Sunday, September 13

Blog

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ അജ്ഞാത മൃതദേഹം
Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നയാഴുടെ മൃതദേഹം കണ്ടെത്തിയത്. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി....
മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം ; എസ്എസ്എഫ് ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി
Malappuram

മലപ്പുറത്തോടുള്ള വിദ്യാഭ്യാസ വിവേചനം ; എസ്എസ്എഫ് ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി. ഹയര്‍സെക്കണ്ടറി യോഗ്യത നേടിയ 79730 വിദ്യാര്‍ത്ഥികളില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ തന്നെയും 15000ത്തോളം വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20-30% സീറ്റ് വര്‍ദ്ധനവ് അടിസ്ഥാന സൗകര്യമില്ലാത്തത് കാരണം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ അധ്യാപനത്തെയും ബാധിക്കും. വിദ്യാഭ്യാസ കരിക്കുലത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസികാരോഗ്യത്തിനാവശ്യമായ കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു. ജില്ലാ പഞ്ചായത്തിന് കീഴില്‍ നടക്കുന്ന വിജയഭേരി എസ് എസ് എല്‍സി വിദ്യാര്‍ത്ഥികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ലെവലിലും വിജയഭേരി മാതൃക...
സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം
Local news

സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന ; ബഹാവുദ്ദീന്‍ നദ്വിയോട് വിശദീകരണം തേടി സമസ്ത നേതൃത്വം

തിരൂരങ്ങാടി : സമസ്ത നേതാക്കള്‍ക്കെതിരെയും സുപ്രഭാതം പത്രത്തിനെതിരെയും പ്രസ്താവന നടത്തിയ ഇ കെ വിഭാഗം സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീന്‍ നദ്വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ഇകെ വിഭാഗം സമസ്തയുടെ നേതൃത്വം വിശദീകരണം തേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വ...
അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ സംബന്ധമായ അറിയിപ്പുകള്‍ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ സംബന്ധമായ അറിയിപ്പുകള്‍ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിൽ 2024 - 25 അധ്യയന വർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി.- 195/- രൂപ മറ്റുള്ളവർ- 470/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600. പി.ആർ. 661/2024 ബിരുദദാന ചടങ്ങിന് ഇപ്പോൾ അപേക്ഷിക്കാം 2021 - 2022 അക്കാദമിക വർഷത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ ...
മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ മോഷ്ടാവിനെ കണ്ട് നിലവിളിച്ചു ; പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍
Malappuram

മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ മോഷ്ടാവിനെ കണ്ട് നിലവിളിച്ചു ; പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയില്‍. കുന്നക്കാവ് വടക്കേക്കരയില്‍ പോത്തന്‍കുഴില്‍ കല്യാണി (75) ക്കാണ് വെട്ടേറ്റത്.പേരമകളോടൊപ്പം താമസിക്കുകയായിരുന്നു വയോധിക. വൈദ്യുതിയില്ലാത്ത സമയം രാത്രിയില്‍ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവിനെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കണ്ട് ഉറക്കെ നിലവിളിച്ചപ്പോള്‍ മോഷ്ടാവ് കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാവ് ഇറങ്ങി ഓടി. കല്യാണിയമ്മക്ക് നെറ്റിയില്‍ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലനാരിഴക്കാണ് കല്യാണി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പകല്‍ ഒരാള്‍ വീട്ടില്‍ പിരിവിനു വന്നിരുന്നെന്നും ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും കല്യാണിയമ്മ പറയുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമടക്കം എത്തി തെളിവെടുപ്പ് നടത്തി....
ബോധവത്കരണവും, ശുചിത്വ പ്രവര്‍ത്തനവും ശക്തമാക്കണം : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
Local news

ബോധവത്കരണവും, ശുചിത്വ പ്രവര്‍ത്തനവും ശക്തമാക്കണം : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

പറപ്പൂര്‍ : കാലവര്‍ഷം അടുത്ത് വന്ന സാഹചര്യത്തില്‍ പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതെ നോക്കാന്‍ ആരോഗ്യവകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശക്തമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകണമെന്ന് പറപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിക്കാന്‍ നടപടി സ്വീകരിച്ചു ഉടന്‍ ഇടപെടല്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗങ്ങളിലും, വാര്‍ത്തകളിലും മാത്രമായി ഒതുങ്ങാതെ, ശുചിത്വ പ്രവര്‍ത്തനം നടത്തുന്നതില്‍ വീഴ്ച വരാതെ കുറ്റമറ്റ രീതി ഉറപ്പ് ആക്കണം എന്നും യോഗം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍ അധ്യക്ഷനായ യോഗം ഡി സി സി ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ പി. അസൈനാര്‍,റഹീം കുഴിപ്പുറം, എം ഹാരിസ് മാനു,...
പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തലവേദന
Local news

പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തലവേദന

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്തിനെ തൽസ്ഥാനം രാജിവെപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് തിരുത്തി മുസ്ലിം ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. റൈഹാനത്ത് ജനപ്രധിനിധിയായ വർഡാണിത്. വാർഡ് കമ്മറ്റി പിരിച്ചുവിട്ടതായും ഇക്കാര്യം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയെ രേഖാമൂലം അറിയിച്ചതായും പ്രസിഡന്റ് മറ്റത്ത് അവറാൻ ഹാജി, ജനറൽ സെക്രട്ടറി എം.പി അബ്ദുറഷീദ്, ട്രഷറർ ടി.ടി അലി ഹാജി എന്നിവർ അറിയിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവയ്‌ക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഇതുവരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയോ, മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റിയോ, ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റിയോ തങ്ങൾക്ക് വിശദീകരണം നൽകാത്തതിനാലാണ് രാജി എന്ന് നേതാക്കൾ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയാണ് അധ്യാപികകൂടിയായ റൈഹാനത്തിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.2023ൽ വന്ന നിലവിലുള്ള പഞ്ചായത്ത് മുസ...
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു, 22 കാരന്റെ മരണം ചികിത്സയിലിരിക്കെ
Malappuram

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു, 22 കാരന്റെ മരണം ചികിത്സയിലിരിക്കെ

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടെ മരിച്ചു. എടക്കരയിലാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചത്. ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍(22) ആണ് മരിച്ചത്. ഇതോടെ മലപ്പുറത്ത് ജനുവരി മുതലിങ്ങോട്ടുള്ള കണക്ക് നോക്കിയാല്‍ പതിനാലാമത്തെ മരണമാണിത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു തെജിന്‍ സാന്‍. ഇതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു....
അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം – 2024 ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം – 2024 ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോളേജുകൾക്ക് സീറ്റ് വർധനവിന് അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻ്റ് സയൻസ്, അറബിക് / ഓറിയന്റൽ ടൈറ്റിൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്കു വിധേയമായി 2024-25 അധ്യയന വർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവ് (Marginal Increase) നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. സ്വാശ്രയ മേഖലയിലെ അപേക്ഷകർ ഒരു പ്രോഗ്രാമിന് 6,000/- രൂപ ഫീസ് സഹിതം 25 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പ്, ഫീസ് അടച്ച ചലാൻ രസീത് എന്നിവ [email protected] എന്ന ഇ-മെയിലിൽ മാത്രം അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ: 0494-2407112, 7154.  പി.ആർ. 651/2024 അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം - 2024 കാലിക്കറ്റ് സർവകലാശാല 2024-2...
ഹജ്ജ് 2024: കേരളത്തില്‍ നിന്നുള്ള 332 തീര്‍ഥാടകര്‍ മക്കയിലെത്തി
Kerala

ഹജ്ജ് 2024: കേരളത്തില്‍ നിന്നുള്ള 332 തീര്‍ഥാടകര്‍ മക്കയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മ്മത്തിന് പുറപ്പെട്ട ആദ്യത്തെ രണ്ട് സംഘങ്ങള്‍ മക്കയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 12.58 നും രാവിലെ 8.27 നുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ രണ്ട് വിമാനങ്ങളില്‍ പുറപ്പെട്ട 332 പേരാണ് മക്കയിലെത്തിയത്. രണ്ട് വിമാനങ്ങളിലും 85 വീതം പുരുഷന്മാരും 81 വീതം സ്ത്രീകളും യാത്ര തിരിച്ചത്. മൂന്നാമത്തെ വിമാനം ഇന്ന് (ചൊവ്വ) വൈകീട്ട് 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ടാം ദിവസമായ ബുധനാഴ്ചയും മൂന്ന് വിമാനങ്ങളാണുള്ളത്. പുലര്‍ച്ചെ 12.05, രാവിലെ 8, വൈകീട്ട് 5 മണി സമയങ്ങളില്‍ പുറപ്പെടും. 166 പേര്‍ വീതം ആകെ 498 പേര്‍ യാത്ര തിരിക്കും. ജൂണ്‍ 9 വരെയായി ഓരോ ദിവസവും മൂന്ന് വീതം ആകെ 59 ഷെഡ്യൂളുകളാണ് കരിപ്പൂരില്‍ നിന്ന് ക്രമീകരിച്ചിരിക്കുന്നത്. ജൂണ്‍ 8 ന് നാലും 9 ന് ഒരു ഷെഡ്യൂളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആകെ 10,430 തീര്‍ഥാടകരാണ് ക...
വള്ളിക്കുന്നിൽ ആരോഗ്യ വകുപ്പിൻ്റെ ശുചിത്വ പരിശോധന ; പിഴ ചുമത്തി
Local news

വള്ളിക്കുന്നിൽ ആരോഗ്യ വകുപ്പിൻ്റെ ശുചിത്വ പരിശോധന ; പിഴ ചുമത്തി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലുണ്ടി നഗരം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടന്നു. പരിശോധനയില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുധീർ എം.എസ് , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സി.പ്രസാദ്, എം.ജി.സജീഷ് ,ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് മാരായ ടി.ജയശ്രീ, അനാനിയ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്നും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും കടലുണ്ടി നഗരത്തെ പബ്ലിക്ക് ഹ...
കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തിരൂര്‍ സ്വദേശി പിടിയില്‍
Malappuram

കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; തിരൂര്‍ സ്വദേശി പിടിയില്‍

കല്‍പ്പകഞ്ചേരി : കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റലുമായി തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ മംഗലം കൂട്ടായി സ്വദേശി കൂവക്കാട് വീട്ടില്‍ മുഫാസിര്‍ ( 31) നെയാണ് ഇന്ന് പുലര്‍ച്ചെ കല്‍പ്പകഞ്ചേരി, കുറ്റിപ്പാലയില്‍ വെച്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക ലഹരി വിഭാഗത്തില്‍പ്പെട്ട 73 ഗ്രാം എംഡിഎംഎ യും 30 ഗ്രാം ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റല്‍ തോക്കും കണ്ടെടുത്തു. കൂടാതെ ലഹരി കടത്തിന് ഉപയോഗിച്ച ആഡംബര കാറും ലഹരി വില്പനയിലൂടെ ലഭിച്ച മുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു. സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ഡി- ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ ശശീധരന്‍ ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി ന...
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു....
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു
Obituary

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു

മുന്നിയൂർ: അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു.  മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണു മരിച്ചത്.ഈ മാസം 13 മുതൽ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു.  കബറടക്കം ഇന്നു രാവിലെ 9 ന് കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.   കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 11 നാണ് മരണം സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിൽ പറക്കൽ കടവിൽ കുളിച്ചതിനെ തുടർന്നാണ് കുട്ടിക്ക് പനിയും തലവേദനയും പിടിപെടുകയും പിന്നീട് രോഗം മൂർച്ഛിക്കുകയും ചെയ്തത്. ആദ്യം ചെമ്മാട് കുട്ടികളുടെ ഡോക്ടറെ കാണിച്ചു. പിന്നീട് ചേളാരി...
സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം ; ആദ്യ ദിവസം യാത്രയാകുന്നത് മൂന്ന് വിമാനങ്ങളിലായി 498 പേര്‍
Other

സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂരില്‍ തുടക്കം ; ആദ്യ ദിവസം യാത്രയാകുന്നത് മൂന്ന് വിമാനങ്ങളിലായി 498 പേര്‍

കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ ആദ്യസംഘം ഇന്ന് (തിങ്കള്‍) അര്‍ധരാത്രിക്കു ശേഷം കരിപ്പൂരില്‍ നിന്ന് യാത്രതിരിക്കും. ചൊവ്വാഴ്ച (21.05.2024) പുലര്‍ച്ചെ 12.05 നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നത്. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ചൊവ്വാഴ്ച രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ 166 വീതം യാത്രക്കാരുമായി തിരിക്കും. ആകെ 498 ഹാജിമാരാണ് ആദ്യ ദിവസം കരിപ്പൂരിൽ നിന്ന് യാത്രയാകുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമായി. ഇന്നലെ (തിങ്കള്‍) രാവിലെ മുതല്‍ തിര്‍ത്ഥാടകര്‍ ക്യാമ്പിലെത്തി തുടങ്ങി. വിമാനത്താവളത്തിലെ എയര്‍ലൈന...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് - റീകൗണ്ടിങ് കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ജി. വിദ്യാർത്ഥി മണ്ഡലമായ ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയിലെ റീകൗണ്ടിങ് 22-ന് രാവിലെ 10.30-ന് സെനറ്റ് ഹാളിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. പി.ആർ. 643/2024 സർവകലാശാലയിൽ പ്രൊജക്റ്റ് മോഡ് കോഴ്‌സുകൾ ജൂൺ 10 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഇ.എം.എം.ആർ.സി. - 0494 2407279, 2401971), പി.ജി. ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ് - 0494 2407406, 2407407), പി.ജി. ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻ്റ് അനലിറ്റിക്സ് (കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് - 0494 2407325) എന്നീ പ്രൊജക്റ്റ് മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്ത...
നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു
Local news

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ പി.കെ.റൈഹാനത്ത് സ്ഥാനം രാജിവെച്ചു. ഇന്ന് വൈകുന്നേരം 4.45ന് പഞ്ചായത്ത് സെക്രട്ടറി ദേവേശി നാണ് രാജി നൽകിയത്. മുസ്ലിം ലീഗ് പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. 21 ആം വാർഡ് മെമ്പറായ റൈഹാനത്ത് ആദ്യമായാണ് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതും. പാർട്ടി മെമ്പര്മാര്ക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാന ചലനം. മറ്റു അംഗങ്ങളെ പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. നിരവധി ചർച്ചകൾക്ക് ഒടുവിലാണ് രാജിയിൽ എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് അന്ന് രാജി വെച്ചില്ല. പിന്നീട് ഞായറാഴ്ച ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 5 മണിക്കുള്ളിൽ രാജി വെച്ച് വിവരം മേൽകമ്മിറ്റിയെ അറിയിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. 21 അംഗ ഭരണസമിതിയ...
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പികെവിഎസ് ആദരിച്ചു

മൂന്നിയൂര്‍ : എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതി ആദരിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിയാണ് ഭാരവാഹികള്‍ ആദരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരനായ അഫില്‍ മുഹമ്മദ് . സി, മുഹമ്മദ് അറഫാത്ത് സി.എം, മുമമ്മദ് റബീഹ് എ.വി, ഹൈഫ ബീവി പി.ജെ, മുഹമ്മദ് ശിബിന്‍ സി.എം, പ്ലസ് ടു ഉന്നത വിജയം നേടിയ ഫാത്തിമ സുഫീന എം, ഫാത്തിമ ഹനാഹ് കെ , മുഹമ്മദ് ദില്‍ഷാദ് വി.പി, യു.എസ്.എസ്, എല്‍. എസ്. എസ് വിജയിച്ച നിഷ്മിത വി.പി, ഷഹബാസ് അമന്‍ സി.എം എന്നിവരെയാണ് ആദരിച്ചത്. പതിനാലാം വാര്‍ഡ് മെമ്പര്‍ എന്‍.എം. റഫീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ചെറീദ്, വി.പി. ബാവ,സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. പിച്ചു, സി.എം. ചെറീദ്, കെ.എം. ഹനീഫ മെമന്റോകള്‍ നല്‍കി....
ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ശുചിത്വം ഉറപ്പാക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം
Malappuram

ടൂറിസം കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ശുചിത്വം ഉറപ്പാക്കാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം : ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള കര്‍ശന നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജൂണ്‍ ഒന്ന് മുതല്‍ ഇതിനായി വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാനും ജൂണ്‍ 10 മുതല്‍ നിലമ്പൂരിലെ വടപുറം, വഴിക്കടവ് ചെക് പോസ്റ്റ് എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റുകള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും നിരോധിത പ്ലാസ്റ്റിക്കുകള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍, പൊലീസ്, ആര്‍.ടി.ഒ, ഫ...
ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍
Malappuram

ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പ്രകൃതി സൗഹൃദ പേനകളുമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍

മലപ്പുറം : സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഉപയോഗിക്കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ പേനകളുമായി പൊന്മള ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍. രണ്ടായിരം പേനകളാണ് ഓഫീസുകളിലെ ഉപയോഗത്തിനായി ബഡ്സ് സ്കൂളിലെ 40 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ആയിരം പേനകള്‍ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് വിവിധ പച്ചക്കറികളുടെ വിത്ത് കൂടി വച്ചാണ് നിര്‍മാണം. മഷി തീര്‍ന്നതിന് ശേഷം വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. 15 ദിവസം സമയമെടുത്താണ് ഇത്രയും പേനകള്‍ നിര്‍മിച്ചത്. അടുത്ത മാസം ആദ്യത്തോടെ ശേഷിക്കുന്ന പേനകള്‍ കൂടി നിര്‍മിച്ച് കൈമാറും. പത്തു രൂപയാണ് ഒരു പേനയുടെ വില. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ പേപ്പര്‍ പേനകള്‍ക്...
അസി. കളക്ടറായി വി.എം ആര്യ ചുമതലയേറ്റു
Malappuram

അസി. കളക്ടറായി വി.എം ആര്യ ചുമതലയേറ്റു

മലപ്പുറം അസിസ്റ്റൻറ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ഐ.എ എസ് ബാച്ചിൽ ഉൾപ്പെട്ട ആര്യ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെകിടേശ്വരൻ - മിനി ദമ്പതികളുടെ മകളാണ്. ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ മുമ്പാകെയാണ് അസി.കളക്ടർ ചുമതലയേറ്റത്....
ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍
Malappuram

ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി : തൃശൂരില്‍ വെച്ച് നടന്ന ദേശീയ ഓപ്പണ്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ മികച്ച വിജയം കൊയ്ത് വിദ്യാര്‍ഥികള്‍. എ ആര്‍.നഗര്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുതിയത്ത് പുറായ എ.എച്ച്.എം.എല്‍.പി സ്‌ക്കൂള്‍, അച്ചനമ്പലം ജി.യു.പി സ്‌ക്കൂള്‍ എന്നീ സ്‌കൂളുകളിലെ പതിനാല് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് മുഹമ്മദ് ഫാദില്‍, മുഷ്‌രിഫ്, മുഹമ്മദ് സയാന്‍, യാസീന്‍ യാസീമില്‍, ഷഫ്‌നാ റഹ്‌മ എന്നീ അഞ്ച് പേര്‍ സ്വര്‍ണവും നിഹതന്‍സീം, അസ്‌നസിലു, അനുശ്രീ, മുഹമ്മദ് അംജദ്, ഗസല്‍ ഗയാം എന്നീ അഞ്ച് പേര്‍ വെള്ളിയും ഹസം സക്കരിയ, അരുണ്‍ കൃഷ്ണ, മുഹമ്മദ് സാദില്‍, ഫാത്തിമ ഷഹാന എന്നീ നാല് പേര്‍ വെങ്കലവുമാണ് നേടിയത്. സെന്‍സായി കെ.വി അനൂപാണ് ടീമിനെ നയിച്ചത്. ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളില്‍ യു.കെ.എ.ഐ ഷോട്ടോകാന്‍ കരാട്ടെ പരിശീലിപ്പിക്കുന്ന...
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ
Kerala

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചുമ...
സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് : സ്‌കൂട്ടര്‍ കേടായതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി തൂണില്‍നിന്ന് ഷോക്കേറ്റു മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കെട്ടിടത്തിലെ തൂണില്‍നിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കടയുടമയും നാട്ടുകാരും റിജാസിന്റെ കുടുംബവും ആരോപിച്ചു. ഇന്നലെ രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുഹമ്മദ് റിജാസ് ഷോക്കേറ്റ് മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയെത്തുടര്‍ന്ന് റിജാസ് കടയുടെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കടയിലെ തൂണില്‍ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരന്‍ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന...
കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
Accident

കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് ജംക്ഷനിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 10 നാണ് അപകടം. മലപ്പുറത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന ബസും കോട്ടക്കൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്. പരപ്പനങ്ങാടിയിലേക്ക് പോകുന്ന ബസ് തിരൂരങ്ങാടി റോഡിലേക്ക് കടക്കാൻ മേൽപലത്തിൽ നിന്ന് അശ്രദ്ധമായി അമിത വേഗത്തിൽ വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ എം കെ എച്ച്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു....
മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു
Crime

മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു

പരപ്പനങ്ങാടി : തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്ന് രാത്രി 8 ന് എത്തിയ കൊച്ചി വൈപ്പിൻ സ്വദേശികളായ സംഘത്തെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ആലുങ്ങൽ സ്വദേശിയെ തേടിയാണ് ഇവർ എത്തിയത്. ഇന്നോവ യിൽ എത്തിയ സംഘത്തെ കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്ത പ്പോൾ ഇവർക്ക് നേരെ സംഘത്തിൽ ഒരാൾ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ നാട്ടുകാർ സംഘടിച്ച് ഇവരെ കൈകാര്യം ചെയ്തു. 3 പേർ രക്ഷപ്പെട്ടെങ്കിലും 2 പേരെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. പിന്നീട് പരപ്പനങ്ങാടി പൊലീസിന് കൈമാറി. നാട്ടുകാരുടെ ചൂടറിഞ്ഞ ക്വാട്ടഷൻ സംഘങ്ങളെ പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. താനൂർ ഡി വൈ എസ് പി ബെന്നിയുടെ നേതൃത്വത്തിൽ ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വൈപ്പിൻ തിരുനിലത്ത് ആകാ...
കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരിക്ക് വി ടീ സ്റ്റോറിൽ നിക്ഷേപിച്ച 5 ലക്ഷം നഷ്ടമായതായി മനുഷ്യാവകാശ കമ്മീഷനിൽ പോലീസ് റിപ്പോർട്ട്
Local news

കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരിക്ക് വി ടീ സ്റ്റോറിൽ നിക്ഷേപിച്ച 5 ലക്ഷം നഷ്ടമായതായി മനുഷ്യാവകാശ കമ്മീഷനിൽ പോലീസ് റിപ്പോർട്ട്

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശിയും രോഗിയുമായ 85 കാരി കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്വകാര്യ സ്ഥാപനത്തിൽ രേഖയില്ലാതെ നിക്ഷേപിച്ച ഏക സമ്പാദ്യമായ 5 ലക്ഷം രൂപ നഷ്ടമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കേസ് സിവിൽ സ്വഭാവത്തിലുള്ളതിനാൽ റിപ്പോർട്ട് കോടതിക്ക് നൽകിയതായും പോലീസ് അറിയിച്ചു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ട് മാത്രമാണ് വയോധികയും മകനും ഇപ്പോൾ ജീവിക്കുന്നതെന്ന് ജില്ലാ വനിതാ – ശിശു വികസന ഓഫീസറും കമ്മീഷനെ അറിയിച്ചു. കൊടിഞ്ഞിയിലെ വി ടി സ്റ്റോർ എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച 5 ലക്ഷം രൂപ നഷ്ടപ്പെട്ടതു കാരണം വയോധികയും മക്കളും തെരുവിലായെന്ന ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്. വയോധികക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകര...
വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു
Accident

വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു

കൊണ്ടോട്ടി : വാഹനം കാത്തുനിൽക്കുമ്പോൾ മദ്രസ അദ്ധ്യാപകൻ വണ്ടിയിടിച്ച് മരിച്ചു. പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം. ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണപ്പെട്ടു. ചാലിയം സുന്നി മദ്രസ മുഅല്ലിം ആണ്....
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ
Kerala, Malappuram

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കൂടുതൽ ബാച്ചുകൾ അനുവദിച്ച് എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണം : എം ഫവാസ് കൂമണ്ണ

മലപ്പുറം : മലബാറിലെ സ്കൂളുകളിൽ പ്ലസ് വണ്ണിന് കൂടുതൽ ബാചുകൾ അനുവദിച്ചുകൊണ്ട് പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന് കേരള സ്റ്റുഡന്റസ് കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.ഫവാസ് കൂമണ്ണ. മലബാർ മേഖലയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠനത്തിന് പഠിക്കുവാൻ മതിയായ സീറ്റുകൾ ലഭിക്കാത്ത വിഷമകരമായ സാഹചര്യമാണ് ഉണ്ടാവുന്നത്. അതിനാൽ സർക്കാർ മലപ്പുറം ജില്ല ഉൾപ്പെടുന്ന മലബാർ മേഖലയിലെ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . സ്കൂളുകളിൽ പുതിയ കോഴ്സുകൾക്കും പ്രൊഫഷണൽ കോഴ്സുകൾക്കും സർക്കാർ അനുമതി നൽകുകയും പ്രൈവറ്റ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്ത്‌ വിദ്യാർത്ഥികൾക്കുള്ള തുടർ പഠനത്തിന് അവസരം ഒരുക്കി വിദ്യാർത്ഥികളുടെ ആശങ്ക അകറ്റി പ്ലസ് വൺ സീറ്റിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കണമെന്ന...
എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു
Accident

എ ആർ നഗറിൽ കാർ ബൈക്കിൽ ഇടിച്ച് കുന്നുംപുറം സ്വദേശി മരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പുകയൂർ- യാറത്തും പടി റോഡിൽ കൊട്ടംചാലിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുൽ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടൻ മുഹമ്മദ് അലിയുടെ മകൻ ഹിഷാം അലി (19) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ അറക്കൽ പുറായ കൊട്ടംചാലിൽ വെച്ചാണ് അപകടം. പുതിയ പോർഷോ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കിൽ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ....