങ്ങയം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കണ്ണാമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് UM ഹംസ മുഖ്യ അഥിതി യും ജില്ലാപഞ്ചായത്ത് മെമ്പർ പുളിക്കൽ സമീറ രക്ഷിതാക്കൾ ക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ നൽകി....
മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്പ...
സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ
Crime, Other

സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തെ വിറപ്പിച്ച്‌ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവ...
വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം
Local news, Other

വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണം

വേങ്ങര: വിശ്വാസികൾ ക്ഷമയും, സഹനവും മുഖ മുദ്രയാക്കണമെന്ന് പി.കെ.നൗഫൽ അൻസാരി. വേങ്ങര ടൗണിൽ എ.പി.എച്ച്.ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ നടത്തിയ പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം നൽകിയ സന്ദേശത്തിലാണ് ഈ കാര്യം ഊന്നിപറഞ്ഞത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ സഹാനുഭൂതി കാണിക്കാനും നോമ്പ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു....
വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Accident

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

വയനാട്ടിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. നൂൽപ്പുഴ: നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധി യിലെ കൊന്നംപറ്റ കാട്ടുനായ്ക്ക കോളനിയിലെ സോമൻ (32) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടുകൂടി അരിമാനി വയലിൽ കൂടി നടന്നു പോകുമ്പോഴാണ് ഇടിമിന്നലേറ്റത്. ഭാര്യ: ജിൻഷ. മകൾ: നിയമോൾ.
S.S തട്ടത്തലതിന്റെ കീഴിൽ  പെരുന്നാൾ കിറ്റ് വിതരണം നടത്തി
Local news

S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി

പെരുന്നാൾ കിറ്റ് വിതരണം നടത്തിജീവകാരുണ്യ മേഘലയിൽ ഒട്ടേറേ പ്രവർത്തനങ്ങൾ കഴിച്ചവെച്ച S.S തട്ടത്തലതിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി പ്രദേശത്തെ 300 റോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം നടത്തിയത് പരിപാടിയിൽ മുജീബ് കുറ്റിയത്ത് ഉദ്ഘാടനം . നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ ഷംസു ദ്ധീൻ . സെലാം ആലാശ്ശേരിഹനീഫ കുറ്റിയത്ത്ശമീർബൈജു തട്ടത്തലംഇർഷാദ് PTജയൻ തട്ടത്തലംഅഷ്റഫ്അലി എന്നിവർ നേതൃത്ത്വം നൽകി....
റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു
Local news

റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

പന്താരങ്ങാടി: പതിനാറുങ്ങൽ യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്താഭിമുഖ്യത്തിൽ സാന്ത്വനം പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വി പി മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ കൗൺസിലർ പി കെ അബ്ദുൽ അസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം കെ പി കുഞ്ഞിക്കോയ തങ്ങൾ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. പി നൗഫൽ ഫാറൂഖ് , സി പി ഇസ്മാഈൽ, കെ പി ഇദ്‌രീസ് സഖാഫി പ്രസംഗിച്ചു. കെ പി സൈനുൽ ആബിദ് തങ്ങൾ, സി പി മുഹമ്മദ്, പി ടി അബ്ദുറഹ്‌മാൻ, എം ഉമർ കോയ, ഒ കെ സാദിഖ് ഫാളിലി തുടങ്ങിയവർ സംബന്ധിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ വിഭവങ്ങളടങ്ങിയ കിറ്റുകൾക്ക് പുറമെ അനാഥർക്കും വിധവകൾക്കുമുള്ള പെരുന്നാൾ വസ്ത്ര വിതരണവും നടന്നു....
കക്കാട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35 കോഴികൾ ചത്തു
Other

കക്കാട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35 കോഴികൾ ചത്തു

tകക്കാട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35 കോഴികൾ കൊലപ്പെട്ടു. കക്കാട് അമ്പാടി ഹംസയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഉണ്ടായ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 35-ളം കോഴികൾചത്തു. കോഴികളെ വളർത്തുന്ന ഇരുമ്പ് നെറ്റിൻ്റെ കൂടുകൾ തകർത്താണ് കോഴികളെ കൊന്നിരിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അധികൃതർ വന്ന് പരിശോധന നടത്തി. കുറിനരിയോ നായ്ക്കളോ കൂട്ടമായി വന്നു ആക്രമിച്ചതാകാമെന്നാണ് അനുമാനം. പരിസര പ്രദേശങ്ങളിൽ തെരുവ് നായ് ശല്യം വീണ്ടും കൂടിയിട്ടുണ്ട്....
കാലിക്കറ്റ് സർവകലാശാലയിൽ വിവിധ ജോലി ഒഴിവുകളിൽ നിയമനം
Job

കാലിക്കറ്റ് സർവകലാശാലയിൽ വിവിധ ജോലി ഒഴിവുകളിൽ നിയമനം

കാലിക്കറ്റ് സർവകലാശാലയിൽവനിതാ സെക്യൂരിറ്റി ഗാർഡ് നിയമനം കാലിക്കറ്റ് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള വനിതാ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി വാക്ക് - ഇൻ - ഇന്റർവ്യൂ നടത്തുന്നു. അടിസ്ഥാന വിദ്യാഭാസ യോഗ്യത ബിരുദം. പ്രായപരിധി 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). താത്‌പര്യമുള്ളവർ പേര്, പ്രായം, സമുദായം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം നവംബർ 20-ന് രാവിലെ 07.30-ന് സർവകലാശാലാ സ്റ്റേഡിയത്തിൽ കായികക്ഷമതാപരീക്ഷയ്ക്ക് ഹാജരാകണം. കായികക്ഷമതാപരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ വാക്ക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകാനാകൂ. വാക്ക് - ഇൻ - ഇന്റർവ്യൂ നവംബർ 21-ന് നടക്കും. സമയം : രാവിലെ 09.30. കേന്ദ്രം : സിൻഡിക്കേറ്റ് കോൺഫറൻസ് ഹാൾ, അഡ്‌മിസ്‌നിസ്ട്രേഷൻ ബ്ലോക്ക്. വിശദമായ വിജ...
സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇൻലൈൻ ഫ്രീസ്റ്റൈലിൽ 11 മെഡലുകളുമായി മൂന്നിയൂർ KLM അക്കാദമി
Sports

സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇൻലൈൻ ഫ്രീസ്റ്റൈലിൽ 11 മെഡലുകളുമായി മൂന്നിയൂർ KLM അക്കാദമി

മലപ്പുറം : തിരുവനന്തപുരം തൃക്കണ്ണാപുരത്തെ പെന്റഗൺ റോളർ സ്പോർട്സ് ഹബ്ബിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇൻലൈൻ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മലപ്പുറം ജില്ലയ്ക്ക് മിന്നും വിജയം. കെ.എൽ 10 എം (KL10M) സ്പോർട്സ് ടൂറിസം എൽ.എൽ.പിക്ക് കീഴിലുള്ള കെ.എൽ.എം (KLM) റോളർ സ്പോർട്സ് ക്ലബ്ബിലെ താരങ്ങൾ ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവുമടക്കം ആകെ 11 മെഡലുകൾ സ്വന്തമാക്കി.മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഹൻഫിൽ കെ.പി സ്പീഡ് സ്ലാലോം വിഭാഗത്തിൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലപ്പുറത്തിന് ഇരട്ടി മധുരം സമ്മാനിച്ചു. 15–18 പ്രായപരിധിയിലെ ആൺകുട്ടികളിൽ സ്പീഡ് സ്ലാലോമിലും ക്ലാസിക് സ്ലാലോമിലും ഹൻഫിൽ വെങ്കല മെഡലുകൾ കരസ്ഥമാക്കിയിരുന്നു.ക്ലാസിക് സ്ലാലോം 8–10 വയസ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ സയ്യിദത്ത് ഫാത്തിമ ഫൈസയും, ഇതേ പ്രായപരി...
തീരം കാക്കാൻ ” എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര മലപ്പുറം ജില്ലയിൽ നവംബർ 7 ന്
Politics

തീരം കാക്കാൻ ” എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര മലപ്പുറം ജില്ലയിൽ നവംബർ 7 ന്

" തിരൂർ:തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംഘടിപ്പിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നവംബർ 04ന് രാവിലെ 10മണിക്ക് മഞ്ചേശ്വത്ത് വെച്ച് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് ജാഥാ ക്യാപ്റ്റനായും, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന യാത്ര നവംബർ 04ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ പര്യടനം നടത്തി നവംബർ 13ന് തിരുവനന്തപുരത്ത് സമാപിക്കും. മലപ്പുറം വെസ്റ്റ് ജില്ലയിൽ നവഃ7 ന് രാവിലെ 8.30 ന് ജില്ലാ അത...
വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പിടിഎ സ്കൂളിന് ഫ്രിഡ്ജ് ഉപഹാരമായി നൽകി
Other

വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പിടിഎ സ്കൂളിന് ഫ്രിഡ്ജ് ഉപഹാരമായി നൽകി

മൂന്നിയൂർ : വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട പിടിഎ യുടെ നേതൃത്വത്തിൽ സ്കൂളിന് ഫ്രിഡ്ജ് ഉപഹാരമായി നൽകി. മൂന്നിയൂർ പാറക്കടവ് ജി എം യുപി സ്കൂളിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പിടിഎ, എസ് എം സി, എം ടി എ അംഗങ്ങൾ ആണ് ആദ്യ ഉപഹാരം സ്കൂളിന് സമർപ്പിച്ചത്. സ്കൂളിന് അത്യാവശ്യം എന്ന നിലയിൽ 190 ലിറ്ററിന്റെ ഒരു ഫ്രിഡ്ജ് വാങ്ങിയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്കൂളിന് സമ്മാനിച്ചത്. പിടിഎ എസ്എംസി എംടിഎ യുടെ ആദ്യ സംയുക്ത മീറ്റിങ്ങിൽ ഉപഹാരം നൽകുന്ന വിവരം ഭാരവാഹികൾ കമ്മിറ്റിയിൽ അറിയിക്കുകയായിരുന്നു. പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗത ഭാഷണത്തിൽ സ്കൂളിന്റെ പൊതുവായ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.പിടിഎ പ്രസിഡണ്ട് സി എം മുഹമ്മദ് ഷാഫി അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻ മൂക്കുമൽ ഷാഹുൽ ഹമീദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെടുകയും ചെയ്...
ഊരകം ചാലിൽ കുണ്ട്മുക്കിൽ അബ്ദുറഹിമാൻ അന്തരിച്ചു
Obituary

ഊരകം ചാലിൽ കുണ്ട്മുക്കിൽ അബ്ദുറഹിമാൻ അന്തരിച്ചു

വേങ്ങര: ഊരകം ചാലിൽ കുണ്ട്മുക്കിൽ അബ്ദുറഹിമാൻ എന്ന പീച്ചി 72 അന്തരിച്ചു.കബറടക്കം ഇന്ന് 9 മണിക്ക് തേക്കിൽ ജുമാമസ്ജിദിൽഭര്യ:ഫാത്തിമ കുട്ടി,മക്കൾ അബ്ദുൽ മനാഫ് , അബ്ദുൽ മന്നാൻ, ഫാത്തിമ നജ്ല,മരുമക്കൾനസീറ ഗഫ്സാന , തസ്നി, ഷമീം ചെട്ടിപ്പിടി
ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്കിന് വീഴ്ച; 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി
Other

ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്കിന് വീഴ്ച; 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

ഇൻഷുറൻസ് പോളിസി റദ്ദാക്കാൻ ഉപഭോക്താക്കൾ ആവശ്യപ്പെട്ടിട്ടും ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മമ്പാട് സ്വദേശികളായ നൗഷീർ, ജസീമ എന്നിവർ നിലമ്പൂർ എസ്.ബി.ഐയ്ക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.2024 ജനുവരിയിൽ വീടുവെക്കുന്നതിന് വായ്പ ലഭിക്കാനാണ് പരാതിക്കാർ ബാങ്കിനെ സമീപിച്ചത്. വായ്പ ലഭിക്കണമെങ്കിൽ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസിൽ നിന്ന് പോളിസി എടുക്കണമെന്ന് ബാങ്ക് നിർദേശിക്കുകയും അതുപ്രകാരം പോളിസി എടുക്കുകയും ചെയ്തു. എന്നാൽ പോളിസിയുടെ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് കണ്ട് ഒരാഴ്ചക്കകം പോളിസി വേണ്ടെന്ന വിവരം ബാങ്കിനെ അറിയിച്ചു. 15 ദിവസത്തിനകം പോളിസി വ്യവസ്ഥകൾ സ്വീകാര്യമല്ലെന്നറിയിച്ചാൽ മുഴുവൻ പ്രീമിയം തുകയും...
പടിക്കൽ സ്വദേശി പള്ളിയാള്‍മാട് മേലോട്ടിൽ കെ.ടി ഹമീദ് ഹാജി അന്തരിച്ചു
Obituary

പടിക്കൽ സ്വദേശി പള്ളിയാള്‍മാട് മേലോട്ടിൽ കെ.ടി ഹമീദ് ഹാജി അന്തരിച്ചു

മൂന്നിയൂര്‍ : പടിക്കൽ മഹല്ല് സ്വദേശി പള്ളിയാള്‍മാട് മേലോട്ടില്‍ താമസിക്കുന്ന കെ.ടി ഹമീദ് ഹാജി (73) എന്നവർ മരണപ്പെട്ടു. ഭാര്യ : സഫിയ, മക്കള്‍ : ഷാഫി, മുസ്തഫ, സൗദ, ജമീല, ഫൗസിയ, അസ്മാബി, ഫിദ, മരുമക്കള്‍ : സലാം, ജാഫര്‍, അബ്ദുറഹ്മാന്‍, ജാവേദ്, അന്‍സിഫ്, ജുമാന, ഫദ്ലിയ്യ, മയ്യിത്ത് നമസ്കാരം ഇന്ന് (ബുധന്‍) രാവിലെ 10 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്....
ചേറൂർ സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദലി അന്തരിച്ചു
Obituary

ചേറൂർ സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദലി അന്തരിച്ചു

വേങ്ങര: ചേറൂർ പരേതനായ കൊട്ടേക്കാട്ട്(സ്രാമ്പിയേക്കൽ) അബ്ദുറഹ്മാൻ മകൻ മുഹമ്മദലി (കുഞ്ഞാവ 60) അന്തരിച്ചു.കബറടക്കം ബുധൻ 4.30 ന് ചേറൂർ വലിയ ജുമുഅത്ത് പള്ളിയിൽ.ഭാര്യ, ബഷീറ അരിപ്ര മക്കൾ. അബ്ദുറഹ്മാൻ ബിൻ ഔഫ് , ഇഫാൻ (ഇരുവരും അബുദാബി), ശബീഹ.മരുമകൾ: സോന ഫാത്തിമ.
തിരൂരങ്ങാടി നഗരസഭ അതിജീവനം എക്സിബിഷൻ മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
Local news

തിരൂരങ്ങാടി നഗരസഭ അതിജീവനം എക്സിബിഷൻ മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി നഗരസഭ 'അതിജീവനം ' സമഗ്ര കാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ എക്സിബിഷൻ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ക്യാൻസർ എന്നത് ഭീതി പരത്തുന്ന അസുഖമായി കാണേണ്ടതില്ലെന്നും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണെന്നും ഇത്തരം ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. രോഗസാധ്യത നേരത്തെ കണ്ടെത്തി ആവശ്യമായ പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് 'അതിജീവനം' പദ്ധതിയിലൂടെ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ കെയർ സൊസൈറ്റി, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സാത് പരിശീലന ഗവേഷണ കേന്ദ്രം എന്...
സമസ്ത വൈസ് പ്രസിഡൻ്റും കാരന്തൂർ മർകസ് പ്രസിഡൻ്റും ആയ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
Obituary

സമസ്ത വൈസ് പ്രസിഡൻ്റും കാരന്തൂർ മർകസ് പ്രസിഡൻ്റും ആയ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം. 1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ  പദവി വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലാണ് പഠനം. മയ്യിത്ത് നിസ്കാരം നാളെ ചൊവ്വ വൈകുന്നേരം 4.30 ന് കൊയിലാണ്ടിയിൽ....
പത്ത് വയസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
Obituary

പത്ത് വയസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

പത്ത് വയസുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാങ്ങ് ചേണ്ടി പടിഞ്ഞാറ്റുമുറി സ്വദേശി തച്ചുപറമ്പിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ മുഹമ്മദ് ആരിഫുദ്ദീൻ (10) ആണ് മരിച്ചത്.വീട്ടിലെ ബെഡ് റൂമിൽ റൂഫിൽ ഷാളിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കണ്ടത്.രാത്രി 6.30 നും 8 മണിക്കും ഇടയിലാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു....
മൂന്നിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ബ്ലഡ് ബാങ്ക് ലോഗോ പ്രകാശനം ചെയ്തു
Local news

മൂന്നിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ബ്ലഡ് ബാങ്ക് ലോഗോ പ്രകാശനം ചെയ്തു

മൂന്നിയൂർ : രക്തദാന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രക്തം ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സമയത്ത് രക്തദാതാക്കളെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബ്ലഡ് ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു. വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം ലോഗോ പ്രകാശനം നിർവഹിച്ചു. രക്തത്തിന്റെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കുക, സന്നദ്ധ രക്തദാതാക്കളുടെ കൂട്ടായ്മ വിപുലീകരിക്കുക, കൂടുതൽ ആളുകളെ രക്തദാനത്തിന്റെ മഹത്തായ സാമൂഹിക ദൗത്യത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രക്തദാനത്തിന് സന്നദ്ധരായവരുടെ വിവരങ്ങൾ ഏകോപിപ്പിച്ച് ആവശ്യക്കാർക്ക് വേഗത്തിൽ സഹായം എത്തിക്കാനും യുവജനങ്ങളുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനും ഈ സംര...
ചേളാരിയിൽ യുവാവ് ആംബുലൻസിന് മുന്നിലേക്ക് ചാടി മരിച്ചു
Accident

ചേളാരിയിൽ യുവാവ് ആംബുലൻസിന് മുന്നിലേക്ക് ചാടി മരിച്ചു

മൂന്നിയൂർ: യുവാവ് ആംബുലൻസിന് മുമ്പിലേക്ക് ചാടി മരിച്ചു . ഇതര സംസ്ഥാന തൊഴിലാളിയാണ്. ചേളാരികും പടിക്കലിനും ഇടയിൽ വെച്ചാണ് സംഭവം. ചെമ്മാട് ഭാഗത്ത് നിന്നും ചേളാരിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുമ്പിലേക്ക് ആണ് ചാടിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ കാറിന് മുമ്പിലേക്കും ചാടിയിരുന്നു. പടിക്കൽ വെച്ചാണ് കാറിന് മുമ്പിലേക്ക് ചാടിയത്. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. റഫർ ചെയ്തതിനെ തുടർന്ന് തിരൂരങ്ങാടി എംകെ എച്ച് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ട് പോയിരുന്നു. പിന്നീടാണ് ആംബുലൻസിന് മുമ്പിലേക്ക് ചാടിയത് എന്നാണ് അറിയുന്നത്. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്ന് സംശയമുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Accident

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ നായർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു അദ്ദേഹം. ദീപിക, മാധ്യമം, ചന്ദ്രിക, വർത്തമാനം തുടങ്ങിയ വിവിധ പത്രങ്ങളിൽ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിരുന്നു. വട്ടംകുളം പോസ്റ്റ് ഓഫീസ് ഇ ഡി ജീവനക്കാരൻ കൂടിയായ സുരേഷ് കേരള കാറ്ററേഴ്സ്‌ അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ്. എടപ്പാൾ‌ ആസ്ഥാനമായി മയൂര എന്ന കാറ്ററിംഗ് സ്ഥാപനം ഇദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റും നിലവിലെ രക്ഷാധികാരി കൂടിയാണ്. തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും....
ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസിന് ചിലവ്  പ്രതീക്ഷിക്കുന്നത് 600 കോടി രൂപ; ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍
Malappuram

ഓരാടംപാലം – മാനത്ത്മംഗലം ബൈപ്പാസിന് ചിലവ് പ്രതീക്ഷിക്കുന്നത് 600 കോടി രൂപ; ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി.കെ. ബഷീര്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ നഗരങ്ങളിലെ സങ്കീര്‍ണ്ണമായ ഗതാതക്കുരുക്കിനുള്ള ശാശ്വത പരിഹാരമായ ഓരാടംപാലം - മാനത്ത്മംഗലം ബൈപ്പാസ് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഹൈ സ്പീഡ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ പെരിന്തല്‍മണ്ണയിലെത്തിയതോടെ പദ്ധതിക്ക് പുതുജീവനായി. പെരിന്തല്‍മണ്ണയിലെ പൊതുസമൂഹം ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഈ പദ്ധതിക്ക് 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്നും ഈ സര്‍ക്കാറിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹ...
സഹോദരനൊപ്പം സൈക്കിളിൽ വരുമ്പോൾ ലോറി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Accident

സഹോദരനൊപ്പം സൈക്കിളിൽ വരുമ്പോൾ ലോറി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

. താനൂർ : സഹോദരനൊപ്പം സൈക്കിളിൽ വരുമ്പോൾ ലോറി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. താനൂർ ദേവദാർ സ്വദേശി വാക്കാട്ട് ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫിനാൻ (10) ആണ് മരിച്ചത്.ഇന്ന് ശനി രാവിലെ 11.15 ന് മൂലക്കൽ - കാളാട് റോഡിൽ താമരക്കുളത്ത് വെച്ചാണ് അപകടം.ദേവദാർ സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ ഓടിച്ച സൈക്കിളിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഫിനാൻ . താമരക്കുളം എന്ന സ്ഥലത്ത് വെച്ച് സൈക്കിൾ റോഡിലെ കുഴിയിൽ ചാടിയപ്പോൾ റോഡിൽ വീണ മുഹമ്മദ് ഫിനാൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറുകയായിരുന്നു. പിൻവശത്തെ ടയറാൻ തട്ടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ താനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു....
ദേശീയപാതയിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു
Other

ദേശീയപാതയിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു

മലപ്പുറം : ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ റോഡ് സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയപാതയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി വിലയിരുത്തുകയും മുൻ തീരുമാനങ്ങളുടെ പുരോഗതി പരിശോധിക്കുകയും ചെയ്തു. ദേശീയപാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾക്ക് സുരക്ഷിതമായ പാർക്കിങ് സൗകര്യം ഒരുക്കുന്നതിന് കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപവും ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കുക, ബസ് സർവീസുകളുമായി ബന്ധപ്പെട്ട പരാതികൾ, സർവീസ് റോഡുകളിലെ അപാകതകൾ, യാത്രക്കാരുടെ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പഠന റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിലേക്ക് സമർപ്പിക്കും. റോഡപകടങ...
തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റി 24 മണിക്കൂറാക്കും; ആരോഗ്യമേഖലയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി കെ. മുരളീധരൻ
Malappuram

തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റി 24 മണിക്കൂറാക്കും; ആരോഗ്യമേഖലയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി കെ. മുരളീധരൻ

തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റി 24 മണിക്കൂറാക്കും; ആരോഗ്യമേഖലയിൽ സമഗ്ര പരിഷ്കരണമെന്ന് മന്ത്രി കെ. മുരളീധരൻ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളുടെ നിലവാരം സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തിരൂർ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാക്കി മാറ്റുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തിരൂർ ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച ആധുനിക അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനത്തിനു ശേഷം ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി.) യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുനലൂരിന് ശേഷം 24 മണിക്കൂർ കാഷ്വാലിറ്റി സംവിധാനം നടപ്പാക്കുന്ന രണ്ടാമത്തെ ആശുപത്രിയായി തിരൂർ ജില്ലാ ആശുപത്രിയെ മാറ്റുമെന്നു മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രിയിൽ രാപ്പകൽ സേവനം ഉറപ്പാക്കാൻ ആവശ്യമായ ഡോക...
കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ മോഷണം നടത്തിയ രണ്ട് വിദ്യാർഥികൾ പിടിയിൽ
Crime

കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ മോഷണം നടത്തിയ രണ്ട് വിദ്യാർഥികൾ പിടിയിൽ

കോഴിക്കോട്: ഹൈ ലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് എട്ടായിരം രൂപയോളം വിലവരുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ പുളിക്കത്തൊടി മുഹമ്മദ് ഷമീൽ (20), തോട്ടേക്കാട് ആലിക്കപ്പറമ്പിൽ സബിത (19) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. ഇരുവരും ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർത്ഥികളാണ്. ഒക്ടോബർ 18-ന് വൈകുന്നേരമാണ് മാളിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചത്. ഹൈലൈറ്റ് മാളിലെ സൂപ്പർ മാർക്കറ്റിൽ ഹെൽത്ത് ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ വിൽപനക്ക് വെച്ചിരുന്ന 8000 രൂപ വില വരുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ മോഷ്ടികയായിരുന്നു . ജീവനക്കാരൻ സുജിത് കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് കസ്റ്റഡിയി...
നന്നമ്പ്ര പഞ്ചായത്ത് എൽ പി സ്കൂൾ കലാമേള ആരംഭിച്ചു, ഇന്ന് ജനറൽ കലാമേള
Entertainment, Other

നന്നമ്പ്ര പഞ്ചായത്ത് എൽ പി സ്കൂൾ കലാമേള ആരംഭിച്ചു, ഇന്ന് ജനറൽ കലാമേള

നന്നമ്പ്ര പഞ്ചായത്ത് എൽപി സ്‌കൂൾ കലോത്സവം 'ചിൽ ചിൽ 'കുണ്ടൂർ നടുവീട്ടിൽ എഎംഎൽപി സ്‌കൂളിൽ ആരംഭിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ കെ.ബഷീർ ഉദ്ഘാടനം ചെയ്‌തു. പഞ്ചായാത്ത് പ്രസിഡൻ്റ് പച്ചായി മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എ.കെ. സൗദ, സ്‌ഥിരസമിതി അധ്യക്ഷരായ ഇ.പി.ഷൗക്കത്തലി, പി.കെ.എം ബാവ, ടി റഹിയാനത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ചന്ദ്രൻ, ഷാഫി പൂക്കയിൽ, തസ്ലീമ നൗഷാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കുഞ്ഞിമരക്കാർ ബാങ്ക് പ്രസിഡൻ്റ് സജിത്ത് കാച്ചീരി, കെ.റഹീം, മദാരി അബ്‌ദുറഹ്‌മാൻ കുട്ടി ഹാജി, യു വി അബ്‌ദുൽ കരീം, കെ.ബാലൻ, ടി സക്കീന എന്നിവർ പ്രസംഗിച്ചു. ഇന്നലെ അറബിക് കലാമേള നടന്നു. ഇന്നു ജനറൽ കലാമേള നടക്കും. 14 എൽ പി സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും....
ചെമ്മാട് ടൗൺ വീതി കൂട്ടി നവീകരിക്കുന്നതിന് സാധ്യതാ പഠനം; ഭരണാനുമതി ലഭിച്ചതായി പി.എം.എ.സമീർ എംഎൽഎ
Malappuram

ചെമ്മാട് ടൗൺ വീതി കൂട്ടി നവീകരിക്കുന്നതിന് സാധ്യതാ പഠനം; ഭരണാനുമതി ലഭിച്ചതായി പി.എം.എ.സമീർ എംഎൽഎ

"ചെമ്മാട് നഗരവികസനത്തിന് നിർണായക ചുവടുവെപ്പ്; അടിയന്തരമായി രൂപരേഖ തയ്യാറാക്കാൻ നിർദേശം" തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചെമ്മാട് ടൗൺ വീതി കൂട്ടി നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് ഭരണാനുമതി ലഭിച്ചതായി പി.എം.എ. സമീർ എം.എൽ.എ. അറിയിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ തുടർനടപടികൾക്ക് ഇതോടെ വഴിതുറന്നു. ചെമ്മാട് ടൗണിന്റെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പി.എം.എ. സമീർ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയിരുന്നു. ടൗണിലെ നിലവിലെ റോഡ് സൗകര്യങ്ങൾ, ഗതാഗതത്തിരക്ക്, റോഡിന്റെ വീതി വർധിപ്പിക്കേണ്ട ഭാഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിശോധനയുടെ ഭാഗമായി വിലയിരുത്തിയിരുന്നു. പദ്ധതി പ്രാവർത്തികമാക...
ട്രെയിൻ യാത്രക്കിടെ പോലീസ് ചമഞ്ഞ് മൂന്നിയൂർ സ്വദേശിയിൽ നിന്നും 25000 റിയാൽ തട്ടിയെടുത്തതായി പരാതി
Crime

ട്രെയിൻ യാത്രക്കിടെ പോലീസ് ചമഞ്ഞ് മൂന്നിയൂർ സ്വദേശിയിൽ നിന്നും 25000 റിയാൽ തട്ടിയെടുത്തതായി പരാതി

കാസർകോട് : പോലീസിലെ ഡാൻസാഫ് സംഘം എന്ന വ്യാജേനെ മൂന്നിയൂർ സ്വദേശിയെ ട്രെയിനില്‍ നിന്ന് ഇറക്കി പണം കൈക്കലാക്കിയാതായി പരാതി. തിരൂരങ്ങാടി മൂന്നിയൂർ പാറേക്കാവ് ശാന്തി നഗർ ഇല്ലിക്കോട്ടിൽ പിന്നിച്ചിപറമ്പ് ഉമർ ബാവ (43) യുടെ 25000 സൗദി റിയാലാണ് തട്ടിയെടുത്തത്.വരാവല്‍ എക്സ്പ്രസില്‍ ഈ മാസം 20-ന് പുലർച്ചെ 3:15 ഓടെ ആണ് സംഭവം. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതെന്ന് ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. 19 ന് 11.45 ന് വരാവൽ എക്സ്പ്രസിൽ പരപ്പനങ്ങാടിയിൽ നിന്നും ഉഡുപ്പിയിലേക്ക് പുറപ്പെട്ടതായിരുന്നു. 20 ന് പുലർച്ചെ 3.45 ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നാലുപേർ ട്രെയിനിൽ നിന്നും കയ്യും കഴുത്തും അമർത്തി ബലമായി പിടിച്ചിറക്കി ഉമർ ബാവയുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും 25000 റിയാൽ കൊള്ള ചെയ്തു എന്നാണ് പരാതി. കാസർകോട് റെയിൽവേ പൊലീസിൽ ഉമർ ബാവ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം തട്ടിയെടുത...
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി. പ്രവേശനം 2026 അപേക്ഷാ തീയതി നീട്ടി കാലിക്കറ്റ് സർവകലാശാലയുടെ 2026 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന‍ തീയതി ഒക്ടോബർ 29 വരേയ്ക്ക് നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബർ 03. പിഴയോടുകൂടി ജനറല്‍ വിഭാഗത്തിന് 1270 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 700 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in   ഫോണ്‍ :  0494 2407152 , 0494 2660600 (സുവേഗ), ഇ - മെയിൽ : [email protected] . പി.ആർ. 1487/2026 വിദൂര വിഭാഗം ( സി.ഡി.ഒ.ഇ. ) ഓൺലൈൻ യു.ജി. / പി.ജി. സ്‌കീം മാറ്റത്തിനുള്ള അപേക്ഷ തീയതി നീട്ടി കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ (സി.ഡി.ഒ.ഇ.) 2026 ഫെബ്രുവരി സെഷനിൽ ഓൺലൈൻ യു.ജി. / പി.ജി. പ്രോഗ്രമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികളുടെ സ്‌കീം മാറ്റത്ത...
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ
Crime

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ

കോട്ടക്കൽ : മദ്യ ലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ.പറപ്പൂർ പുത്തനാരക്കൽ ചോലപ്പുറത്ത് അക്ബർ അലി (34) യെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയാണ്ഒതുക്കുങ്ങൽ കുഴിപ്പുറം കവലയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചത്. മറ്റത്തൂർ കുഴിപ്പുറം അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിമിൻ്റെ മകൻ എ കെ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.മദ്യലഹരിയിൽ അക്ബർ അലി ഓടിച്ച കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹബീബിനും പരിക്കേറ്റു. ഹബീബ് പറഞ്ഞാണ് പറമ്പിലേക്ക് തെറിച്ചു വീണ ഷറഫുദ്ദീനെ പിന്നീട് കണ്ടെത്തുന്നത്. ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ കുഴിപ്പുറം കവലയിൽ വെച്ചാണ് അപകടം. ഇന്നലെ രാത്രി തന്നെ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്...
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു
Accident

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു

കോട്ടക്കൽ : ഒതുക്കുങ്ങൽ കുഴിപ്പുറം കവലയിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു മറ്റത്തൂർ കുഴിപ്പുറം അമ്പലവൻ കുളപ്പുരയ്ക്കൽ ഇബ്രാഹിമിൻ്റെ മകൻ എ കെ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 11 മണിക്ക് ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ കുഴിപ്പുറം കവലയിൽ വെച്ചാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ഷറഫുദ്ദീൻ തൊട്ടടുത്ത പറമ്പിലേക്ക് തെറിച്ചു വീണു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീൻ മരിച്ചു. . മദ്യലഹരിയിൽ അമിതവേഗതയിൽ ആണ് കാറോടിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പറപ്പൂർ ചോലപ്പുറത്ത് അക്ബർ അലി (34) യെ പോലീസ് കസ്റ്റഡിയിൽ എടുത്തു....
കൊടിഞ്ഞി സ്വദേശി പാലക്കാട്ട് കുഞ്ഞുമ്മുദു ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞി സ്വദേശി പാലക്കാട്ട് കുഞ്ഞുമ്മുദു ഹാജി അന്തരിച്ചു

കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പാലക്കാട്ട് കുഞ്ഞിമുഹമ്മദ് ഹാജി / കുഞ്ഞുമ്മുദു ഹാജി (87) അന്തരിച്ചു. മുസ്ലിംലീഗിന്റെയും സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നുഭാര്യ പാലക്കാട്ട് കദീജ ഹജ്ജുമ്മ.മക്കൾ, അഷ്റഫ് (ഫ്രണ്ട്സ് ജ്വല്ലറി തിരൂർ), ജമീല, കമറുന്നീസ , നജ്മുന്നിസ.മരുമക്കൾ മുഹമ്മദ് അലി വേങ്ങര അബ്ദുനാസർ ചിറമംഗലം അലി അക്ബർ കക്കാട് നസീമ വെള്ളിയാമ്പുറം...
ചേളാരി സ്വദേശി കുട്ടശ്ശേരി മുസ്തഫ അന്തരിച്ചു
Obituary

ചേളാരി സ്വദേശി കുട്ടശ്ശേരി മുസ്തഫ അന്തരിച്ചു

മൂന്നിയൂര്‍ : പടിക്കല്‍ മഹല്ല് സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയുമായ പരപ്പിലാക്കല്‍ താമസിച്ചിരുന്ന ഇപ്പോള്‍ ചേളാരി മുളളമടക്കല്‍ താമസിക്കുന്ന കുട്ടശ്ശേരി മുസ്തഫ (മുത്തു) (58) അന്തരിച്ചു.ഭാര്യ :ഖദീജ, മക്കള്‍ :മുബാറക്, ഖൈറുന്നീസ, സൗഫീല, മരുമക്കള്‍ : ഷംസുദ്ധീന്‍, അഷ്റഫ്, അഫ്ര. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കള്‍) രാവിലെ 9.30 ന് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്....
വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള റിലീഫ് പ്രവർത്തനം മാതൃകാപരം: മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ
Other

വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള റിലീഫ് പ്രവർത്തനം മാതൃകാപരം: മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ

എം.എ ഹയർ സെക്കൻഡറി സ്കൂൾ ചാരിറ്റി വിങ് നന്നമ്പ്ര സി.എച്ച് സെന്ററിന് വാഹനം കൈമാറി തിരൂരങ്ങാടി: വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള റിലീഫ് പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ പറഞ്ഞു. നന്നമ്പ്ര സി.എച്ച് സെന്ററിന് കീഴിൽ ആരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് (പി.ടി.എച്ച്) പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി എം.എ ഹയർ സെക്കൻഡറി സ്കൂളിലെ ചാരിറ്റി വിങ് സംഭാവന ചെയ്ത വാഹനം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളിൽ സേവനമനോഭാവവും സഹജീവികളോടുള്ള കരുതലും വളർത്തുന്നതിൽ ഇത്തരം റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നിരവധി നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകി മാതൃക സൃഷ്ടിച്ച എം.എ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, ഇത്തവണ രോഗികൾക്ക് ആശ്വാസമേകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി വാഹനം ...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Information

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 27 വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (25/10/2026) മുതൽ 27/10/2026 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന...