Saturday, August 16

Blog

<em>തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും</em>
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവൈശ്വര്യ പൂജയും നടന്നു. പോത്തായത്ത് മന ഹരി നാരായണൻ നമ്പൂതിരിപ്പാട്, ആട്ടീരി മനക്കൽ വിവേക് നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.വി. ഷിബു , പി ബാലകൃഷ്ണൻ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു....
Information

ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ് . നമ്മുടെ DISASTER MANAGEMENT FORCE( DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി . പരിശീലന ക്ലാസ്സിൽ 150+ ആളുകൾ പങ്കെടുത്തു, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ക്ലാസിന്റെ ഉദ്ഘാടകനായി തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ .ശ്രീനിവാസൻ സർ, ക്യാമ്പിലെ മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് DR. PREBHU DAS, തിരൂരങ്ങാടി Si സുജിത്ത് എന്നിവരും പങ്കെടുത്തു . രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി, സേനാംഗങ്ങളായ ഹമീദ്,ഫാസിൽ,ഫൈസൽ,യൂസഫ് ,ഷംസുദ്ദീൻ,ഗണേശൻ, ഷിബു എന്നിവരും പങ്കെടുത്തു....
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്...
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒടിയിൽ പീച്ചുവിനെ തിരഞ്ഞെടുത്തു

പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഒടിയില്‍ പീച്ചു സ്ഥാനമേറ്റു. യു ഡി എഫ് ധാരണയുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡൻറ് ആയിരുന്ന കോണ്‍ഗ്രസിലെ വീക്ഷണം മുഹമ്മദ് രാജി വെച്ചതിനെ തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടത്തിയത്. 15 ങ്ങളിൽ 14 പേർ പങ്കെടുത്തു. പ്രതിപക്ഷ ത്തെ 3 അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഐക്യകണ്ഡേനയാണ് പീച്ചുവിനെ തെരഞ്ഞെടുത്തത്. 11 അംഗങ്ങൾ പങ്കെടുത്തു. വരണാധികാരിയായ ജില്ലാ എംപ്ലൊയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത സത്യവാചകം ചോല്ലിക്കൊടുത്തു.ശേഷം നടന്ന അനുമോദന ചടങ്ങില്‍ വീക്ഷണം മുഹമ്മദ്, കെ കുഞ്ഞിമരക്കാര്‍, കെ കലാം മാസ്റ്റര്‍, ഊര്‍പ്പായി മുസ്തഫ, ഷാഫി പൂക്കയില്‍, പി.കെ റൈഹാനത്ത്, യു.എ റസാഖ്, സി.സി ഫൗസിയ, സെക്രട്ടറി സി പി ബിന്ദു എന്നിവർ പ്രസംഗിച്ചു. ...
Obituary

കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന്‍ അബ്ദുറഹ്മാന്‍ ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയില്‍ നടക്കും. ഭാര്യ: ഹാജറ, മക്കള്‍: ജമീല്‍(അബൂദാബി), അമലു, അമീറ, മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് കടലുണ്ടി നഗരം, നസ്‌റുല്‍ ഇസ്ലാം തിരൂര്‍, ശബ്‌ന കോട്ടക്കല്‍. സഹോദരങ്ങള്‍: അഹമ്മദ്, ആയമ്മ, പാത്തുമ്മ, നഫീസ....
Kerala, Malappuram, Other

ഓണം ഖാദി മേളയ്ക്ക് തുടക്കമായി, ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം കിഴിവ്

മലപ്പുറം : ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വിപണന വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണം ഖാദി മേളയുടെ ആദ്യ വില്‍പ്പന ശോഭാ രവിക്ക് നല്‍കി എം.എല്‍.എ നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി സമ്മാന കൂപ്പണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍, എസ്.ഇ.ടി.ഒ മലപ്പുറം ജില്ലാ സെക്രട്ടറി സുനില്‍ കാരക്കോട്, എഫ്.എസ്.ടി.ഒ ജില്ലാ പ്രസിഡന്റ് വി.ജെ രാജേഷ്,...
Kerala, Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി എറ്റെടുക്കാനുള്ള സര്‍വ്വേ നടപടികള്‍ തിങ്കളാഴ്ച തുടങ്ങും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേ നടപടികള്‍ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് ഏഴ്) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സര്‍വ്വേ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടം കൃത്യമായി കണക്കാക്കാനാവൂ എന്നും മന്ത്രി പറഞ്ഞു. ശേഷം ഓരോ ഭൂവുടമയ്ക്കുമുള്ള നഷ്ടപരിഹാരം കണക്കാക്കി ഇവരെ ബോധ്യപ്പെടുത്തും. ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി നേതാക്കളുടെയും ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഏഴ് ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7...
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും....
Information, Kerala, Other

നിർമാണത്തിലെ പിഴവ്: പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

നിർമാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ലാ ഉപഭോക്തൃകമ്മീഷൻ മുമ്പാകെ നൽകിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടർന്ന് സർവ്വീസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവ്വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവുവന്നില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനിൽ പരാതി ബോധിപ്പിച്ചത്. പരാതി തെളിയിക്കുന്നതിലേക്കായി തിരൂർ അസി. മോട്ടോർ വെഹിക്കൾസ് ഇൻസ്‌പെക്ടർ മുഖേന പരിശോധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന് അധികമായി ഓയിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്ക...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വീ...
Kerala, Local news, Malappuram

ഹരിത കേരളം വൃക്ഷത്തൈ നടല്‍ വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. കൃഷിഭവന്‍ വഴി വിതരണം ചെയ്ത ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 300 തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യമായ തടങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി നട്ടു നല്‍കുന്നത്. പതിനാറാം വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ നുസ്രത്ത് സ്വാഗതം പറഞ്ഞു, കൃഷി ഓഫീസര്‍ വിഷ്ണുനാരായണന്‍ പി എം, എം.ജി.എന്‍.ആര്‍.ഈ.ജി.എസ് എന്‍ജിനീയര്‍ മുബഷിര്‍ എന്നിവര്‍ ക്ലാസ് എടുത്തു, മെമ്പര്‍മാരായ ടി ടി അബ്ദുല്‍ കരീം, റുബീന അബ്ബാസ്, റഫീഖ് മൊയ്തീന്‍, സിപി അബ്ദുല്‍ ഖാദര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അമീര്‍, പാക്കട മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു....
Kerala, Malappuram

ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്‍ മോല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാവൂര്‍ എ എം എല്‍ പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക തൊഴുത്തിന് സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കുട്ടി പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി....
Job, Kerala, Local news, Malappuram, Other

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494-2961018 ....
Information

ഹൈടെക്കായി മത്സ്യബന്ധനം: സർക്കാർ നൽകിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകൾ നീറ്റിലിറക്കി

മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകൾ നൽകിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതിൽ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തുടർന്നും കൂടുതൽ സംഘങ്ങൾക്ക് ബോട്ടുകൾ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യഫെഡ് ഡയറക്ടർ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പോളാട്ട്, നഗ...
Kerala, Malappuram

ലോക മുലയൂട്ടല്‍ വാരാചരണം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. മുലയൂട്ടലിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഇത്തരം സെമിനാറുകള്‍ ഗുണം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍കെ.വി ആശാമോള്‍ അധ്യക്ഷയായി. 'ജോലി ചെയ്യുന്ന രക്ഷിതാക്കളില്‍ മുലയൂട്ടല്‍ സാധ്യമാക്കല്‍' എന്ന വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയകൃഷ്ണന്‍ താവൊടി ക്ലാസെടുത്തു. മുലയൂട്ടലിന് പിന്നിലെ ശാസ്ത്രം, ശരിയായ മുലയൂട്ടല്‍ രീതികള്‍, അമ്മയും കുഞ്ഞും തമ്മിലുണ്ടാകേണ്ട അടുപ്പം, ആരോഗ്യകരമായ മുലയൂട്ടലില്‍ കുടുംബത്തിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളും സെമിനാറിന്റെ ഭാഗമാ...
Accident

വിനോദയാത്ര പോകുന്നതിനിടെ വണ്ടി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടം, 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്ന സംഘം സഞ്ചരിച്ച വണ്ടി അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശികളായ മലയം പള്ളി ശബീറലി (40), പാലക്കാട്ട് അബ്ബാസ് (40), ഒള്ളക്കൻ ഫൈസൽ (40), കുന്നത്തെരി സലീം (41), കിഴ് വീട്ടിൽ അബ്ദുറഹ്മാൻ (40), വെള്ളിയാമ്പുറം സ്വദേശി കാഞ്ഞീര മൻസൂർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 2 ന് നാടുകാണിയിൽ വെച്ചാണ് അപകടം. ഊട്ടിയിലേക്ക് പോകുന്നതിനിടെ ഇവരുടെ വണ്ടി കല്ലിന്മേൽ കയറി 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റവരെ നാട്ടുകാരും മറ്റും ഗൂഢല്ലൂരിലെയും പരിസരത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ എല്ലാവരും അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്....
Culture, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്അഭിമുഖം മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം 9, 10 തീയതികളില്‍ നടക്കും. എന്‍.കെ.പി.ഡി.എഫ്.-സി.യു.01 മുതല്‍ 04 വരെയുള്ള കാറ്റഗറിയിലേക്ക് അപേക്ഷിച്ചവര്‍ക്ക് 9-നും സി.യു.05 കാറ്റഗറി 10-നും രാവിലെ 11 മണിക്കും ഭരണകാര്യാലയത്തിലാണ് അഭിമുഖം. അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്കു തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണം. സി.യു.06 കാറ്റഗറി അപേക്ഷര്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 965/2023 ഓണം അവധി 25 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും, സെന്ററുകളുടെയും 2023-24 അദ്ധ്യയന വര്‍ഷത്തെ ഓണാവധി ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 3 വരെ ആയിരിക്കും.   പി.ആര്‍. 966/2023 പി.ജി.പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍...
Information, Other

ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ വ്യാപാരിക്ക് അറിയിപ്പ്

ഏ ആർ നഗർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്ര വയ്പ്പും 7, 8 തീയതികളിൽ രാവിലെ 11മണി മുതൽ 2 മണി വരെ കുന്നുംപുറം ടവറിൽ വച്ച് നടക്കും. അളവ് തൂക്കം ഉപകരണങ്ങൾ പുന:പരിശോധന ക്യാമ്പിൽ ഹാജരാക്കി മുദ്ര പതിപ്പിക്കേണ്ടതാണ്ഫോൺ : 04942464445, 8281698098
Information, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീര്‍ അലിയെ (45 ) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1179 തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡിആര്‍ഐയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും...
Kerala, Malappuram

ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ രേഖകളുമായി ഹാജരാകണം ; തിരൂരങ്ങാടി പോലീസ് അറിയിപ്പ്

തിരൂരങ്ങാടി ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിനിരയായതിന് പിന്നാലെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി തിരൂരങ്ങാടി പൊലീസ്. സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചു വരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എല്ലാ രേഖകളുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ, കെട്ടിട ഉടമയുടെ കെട്ടിട നമ്പര്‍ സഹിതം ഞായറാഴ്ചക്കു (6/8/2023) 10 മണിക്ക് മുമ്പായി തിരിച്ചറിയല്‍ രേഖയുമായി കെട്ടിട ഉടമ സ്റ്റേഷനില്‍ ഹാജരാകേണ്ടതാണെന്ന് എസ്എച്ച്ഒ കെടി ശ്രീനിവാസന്‍ അറിയിച്ചു....
Breaking news, Crime

ചേളാരിയിൽ 4 വയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോ...
Crime

4 വയസ്സുകാരിക്ക് നേരെ ലൈംഗീക പീഡനം, പ്രതി കസ്റ്റഡിയിൽ

തിരൂരങ്ങാടി : ആലുവായിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരി യിലും സമാനമായ തരത്തിൽ പീഡനം. 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ 30 കാരനാണ് പ്രതി. ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. സമീപത്തെ ക്വാർട്ടേ ഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. മാർബിൾ തൊഴിലാളിയാണ്....
Information

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

യുനസ്‌കൊ ചെയര്‍ഏകദിന ഗവേഷണ ശില്‍പശാല കാലിക്കറ്റ്  സര്‍വകലാശാല യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് കോഴിക്കോട് കേന്ദ്രമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസുമായി ചേര്‍ന്ന് ഏകദിന ഗവേഷണ ശില്‍പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മത്‌സ്യബന്ധന സമൂഹങ്ങളുടെ തദ്ദേശീയ അറിവുകളും സുസ്ഥിര വികസനവും അതിനെ കുറിച്ചുള്ള ഗവേഷണ  രീതികളൂം എന്ന  വിഷയത്തിലാണ് ശില്പശാല നടന്നത്. ശാസ്ത്ര സമീപനവും ശാസ്ത്ര ചിന്തയും ഗവേഷണവും സമൂഹ പുരോഗതിയുടെ ഗതി നിര്‍ണയിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയതയും ശാസ്ത്ര ഗവേഷണങ്ങളും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായാണ് പരിഗണിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മത്‌സ്യബന്ധന സമൂഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും സന്നദ്ധ പ്രവര്‍ത്...
Accident

പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല. മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല...
Kerala, Local news, Malappuram, Other

തൊഴിൽതീരം ; തിരുരങ്ങാടി നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളി വിഭാഗത്തിൽ പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ വെച്ച് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാന്റെ അധ്യക്ഷതയിൽ ചേർന്നു . തിരുരങ്ങാടി മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകരെ കേരള നോളജ് ഇക്കണോമി മിഷൻ നൈപുണ്യ പരിശീലനം നൽകി വൈജ്ഞാനിക തൊഴിൽ രംഗത്തേയ്ക്ക് കൊണ്ട് വരാനുള്ള പ്രത്യേക പദ്ധതിയാണ് തൊഴിൽതീരം. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷഹർ ബാനു സ്ഥിരംസമിതി അധ്യക്ഷന്മാർ തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ നൗഫൽ സി ടി സ്വാഗതം പറഞ്ഞു റീജിയണൽ പ്രോഗ്രാം മാനേജർ സുമി പദ്ധതി വിശദീകരണവും ചർച്ചയും ഏകോപിപ്പിച്ചു. യോഗത്തിൽ ഫി...
Information

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് യോഗം സംഘടിപ്പിച്ചു : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി യോഗം സംഘടിപ്പിച്ചു. എറണാകുളം ഐഎന്‍ടിയുസി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കെടിഡബ്ല്യുസി കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് : ആര്‍ ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റുമാര്‍: സണ്ണി എലഞ്ഞിക്കല്‍ മൂന്നാര്‍, അബ്ദുല്‍ ഗഫൂര്‍ പരപ്പനങ്ങാടി, അബു താഹിര്‍ കല്‍പ്പറ്റ, അബ്ദുല്‍ കരീം കോഴിക്കോട്, മനാഫ് കൊച്ചി എറണാകുളം, സെക്രട്ടറി: മുഹമ്മദ് നൗഫല്‍ മലപ്പുറം, ജോയിന്റ് സെക്രട്ടറിമാര്‍ : ജോസഫ് ആലപ്പുഴ, അനീസുദ്ദീന്‍ വിളയൂര്‍ പാലക്കാട്, ജോജിന്‍ എസ് തോമസ് കോട്ടയം, മുസ്തഫ തിരുവാലി, ലിജോ വര്‍ഗീസ് അങ്കമാലി, ട്രഷറര്‍: രാജേഷ് ബാബു കോട്ടക്കല്‍, തുടങ്ങിയവരെ തെരഞ്ഞെടുത്തു....
Job, Kerala, Malappuram

പരിശീലകരെ നിയമിക്കുന്നു

മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണ്. അപേക്ഷകർ [email protected] എന്ന ഇ മെയിലിലോ ജനശിക്ഷൺ സൻസ്ഥാൻ, നിലമ്പൂർ പി. ഒ, 679329 . മലപ്പുറം എന്ന വിലാസത്തിലോ ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ 04931221979 എന്ന നമ്പറിൽ ലഭിക്കും....
Kerala, Malappuram, Other

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ; മന്ത്രി വി. അബ്ദുറഹിമാന്‍ അഭിവാദ്യം സ്വീകരിക്കും, ഇത്തവണ 33 പ്ലാറ്റൂണുകള്‍

മലപ്പുറം : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരേഡില്‍ എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്‌നിശമന സേന തുടങ്ങി സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. കായിക- ന്യൂനപക്ഷ ക്ഷേമ - ഹജ്ജ് - വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ പരേഡിന് അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി. അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. വിവിധ സേനകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി പരേഡ് ഗ്രൗണ്ടില്‍ എത്തുക. ആഗസ്റ്റ് 15 ന് രാവിലെ മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നി...
Kerala, Malappuram

ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണം: സ്പീക്കർ എ.എം ഷംസീർ

ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ എ.എം ഷംസീർ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കർക്കശമായ അച്ചടക്കങ്ങൾ സ്‌കൂളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ കെ.സുഗുണ പ്രകാശ്, പ്രിൻസിപ്പൽ വി.വി വിനോദ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ എസ്.എസ് എസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ ആദരിച്ചു. 'വിജയ സ്പർശം-വിജയഭേരി പദ്ധതി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ശാരീരിക പരിമിതിക്കാർക്കുള്ള ചക്രകസേര റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം അനിൽ വിതരണം ചെയ്തു. മാനേജർ മേലാറ്റൂർ പത്മന...
Information

ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടതെപ്പോൾ?

വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്ക...
error: Content is protected !!