താനൂര്‍ കസ്റ്റഡി മരണ കേസ് ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് അന്വേഷിക്കണം ; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
തിരൂരങ്ങാടി : താനൂര്‍ കസ്റ്റഡി മരണ കേസില്‍ കേസ് ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേധനം നല്‍കി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായി അഡ്വ ജെയിസിംഗ് കുളപ്പുറം. കേസുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎസ് നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വിട്ട പശ്ചാലത്തിലാണ് ജെയ്‌സിംഗ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
താനൂര്‍ കസ്റ്റഡി മരണ കേസില്‍ ജയിലില്‍ പോകേണ്ടി വരുമോ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ സുജിത് ദാസിന്റെ ഭയത്തിന് പിന്നിലെ ദുരൂഹതയില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം കസ്റ്റഡിയിലെടുത്ത് താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച താമിര്‍ജിഫ്രി എന്നയാള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് 2023 ഓഗസ്റ്റ് 1...

