Friday, April 10

Blog

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു
Local news

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

പരപ്പനങ്ങാടി : നഗരസഭ പരിധിയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖൈറുന്നുസ താഹിര്‍, കൗണ്‍സിലര്‍മാരായ ഫൗസിയ സിറാജ്, റസാഖ് തലക്കലകത്ത്, സ്‌കൂള്‍ എച്ച്എം ബെല്ല ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വാസുദേവന്‍, ജയന്തി സിസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു....
Local news

വയനാടിന് കൈത്താങ്ങായി ഒളകര ജി എൽ പി സ്കൂൾ

തിരൂരങ്ങാടി: വയനാടിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എ. വുമൺ സ്റ്റഡീസ് സീറ്റൊഴിവ് സർവകലാശാലാ പഠനവകുപ്പിലെ എം.എ. വുമൺ സ്റ്റഡീസ് കോഴ്‌സിന് എസ്.സി. - 2, ഒ.ബി.എച്ച്. - 1 എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30 മണിക്ക് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ എസ്.സി.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഫോൺ: 8848620035, 9497785313. പി.ആർ. 1241/2024 പേരാമംഗലം സി.സി.എസ്.ഐ.ടി.യിൽ എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്   തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ ബി.സി.എ. / എം.സി.എ. കോഴ്സുകളിലേക്ക് ലേറ്റ് രജിസ്‌ട്രേഷൻ ലിങ്ക് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. എസ്....
Kerala

‘ അമ്മ ‘ പിരിച്ചു വിട്ടു ; മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും പിന്നാലെ താരസംഘടനയായ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. നേരത്തെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധീഖ് രാജിവച്ചിരുന്നു. അതിനു പിന്നാലെ ഭാരവാഹികളായ ബാബുരാജ്, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള നിരവധി താരങ്ങള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ അമ്മ സംഘടനയില്‍ തന്നെ ഭിന്നിപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഒരു വിഭാഗം അംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. നിലവിലെ വിവാദങ്ങള്‍ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരി...
Accident

താനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ: ഓലപ്പീടികയിൽ വാഹന അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Breaking news, Calicut

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ അക്രമം; 2 പേർ പിടിയിൽ

താനൂർ: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ മർദ്ദിച്ചവശരാക്കി. ഒഴുർ കതിർകുളങ്ങര സ്വദേശി നെല്ലിക്കപറമ്പിൽ സൈദലവി യുടെ മകൻ അബ്ദുറഹീം (23), ഒഴുർ പുന്നക്കൽ മുബഷീർ (23) എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ഒഴുർ ഹാജിപ്പടിയിൽ വെച്ചാണ് സംഭവം. റഹീമും സുഹൃത്തും കതിർ കുളങ്ങരയിൽ നിന്നും കോറാട്ടേക്ക് പോകുമ്പോൾ 5.30 ൻ ഒഴുർ ഹാജിപ്പടിയിൽ എത്തിയപ്പോൾ, കുരുവട്ടശ്ശേരിയിൽ നിന്ന് ഒഴുർ ഭാഗത്തേക്ക് പോകുന്ന ഘോഷയാത്ര സംഘം എത്തി. സ്കൂറ്റർ ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഘോഷയാത്ര സംഘത്തിൽ പെട്ട ചിലർ മർദ്ദിക്കുകയായിരുന്നു.സ്കൂട്ടറിന്പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തു. പിന്നീട് സംഘമായി എത്തി 7 പേർ ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ...
Local news

യുവജന കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടു ; പള്ളിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു

തിരൂരങ്ങാടി: വർഷങ്ങളോളം വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്ന പള്ളിപ്പടി അട്ടക്കുഴിങ്ങര പ്രദേശത്തുകാർക്ക് ആശ്വാസത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസമാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ പോസ്റ്റുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പ്രാരംഭ നടപടികൾ ആരംഭിച്ചത്. പള്ളിപ്പടിയിലെ യുവജന കൂട്ടായ്മയുടെ നിരന്തര ശ്രമഫലമായാണ് കേന്ദ്രസർക്കാറിൻ്റെ ആർ.ഡിഎസ്എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഭാഗത്ത് ട്രാൻസ്ഫോമർ കൊണ്ടുവരാനായത്. എ ഐ വൈ എഫ് പള്ളിപ്പടി യൂണിറ്റ് സമ്മേളന പ്രമേയത്തിലൂടെ തുടങ്ങിയ ആവശ്യം യുവജനങ്ങൾ ഏറ്റെടുക്കുകയും അത് സാക്ഷാത്കരിക്കുകയുമാണ് ഉണ്ടായത്.ട്രാൻസ്ഫോർമറിന്റെ വർക്ക് പൂർത്തിയാകുന്നതോടെ യുവജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പാലത്തിങ്ങലിൽ നിന്നും പള്ളിപ്പടിയിലേക്ക് വരുന്ന റിവർ ക്രോസ് ലൈൻ മാറ്റി സ്ഥാപിക്കണമെന്നും ഈ പ്രദേശത്തെ സിംഗിൾ ഫൈസ് ത്രീ ഫൈസാക്കി ഉയർത്തി ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കണമെന്നും യുവജന കൂട്ടായ്മ ഉദ്യോഗസ...
Local news

കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം ; എൻ.എഫ്.പി. ആർ.

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സേവനം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് നിവേദനം നല്‍കി. പൊതുജനങ്ങള്‍ക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവര്‍ത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എല്‍ നു കീഴിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍എഫ്പിആര്‍ ആവശ്യപ്പെട്ടു നിവേദന സംഘത്തില്‍ എന്‍ .എഫ് .പി. ആര്‍ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് , മനാഫ് താനൂര്‍, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാ...
Kerala

മുകേഷ്, ജയസൂര്യ, മണിയന്‍പ്പിള്ള രാജു, ഇടവേള ബാബു ; പ്രമുഖ നടന്മാരുടെ പേരെടുത്ത് പറഞ്ഞ് ദുരനുഭവം പങ്കുവച്ച് നടി

തിരുവനന്തപുരം : മുകേഷ്, ജയസൂര്യ അടക്കമുള്ള പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. മുകേഷ്, ജയസൂര്യ എന്നിവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക...
Local news

എ.ആര്‍.നഗറില്‍ നിന്നും കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എ.ആര്‍.നഗര്‍ : കൊടുവായുരില്‍ കാണാതായ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചേരത്തുപറമ്പില്‍ രവി (47) യെയാണ് കൊടുവായൂര്‍പാടം തോട്ടില്‍ മാരാത്ത് കടവിനടുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെറിയ മാസികാസ്വാസ്ഥ്യമുള്ള ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പിന്നീട് തിരൂരങ്ങാടി താലൂക്കാശൂപത്രിയിലെ പരിശോധനക്കു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പിതാവ്: പരേതനായ ചേരത്തുപറമ്പില്‍ ചിന്നന്‍. മാതാവ്: ശാന്തകുമാരി. സഹോദരന്‍: ശ്രീധരന്‍....
Local news

കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല ; എംപിക്ക് നിവേദനം നല്‍കി യൂത്ത് ലീഗ്

വേങ്ങര : കുറ്റൂര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എആര്‍ നഗര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. 1500 ഓളം വീടുകളാണ് പോസ്റ്റ് ഓഫീസ് പരിധിയിലുള്ളത്. എന്നാല്‍ ഇവിടെ പോസ്റ്റ്മാന്റെ അഭാവത്തില്‍ പലപ്പോഴും കത്തുകള്‍ ആവശ്യക്കാര്‍ക്ക് ലഭിക്കാറില്ല. എആര്‍ നഗര്‍, കണ്ണമംഗലം, പെരുവള്ളൂര്‍, വേങ്ങര പഞ്ചായത്ത് പരിധികളിലെ 1500 ഓളം വീടുകള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് ഓഫീസില്‍ സ്ഥിരം പോസ്റ്റ് മാന്‍ ഇല്ല. ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് എംപിക്ക് നിവേദനം നല്‍കിയത്. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍ , കെ കെ സക്കരിയ , മുസ്തഫ ഇടത്തിങ്ങല്‍. റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി. എന്നിവര്‍ സംബന്ധിച്ചു....
Local news

വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ജിസാൻ അബു അരീഷിൽ മരണപ്പെട്ടു

ജിസാൻ അബു അരീഷിൽ ജോലി ചെയ്തു വരികയായിരുന്ന വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52 വയസ്സ്‌) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജിസാൻ അബു അരീഷിലെ ബകാലയിൽ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന നസീർ ആർദ്ദ,തായിഫ്‌ എന്നിവിടങ്ങളിലും ദീർഘകാലം പ്രവാസം അനുഷ്ടിച്ചിട്ടുണ്ട്‌. ജിസാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മുഹമ്മദ്കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നസീർ.ഭാര്യ സുനീറ.സുഹാദ്‌,ഫസ്ലുൽ ഫാരിസ,അസ്ലഹ തുടങ്ങിയവർ മക്കളുമാണ്....
Local news

ബീവറേജിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി തട്ടിപ്പ് ; രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ

പരപ്പനങ്ങാടി : ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്. അരിയല്ലൂരിൽ കൊടക്കാട് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് 9 ലിറ്റർ മദ്യവും ഇവർ ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു.  കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികൾ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയർന്ന...
Malappuram

മലപ്പുറം മണ്ഡലം നവകേരള സദസ്സ്: ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡലങ്ങളിലും നടത്തിയ നവകേരള സദസിന്റെ സംഘാടകവുമായി ബന്ധപ്പെട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ ബാക്കി വന്ന തുക 4,97,448 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. വിവിധ മണ്ഡലങ്ങളിൽ സംഘാടക സമിതിയുടെ കൈവശം ബാക്കിയുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള സംയുക്ത സംഘാടകസമിതിയുടെ തീരുമാന പ്രകാരമാണിത്. മലപ്പുറം മണ്ഡലം സംഘാടകസമിതി ചെയർമാനായ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽ, വൈസ് ചെയർമാൻ കെ പി ഫൈസൽ എന്നിവർ ചേർന്ന് ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറി....
Local news

കെ .എസ്. ഇ.ബി. നോർത്തൺ റിജിയണിലെ ഓഫീസഴ്സിനെ എൻ എഫ്.പി. ആർ. ആദരിച്ചു

തിരൂരങ്ങാടി : കെ.എസ്.ഇ.ബി.യുടെ നോർത്തൺ റിജിയണിൽ 2021,2022&2023 കാലഘട്ടത്തിൽ ഏറ്റവും കുറവ് ആക്സിഡൻറ് രേഖപ്പെടുത്തിയ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷൻ ഡിപ്പാർട്ട്മെൻറ് ഓഫീസേഴ്സിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ .എഫ് .പി .ആർ) ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ .പി വേലായുധനെ പൊന്നാടയണിയിച്ചു. താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഭാരവാഹികളായ നിയാസ് അഞ്ചപുര, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ സലാം പരപ്പനങ്ങാടി ,എ പി അബൂബക്കർ വേങ്ങര , എന്നിവർ മെമ്മോണ്ടം കൈമാറി. ചീഫ് സേഫ്റ്റി ഓഫീസർ സ്മിത (ഇ.ഇ) , സേഫ്റ്റി ഓഫീസർമാർ, എ.എ.ഇ റൈഹാനത്ത്. ഒ സുപ്രിയ , പി .വി രതി, തിരൂരങ്ങാടി ഡിവിഷനിലെ അസിസ്റ്റൻറ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു....
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...
Malappuram

അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ അനുവദിച്ചില്ല ; ഹാജിയാര്‍പള്ളി മുതുവത്ത് പറമ്പില്‍ വിവാദം

മലപ്പുറം: ഹാജിയര്‍പള്ളി മുതുവത്ത് പറമ്പില്‍ അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. കാരാത്തോട് ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ഇന്‌കെലിലെ ഹോളോബ്രിക്‌സ് നിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകന്‍ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാര്‍ഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാര്‍ പറയുന്നു. ഇന്‍കെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണാണ് കാരാത്തോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയാജ് മൊല്ല മരിച്ചത്. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് മുത്തുവത്ത് പറമ്പിലെ മസ്ജിദ് നൂര്‍ കമ്മിറ്റി ഭാരവാഹികള്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന...
Local news

വെളിമുക്കില്‍ ഓവര്‍ബ്രിഡ്ജ് വേണം ; എം.പി.ക്ക് നിവേദനം നല്‍കി മുസ്ലിം ലീഗ് കമ്മറ്റി

തിരൂരങ്ങാടി : വെളിമുക്ക് അങ്ങാടിയില്‍ ദേശീയപാതക്ക് മുകളില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുന്നുതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് കമ്മറ്റി ഇ.ടി. മുഹമ്മത് ബഷീര്‍ എം.പി.ക്ക് നിവേദനം നല്‍കി. ദേശീയപാത വികസനം മൂലം വെളിമുക്ക് അങ്ങാടി രണ്ടായി വിഭജിക്കപ്പെടുകയും ജനങ്ങള്‍ കൂടുതല്‍ യാത്രാ ദുരിതം നേരിടുകയും ചെയ്യുന്നുണ്ടെന്നും നിവേദനത്തില്‍ പറഞ്ഞു. നൂറ്റാണ്ടുകളായി പഴക്കമുള്ളതും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുകയും ചെയ്യുന്ന കാട്ടുവാച്ചിറ ഭഗവതി ക്ഷേത്രം റോഡിന് കിഴക്ക് വശത്തും ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം റോഡിന് പടിഞ്ഞാറ് ഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെളിമുക്ക് ടൗണ്‍ ജുമാമസ്ജിദ് വെളിമുക്ക് സര്‍വീസ് സഹകരണ ബാങ്ക്, മൃഗാശുപത്രി, മതപഠന ശാലകള്‍ തുടങ്ങിയവയും റോഡിന് ഇരു വശങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ഭക്തജനങ്ങള്‍...
Other, university

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് കാലിക്കറ്റ് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ സെപ്റ്റംബർ രണ്ടിന് നടക്കും. അഖിലേന്ത്യ അന്തർ സർവകലാശാലാ മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളേജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ 10-ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് ക്യാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാലാ ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈ അറിയി...
university

കലിക്കറ്റ് സർവകലാശാല റിസർച്ച് ഫോറം സ്പോർട്സ്, പൊളിറ്റിക്സ്, സ്പോർട്സ് വാഷിങ് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു

തേഞ്ഞിപ്പലം : എകെആർഎസ്എ കലിക്കറ്റ് സർവകലാശാല ക്യാമ്പസ് യൂണിറ്റ് റിസർച്ച് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ്, പൊളിറ്റിക്സ്, സ്പോർട്സ് വാഷിങ് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് അസി.പ്രൊഫസർ സി ഹരികുമാർ പ്രഭാഷണം നടത്തി. സുമിഷ അധ്യക്ഷയായി. ആദിത്ത് സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു....
Local news

കുന്നുംപുറം ടൗണില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എ ആര്‍ നഗര്‍ : ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ്, എആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം ടൗണിലെ ഹോട്ടലുകള്‍ കൂള്‍ബാറുകള്‍ , ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങളെയും ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരെയും ഒരു കാരണവരാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ്, ജിജി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി....
Local news

ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക : എംഎല്‍എക്ക് നിവേദനം നല്‍കി മൈത്രി ഗ്രാമവാസികള്‍

വേങ്ങര : കണ്ണമംഗലം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചേറൂര്‍ റോഡില്‍ കഴുകന്‍ചിനയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേങ്ങര നിയോജക മണ്ഡലം എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചു. കഴുകന്‍ചിനയില്‍ നിന്നും നെല്ലിത്തടംവഴി മിനി കാപ്പില്‍ റോഡ് വരെയുള്ള റോഡിന്റെ ഇരുവശവും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയിട്ടുള്ള സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കൂട്ടായ്മയാണ് മൈത്രിഗ്രാമം റസിഡന്‍സ് അസോസിയേഷന്‍. ഗ്രാമവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന മൈത്രി ഗ്രാമത്തിന്റെ എന്‍ട്രന്‍സ് ആയമൈത്രി സ്‌ക്വയറില്‍ ഇരുനില കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്, മൈത്രി മാര്‍ക്കറ്റ്,...
Local news

ഇനി മക്കളെ കുറിച്ചുള്ള എല്ലാ കാര്യവും തത്സമയം രക്ഷിതാക്കളിലേക്ക് ; തിരൂരങ്ങാടി ജി എച്ച് എസ് എസ്സില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം ലോഞ്ച് ചെയ്തു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം' നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെ അറ്റന്‍ഡന്‍സ് വിവരങ്ങള്‍, അക്കാഡമിക് നിലവാരം, അച്ചടക്ക പ്രശ്‌നങ്ങള്‍, അധ്യാപകര്‍ കുട്ടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന ഡയറി തുടങ്ങിയവ തല്‍സമയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇത്. സ്‌കൂളില്‍ ചേര്‍ന്നത് മുതല്‍ ടി സി വാങ്ങുന്നതു വരെയുള്ള അവരുടെ പൂര്‍ണ്ണ ഹിസ്റ്ററി രക്ഷിതാക്കള്‍ക്ക് ലഭ്യമാകും. ഡിവൈഎസ്പി വിവി ബെന്നി മുഖ്യാതിഥിയായി, സി ഐ കെ ടി ശ്രീനിവാസന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ രക്ഷിതാക്കള്‍ക്കും പ്ലസ് വണ്‍ കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്...
Local news

മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടിയിലെ പുരാതന കുടുംബമായ മെതുവില്‍ നാലകത്ത് രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു. വെന്നിയൂര്‍ പരപ്പന്‍ സ്‌ക്വയര്‍ ഹോളില്‍ വെച്ച് നടന്ന സംഗമം കുടുംബ സമിതി ചെയര്‍മാന്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി തിരൂരങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ എം.എന്‍.കുഞ്ഞി മുഹമ്മദ് ഹാജി കൊളപ്പുറം അധ്യക്ഷത വഹിച്ചു. കുടുംബസമിതി പ്രസിഡണ്ട് എം എന്‍.റഷീദ് ഹാജി (ബാവ)സ്വാഗതം പറഞ്ഞ ചടങ്ങില്‍ പൊന്നാനി പാര്‍ലമെന്റ് എം.പി. അബ്ദുസമദ് സമദാനി എം.പി തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, നിയാസ് പുളിക്കലകത്ത്, മുസ്തഫ വിവ വേങ്ങര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ സ്പീക്കര്‍ സുലൈമാന്‍ മേല്‍പ്പത്തൂരിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും നടന്നു. മുതിര്‍ന്ന കുടുംബ കാരണവന്മാരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം...
Kerala

വയനാട് ദുരന്തം ; 1.5 കോടിയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്, 48 പേര്‍ക്ക് വിദേശത്ത് ജോലി

വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് 1.5 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പൂര്‍ണമായും ദുരിതബാധിതരെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ നാളെ മുതല്‍ വിതരണം ചെയ്യും. കടകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 40 വ്യാപാരികള്‍ക്ക് 50,000 രൂപ, ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട 4 പേര്‍ക്ക് ടാക്‌സി, ജീപ്പ് എന്നിവയും 3 പേര്‍ക്ക് ഓട്ടോറിക്ഷകളും നല്‍കും. ദുരിതമേഖലയിലുള്ളവര്‍ക്കു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കും. ആവശ്യമായവര്‍ക്ക് വിദ്യാഭ്യാസ ചികിത്സാ സഹായവും നല്‍കും. ദുരിതബാധിതര്‍ക്കായി 100 വീടുകളുടെ നിര്‍മാണം സര്‍ക്കാര്‍ അറിയിപ്പു വന്ന ഉടന്‍ തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കേണ്ടതില്ല. സര്‍ക്കാര്‍ പുറത്തു വിട്ട പട്ടിക പ്രകാരമുള്ളവരെ മുന്‍കൂട...
Local news

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം : പി ഡി പി

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങളില്‍ നിന്ന് അന്യായമായി പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിഡിപി ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജാഫറലി ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ഭീമമായ പ്രവേശനഫീസ് ഈടാക്കുന്നത് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .എയര്‍പോര്‍ട്ടിന് അകത്തേക്ക് കടക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ വിമാനത്താവള കവാടത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാര്‍ക്ക് പലര്‍ക്കും സമയത്തിന് വിമാനത്താവളത്തിനകത്തേക്ക് എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടവും. ഇത് യാത്രക്കാരെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അകറ്റുന്നതിനിടയാക്കും. സമൂഹത്തില്‍ ഏറ്റവും താഴ്ന്ന സാമ്പത്തിക വരുമാനക്കാരായ ടാക്‌സി ജീവനക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം നിലപാടുകള്‍ തിരുത്താന്‍ അധി:കൃതര്‍ ത...
Other

സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ; നിയമം കര്‍ശനമാക്കി യുഎഇ

അബുദാബി: സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് യുഎഇ. സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി വിസിറ്റ് വിസക്കാര്‍ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്...
Other

വിജയാരവം 2024 : ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നത വിജയികളെയും പ്രതിഭകളെയും ആദരിച്ചു. എന്‍ എം എം എസ് , എസ്എസ്എല്‍സി, പ്ലസ് ടു , പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ ദേശീയ കിക്ക് ബോക്‌സിങ് മെഡല്‍ ജേതാക്കളായ അദ്‌നാന്‍ കെ കെ, ആസിം സവാദ് ,ദേശീയ തയ്‌ക്കൊണ്ടോ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച ശ്രീനന്ദ, സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവരെയാണ് ആദരിച്ചത്. പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബെന്നി മുഖ്യാതിഥിയായി തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ടി ശ്രീനിവാസന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലെടി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലക്കല്‍ ബാവ, സുഹ്‌റാബി സി പി, സോനാ രതീഷ്, പിടിഎ പ്രസിഡണ്ട് റഷീദ് ഓസ്‌കര്‍ ,എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍റഹീം പൂക്കത്ത് അധ്യാപകരായ ഫസല്‍. കെ, ഇസ്മായി...
Malappuram

നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം ; നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി

മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്ട...
Local news

വയനാട് ദുരന്തം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്‍കി ജെ ആര്‍ സി വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ച് നല്‍കി തൃക്കുളം ഹൈസ്‌കുളിലെ ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍. 1,21,735 രൂപയാണ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച് നല്‍കിയത്. തുക ജെ ആര്‍ സി പരപ്പനങ്ങാടി ഉപജില്ലാ കൊഓര്‍ഡിനേറ്റര്‍ എ ജിനി, വിദ്യാര്‍ത്ഥികളായ റസ് ല ജുമാന, ശ്രീലയ, ത്വയ്ബ എന്നിവരില്‍ നിന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ കെ ജി പ്രാണ്‍സിംഗ് ഏറ്റുവാങ്ങി. ഡെപ്യൂട്ടിതഹസില്‍ മാരായ സി ബി പ്രീതി, എസ് ഷാഹിര്‍ഖാന്‍, ഇ എം ജ്യോതി എന്നിവര്‍ പങ്കെടുത്തു....
error: Content is protected !!